Latest Updates
-
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി
ഈ വസ്തുക്കള്‍ വീട്ടില്‍ വെക്കുന്നത് ഐശ്വര്യക്കേട്; കഷ്ടകാലം, ധനനഷ്ടം, മനക്ലേശം എന്നിവയുണ്ടാകും
ചില സമയങ്ങളില്‍ എന്തുചെയ്തിട്ടും ഒന്നും ശരിയാകാത്തത് പോലെ തോന്നാറുണ്ടോ. വീട്ടില്‍ ഒരിക്കലും സന്തോഷവും സമാധാനവും തോന്നാതിരിക്കുകയും ധനനഷ്ടവും കടംകയറലും ഇങ്ങനെ കഷ്ടകാലം വണ്ടിപിടിച്ചു വന്നത് പോലെ എന്ന് പറയുന്ന അവസ്ഥയില്‍ എത്തുകയും ചെയ്യുമ്പോള്‍ പഴമക്കാര്‍ പറയുന്ന ചില കാര്യങ്ങള്‍ നമ്മള്‍ ഓര്‍ത്തെടുക്കും.

ശാസ്ത്രീയമായി അടിത്തറയില്ലെങ്കില്‍ കൂടിയും പഴമക്കാര്‍ അവരുടെ അനുഭവങ്ങളില്‍ നിന്നും ഉണ്ടാക്കിയെടുത്ത ചില വിശ്വാസങ്ങള്‍ പാരമ്പര്യമായി നമുക്ക് പകര്‍ന്നുകിട്ടിയിട്ടുണ്ട്. വീട്ടില്‍ ചില വസ്തുക്കള്‍ വെച്ചാല്‍ ആ വീട്ടില്‍ ഐശ്വര്യക്കേടും കഷ്ടകാലവും ഭവിക്കുമെന്നത് അത്തരത്തിലൊരു വിശ്വാസമാണ്. അത്തരത്തില്‍ വീടിന് ദോഷമുണ്ടാക്കുന്ന ചില വസ്തുക്കള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ഐശ്വര്യക്കേട് വരുത്തുന്ന വസ്തുക്കള്‍
പൊട്ടിയ കണ്ണാടി: പൊട്ടിയ കണ്ണാടി വീട്ടില്‍ വെക്കരുതെന്ന് വീട്ടിലെ പ്രായമായവര്‍ സ്ഥിരമായി പറയുന്ന കാര്യമാണ്. പൊട്ടിയ കണ്ണാടി നമ്മുടെ പ്രതിബിംബത്തെ വികൃതമാക്കും. അതില്‍ എത്ര പൊട്ടലുകളുണ്ടോ നമ്മുടെ അത്രയും പ്രതിബിംബങ്ങള്‍ കണ്ണാടിയില്‍ പ്രതിഫലിക്കും. ഒരാളുടെ സ്വത്വത്തെ തന്നെ കളങ്കപ്പെടുത്തുന്ന വസ്തുവെന്ന നിലയിലാകാം പൊട്ടിയ കണ്ണാടി വീട്ടില്‍ വെക്കരുതെന്നും ഇത് ഐശ്വര്യക്കേട് ആണെന്നും പണ്ടുള്ളവര്‍ പറഞ്ഞിരുന്നത്.
കീറിയ പായ: പായ ഇന്നത്തെ കാലത്തെ വീടുകളില്‍ ഉണ്ടാകാനിടയില്ല. എങ്കിലും വീട്ടില്‍ പായ ഉണ്ടെങ്കില്‍ അത് കീറിയതല്ലെന്ന് ഉറപ്പാക്കുക.
ചോരുന്ന പാത്രം: ചോരുന്ന പാത്രം ഉപയോഗശൂന്യമാണ്. അത്തരത്തില്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ വീട്ടിലെ സ്ഥലം കളയുകയാണ് ചെയ്യുക. കളയാന്‍ മടിച്ച് അത്തരം വസ്തുക്കള്‍ സൂക്ഷിച്ചുവെക്കുന്നത് നല്ലതല്ല. ചോര്‍ച്ച അടച്ച് ഉപയോഗിക്കാന്‍ പാകത്തില്‍ ആയാല്‍ അത് ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ല.
പണമിടാത്ത കുടുക്ക: പണം കരുതിവെക്കുന്ന കുടുക്ക പണ്ടുകാലത്ത് മിക്ക വീടുകളിലും ഉണ്ടായിരുന്നു. കുട്ടികളില്‍ ധന സമ്പാദന ശീലം വളര്‍ത്തില്‍ അതിന് വലിയ പങ്ക് ഉണ്ട്. മാത്രമല്ല ഒരു അത്യാവശ്യത്തിന് ഈ കുടുക്കകളിലെ പണം നമുക്ക് സഹായമാകുകയും ചെയ്യും. പക്ഷേ ഇത്തരം കുടുക്കകള്‍ ഒഴിച്ചിടുന്നത് ഐശ്വര്യക്കേടാണെന്നാണ് പറയപ്പെടുന്നത്. ധനം സ്വരുക്കൂട്ടി വെക്കാനാണ് കുടുക്കകള്‍. ചെറുതാണെങ്കിലും അതില്‍ കഴിയുന്ന ഒരു തുക നിക്ഷേപിച്ചിരിക്കണം എന്ന ആശയമാവാം ഇത് ഒഴിച്ചിടുന്നത് നല്ലതല്ല എന്ന വിശ്വാസത്തിലൂടെ പഴമക്കാര്‍ ഉദ്ദേശിച്ചിരുന്നിരിക്കുക.
കീറിയ നോട്ട്: കീറിയ നോട്ടുകള്‍ പലരും വീടുകളില്‍ സൂക്ഷിച്ചുവെക്കാറുണ്ട്. എന്നാല്‍ അത് ധനക്ലേശത്തിന് വഴിവെക്കുമെന്നാണ് പണ്ടുള്ളവര്‍ പറയുന്നത്. കീറിയ നോട്ടുകള്‍ ഒരു രീതിയിലും നമുക്ക് ഉപകരിക്കില്ല എന്ന് മാത്രമല്ല, അവ ബാങ്കില്‍ കൊടുത്താല്‍ പുതിയ നോട്ടുകള്‍ പകരം ലഭിക്കുകയും ചെയ്യും. പ്രയോജനമില്ലാത്ത നോട്ടുകള്‍ കയ്യില്‍ വെക്കുന്നതിന് പകരം അത് മാറ്റി പ്രയോജനകരമാകുന്ന നോട്ടുകളാക്കുക എന്ന ആശയമാണ് ഈ വിശ്വാസത്തില്‍ പ്രതിഫലിക്കുന്നത്.
ചോര്‍ച്ചയുള്ള വിളക്ക്: ചോര്‍ച്ചയുള്ള വിളക്കുകള്‍ വീടിന് ഐശ്വര്യക്കേട് ആണ്. എണ്ണ ചോരുന്ന വിളക്കുകളിലൂടെ തിരി കത്തുന്നതിനാവശ്യമായ എണ്ണ ചോര്‍ന്നുതീരുകയും പടുതിരി പാളുകയും ചെയ്യും. പടുതിരി പാളരുതെന്നത് പഴമക്കാരുടെ മറ്റൊരു വിശ്വാസമാണ്. അതുകൊണ്ട് നിലവിളക്കില്‍ ചോര്‍ച്ചയുണ്ടെങ്കില്‍ അത് മാറ്റിവാങ്ങുക.
പക്ഷിത്തൂവല്‍: പക്ഷിത്തൂവല്‍ വീട്ടില്‍ ഉണ്ടെങ്കില്‍ അവിടെ കടം കയറുമെന്നും ശനിയുടെ ദോഷം അനുഭവപ്പെടുമെന്നും പറയപ്പെടുന്നു.
ശബ്ദമുണ്ടാക്കുന്ന വാതില്‍: ചില വീടുകളിലെ വാതിലുകള്‍ എന്തെങ്കിലും തകരാറുകള്‍ കൊണ്ട് അടയ്ക്കുമ്പോഴും തുറക്കുമ്പോഴും കരകരാന്ന് ശബ്ദം പുറപ്പെടുവിക്കും. ഇത് വീടിന്റെ ഐശ്വര്യത്തിന് നല്ലതല്ലെന്നാണ് പറയപ്പെടുന്നത്. അതിന്റെ വിജാഗിരിയുടെയോ മറ്റോ പ്രശ്‌നം കൊണ്ടാണ് ഇങ്ങനെ ശബ്ദം കേള്‍ക്കുന്നതെങ്കില്‍ അത് മാറ്റി ശബ്ദപ്രശ്‌നം പരിഹരിക്കുക.
വക്ക് പൊട്ടിയ മണ്‍പാത്രങ്ങള്‍: ഉപയോഗിക്കാന്‍ പറ്റാത്ത മണ്‍പാത്രങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചുവെക്കേണ്ട കാര്യമില്ല. വക്ക് പൊട്ടിയ മണ്‍പാത്രങ്ങള്‍ ഉപയോഗിച്ചാല്‍ പിടിക്കാന്‍ ഇടയില്ലാതെ ചൂടുപാത്രങ്ങള്‍ കറിയോടെ നിലത്ത് വീഴാനും ചൂട് തട്ടി പൊള്ളലുണ്ടാകാനുമെല്ലാം സാധ്യതയുണ്ട്. അതിനാല്‍ അത്തരം പാത്രങ്ങള്‍ വീട്ടില്‍ നിന്നും മാറ്റുക. അവ അനാവശ്യമായി വീട്ടിലെ സ്ഥലം കളയുകയും ചെയ്യും.
ഉപയോഗിക്കാതെ കിടക്കുന്ന ആട്ടുകല്ല്: ആട്ടുകല്ലൊന്നും ഇന്ന് മിക്ക വീടുകളിലും ഇല്ലാത്ത ഒന്നാണ്. എങ്കിലും പഴയ തറവാടുകളിലും മറ്റും ഇപ്പോഴും ചിലപ്പോള്‍ ആട്ടുകല്ല് ഉപയോഗിക്കാതെ കിടക്കുപ്പുണ്ടാകും. എന്നാല്‍ ഇവ ഉപേക്ഷിക്കണമെന്നാണ് പഴമക്കാര്‍ പറയുന്നത്. കാരണം അതില്‍ പൊടിയും അഴുക്കം വന്ന് നിറഞ്ഞാല്‍ വീട്ടില്‍ അന്നം മുട്ടുമെന്നും ദാരിദ്ര്യം വന്നുചേരുമെന്നും പറയപ്പെടുന്നു. കളയാന്‍ മടിയാണെങ്കില്‍ അത് കമഴ്ത്തിവെക്കാനെങ്കിലും ശ്രമിക്കുക.
ആരാണെന്നറിയാത്ത മൂര്‍ത്തി: ചില വീടുകളിലെ പൂജാമുറികളില്‍ മൂര്‍ത്തി ആരാണെന്ന് അറിയാതെ ഫോട്ടോകളും രൂപങ്ങളും വെച്ച് ആരാധിക്കാറുണ്ട്. ഇത് കഷ്ടകാലവും ധനക്ലേശവും വരുത്തിവെക്കുമെന്ന് പറയുന്നു. മറ്റുള്ളവര്‍ തരുന്നതും സ്വയം വാങ്ങിക്കുന്നതുമായ ആരാധനാരൂപങ്ങള്‍ ആരാണെന്ന് അറിയാതെ പൂജിക്കാതിരിക്കുക.
ചിതല്‍പ്പുറ്റ്, കടന്നല്‍ക്കൂട്, തേനീച്ചക്കൂട്: ഇവ മൂന്നും വീട്ടിലുള്ളവര്‍ക്ക് അപകടം ഉണ്ടാക്കാന്‍ സാധ്യതയുള്ളവയാണ്. അതിനാല്‍ ഇവയെ വീട്ടില്‍ നിന്ന് അകറ്റുക തന്നെയാണ് ഉചിതം. ഇവയുടെ കുത്ത് കൊണ്ടാല്‍ വിഷബാധയുണ്ടാകും. അതുമാത്രമല്ല ഇവ മൂലം വീട്ടില്‍ ധനക്ലേശം ഉണ്ടാകുമെന്നും പറയപ്പെടുന്നു.



Click it and Unblock the Notifications











