Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ദീര്‍ഘായുസ്സ് നല്‍കും ശുഭയോഗം; ആയുഷ്മാന്‍ യോഗത്തില്‍ ഭാഗ്യം മിന്നിത്തിളങ്ങും 3 രാശി
ജ്യോതിഷത്തില്‍ 27 യോഗങ്ങള്‍ വിവരിച്ചിട്ടുണ്ട്. ഈ 27 യോഗങ്ങളില്‍ വച്ച് മൂന്നാമത്തെ യോഗമാണ് ആയുഷ്മാന്‍ യോഗം. ജ്യോതിഷപ്രകാരം ആയുഷ്മാന്‍ യോഗം വളരെ പ്രധാനപ്പെട്ട ഒരു യോഗമായി കണക്കാക്കപ്പെടുന്നു. അതിന്റെ പ്രഭാവം മൂലം ഒരു വ്യക്തിക്ക് സന്തോഷം മാത്രമല്ല, ദീര്‍ഘായുസ്സും സമൂഹത്തില്‍ ഉന്നതിയും ലഭിക്കുന്നു.
ആയുഷ്മാന്‍ യോഗം ഒരു വ്യക്തിക്ക് ദീര്‍ഘായുസ്സും സമൂഹത്തില്‍ ബഹുമാനവും നല്കുന്നു. ആയുഷ്മാന്‍ യോഗത്തെ ഭരിക്കുന്ന ഗ്രഹം കേതുവും ഭരിക്കുന്ന ദേവന് ചന്ദ്രനുമാണ്. ആയുഷ്മാന്‍ യോഗ സമയത്ത് ജനിച്ച ഒരു വ്യക്തിക്ക് ദീര്‍ഘായുസ്സ് ഉണ്ടായിരിക്കും.
മറ്റ് ആളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശരാശരി ദൈര്‍ഘ്യമേറിയതും സന്തോഷകരവുമായ ജീവിതം അവര്‍ ആസ്വദിക്കും. അത്തരം വ്യക്തികള്‍ വ്യത്യസ്തമായ ഭക്ഷണരീതികള്‍ ഇഷ്ടപ്പെടുന്നവരും യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരുമായിരിക്കും. അവര്‍ക്ക് കവിതയിലും സംഗീതത്തിലും താല്പ്പര്യമുണ്ടായേക്കാം. ഈ മേഖലകള്‍ ചിലപ്പോള്‍ അവരുടെ തൊഴിലായും തിരഞ്ഞെടുത്തേക്കാം.

ഇത്തരക്കാര്‍ അവരുടെ ജോലിയില്‍ അങ്ങേയറ്റം ശ്രദ്ധ കേന്ദ്രീകരിക്കുകയും അവരുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നു. ശാരീരികമായി ശക്തരായവര്‍ കൂടെയാണ് ഈ യോഗത്തില്‍ ജനിക്കുന്നവര്‍. മൂന്ന് രാശിക്കാര്‍ക്ക് ആയുഷ്മാന്‍ യോഗം വളരെയേറെ ഗുണം ചെയ്യും. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ഈ യോഗ സമയത്ത് അവരുടെ ജോലിയില്‍ വളരെയധികം പ്രയോജനം ലഭിക്കും. ഗ്രഹസ്ഥാനങ്ങള്‍ വഴി ജനന ജാതകത്തില്‍ യഥാര്‍ത്ഥത്തില്‍ ആയുഷ്മാന്‍ യോഗം രൂപപ്പെടുന്ന ആളുകള്‍ക്ക് ആയുഷ്മാന്‍ യോഗസമയത്ത് ഉയര്‍ന്ന നേട്ടങ്ങള്‍ ഉണ്ടാകും.
ജോലിസ്ഥലത്ത് അവരുടെ അധികാരികളില്‍ വളരെ മതിപ്പുളവാക്കാനാകും. കരിയറിനെ കൂടുതല്‍ മികവുറ്റതാക്കാന്‍ പുതിയ അവസരങ്ങള്‍ കണ്ടെത്തും. ജോലിക്ക് ആവശ്യമായ വീര്യവും ധൈര്യവും നല്കി മേടം രാശിക്കാരെ ഈ യോഗം അനുഗ്രഹിക്കും. കരിയര്‍ മെച്ചപ്പെടുത്താന്‍ ധീരമായ നടപടികള്‍ സ്വീകരിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ യോഗത്തിലൂടെ വലിയ നേട്ടമുണ്ടാകും. പ്രത്യേകിച്ചും ഒരു വ്യക്തിക്ക് വ്യാഴം നല്ല സ്ഥാനത്ത് നില്ക്കുകയാണെങ്കില്. ചന്ദ്രന് കര്‍ക്കടക രാശിയുടെ അധിപനായതിനാല്‍ വ്യാഴം ഉന്നതനാകും. കര്‍ക്കടക രാശിക്കാര്‍, വിദ്യാഭ്യാസ മേഖലയിലോ നിഗൂഢ ശാസ്ത്രത്തിലോ ഏര്പ്പെട്ടിരിക്കുന്നെങ്കില് വളരെയധികം നേട്ടം ഈ യോഗ സമയത്ത് ലഭിക്കും.
ഈ യോഗ സമയത്ത് ആരംഭിക്കുന്ന ഏതൊരു ജോലിയിലും പദ്ധതിയിലും തീര്‍ച്ചയായും നിങ്ങള്‍ വിജയിക്കും. വ്യാഴവുമായി ബന്ധപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോ ജാതകത്തില്‍ വ്യാഴം ശക്തമായി നിലകൊള്ളുന്നവരോ ആണെങ്കില്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ പൂര്‍ണ്ണമായി സാധിക്കും.

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് ആയുഷ്മാന്‍ യോഗം പല വിധത്തില്‍ സമൃദ്ധി നല്‍കും. ഈ വ്യക്തികള്‍ക്ക് ചന്ദ്രന് 9-ാം ഭാവാധിപനായി വരുന്നതിനാല്‍ അവര്‍ക്ക് ദീര്‍ഘായുസ്സ് നല്‍കുകയും ജീവിതം മാറുകയും ചെയ്യും. സാമ്പത്തികമായി നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ യോഗം നിങ്ങളെ സഹായിക്കും.
വൃശ്ചിക രാശിക്കാര്‍ തങ്ങളുടെ ബുദ്ധിയും അറിവും സമുചിതമായി വിനിയോഗിച്ച് കരിയറില്‍ ശോഭിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യും. നിങ്ങളുടെ കഴിവും ബന്ധങ്ങളും നിങ്ങളുടെ നേട്ടത്തിനായി ഉപയോഗിക്കാനും പ്രൊഫഷണല്‍ ജീവിതത്തില്‍ നേട്ടമുണ്ടാക്കാനും സാധിക്കും. ഈ യോഗ സമയത്ത് കരിയറിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനും കഴിയും.
ജ്യോതിഷത്തിലെ ആയുഷ്മാന്‍ യോഗം
മുതിര്‍ന്നവര്‍ 'ആയുഷ്മാന്‍ ഭവ' എന്ന് പറഞ്ഞ് ഇളയവരെ അനുഗ്രഹിക്കാറുണ്ട്. ദീര്‍ഘായുസ്സിനായി ഈ അനുഗ്രഹം നല്കുന്നു. അതുപോലെ, ജ്യോതിഷത്തിലും ഒരു യോഗമുണ്ട്. ഈ യോഗസമയത്ത് ചെയ്യുന്ന ശുഭപ്രവൃത്തികള്‍ ദീര്‍ഘകാലത്തേക്ക് ശുഭ ഫലങ്ങള്‍ നല്കിക്കൊണ്ടേയിരിക്കും. ആയുഷ്മാന്‍ യോഗം എന്ന് ഈ യോഗത്തെ വിളിക്കുന്നത്, ജീവിതത്തിലുടനീളം അതിന്റെ ഫലം നിലനില്‍ക്കുന്നതിനാലാണ്. ഇത് വളരെ ശുഭകരമായ ഒരു യോഗമാണ്.
ഈ യോഗത്തില്‍ ആരംഭിക്കുന്ന ഏതൊരു പ്രവൃത്തിയും വളരെ ഫലപ്രദമാണ്. ഇതോടൊപ്പം ജീവിതത്തിലുടനീളം സന്തോഷവും ലഭിക്കുന്നു. ആയുഷ്മാന്‍ യോഗത്തില്‍ ആരംഭിച്ച ഒരു പ്രവൃത്തിയും പരാജയപ്പെടുന്നില്ല. ഈ യോഗത്തില്‍ ജനിച്ചവരും പ്രത്യേകതയുള്ളവരാണ്. അത്തരം ആളുകള്‍ ദീര്‍ഘവും സന്തുഷ്ടജീവിതം നയിക്കുന്നു. ആയുഷ്മാന്‍ യോഗത്തില്‍ ജനിച്ചവര്‍ക്ക് ഗുരുക്കന്മാരുടെയും സന്യാസിമാരുടെയും അനുഗ്രഹങ്ങളും ലഭിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
