പൗഷ പൂര്‍ണിമയില്‍ നക്ഷത്രങ്ങളുടെ ശുഭസംയോജനം; ജീവിതാഭിവൃദ്ധിക്ക് ഈ പ്രതിവിധി ചെയ്യൂ

ഹിന്ദുമതത്തില്‍ പൗര്‍ണമി ദിനത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. പൗഷ മാസത്തിലെ പൗര്‍ണ്ണമി ജനുവരി 6 വെള്ളിയാഴ്ച ആഘോഷിക്കും. വര്‍ഷത്തിലെ ഈ ആദ്യ പൗര്‍ണ്ണമിയില്‍ ചന്ദ്രന്‍ അതിന്റെ എല്ലാ കലകളോടും കൂടി അമൃത് വര്‍ഷിക്കുന്നു. ഇതോടൊപ്പം ഈ ദിവസം ചന്ദ്രന് സമര്‍പിക്കുന്ന അര്‍ഘ്യവും പിതൃക്കളില്‍ എത്തുന്നു. അതുമൂലം പൂര്‍വ്വികര്‍ സംതൃപ്തരാകുന്നു. പൗഷപൂര്‍ണിമയില്‍ ചന്ദ്രന്‍ സ്വന്തം രാശിയായ കര്‍ക്കടകത്തില്‍ നില്‍ക്കുന്നു. അതുകൊണ്ട് അതിന്റെ ശക്തി കൂടുതല്‍ വര്‍ദ്ധിക്കുന്നു. ഈ ദിവസം, ചന്ദ്രപ്രകാശത്തില്‍ സൂക്ഷിച്ചശേഷം മരുന്നുകള്‍ കഴിക്കുന്നത് രോഗങ്ങളില്‍ ആശ്വാസം നല്‍കുന്നുവെന്ന് പറയപ്പെടുന്നു.

പൗഷമാസത്തിലെ പൗര്‍ണ്ണമിയില്‍ പുണ്യനദികളില്‍ സ്‌നാനം ചെയ്ത ശേഷം സൂര്യദേവന് അര്‍ഘ്യം അര്‍പ്പിക്കുന്ന ആചാരമുണ്ട്. ഇതോടൊപ്പം അന്നദാനം നടത്തുകയും കമ്പിളി വസ്ത്രങ്ങള്‍ നിര്‍ധനര്‍ക്ക് ദാനം ചെയ്യുന്നതിലൂടെയും അറിഞ്ഞോ അറിയാതെയോ നിങ്ങള്‍ ചെയ്ത പാപങ്ങള്‍ അകലുന്നു.

പൗഷ പൂര്‍ണിമയില്‍ നക്ഷത്രങ്ങളുടെ ശുഭകരമായ സംയോജനം

പൗഷ പൂര്‍ണിമയില്‍ നക്ഷത്രങ്ങളുടെ ശുഭകരമായ സംയോജനം

ഈ ദിവസം ചന്ദ്രന്‍ തിരുവാതിര നക്ഷത്രത്തിലായിരിക്കും. അതുമൂലം പദ്മനാമത്തിന്റെ ശുഭകരമായ യോഗം ദിവസം മുഴുവന്‍ ഉണ്ടായിരിക്കും. ബ്രഹ്‌മയോഗം, ഇന്ദ്രന്‍ എന്നീ പേരുകളുള്ള ശുഭയോഗം ഈ ദിവസം ഉണ്ടാകും. അതേ സൂര്യനും ബുധനും ധനുരാശിയില്‍ നില്‍ക്കുന്നത് ബുദ്ധാദിത്യയോഗവും സര്‍വാര്‍ത്തസിദ്ധിയോഗം ഉണ്ടാക്കും. വ്യാഴവും ശനിയും സ്വന്തം രാശിയില്‍ തന്നെ തുടരും. നക്ഷത്രങ്ങളുടെ ഈ സ്ഥാനം സന്തോഷവും ഐശ്വര്യവും നല്‍കും. ഇതോടൊപ്പം, ഈ ഐശ്വര്യ യോഗങ്ങളില്‍ ചെയ്യുന്ന ദാനങ്ങളും നിങ്ങള്‍ക്ക് പലവിധ ഫലങ്ങള്‍ നല്‍കും. പൗര്‍ണ്ണമി നാളിലെ വ്രതം സന്തോഷവും ഐശ്വര്യവും നല്‍കുന്നു. ഈ ശുഭയോഗങ്ങള്‍ വരുന്ന പൗര്‍ണമി നാളില്‍ ചില പ്രതിവിധികള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും ലഭിക്കുന്നു. അത്തരം ചില പ്രതിവിധികള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ.

പരമേശ്വരനെ ആരാധിക്കുക

പരമേശ്വരനെ ആരാധിക്കുക

ഭോലേനാഥിനെ ആരാധിക്കുക, അദ്ദേഹത്തിന് കൂവള ഇലകള്‍ സമര്‍പ്പിക്കുക. ഇത് കൂടാതെ ശര്‍ക്കര, മാതളം എന്നിവയും ശിവന് സമര്‍പ്പിക്കാം. ചെമ്പ് പാത്രങ്ങള്‍ ദാനം ചെയ്യുക. ഈ ദിവസം ആളുകള്‍ പുണ്യ നദികളില്‍ കുളിക്കുകയും സൂര്യനെ ആരാധിക്കുകയും ചെയ്യുന്നു. പൗഷപൂര്‍ണിമ വ്രത ഫലം ലഭിക്കാന്‍ വ്രതാനുഷ്ഠാനവും പൂജയും ചിട്ടകളനുസരിച്ച് ചെയ്യണം. വ്രതാനുഷ്ഠാന ദിനത്തില്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച് വ്രതാനുഷ്ഠാനം നടത്തുക. ഇതിനുശേഷം സൂര്യദേവന് അര്‍ഘ്യം അര്‍പ്പിക്കുക.

സൂര്യഭഗവാനെ ആരാധിക്കുക

സൂര്യഭഗവാനെ ആരാധിക്കുക

സൂര്യഭഗവാനെ പൂജിച്ച ശേഷം മധുസൂദനനെ ആരാധിക്കുകയും നിവേദ്യം അര്‍പ്പിക്കുകയും ചെയ്യുക. ബ്രാഹ്‌മണര്‍ക്ക് ഭക്ഷണം നല്‍കുകയും അവര്‍ക്ക് ദാനം നല്‍കുകയും ചെയ്യുക. എള്ള്, ശര്‍ക്കര, പുതപ്പ്, കമ്പിളി എന്നിവ പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുക. ഈ ദിവസം മുഴുവന്‍ വ്രതമനുഷ്ഠിച്ച് സന്ധ്യാസമയത്ത് സൂര്യദേവനെ ആരാധിച്ചശേഷം ഉപ്പില്ലാത്ത ഭക്ഷണം കഴിക്കുക.

വിഷ്ണുസഹസ്ത്രനാമം

വിഷ്ണുസഹസ്ത്രനാമം

പൗഷപൂര്‍ണിമ രാത്രിയില്‍ ലക്ഷ്മീദേവിയെ യഥാവിധി പൂജിക്കുന്നതോടൊപ്പം ശ്രീ സൂക്ത പാരായണം, കനകധാരാ സ്‌തോത്രം, വിഷ്ണുസഹസ്ത്രനാമം എന്നിവയും പാരായണം ചെയ്യുക. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് ലക്ഷ്മിയുടെ അനുഗ്രഹത്താല്‍ സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ സാധിക്കും.

പായസം

പായസം

വര്‍ഷത്തിലെ ആദ്യത്തെ പൗര്‍ണ്ണമി നാളില്‍ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നതോടൊപ്പം നിവേദ്യമായി പായസം സമര്‍പ്പിക്കുക. ഇതിനുശേഷം പ്രസാദമായി ഇത് കഴിക്കുക. ഇങ്ങനെ ചെയ്താല്‍ വീട്ടില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

പവിഴമല്ലി

പവിഴമല്ലി

നിങ്ങള്‍ക്ക് വിവാഹത്തിന് എന്തെങ്കിലും കാരണങ്ങളാല്‍ തടസ്സം നേരിട്ടാല്‍ പൗഷപൂര്‍ണിമ നാളില്‍ ലക്ഷ്മി ദേവിക്ക് പവിഴമല്ലി പുഷ്പങ്ങള്‍ സമര്‍പ്പിക്കുക. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ വിവാഹം നേരത്തെ നടത്താന്‍ സാധിക്കും.

സാമ്പത്തിക നേട്ടത്തിന്

സാമ്പത്തിക നേട്ടത്തിന്

ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാന്‍, പൗഷ പൂര്‍ണിമ നാളില്‍ ലക്ഷ്മിക്ക് 11 മഞ്ഞ കവടികള്‍ സമര്‍പ്പിക്കുക. ഇതിനുശേഷം ഇതെടുത്ത് ചുവപ്പോ മഞ്ഞയോ നിറത്തിലുള്ള തുണിയില്‍ കെട്ടി നിങ്ങളുടെ വീട്ടിലെ നിലവറയിലോ അലമാരയിലോ സൂക്ഷിക്കുക. ഈ പ്രതിവിധിയിലൂടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും.

സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്

സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ എന്തെങ്കിലും കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടായാല്‍, പൗഷപൂര്‍ണിമ നാളില്‍ രാവിലെ കുളിയും മറ്റും കഴിഞ്ഞ് ആല്‍ മരത്തില്‍ വെള്ളം അര്‍പ്പിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മീദേവി വളരെ സന്തോഷിക്കുകയും നിങ്ങള്‍ക്ക് മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യും.

ഇക്കാര്യങ്ങള്‍ ചെയ്യരുത്

ഇക്കാര്യങ്ങള്‍ ചെയ്യരുത്

* വൃത്തിയുള്ള വീടുകളില്‍ ലക്ഷ്മീദേവി കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. എന്നാല്‍ സൂര്യാസ്തമയത്തിനു ശേഷം വീട് വൃത്തിയാക്കല്‍ പാടില്ല. ലക്ഷ്മീദേവിയുടെ പ്രതീകമായാണ് ചൂല് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് രാത്രിയില്‍ ചൂല് ഉപയോഗിച്ചാല്‍ ലക്ഷ്മീദേവി കോപിക്കുമെന്ന് വിശ്വസിക്കുന്നു.

* പൗര്‍ണ്ണമി ദിനത്തില്‍ മാംസം, മദ്യം, വെളുത്തുള്ളി, ഉള്ളി തുടങ്ങിയവ കഴിക്കരുത്.

* പൗര്‍ണ്ണമി രാത്രിയില്‍ അബദ്ധത്തില്‍ പോലും ലക്ഷ്മി ദേവിക്ക് തുളസി സമര്‍പ്പിക്കരുത്. തുളസി ഇല മഹാവിഷ്ണുവിന് പ്രിയപ്പെട്ടതാണ്. പക്ഷേ ലക്ഷ്മീദേവിക്ക് ഇഷ്ടമല്ല.

* പൗര്‍ണ്ണമി രാത്രിയില്‍ തൈര് കഴിക്കരുത്. അത് ധനനഷ്ടത്തിന് കാരണമാകും.

* പ്രായമായവരെ അപമാനിക്കുകയോ അവരോട് തര്‍ക്കിക്കുകയോ ചെയ്യരുത്. പൗര്‍ണ്ണമി നാളില്‍ ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് ചന്ദ്രദോഷം നേരിടേണ്ടിവരും. സന്തോഷവും സമ്പത്തും വിട്ടകലും.

Story first published: Friday, January 6, 2023, 10:06 [IST]
X
Desktop Bottom Promotion