Latest Updates
-
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ? -
ജിമ്മിൽ പോകാതെ 26 കിലോ കുറച്ചു! ബോണി കപൂറിന്റെ ഈ 'നോ ജിം' ഡയറ്റ് പ്ലാൻ ഞെട്ടിക്കുന്നത് -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ അടിയന്തര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉറപ്പ് -
കടുത്ത വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പേടിക്കാതെ വേനലിനെ നേരിടാം! -
മഴക്കാലത്ത് മസിലുകൾ തളരുന്നുണ്ടോ? കരുത്തോടെ ഇരിക്കാൻ പുരുഷന്മാർ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ! -
കഠിനമായ വേനൽച്ചൂടിൽ ഗർഭകാലം സുരക്ഷിതമാക്കാം; അമ്മയും കുഞ്ഞും അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിൽ പുറത്തിറങ്ങാതെ തടി കുറയ്ക്കാം; ഈ വ്യായാമങ്ങളും പാനീയങ്ങളും പരീക്ഷിച്ചാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? അൾട്രാവയലറ്റ് വികിരണങ്ങളെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
അരദിവസം കൊണ്ട് തടി കുറയുമോ? ജാൻവി കപൂറിന്റെ വൈറൽ കമന്റിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ്
Ayilyam Nakshatra 2022: ആയില്യം നക്ഷത്രം അയല്‍പക്കത്തിന് ദോഷമോ, 2022-ലെ സമ്പൂര്‍ണഫലം
ആയില്യം നക്ഷത്രത്തിന്റെ ഫലങ്ങള്‍ എന്തൊക്കെയെന്ന് അറിയാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ. 2022-ലെ ആയില്യം നക്ഷത്രക്കാരുടെ ഫലങ്ങള്‍ എന്തൊക്കെയെന്ന് അറിയുന്നതിന് വേണ്ടി നമുക്ക് ഈ ലേഖനം വായിക്കാവുന്നതാണ്. നിരവധി അപഖ്യാതികളാണ് ആയില്യം നക്ഷത്രക്കാര്‍ക്ക് നേരിടേണ്ടി വരുന്നത്. ഇവര്‍ അയല്പക്കം മുടിക്കും എന്നാണ് പറയുന്നത്. ഈ നക്ഷത്രക്കാര്‍ അല്പം പ്രയാസപ്പെട്ട് മാത്രമേ ജീവിക്കൂ എന്നാണ് ജ്യോതിഷം പറയുന്നത്. എന്നാല്‍ ഇതിന് ജ്യോതിഷവുമായി ബന്ധമൊന്നുമില്ല എന്നാണ് പറയുനന്ത്. ജ്യോതിഷത്തിലെ ഒന്‍പതാമത്തെ നാളാണ് ആയില്യം നക്ഷത്രം.

ജ്യോതിഷത്തിലെ ആയില്യം നക്ഷത്രക്കാരുടെ ജീവിതത്തെക്കുറിച്ചും 2022-ലെ ഫലങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ആയില്യം നക്ഷത്രക്കാര്‍ നാഗദൈവങ്ങളെയാണ് ആരാധിക്കേണ്ടത്. ശിവനെ ആരാധിക്കുന്നതും ഇവര്‍ക്ക് ഉത്തമമാണ്. നാഗരാജാവ്, നാഗയക്ഷി എന്നീ ദേവതകളെയാണ് സ്മരിക്കേണ്ടത്. ആരേയും ആകര്‍ഷിക്കുന്ന സ്വഭാവക്കാരാണ് ആയില്യം നക്ഷത്രക്കാര്‍. അഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ഇവര്‍ അതിനെ ശക്തമായി എതിര്‍ക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും 2022-ലെ ഫലങ്ങളെക്കുറിച്ചും നമുക്ക് നോക്കാം.

മികച്ച മാസങ്ങള്‍
2022-ലെ ആയില്യം നക്ഷത്രക്കാരുടെ ഫലങ്ങള്‍ അനുസരിച്ച് ഇവര്‍ക്ക് മികച്ച മാസങ്ങളും മോശം മാസങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം. മാര്‍ച്ച്, ഏപ്രില്‍, ജൂലൈ, സെപ്റ്റംബര്‍, നവംബര്‍, ഡിസംബര്‍ 2022 നല്ല മാസങ്ങളാണ്. 2022 ജനുവരി, മെയ്, ഒക്ടോബര്‍ മാസങ്ങള്‍ സമ്മിശ്രഫലം നല്കുന്നു. 2022 ഫെബ്രുവരി, ജൂണ്‍, ഓഗസ്റ്റ് മാസങ്ങള്‍ മോശം മാസങ്ങളാണ്. മികച്ച മാസങ്ങളില്‍ പുതിയ കാര്യങ്ങള്‍ ആരംഭിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ മോശം മാസങ്ങളില്‍ ഒരു പുതിയ കാര്യത്തിനും തുടക്കം കുറിക്കുന്നതിന് ശ്രമിക്കരുത്.

പാദങ്ങള്‍ അനുസരിച്ച്
ആയില്യം നക്ഷത്ര പാദം 1-ല്‍ ജനിച്ച കര്‍ക്കിടക കൂറുക്കാര്‍ക്ക് സ്വത്ത്, പൂര്‍വ്വിക സമ്പത്ത് കാര്യങ്ങളില്‍ ഭാഗ്യമുണ്ടാകും. ആയില്യം നക്ഷത്ര പാദം 2 കര്‍ക്കിടക കൂറ് ജനിച്ചവര്‍ക്ക് മറ്റാരെങ്കിലും ഉപേക്ഷിച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നുണ്ട്. ആയില്യം നക്ഷത്ര പാദം 3 കര്‍ക്കിടക കൂറ് ജനിച്ചവര്‍ ജോലിയിലും ബിസിനസ് കാര്യങ്ങളിലും ഭാഗ്യമുള്ളവരായിരിക്കും. ആയില്യം നക്ഷത്ര പാദം 4 കര്‍ക്കിടക രാശിയില്‍ ജനിച്ചവര്‍ക്ക് നിങ്ങളുടെ ഇഷ്ടാനുസരണം വിദൂര സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും.

ജോലി
ജോലിക്കാര്യത്തില്‍ 2022 ആയില്യം നക്ഷത്രക്കാര്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. മാനേജ്മെന്റുമായും സീനിയേഴ്സുമായും നിങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടാകും. എങ്കിലും പല കാര്യങ്ങളിലും പലപ്പോഴും സഹപ്രവര്‍ത്തകര്‍ സഹായിക്കും. സ്ഥാനക്കയറ്റമോ പുതിയ ജോലിയോ മെച്ചപ്പെട്ട സ്ഥാനത്തോടൊപ്പം നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ജോലി അന്വേഷിക്കുന്നവര്‍ക്ക് പ്രാരംഭ ഘട്ടത്തില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും, എന്നാല്‍ നിങ്ങള്‍ ദൃഢനിശ്ചയമുള്ളവരാണെങ്കില്‍, നിങ്ങള്‍ തളരാതിരുന്നാല്‍ ഉടന്‍ തന്നെ ജോലി നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. എഴുത്തുകാര്‍ക്ക് നല്ല വര്‍ഷമായിരിക്കും. എന്ത് തന്നെയായാലും ജോലിയുടെ കാര്യത്തില്‍ മികച്ച ഒരു വര്‍ഷമായിരിക്കും എന്നതാണ് സത്യം.

സാമ്പത്തികം
സാമ്പത്തികമായി സുരക്ഷിതമായ കാലഘട്ടമാണ് ആയില്യം നക്ഷത്രക്കാര്‍ക്ക് 2022. വായ്പകള്‍ക്ക് അംഗീകാരം ലഭിക്കും. ഗൃഹ നിര്‍മ്മാണത്തിനും നവീകരണത്തിനും മികച്ച സമയമായിരിക്കും. കുടുംബത്തില്‍ അധിക വരുമാനം ലഭിക്കുന്നു. വായ്പയായി നല്കിയ പണം പലിശ സഹിതം തിരികെ ലഭിക്കും. നിങ്ങളുടെ സമ്പത്തിന്റെയും സ്വത്തിന്റെയും കാര്യത്തില്‍ നിങ്ങള്‍ തീരുമാനങ്ങള്‍ എടുക്കും. നിയമപരമായി മുന്നോട്ട് പോയാല്‍ അതില്‍ വിജയത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. യാത്രകള്‍ വിജയിക്കുകയും അതില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാവുകയും ചെയ്യുന്നുണ്ട്.

വ്യക്തിപരം
അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ പ്രലോഭനമുണ്ടാകും. എന്നാല്‍ ഇത് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഈ വര്‍ഷം നിങ്ങള്‍ ശത്രുക്കളെ അല്പം ശ്രദ്ധിക്കണം. കാരണം അത് കൂടുതല്‍ വെല്ലുവിളികളും മറ്റും ജീവിതത്തില്‍ ഉണ്ടാക്കുന്നുണ്ട്. പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അവ പഠിക്കാന്‍ അവസരം ലഭിക്കും. മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെതായ തീരുമാനങ്ങള്‍ എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മാതാപിതാക്കളോട് ഇടപെടുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ വെല്ലുവിളികള്‍ ഉണ്ടാവുന്നുണ്ട്.

പൊതുവായ ഫലങ്ങള്‍
ആയില്യം നക്ഷത്രക്കാരുടെ 2022-ലെ ഫലങ്ങള്‍ അനുസരിച്ച് വിദേശത്ത് നിന്ന് നിങ്ങളെ തേടി സമ്മാനങ്ങള്‍ ലഭിക്കും. വീട്ടിലോ യാത്രാവേളയിലോ മോഷണത്തിന് സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരാജയം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇഷ്ട ഭക്ഷണ സമൃദ്ധി ഉണ്ടാവുന്നതിനുള്ള സാധ്യത 2022-ല്‍ ഉണ്ടാവുന്നു. തീപിടുത്തമോ വാഹനമോ മൂലം ഗുരുതരമായ അപകടത്തിന് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ബിസിനസ് ചെയ്യുന്നവര്‍
ബിസിനസ് ചെയ്യുന്നവര്‍ക്ക് അല്പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ സാമ്പത്തികമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അധികം ശ്രദ്ധിക്കേണ്ടതാണ്. ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് വിപുലീകരണത്തിലൂടെ നേട്ടങ്ങളുള്ള ഒരു സമ്മിശ്ര വര്‍ഷമായിരിക്കും. യന്ത്രങ്ങളുടെ തകരാറുമൂലം ചില സാമ്പത്തിക നഷ്ടത്തിലേക്ക് നിങ്ങളുടെ ബിസിനസ് എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധിക്കണം. ഓരോ ചുവടും ബിസിനസില്‍ സൂക്ഷിച്ച് വെക്കേണ്ടതാണ്. നിരവധി ബിസിനസുകള്‍ ചെയ്യാതെ ഒരു ബിസിനസ് മാത്രമായി ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

പൊതുവായ ഫലങ്ങള്‍
സുഹൃത്തിന്റെയോ കുടുംബാംഗത്തിന്റെയോ പെട്ടെന്നുള്ള മരണം നിങ്ങളുടെ എല്ലാ പദ്ധതികളെയും കുഴപ്പത്തിലാക്കും. വിദ്യാഭ്യാസത്തിലോ ജോലിയിലോ നിങ്ങളുടെ കുട്ടികളുടെ വിജയത്തിനും വികാസത്തിനും വേണ്ടി നിങ്ങള്‍ കഠിനാധ്വാനം ചെയ്യുകയും കൂടുതല്‍ ശ്രദ്ധ നല്‍കുകയും വേണം. എല്ലുകളും ചര്‍മ്മവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഈ വര്‍ഷം പലരുടെയും വിവാഹം തീരുമാനിക്കപ്പെടുന്നുണ്ട്. പുനര്‍വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും.



Click it and Unblock the Notifications