Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പ്രശ്നങ്ങളും ദുരിതങ്ങളും വഴിമാറും, ഗണേശപ്രീതിയാല് ഇന്ന് ഭാഗ്യം ഈ 5 രാശിക്ക്
ഡിസംബര്‍ 6 ബുധനാഴ്ച ചന്ദ്രന് കന്നി രാശിയിലേക്ക് നീങ്ങാന്‍ പോകുന്നു. കൂടാതെ, ഇന്ന് മാര്‍ഗശീര്‍ഷ മാസത്തിലെ കൃഷ്ണപക്ഷത്തിന്റെ ഒമ്പതാം തിഥിയാണ്. ഈ ദിവസം ശനിയുടെ ദൃഷ്ടി ചൊവ്വയിലും സൂര്യനിലും വരാന്‍ പോകുന്നു. അതിനാല്‍ ദൃഷ്ടിയോഗം, സര്‍വാര്‍ത്ത സിദ്ധിയോഗം, പ്രീതിയോഗം, ആയുഷ്മാന്‍ യോഗം, ഉത്രം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു.
ജ്യോതിഷം അനുസരിച്ച്, ബുധനാഴ്ച രൂപപ്പെടുന്ന ഈ ശുഭകരമായ യോഗങ്ങളില്‍ നിന്ന് അഞ്ച് രാശിക്കാര്‍ക്ക് പ്രയോജനം ലഭിക്കും. ഈ രാശിക്കാര്‍ക്ക് വിദേശത്ത് പോകാനുള്ള അവസരം ലഭിക്കും. ജോലിയിലും ബിസിനസ്സിലും നല്ല ലാഭവും ലഭിക്കും. ജാതകത്തില്‍ ബുധന്റെ സ്ഥാനം ബലപ്പെടുകയും ഗണപതിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. ഡിസംബര്‍ 6 ബുധനാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭകരമായ ഫലങ്ങള്‍ കൈവരുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം
ഡിസംബര്‍ 6 ഇടവം രാശിക്കാര്‍ക്ക് പ്രീതിയോഗം മൂലം നല്ല ദിവസമാണ്. ഇടവം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ ഒരു നല്ല ഇടപാട് നടത്താന്‍ കഴിയും, അതുവഴി നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. മറ്റെന്തെങ്കിലും ബിസിനസ്സില്‍ നിക്ഷേപിക്കാനും നിങ്ങള്‍ പദ്ധതിയിടും. സാമ്പത്തികവും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും നിങ്ങളെ അലട്ടുന്നുവെങ്കില്‍, ഇന്ന് നിങ്ങളുടെ പ്രശ്നങ്ങള്‍ കുറയും. അത് നിങ്ങള്‍ക്ക് ആശ്വാസം നല്‍കും. ജോലിയുള്ളവര്‍ക്ക് ഇന്ന് വലിയ ജോലി സമ്മര്‍ദ്ദം ഉണ്ടാകില്ല. അവിവാഹിതര്‍ക്ക് അനുയോജ്യമായ ഒരു പങ്കാളിയെ ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബജീവിതം മികച്ചതായിരിക്കും. നിങ്ങളുടെ കുട്ടികളുമായി സമയം ചെലവഴിക്കുന്നത് മനസ്സിനെ സന്തോഷിപ്പിക്കുകയും മാനസിക സമാധാനം നല്‍കുകയും ചെയ്യും.
ദോഷപരിഹാരം: തടസ്സങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും മോചനം ലഭിക്കാന്‍, നപുംസകങ്ങള്‍ക്ക് പച്ച വസ്ത്രം ദാനം ചെയ്യുക.
മിഥുനം
ഡിസംബര്‍ 6 മിഥുന രാശിക്കാര്‍ക്ക് ആയുഷ്മാന്‍ യോഗം മൂലം മഹത്തായ ദിവസമാണ്. മിഥുന രാശിക്കാര്‍ എന്തെങ്കിലും പുതിയ ജോലികള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രയോജനപ്രദമായിരിക്കും. ജോലിയുള്ള ആളുകളുടെ ശത്രുക്കള്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കിലും നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് എല്ലാവരെയും പരാജയപ്പെടുത്താനാകും. ബിസിനസുകാര്‍ അവരുടെ കഠിനാധ്വാനത്തില്‍ വിജയിക്കും, പ്രശസ്തിയും വര്‍ദ്ധിക്കും. നിങ്ങളുടെ പങ്കാളിയുമായി എന്തെങ്കിലും തര്‍ക്കം നിലനില്ക്കുന്നുണ്ടെങ്കില്, അതെല്ലാം ഇന്ന് അവസാനിച്ചേക്കാം.
പ്രതിവിധി: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന്, ഏഴ് ബുധനാഴ്ചകളില്‍ ഗണപതിക്ക് ലഡ്ഡു സമര്‍പ്പിക്കുക.
കര്‍ക്കടകം
സര്‍വാര്‍ത്ത സിദ്ധിയോഗം മൂലം കര്‍ക്കടക രാശിക്കാര്‍ക്ക് അതായത് ഡിസംബര്‍ 6 ശുഭപ്രദമായ ദിവസമാണ്. കര്‍ക്കടക രാശിക്കാര്‍ക്ക് എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ ഇന്ന് അതില്‍ നിന്നെല്ലാം മോചനം നേടാനാകും. ജോലി ചെയ്യുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കും. പ്രണയ ജീവിതത്തില്‍ ഒരു പുതിയ ഊര്‍ജ്ജം ഉണ്ടാകും, അതുവഴി പ്രണയ പങ്കാളിയോടുള്ള സ്നേഹം കൂടുതല്‍ ശക്തമാകും. സന്താനങ്ങളുടെ മികച്ച പുരോഗതി കാണുന്നതില്‍ മാതാപിതാക്കള്‍ സന്തുഷ്ടരാകും. ഇന്ന് ശുഭകരമായ യോഗങ്ങള്‍ മൂലം സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാകും. നിങ്ങളുടെ തീരുമാനമെടുക്കാനുള്ള കഴിവില്‍ നിന്നും നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.
പരിഹാരം: ബിസിനസ്സില്‍ സ്ഥിരതയ്ക്കായി ഏഴ് ബുധനാഴ്ചകളില്‍ ഗണപതിക്ക് ശര്‍ക്കര അര്‍പ്പിക്കുക.
ചിങ്ങം
ഡിസംബര്‍ 6 ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ ദിവസം ആയിരിക്കും. ചിങ്ങം രാശിക്കാരുടെ കുടുംബാന്തരീക്ഷം വളരെ മികച്ചതായിരിക്കും, പുതിയ വിഭവങ്ങള്‍ കഴിക്കാനുള്ള അവസരവും ലഭിക്കും. ഏതെങ്കിലും കുടുംബാംഗങ്ങളുമായി എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍, അതെല്ലാം ഇന്ന് അവസാനിക്കും. ജോലിയുള്ള ആളുകള്‍ക്ക് മേലധികാരികളുടെ പിന്തുണ ലഭിക്കും. നിങ്ങളുടെ ധൈര്യവും ക്ഷമയും കാണുമ്പോള്‍, നിങ്ങളുടെ ശത്രുക്കള്‍ പൂര്‍ണ്ണമായും പരാജയപ്പെടും. ഇന്ന് നിങ്ങള്‍ ലൗകിക സുഖസൗകര്യങ്ങള്‍ക്കായി കുറച്ച് പണം ചെലവഴിക്കും. ദരിദ്രരെയും പ്രായമായവരെയും സഹായിക്കാനും കുറച്ച് സമയം ചെലവഴിക്കും, നിങ്ങള്‍ക്ക് മാനസിക സമാധാനം ലഭിക്കും.
ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്കായി 7 കവടിയും ഒരു പിടി ചെറുപയറും ഒരു പച്ച തുണിയില്‍ കെട്ടി ബുധനാഴ്ച ക്ഷേത്രത്തിന്റെ പടികളില്‍ വയ്ക്കുക.
മീനം
ഡിസംബര്‍ 6 ഉത്രം നക്ഷത്രം മൂലം മീനം രാശിക്കാര്‍ക്ക് ഗുണകരമാകും. മീനരാശിക്കാര്‍ക്ക്, അവരുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് അവസരം ലഭിക്കും. പ്രിയപ്പെട്ടവരില്‍ നിന്ന് സഹായം ലഭിക്കും. ജോലിയിലുള്ള ആളുകള്‍ക്ക് ഇന്ന് ഓഫീസില്‍ നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. കുടുംബജീവിതത്തിലും പ്രണയ ജീവിതത്തിലും നിങ്ങള്‍ക്ക് പുതിയ പുതുമ അനുഭവപ്പെടും, അതിനാല്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ ഭാഗ്യകരമായ ദിവസമായിരിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള വഴി തെളിയും, മുതിര്‍ന്നവരുടെ അനുഗ്രഹവും ലഭിക്കും.
ദോഷപരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി ഒന്നേമുക്കാല്‍ കിലോ ചെറുപയര്‍ തിളപ്പിച്ച് അതില്‍ നെയ്യും പഞ്ചസാരയും കലര്‍ത്തി പശുവിന് കൊടുക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
