Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഭാഗ്യകാലമെന്നാല് ഇതാണ്, 8 ശുഭയോഗങ്ങളോടെ രാമനവമി; ഈ 3 രാശിക്ക് അതിഗംഭീര നേട്ടങ്ങള്‍
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിന്റെ ഒമ്പതാം ദിവസമാണ് ശ്രീരാമന്റെ ജന്മദിനം ആഘോഷിക്കുന്നത്. ചൈത്ര നവരാത്രിയുടെ ഒമ്പതാമത്തെയും അവസാനത്തെയും ദിവസമാണിത്. ഈ വര്‍ഷം മാര്‍ച്ച് 30 നാണ് രാമനവമി ആഘോഷിക്കുന്നത്. വിശ്വാസമനുസരിച്ച് ശ്രീരാമന് ജനിച്ചത് രാമനവമി നാളിലാണ്. മഹാവിഷ്ണുവിന്റെ അവതാരമായിട്ടാണ് അദ്ദേഹം സൂര്യവംശത്തില്‍ ജനിച്ചത്. ഈ ദിവസം, ശ്രീരാമ ക്ഷേത്രങ്ങളില്‍ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് രാമനെ ആരാധിക്കുന്നു.
ഈ വര്‍ഷത്തെ രാമനവമി വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. കാരണം രാമനവമി ദിനത്തില്‍ നിരവധി അപൂര്‍വ ശുഭയോഗങ്ങള്‍ രൂപം കൊള്ളുന്നുണ്ട്. ഈ വര്‍ഷം രാമനവമിയില്‍ 8 ശുഭകരമായ യോഗങ്ങള്‍ രൂപപ്പെടുന്നു. കേദാരയോഗം, ബുധാദിത്യയോഗം, ഗുരു ആദിത്യയോഗം എന്നിവ ഈ ദിവസം രൂപപ്പെടുന്നു. ഇതുകൂടാതെ സര്‍വാര്‍ത്ത സിദ്ധിയോഗം, രവിയോഗം, ഗുരുപുഷ്യയോഗം, അമൃതസിദ്ധിയോഗം എന്നിവയുമുണ്ട്. ഈ ശുഭയോഗങ്ങളുടെ ഫലം 3 രാശിക്കാരില്‍ ഭാഗ്യത്തോടെ പ്രതിഫലിക്കും. ആ ഭാഗ്യരാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

8 ശുഭകരമായ യോഗങ്ങള്‍
മാര്‍ച്ച് 30ന് രാമനവമി ദിനത്തില്‍ മീനം രാശിയില്‍ വ്യാഴം, സൂര്യന്, ബുധന്‍ എന്നിവരുടെ സാന്നിധ്യം മൂലം ബുധാദിത്യയോഗവും ഗുരു ആദിത്യയോഗവും രൂപപ്പെടുന്നു. ഇതിനു പുറമെ മിഥുന രാശിയില്‍ ചന്ദ്രന്റെയും ചൊവ്വയുടെയും സാന്നിദ്ധ്യവും അന്നേദിവസം ഉണ്ട്. കുംഭം രാശിയില്‍ ശനിയും മേടത്തില് ശുക്രനും ഉള്ളതിനാല്‍ കേദാരയോഗവും രൂപപ്പെടുന്നു. ഈ മൂന്ന് ശുഭ യോഗങ്ങള്‍ക്കൊപ്പം, രാമനവമി നാളില്‍ പകല്‍ മുഴുവന്‍ സര്‍വാര്‍ത്ത സിദ്ധി യോഗവും രവിയോഗവും ഉണ്ടാകും. ഗുരു പുഷ്യയോഗവും അമൃതസിദ്ധി യോഗവും രാത്രി 10.59 മുതല്‍ മാര്‍ച്ച് 31ന് രാവിലെ 06.13 വരെ രൂപപ്പെടുന്നു. ഈ ശുഭയോഗങ്ങളില്‍ മര്യാദ പുരുഷോത്തമനായ ശ്രീരാമനെ ആരാധിക്കുന്നതിലൂടെ, ഭക്തര്‍ക്ക് പ്രത്യേക നേട്ടങ്ങളും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

രാമ നവമി 2023 തിഥി മുഹൂര്‍ത്തം
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഈ വര്‍ഷത്തെ ചൈത്ര ശുക്ല നവമി തിഥി മാര്‍ച്ച് 29 ബുധനാഴ്ച രാത്രി 09:07 മുതല്‍ മാര്‍ച്ച് 30 ന് രാത്രി 11:30 വരെയാണ്. ഉദയതിഥിയുടെയും ജന്മോത്സവ മുഹൂര്‍ത്തത്തിന്റെയും അടിസ്ഥാനത്തില്‍ മാര്‍ച്ച് 30ന് വ്യാഴാഴ്ച രാമനവമി ആഘോഷിക്കും.

രാമനവമി പൂജാസമയം
മാര്‍ച്ച് 30 ന് രാമനവമി ദിനത്തില്‍ രാവിലെ 11:11 മുതല്‍ ഉച്ചയ്ക്ക് 01:40 വരെയാണ് ആരാധനയ്ക്ക് അനുയോജ്യമായ സമയം. ഈ ദിവസം പുണര്‍തം നക്ഷത്രം രാത്രി 10.59 വരെയാണ്. ഈ ദിവസം ഉച്ചകഴിഞ്ഞ്, രാമന്റെ ജന്മദിനത്തിന് ഏകദേശം രണ്ടര മണിക്കൂര്‍ ശുഭമുഹൂര്‍ത്തമുണ്ട്. പൂജാ മുഹൂര്‍ത്ത സമയം ഉച്ചയ്ക്ക് 12:26 മുതല്‍ 01:59 വരെയാണ്. ഈ മുഹൂര്‍ത്തത്തില്‍ ശ്രീരാമനെ ആരാധിക്കുന്നവര്‍ക്ക് നിരവധി നേട്ടങ്ങള്‍ ലഭിക്കും.

രാമനവമി പ്രാധാന്യം
രാമനവമി ശ്രീരാമന്റെ ജന്മദിനമായി ആഘോഷിക്കപ്പെടുന്നു. ഈ ദിവസം ഒരു വ്യക്തി സരയൂ നദിയില്‍ കുളിക്കുന്നുവെങ്കില്‍ അവരുടെ ഭാഗ്യം വര്‍ധിക്കുന്നു. അവരുടെ ജീവിതത്തില്‍ വലിയ സന്തോഷങ്ങള്‍ കൈവരും. രാമനവമി നാളില്‍ ശ്രീരാമനെ ആരാധിക്കുന്നത് കഷ്ടപ്പാടുകള്‍ക്ക് അറുതി വരുത്തുന്നു. ശ്രീരാമനോടൊപ്പം സീതാദേവിയുടെയും ഹനുമാന് സ്വാമിയുടെയും ദിവ്യാനുഗ്രഹം ലഭിക്കുന്നു. ശ്രീരാമന് തന്റെ ഭക്തരുടെ എല്ലാ ദുരിതങ്ങളും അകറ്റുകയും ജീവിതത്തില്‍ വിജയവും സമൃദ്ധിയും ഐശ്വര്യവും നല്‍കുകയും ചെയ്യുന്നു.

രാമനവമി പൂജാവിധി
ഈ വര്‍ഷം മാര്‍ച്ച് 30നാണ് രാമനവമി ആഘോഷം. രാമനവമിക്ക് ഹിന്ദുമതത്തില്‍ വളരെ പ്രത്യേകതയുണ്ട്. ചൈത്ര നവരാത്രിയുടെ അവസാന ദിവസം ശ്രീരാമന്റെ ജന്മവാര്‍ഷികമായി വളരെ ആവേശത്തോടെയും ഭക്തിയോടെയും രാമനവമി ആഘോഷിക്കുന്നു. രാവിലെ എഴുന്നേറ്റു കുളിച്ച് നിത്യചടങ്ങുകള്‍ നടത്തുകയും വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുക. ആദ്യം സൂര്യഭഗവാന് വെള്ളം സമര്‍പ്പിക്കുക. പൂജാമുറി ഗംഗാജലം തളിച്ച് വൃത്തിയാക്കുക. തുടര്‍ന്ന് ശ്രീരാമനെ ആരാധിക്കാന്‍ തുടങ്ങുക. മാല, പുഷ്പങ്ങള്‍, പഴങ്ങള്‍, മധുരപലഹാരങ്ങള്‍, ചന്ദനം, ചന്ദനത്തിരി, വിളക്ക്, തുളസി ഇലകള്‍ എന്നിവകൊണ്ട് ശ്രീരാമനെയും സീതയെയും ആരാധിക്കുക. രാമചരിതമാനസ്, രാമായണം, രാമരക്ഷാസ്തോത്രം, ബജ്രംഗ് ബാന്‍, ഹനുമാന് ചാലിസ എന്നിവ പാരായണം ചെയ്യുക. അവസാനം ആരതി ചെയ്ത്, ജീവിതത്തില്‍ സന്തോഷത്തിനും ഐശ്വര്യത്തിനും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക.

ഈ രാശിക്കാര്‍ക്ക് സൗഭാഗ്യങ്ങള്‍
ഇടവം
ഇടവം രാശിക്കാരായ ആളുകള്‍ക്ക് രാമനവമി ദിനം ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. ഈ ദിവസം പുതിയ ജോലികള്‍ തുടങ്ങുന്നതിന് ശുഭകരമാണ്. രാമനവമി ദിവസം എവിടെയെങ്കിലും പണം നിക്ഷേപിക്കാന്‍ സമയം അനുകൂലമായിരിക്കും. കാലങ്ങളായി മുടങ്ങിക്കിടന്ന പ്രവൃത്തികള്‍ വീണ്ടും പുനരാരംഭിക്കാനാകും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ യോഗങ്ങള്‍ ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ രാശിക്കാര്‍ക്ക് ശ്രീരാമന്റെ അനുഗ്രഹത്താല്‍ എല്ലാ മേഖലയിലും വിജയം നേടാന്‍ കഴിയും. കടബാധ്യതയില്‍ നിന്ന് മുക്തി നേടും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും, ജോലിയിലും ബിസിനസ്സിലും ലാഭത്തിന് സാധ്യതയുണ്ട്.

തുലാം
ജ്യോതിഷ പ്രകാരം തുലാം രാശിക്കാര്‍ക്ക് രാമനവമി ദിനത്തില്‍ നല്ല വാര്‍ത്തകള്‍ ലഭിക്കും. അവിവാഹിതര്‍ക്ക് വിവാഹാലോചന ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും.



Click it and Unblock the Notifications

