Latest Updates
-
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ?
പെണ്ണിന് നല്ലതല്ല ഈ നക്ഷത്രം, കാരണങ്ങൾ നിരവധി
ഇരുപത്തി ഏഴ് നക്ഷത്രങ്ങളിൽ ഒന്‍പതാമത് കാണപ്പെടുന്ന നക്ഷത്രമാണ് ആയില്യം നക്ഷത്രം. ആയില്യം നക്ഷത്രത്തിൽ ജനിച്ചവർക്ക് ചില പ്രത്യേകതകൾ ഉണ്ട്. കാരണം സർപ്പപ്രാധാന്യമുള്ള നക്ഷത്രമാണ് ആയില്യം. ഇതിന്റെ രാശാധിപൻ എന്ന് പറയുന്നത് ചന്ദ്രനാണ്. അതുകൊണ്ട് തന്നെയാണ് ജീവിതത്തിൽ അൽപസ്വൽപ്പം ഉയർച്ച താഴ്ചകൾ ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്നതും. സർപ്പപ്രാധാന്യമുള്ള നക്ഷത്രത്തില്‍ ജനിക്കുന്നവരായതു കൊണ്ട് തന്നെ സർപ്പ സ്വഭാവം പലരിലും ഉണ്ടായിരിക്കും. എന്തും ചെയ്യാൻ മടിയില്ലാത്തവർ ആയിരിക്കും ഇവർ. മാത്രമല്ല വളരെയധികം സംശയാലുക്കളും ആയിരിക്കും ഇവർ എന്ന കാര്യത്തിൽ സംശയം വേണ്ട.
സ്വന്തമായി പലപ്പോഴും വ്യക്തിത്വമില്ലാത്തവരായിരിക്കും ഇവർ. കാരണം സർപ്പം പടം പൊഴിക്കുന്നത് പോലെ ഇവർ സ്വഭാവം മാറിക്കൊണ്ടേ ഇരിക്കുന്നുണ്ട്. നല്ലതായാലും ചീത്തയായാലും എല്ലാം ഇവർ ഇടക്കിടക്ക് സ്വഭാവം മാറ്റിക്കൊണ്ടിരിക്കുന്നുണ്ട്. ആയില്യം നക്ഷത്രക്കാർക്ക് എന്തൊക്കെ നേട്ടങ്ങള്‍ കോട്ടങ്ങൾ സ്വഭാവ സവിശേഷതകൾ ഉണ്ടെന്ന് നോക്കാവുന്നതാണ്. ഇവർക്ക് പൊതുവേ അല്‍പം ദോഷം വരുന്ന നക്ഷത്രമാണ് ആയില്യം. ആയില്യം നക്ഷത്രക്കാർക്ക് എന്തൊക്കെ സ്വഭാവസവിശേഷതകൾ ഉണ്ട് എന്ന് നോക്കാം.

വഞ്ചനാ സ്വഭാവം കൂടുതൽ
ഇവർക്ക് വഞ്ചനാ സ്വഭാവം കൂടുതലായിരിക്കും. മറ്റുള്ളവരോടെ വാദിച്ച് ജയിക്കുന്നതിനും വാക് സാമർത്ഥ്യവും ഇവരിൽ വളരെയധികം കൂടുതലായിരിക്കും. പലപ്പോഴും അഭിമാന ഗർവ്വ് ഇവര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇടക്കിടക്ക് ഇവർ വാക്ക് മാറ്റിക്കൊണ്ടേ ഇരിക്കുന്നുണ്ട്. സമ്പന്നരിലായിരിക്കും ഇവർ കൂടുതൽ ചങ്ങാത്തം കൂടുന്നതിന് ശ്രമിക്കുക. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ഇവരെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിക്കൊണ്ടിരിക്കും.

ദയയില്ലാതെ പെരുമാറുന്നവർ
പലപ്പോഴും ദയയില്ലാതെ പെരുമാറുന്നവരായിരിക്കും ആയില്യം നക്ഷത്രക്കാർ. മറ്റുള്ളവരെ നിർദാക്ഷ്യണം തള്ളിക്കളയുന്നതിന് ഇവർ തയ്യാറാവുന്നുണ്ട്. വിട്ടുവീഴ്ചാ മനോഭാവം കുറവായിരിക്കും ഇവർക്ക്. സ്വന്തം കാര്യത്തിന് വേണ്ടി ഇവർ എന്തും ചെയ്യുന്നതിന് തയ്യാറാവുന്നുണ്ട്. എങ്കിലും മറ്റുള്ളവരെ പെട്ടെന്ന് ആകർഷിക്കുന്നതിന് ഇവർക്ക് സാധിക്കുന്നുണ്ട്. നേതൃപാടവം ഇവർക്ക് കൂടുതലായിരിക്കും. അധികാര സ്ഥാനങ്ങളിൽ എത്തിപ്പെടുന്നതിന് വളരെയധികം താൽപ്പര്യം പ്രകടിപ്പിക്കുന്നവരാണ് ആയില്യം നക്ഷത്രക്കാർ.

ഒറ്റക്ക് ജീവിക്കുന്നതിന് ആഗ്രഹിക്കുന്നവർ
ഒറ്റക്ക് ജീവിക്കുന്നതിന് ആഗ്രഹിക്കുന്നവരാണ് ഇവർ. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വേറിട്ട് നിൽക്കുന്നതിന് ഇവർ എപ്പോഴും ആഗ്രഹിക്കുന്നുണ്ട്. മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്നതിന് വേണ്ടി ഇവർ ഒരിക്കലും തയ്യാറാവുകയില്ല. എങ്കിലും തനിക്ക് എന്തെങ്കിലും തരത്തിലുള്ള പ്രയോജനം ഉണ്ടെന്നുണ്ടെങ്കിൽ അതിന് വേണ്ടി മറ്റുള്ളവരോട് അടുക്കുന്നതിന് തയ്യാറാവുന്നുണ്ട്. അതിന് വേണ്ടി എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്നതിന് ഇവർ തയ്യാറാവുന്നുണ്ട്.

ആർഭാടങ്ങൾ ധാരാളം
ആർഭാടങ്ങൾക്ക് വേണ്ടി എന്ത് ചെയ്യുന്നതിനും ഇവർ തയ്യാറാവുന്നുണ്ട്. അതിന് വേണ്ടി അമിതമായി പണം ചിലവഴിക്കുന്നതിനും നിയന്ത്രണങ്ങൾ ഇല്ലാതെ പണം ചിലവാക്കുന്നതിനും ഇവർ തയ്യാറാവുന്നുണ്ട്. സ്വന്തം ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കാൻ തടസ്സം നിൽക്കുന്നവരെ പൂർണമായും അവഗണിക്കുന്നതിന് ഇവർ തയ്യാറാവുന്നുണ്ട്. വിവാഹ ജീവിതത്തിലും ഇതേ പ്രശ്നങ്ങൾ ഇവർ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കുടുംബ ജീവിതം പൊല്ലാപ്പായി മാറുന്നുണ്ട്.

സംശയ സ്വഭാവം
വിവാഹ ജീവിതത്തിലും സ്നേഹ ബന്ധത്തിലും സംശയത്തോടെയാണ് ഇവർ മുന്നോട്ട് പോവുന്നുണ്ട്. ധാരാളിത്തത്തോടെയാണ് ഇവർ ജീവിക്കുന്നത്. ആരോടും മാനസികപരവും വ്യക്തിപരമായും അടുക്കാത്ത സ്വഭാവക്കാരായിരിക്കും ഇവർ. ചിലപ്പോൾ വളരെയധികം ക്രൂരമായി പെരുമാറുന്നവരായിരിക്കും ആയില്യം നക്ഷത്രക്കാർ. നിർബന്ധബുദ്ധിയോടെ എല്ലാ വിധത്തിലുള്ള കാര്യങ്ങളും ചെയ്ത് തീർക്കുന്നതിന് വേണ്ടി ഇവർ ശ്രമിക്കുന്നു. എപ്പോഴും ഗൗരവത്തോടെ ജീവിക്കുന്നവരായിരിക്കും ഇവർ. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് ഇവരോട് അടുക്കുന്നതിന് അൽപം പെടാപാടായിരിക്കും എന്നതാണ് സത്യം.

മറ്റുള്ളവരെ ചതിക്കുന്നതിന്
മറ്റുള്ളവരെ ചതിക്കുന്നതിന് ഇവർ തയ്യാറാവുന്നുണ്ട്. അതിന് വേണ്ടി എന്ത് ചെയ്യുന്നതിനും ഇവർക്ക് സാധിക്കുന്നുണ്ട്. മറ്റുള്ളവരെ പറ്റി തെറ്റിദ്ധാരണ പ്രവർത്തിക്കുന്നതിന് ഇവർ തയ്യാറാവുന്നുണ്ട്. പെട്ടെന്ന് ദേഷ്യം വരുന്നതിലൂടെ ഇവർ പലപ്പോഴും അവസരങ്ങൾ കൈവിട്ട് കളയുന്നുണ്ട്. ശത്രുക്കൾ വളരെയധികം കൂടുതലായിരിക്കും ഇവർ. ഈ ശത്രുക്കളെ ഇല്ലാതാക്കുന്നതിന് വേണ്ടി അവർ എന്ത് ചെയ്യുന്നതിനും തയ്യാറാവുന്നുണ്ട്.



Click it and Unblock the Notifications