Just In
- 43 min ago
ത്രിഫല ചേര്‍ത്ത മോര് വെള്ളം: തടി പിടിച്ചിടത്ത് നില്ക്കും കൊളസ്ട്രോളും കുറക്കാം
- 54 min ago
മഴക്കാലം രോഗങ്ങള്‍ ഉയരുന്ന കാലം; രോഗപ്രതിരോധശേഷി കൂട്ടാന്‍ ചെയ്യേണ്ടത്
- 2 hrs ago
Shukra Rashi Parivartan 2022: മെയ് 23ന് ശുക്രന് മേടരാശിയില്‍; 12 രാശിക്കും ഫലങ്ങള്‍ ഇത്
- 6 hrs ago
Daily Rashi Phalam: പ്രിയപ്പെട്ടവരുടെ സഹായം ലഭിക്കും; വലിയ പ്രശ്നങ്ങള്‍ പരിഹരിക്കും; രാശിഫലം
Don't Miss
- Movies
ബ്ലെസ്ലിക്കും അപര്‍ണ്ണയ്ക്കും മുന്നില്‍ വെച്ച് ദില്‍ഷയെ ഫയര്‍ ചെയ്ത് ഡോക്ടര്‍, ഇവര്‍ക്ക് സംഭവിച്ചത്
- Automobiles
എന്താണ് പുതിയ മാറ്റങ്ങൾ? പുതിയ TVS iQube ഇലക്ട്രിക്കിന്റെ 5 ഹൈലൈറ്റുകൾ അറിയാം
- Technology
നോക്കിയ സി01 പ്ലസ് റിവ്യൂ: എൻട്രി ലെവൽ വിഭാഗത്തിലെ മികച്ച സ്മാർട്ട്ഫോൺ
- Finance
രൂപ വീഴുന്നു, ഡോളര്‍ കരുത്താര്‍ജിക്കുന്നു; തല്ലും തലോടലും നേടുന്ന 12 കമ്പനികളും ഓഹരികളും ഇതാ
- Sports
IPL 2022: മുംബൈ മനസ്സ് വച്ചാല്‍ ചെന്നൈയ്ക്ക് എട്ടിന്റെ പണി കിട്ടും! ഇതാ ഇങ്ങനെ
- News
മുന്നില്‍ തൃശൂര്‍ തന്നെ; പുതിയ മദ്യശാലകള്‍ കൂടുതല്‍ തൃശൂരില്‍; കണക്കുകള്‍ ഇങ്ങനെ
- Travel
ഡല്‍ഹിയിലെ ഫോട്ടോജനിക് ഇടങ്ങള്‍... ഇന്‍സ്റ്റഗ്രാമിലും താരങ്ങള്‍ ഇവര്‍തന്നെ!!
Avittam Nakshatra 2022 : അവിട്ടം തവിട്ടിലും നേടും: 2022-ല്‍ പക്ഷേ പെടാപാടു പെടും
അവിട്ടം നക്ഷത്രത്തിന്റെ ഫലങ്ങളെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. അവിട്ടം നക്ഷത്രക്കാര്‍ക്ക് ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ 2022 കാത്തു വെച്ചിരിക്കുന്നത് എന്ന് അറിയുന്നതിന് ഈ പ്രവചനങ്ങള്‍ നമുക്ക് പരിശോധിക്കാം. നാം ജനിക്കുന്ന സമയം നാഴിക വിനാഴിക എല്ലാം മാറി പലപ്പോഴും മാറ്റങ്ങള്‍ പല വിധത്തില്‍ വരുന്നുണ്ട്. അതനുസരിച്ചാണ് ഫലങ്ങളും സംഭവിക്കുന്നത്. ഓരോ മാറ്റത്തിലും ഉണ്ടാവുന്ന നേട്ടങ്ങളും നഷ്ടങ്ങളും തിരിച്ചറിയുന്നതിന് വേണ്ടി നമുക്ക് ഈ ലേഖനം ഒരു പരിധി വരെ സഹായകരമാവുന്നുണ്ട്.
നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ അവിട്ടം നക്ഷത്രക്കാര്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. അവിട്ടം തവിട്ടിലും നേടും എന്നാണ് ചൊല്ല്. എന്നാല്‍ അല്പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ അവിട്ടം നക്ഷത്രക്കാര്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്നും നേടുന്നത് എന്തൊക്കെയെന്നും ഈ ലേഖനം നിങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കുന്നു.

പാദഫലങ്ങള്‍
അവിട്ടം നക്ഷത്രം മകര രാശി പാദം 1-ല്‍ ജനിച്ച ആളുകള്‍ക്ക് ജോലിസ്ഥലത്ത് ബുദ്ധിമുട്ടുകളും അപകടങ്ങളും നേരിടേണ്ടിവരും. അവിട്ടം നക്ഷത്രം മകരം രാശി പാദം 2-ാം രാശിയില്‍ ജനിച്ചവര്‍ മോശം സൗഹൃദങ്ങള്‍ മൂലം കുഴപ്പങ്ങള്‍ കാണും. അവിട്ടം നക്ഷത്ര പാദം 3 കുംഭ രാശിയില്‍ ജനിച്ചവര്‍ പണത്തിലും ആരോഗ്യ കാര്യങ്ങളിലും ഭാഗ്യ മാറ്റം കാണും. അവിട്ടം നക്ഷത്ര പാദം 4 കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് കാര്യങ്ങള്‍ ഒരുമിച്ച് നിലനിര്‍ത്താന്‍ കഠിനമായി പാടുപെടേണ്ടിവരും. എങ്കിലും ഓരോ കാര്യത്തിലും ശ്രദ്ധ അത്യാവശ്യമാണ്. ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പല അവസരവും ഇവര്‍ക്ക് മുന്നിലുണ്ടായിരിക്കും.

മാസഫലങ്ങള്‍
ഫെബ്രുവരി, മാര്‍ച്ച്, മെയ്, ജൂലൈ, ഓഗസ്റ്റ്, ഡിസംബര്‍ 2022 എന്നിവ അവിട്ടം നക്ഷത്രക്കാര്‍ക് നല്ല മാസങ്ങളാണ്. 2022 ജനുവരി, ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ ഇവര്‍ക്ക് സമ്മിശ്രഫലം നല്‍കുന്നുണ്ട്. 2022 ഏപ്രില്‍, ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങള്‍ ഇവരില്‍ മോശം ഫലം ഉണ്ടാക്കുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികളും പ്രശ്നങ്ങളും അതിന്റെ തീവ്രമായ അവസ്ഥയില്‍ ബാധിക്കുന്ന മാസങ്ങളായിരിക്കും ഇവ.

തൊഴില്‍
തൊഴില്‍ കാര്യങ്ങളില്‍ നല്ല വര്‍ഷമായിരിക്കും 2022. പുതിയ ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. തൊഴില്‍ പുരോഗതിക്കായി നിങ്ങള്‍ പുതിയ അറിവുകള്‍ നിങ്ങള്‍ ആഗ്രഹിക്കുകയും അവ സ്വന്തമാക്കുകയും ചെയ്യുന്നുണ്ട്. പുതിയ സാങ്കേതിക വിദ്യകളും രീതികളും പഠിക്കാന്‍ തയ്യാറാകാതിരിക്കുന്നിടത്തോളം നിങ്ങള്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ നേരിടേണ്ടിവരും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ വര്‍ഷം ഭാഗ്യമുണ്ടാകും. നിങ്ങളില്‍ ചിലര്‍ക്ക് ഉത്തരവാദിത്തമുള്ള സ്ഥാനം ലഭിക്കും. സ്ഥാനക്കയറ്റവും ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് മാറ്റവും നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. സര്‍ക്കാര്‍ ജോലി സംബന്ധിച്ച തീരുമാനങ്ങളില്‍ അനുകൂല ഫലം ലഭിക്കുന്നു.

സാമ്പത്തികം
സാമ്പത്തികമായി നല്ല സമയമാണ് അവിട്ടം നക്ഷത്രക്കാര്‍ക്ക് 2022. നേരത്തെ നിക്ഷേപിച്ചതില്‍ നിന്നുള്ള ലാഭം ലഭിക്കുന്നു. ഇത് കൂടാതെ വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള സമ്പത്ത് നിങ്ങളെ തേടിയെത്തുന്നു. അതോടൊപ്പ തന്നെ ഓഹരിയിലും ഊഹക്കച്ചവടത്തിലും വിജയവും നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. വസ്തു ഇടപാടുകളിലൂടെ വലിയ സാമ്പത്തിക നേട്ടവും ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമായി നില്‍ക്കുകയും ചെയ്യും. വസ്തു അല്ലെങ്കില്‍ വീടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി പരിഹരിക്കപ്പെടും.

ആരോഗ്യം
ദീര്‍ഘകാലമായി നിങ്ങളെ അലട്ടിക്കൊണ്ടിരുന്ന ഒരു ആരോഗ്യപ്രശ്നത്തില്‍ ആശ്വാസം ലഭിക്കുന്നു. എങ്കിലും തുടര്‍ ചികിത്സകള്‍ ആവശ്യമായി വരുന്നുണ്ട്. ഇത് കൂടാതെ വാഹനം, ഇരുമ്പ് കൊണ്ടുള്ള വസ്തുക്കള്‍, രാസവസ്തുക്കള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ ജാഗ്രത പാലിക്കണം. ഇതെല്ലാം മോശം അനുഭവങ്ങള്‍ നിങ്ങള്‍ക്ക് തരുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഹോസ്പിറ്റല്‍ ചിലവുകള്‍ നിങ്ങളെ വലക്കുന്നു. ഓരോ അവസ്ഥയിലും അതീവശ്രദ്ധ പുലര്‍ത്തി വേണം ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍.

പൊതുഫലങ്ങള്‍
യാത്രയ്ക്കിടെ കണ്ടുമുട്ടിയ ഒരാള്‍ നിങ്ങളെ വളരെയധികം സ്വാധീനിക്കുന്നതിനുള്ള സാധ്യതയുണ്ട്. അധാര്‍മിക ജീവിതശൈലി ഈ വര്‍ഷം ഗുരുതരമായ നാശമുണ്ടാക്കും. പ്രണയ സംബന്ധമായ കാര്യങ്ങളില്‍ വിജയം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. കലാകാരന്മാര്ക്കും എഴുത്തുകാര്‍ക്കും അവരുടെ മേഖലകളില്‍ വിജയം ലഭിക്കുന്നു. പ്രധാനപ്പെട്ട രേഖകളില്‍ ഒപ്പിടുകയും ഇതിന്റെ പേരില്‍ പങ്കാളിയുമായി കലഹം വര്‍ദ്ധിക്കുകയും ചെയ്യും. നിങ്ങളില്‍ ചിലര്‍ക്ക് വളരെക്കാലം വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും. നേതൃത്വപരമായ ചുമതലകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. പുതിയ കരകൗശലവിദ്യകളും സാങ്കേതിക വിദ്യകളും പഠിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

പൊതുഫലങ്ങള്‍
ഒരു കുടുംബാംഗത്തിന്റെയോ സുഹൃത്തിന്റെയോ പെട്ടെന്നുള്ള മരണം നിങ്ങളെ വിഷമത്തിലാക്കും. ദേഷ്യം പ്രശസ്തിക്കും ബന്ധത്തിനും ദോഷം ചെയ്യും. നിങ്ങള്‍ അന്ധവിശ്വാസികളായിത്തീരും. വേദഗ്രന്ഥങ്ങളുടെ ശരിയായ പഠനത്തിലൂടെ ഇത് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ മോശം ഫലം ഉണ്ടാവുന്നു. ബിസിനസ്സുകാര്‍ക്ക് ലാഭം ലഭിക്കുന്നുണ്ട്. ബിസിനസ്സ് ഉപേക്ഷിക്കാനും നിങ്ങളുടെ പ്രധാന ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നിങ്ങള്‍ തീരുമാനിക്കും. മത്സ്യം, വെള്ളം എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല വര്‍ഷമായിരിക്കും.

പൊതുഫലങ്ങള്‍
യാത്രകള്‍ വിജയിക്കും. വിദേശ യാത്രാ പദ്ധതികളില്‍ അവസാന നിമിഷം കാലതാമസം നേരിടേണ്ടി വരും. പലരുടെയും ആഗ്രഹപ്രകാരം വിവാഹം തീരുമാനിക്കും. പുനര്‍വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് നല്ല വര്‍ഷമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സമയമായിരിക്കും. ആഗ്രഹിക്കുന്ന സ്ഥാപനത്തില്‍ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ മികച്ച നേട്ടങ്ങളും ഭാവിയിലേക്ക് ഉള്ള ഇന്‍വസ്റ്റ്മെന്റും ആയിരിക്കും.
27
നാളുകാരിലും
2022-
നല്കുന്ന
ഫലങ്ങള്‍
അറിയാം;
ഇവിടെയുണ്ട്
സമ്പൂര്‍ണ
നക്ഷത്രഫലം
Vastu
Horoscope
2022-ലെ
വാസ്തുശാസ്ത്രം
പറയും
12
രാശിയുടേയും
സമ്പൂര്‍ണഫലം