For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐശ്വര്യം നല്‍കും ആയുധപൂജ; ചരിത്രവും പ്രാധാന്യവും

|

ശാരദിയ നവരാത്രിയില്‍ ആഘോഷിക്കുന്ന ഒരു ഹിന്ദു ഉത്സവമാണ് ആയുധ പൂജ. 'അസ്ത്ര പൂജ' എന്നും ഇത് അറിയപ്പെടുന്നു, ആളുകള്‍ അവരുടെ ഉപകരണങ്ങള്‍, ആയുധങ്ങള്‍, യന്ത്രങ്ങള്‍, വാഹനങ്ങള്‍ മുതലായവ വൃത്തിയാക്കുകയും ആരാധിക്കുകയും ചെയ്യുന്ന ദിവസമാണിത്. ജോലി ചെയ്യുന്നവര്‍ എല്ലാവരുടെയും അവരുടെ ഉപജീവനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായ ഉപകരണങ്ങള്‍ ഈ ദിവസം പൂജയ്ക്ക് വയ്ക്കുന്നു.

Most read: നവരാത്രിയില്‍ ഇവ ചെയ്താല്‍ ദുര്‍ഗാദേവിയുടെ അനുഗ്രഹം എന്നും കൂടെMost read: നവരാത്രിയില്‍ ഇവ ചെയ്താല്‍ ദുര്‍ഗാദേവിയുടെ അനുഗ്രഹം എന്നും കൂടെ

പലരും ഇത് വിശ്വകര്‍മ്മ പൂജയ്ക്ക് സമാനമാണെന്ന് കരുതുന്നുണ്ടെങ്കിലും ആയുധപൂജ നടത്തുന്നത് 'മഹ നവമി' അല്ലെങ്കില്‍ നവരാത്രിയുടെ ഒമ്പതാം ദിവസമാണ്. ഇതിന് പിന്നില്‍ മനോഹരമായ ഒരു പുരാണ കഥയുണ്ട്. ഇന്ത്യയുടെ തെക്ക് ഭാഗങ്ങളില്‍ ആയുധപൂജയും സരസ്വതി പൂജയോടൊപ്പം ആഘോഷിക്കപ്പെടുന്നു. ആയുധപൂജ എപ്പോള്‍ ആഘോഷിക്കുന്നുവെന്നും ആയുധ പൂജാ ആഘോഷങ്ങള്‍ക്ക് പിന്നിലെ കാരണവും ഐതിഹ്യവും എന്താണെന്നും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ച് മനസിലാക്കാം.

ആയുധപൂജയുടെ ചരിത്രം

ആയുധപൂജയുടെ ചരിത്രം

മഹിഷാസുരന്‍ എന്നൊരു എരുമത്തലയുള്ള രാക്ഷസന്‍ ഉണ്ടായിരുന്നു. ബ്രഹ്‌മാവ് നല്‍കിയ വരം അനുഗ്രഹം കാരണം, ഒരു സ്ത്രീക്ക് മാത്രമേ അവനെ കൊല്ലാന്‍ കഴിയൂ എന്നതിനാല്‍, അവന്‍ വളരെ അഹങ്കാരിയായി. നിരപരാധികളായ ആളുകളെ കൊല്ലാന്‍ തുടങ്ങി. അവന്‍ എല്ലാ ദേവന്‍മാരെയും സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കി. അങ്ങനെ എല്ലാ ദേവന്മാരും കൂടി ത്രിമൂര്‍ത്തികളായ ബ്രഹ്‌മാവിനെയും വിഷ്ണുവിനെയും മഹേശനെയും ഇതിനൊരു പരിഹാരം കണ്ടെത്താന്‍ അഭ്യര്‍ത്ഥിച്ചു. ബ്രഹ്‌മാവിന്റെ അനുഗ്രഹമനുസരിച്ച്, ഒരു സ്ത്രീക്ക് മാത്രമേ അസുരനെ കൊല്ലാന്‍ കഴിയൂ, എന്നാല്‍ ഒരു സ്ത്രീക്ക് അത് ചെയ്യാന്‍ കഴിയില്ലെന്ന് അവര്‍ക്കെല്ലാം അറിയാമായിരുന്നു.

മഹിഷാസുരനെ വധിച്ച ദുര്‍ഗ

മഹിഷാസുരനെ വധിച്ച ദുര്‍ഗ

അതിനാല്‍, പ്രത്യേക ദിവ്യശക്തികളുള്ള ഒരു സ്ത്രീയെ സൃഷ്ടിക്കാന്‍ അവരുടെ ശക്തികള്‍ സംയോജിപ്പിക്കാന്‍ എല്ലാവരും തീരുമാനിച്ചു. അപ്പോഴാണ് ത്രിമൂര്‍ത്തികളുടെ ശക്തിയും ഊര്‍ജ്ജവും ഉപയോഗിച്ച് ദുര്‍ഗാദേവി സൃഷ്ടിക്കപ്പെട്ടത്. എല്ലാ ദേവന്മാരും അവരുടെ ശക്തികളും ആയുധങ്ങളും അവള്‍ക്ക് നല്‍കി. ദുര്‍ഗാദേവി ഉഗ്രശക്തിയായി മാറി. ദുര്‍ഗ മഹിഷാസുരനുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടു. ദുര്‍ഗ്ഗാ ദേവിയും അസുരനും തമ്മിലുള്ള ഉഗ്രമായ യുദ്ധം എട്ട് ദിവസം നീണ്ടുനിന്നു, ഒന്‍പതാം ദിവസമാണ് ദുര്‍ഗാദേവി മഹിഷാസുരനെ കൊന്ന് വിജയിച്ചത്. അതിനാല്‍ ദേവിയെ 'മഹിഷാസുരമര്‍ദിനി' എന്നും വിളിക്കുന്നു. ജ്ഞാനത്തിന്റെ ദേവിയായ സരസ്വതി, സമ്പത്തിന്റെ ദേവിയായ ലക്ഷ്മി എന്നിവയാണ് ഈ ദിവസം ആരാധിക്കപ്പെടുന്ന ദേവതകള്‍.

Most read:നവരാത്രിയില്‍ ജ്യോതിഷപരിഹാരം ഇതെങ്കില്‍ സന്തോഷവും സമ്പത്തും വിട്ടുപോകില്ലMost read:നവരാത്രിയില്‍ ജ്യോതിഷപരിഹാരം ഇതെങ്കില്‍ സന്തോഷവും സമ്പത്തും വിട്ടുപോകില്ല

ച്ച ദുര്‍ഗ

ച്ച ദുര്‍ഗ

മഹിഷാസുരനുമേല്‍ ദുര്‍ഗാദേവി നേടിയ വിജയത്തിന്റെ സ്മരണയ്ക്കായി, ഭക്തര്‍ അവരുടെ പ്രധാന ആയുധങ്ങള്‍ അല്ലെങ്കില്‍ ഉപകരണങ്ങള്‍, യന്ത്രങ്ങള്‍ എന്നിവ ദേവിയുടെ മുന്നില്‍ വച്ചുകൊണ്ട് അവളുടെ അനുഗ്രഹം തേടുകയും തിന്മയില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്യുന്നു. യന്ത്രങ്ങളോ ഉപകരണങ്ങളോ നന്നായി വൃത്തിയാക്കി മഞ്ഞളും ചന്ദനപ്പൊടിയും ചേര്‍ത്ത മിശ്രിതത്താല്‍ തിലകം ചാര്‍ത്തി പൂജിക്കുന്നു. യന്ത്രങ്ങള്‍, വാഹനങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ മാലകളും മാവിലകളും പൂക്കളും കൊണ്ട് അലങ്കരിക്കുന്നു. ചുറ്റുമുള്ള എല്ലാ നെഗറ്റീവ് ഊജ്ജങ്ങളെയും നശിപ്പിക്കാനും ഉടമകളുടെ ജീവിതത്തില്‍ അഭിവൃദ്ധി കൈവരിക്കാനും വാഹനത്തിന് മുന്നില്‍ മഞ്ഞള്‍ പൂശിയ ഒരു വെള്ള മത്തങ്ങ ഉടയ്ക്കുന്ന ഒരു പ്രത്യേക ആചാരവുമുണ്ട്.

ഗ്രന്ഥംവയ്പ്പ്

ഗ്രന്ഥംവയ്പ്പ്

ഒരാള്‍ക്ക് ഉണ്ടായിരിക്കാവുന്ന ഏറ്റവും വലിയ ആയുധങ്ങളില്‍ ഒന്നാണ് അറിവ് എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. ഈ ദിവസം, വിദ്യാര്‍ത്ഥികളും അവരുടെ പുസ്തകങ്ങളെയും പഠന സാമഗ്രികളെയും ആരാധിക്കുകയും പഠനമികവിനായി സരസ്വതി ദേവിയുടെ അനുഗ്രഹം തേടുകയും ചെയ്യുന്നു.

Most read:നവരാത്രിയും ദുര്‍ഗാപൂജയും ഒന്നല്ല; ആഘോഷത്തിലെ വ്യത്യാസം ഇതെല്ലാംMost read:നവരാത്രിയും ദുര്‍ഗാപൂജയും ഒന്നല്ല; ആഘോഷത്തിലെ വ്യത്യാസം ഇതെല്ലാം

ആയുധ പൂജ 2021 സമയം

ആയുധ പൂജ 2021 സമയം

ഈ വര്‍ഷം, ആയുധപൂജ 2021 ഒക്ടോബര്‍ 14നാണ്.

നവമി തിഥി ആരംഭിക്കുന്ന സമയം - 2021 ഒക്ടോബര്‍ 13, 8:08 PM

നവമി തിഥി അവസാനിക്കുന്ന സമയം - 2021 ഒക്ടോബര്‍ 14, 6:52 PM

ആയുധപൂജയില്‍ സൂര്യോദയ സമയം -2021 ഒക്ടോബര്‍ 14, 6:27 AM

ആയുധപൂജയില്‍ സൂര്യാസ്തമയ സമയം- 2021 ഒക്ടോബര്‍ 14, 5:58 PM

സന്ധ്യാ പൂജാ മുഹൂര്‍ത്തം - 2021 ഒക്ടോബര്‍ 14, 6:28 PM മുതല്‍ 7:16 PM വരെ

വിജയ മുഹൂര്‍ത്തം- 2021 ഒക്ടോബര്‍ 14, 2:00 PM മുതല്‍ 2:46 PM വരെ

English summary

Ayudha Puja 2021 Date, Timings, History and Importance of worshipping weapons in Malayalam

Ayudha Pooja is a hindu festival that is celebrated during Shardiya Navratri. Let’s understand all the details about Ayudha Puja.
Story first published: Wednesday, October 13, 2021, 17:17 [IST]
X
Desktop Bottom Promotion