Latest Updates
-
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും
ഇതുപോലൊരു ഭാഗ്യദിനം അടുത്തെങ്ങുമില്ല; വ്യാഴാഴ്ച 3 രാശിക്ക് വിഷ്ണു ഭഗവാന്റെ കൃപാകടാക്ഷം
ശ്രാവണ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിയെ കാമിക ഏകാദശി എന്നാണ് അറിയപ്പെടുന്നത്. ഈ വര്‍ഷത്തെ ഏകാദശി ജൂലൈ 13 വ്യാഴാഴ്ചയാണ് വരുന്നത്. ഏകാദശിയും വ്യാഴാഴ്ചയും ഒന്നിച്ചുവന്നതിനാല്‍ ഇതിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിച്ചു. ഈ ദിവസം മഹാവിഷ്ണുവിനൊപ്പം ശ്രീകൃഷ്ണനെയും തുളസി ചെടിയെയും ആരാധിക്കണമെന്ന് നിയമമുണ്ട്.
കാമിക ഏകാദശി ദിനത്തില്‍ വ്രതാനുഷ്ഠാനം നടത്തി യഥാവിധി പൂജിച്ചാല്‍ എല്ലാത്തരം പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നാണ് പുരാണ ഗ്രന്ഥങ്ങള്‍ പറയുന്നത്. ഇതോടൊപ്പം നിങ്ങള്‍ക്ക് മരണാനന്തരം മോക്ഷവും ലഭിക്കുന്നു. കാമിക ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ പിതൃദോഷത്തില്‍ നിന്ന് മുക്തിയും ലഭിക്കും.

കാമിക ഏകാദശി 2023 ശുഭമുഹൂര്‍ത്തം
ഏകാദശി തിഥി ആരംഭം - ജൂലൈ 12 വൈകുന്നേരം 05:59 ന്
ഏകാദശി തിഥി അവസാനം - 13 ജൂലൈ വൈകുന്നേരം 06:24 ന്
സര്‍വാര്‍ത്തസിദ്ധിയോഗം - ജൂലൈ 12-ന് വൈകീട്ട് 7.43 മുതല്‍ ജൂലൈ 13-ന് രാവിലെ 5.53 വരെ.
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, കാമിക ഏകാദശി വ്രതം മുറിക്കുന്ന സമയം ജൂലൈ 14 ന് രാവിലെ 05.33 മുതല്‍ 08.18 വരെയാണ്.
വിഷ്ണുവിനെ ഇങ്ങനെ ആരാധിക്കുക
ശ്രാവണ മാസത്തിലെ ഏകാദശി നാളില്‍ കുളിച്ച് ശുദ്ധിയായി മഹാവിഷ്ണുവിനെ പഞ്ചാമൃതവും കുങ്കുമം കലര്‍ന്ന വെള്ളവും കൊണ്ട് അഭിഷേകം ചെയ്യുക. ഈ ദിവസം വിഷ്ണുവിന്റെ 108 നാമങ്ങള്‍ ജപിക്കുക. ഈ ദിവസം ബ്രാഹ്മണര്‍ക്ക് അന്നദാനവും ദക്ഷിണയും നല്‍കുക. അങ്ങനെ ഈ വ്രതം അനുഷ്ഠിക്കുന്നവരുടെ എല്ലാ ആഗ്രഹവും സഫലമാകുന്നു.

കാമിക ഏകാദശി ശുഭകരമായ യോഗങ്ങള്‍
ഈ വര്‍ഷത്തെ കാമിക ഏകാദശി ജൂലൈ 13 വ്യാഴാഴ്ച ആഘോഷിക്കും. വ്യാഴാഴ്ചയും ഏകാദശി തിഥിയും ശ്രീ ഹരിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇതോടൊപ്പം ശൂലയോഗം, ബുധാദിത്യയോഗം എന്നിവയും ഈ ദിവസം രൂപീകരിക്കപ്പെടും. ജൂലൈ 12-ന് രാവിലെ 9.40 മുതല്‍ ജൂലൈ 13-ന് രാവിലെ 8.53 വരെയായിരിക്കും ശൂല യോഗം. ശ്രാവണ മാസത്തിലെ കാമിക ഏകാദശിയില്‍ മഹാവിഷ്ണുവിനെ ആരാധിക്കുന്നതും മഞ്ഞനിറത്തിലുള്ള സാധനങ്ങള്‍ ദാനം ചെയ്യുന്നതും പുണ്യം നല്‍കുമെന്നാണ് വിശ്വാസം.
ഈ വര്‍ഷത്തെ കാമിക ഏകാദശിയില്‍ നിരവധി ശുഭയോഗങ്ങള്‍ ഉണ്ടാകുന്നു. ഇത് ചില രാശിക്കാര്‍ക്ക് ഭാഗ്യം നല്‍കും. എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്തിന് ശേഷം അസ്തമിക്കുകയും കുറച്ച് കാലത്തിന് ശേഷം ഉദിക്കുകയും ചെയ്യുന്നുവെന്ന് ജ്യോതിഷം പറയുന്നു. ഇത് എല്ലാ രാശിചിഹ്നങ്ങളെയും വ്യത്യസ്ത രീതികളില്‍ ബാധിക്കുന്നു.
പഞ്ചാംഗം അനുസരിച്ച് ബുദ്ധി, യുക്തി, സാമ്പത്തികം, ബിസിനസ്സ് മുതലായവയുടെ അധിപനായ ബുധന്‍ ജൂലൈ 11ന് കര്‍ക്കടകത്തില്‍ ഉദിക്കും. അത്തരമൊരു സാഹചര്യത്തില്‍, ബുധന്റെ ഉദയം കാരണം കാമിക ഏകാദശി ഗുണം ചെയ്യുന്ന 3 രാശികളുണ്ട്. അവരുടെ ഭാഗ്യം മുമ്പത്തേക്കാള്‍ മികച്ചതായിരിക്കും. ഭഗവാന് വിഷ്ണുവിന്റെ അനുഗ്രഹവും ഈ രാശിക്കാരിലുണ്ടാകും.
മകരം
മകരം രാശിക്കാര്‍ക്ക് ഈ സമയം ശുഭസൂചകമാണ്. ഈ സമയത്ത് പങ്കാളിക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കാം. കുടുംബ ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് വിജയത്തിന് സാധ്യതയുണ്ട്. ദാമ്പത്യജീവിതത്തിലെ കയ്പ്പും നീങ്ങും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. ഇതുകൂടാതെ നിയമപരമായ കാര്യങ്ങളിലും ഈ സമയം നിങ്ങള്‍ക്ക് വിജയം ലഭിക്കും.

കന്നി
ബുധന്റെ ലഗ്നം കന്നി രാശിക്കാര്‍ക്ക് അനുകൂലമായി കണക്കാക്കപ്പെടുന്നു. ഇക്കാലയളവില്‍ നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. ഇതോടൊപ്പം ബിസിനസ് മെച്ചപ്പെടുത്താനുള്ള അവസരങ്ങളും ഉണ്ടാകും. ഈ സമയത്ത് തൊഴിലന്വേഷകര്‍ക്ക് നല്ലതും ഫലപ്രദവുമായ അവസരങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍ ബിസിനസ് മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് അവരുടെ പ്രവര്‍ത്തന വ്യാപ്തി വിപുലീകരിക്കാനുള്ള അവസരം സമ്മാനിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ബുധന്‍ ഉദിക്കുന്നത് ഫലം ചെയ്യും. ഈ സമയത്ത് സാമ്പത്തിക രംഗത്തെ പ്രശ്നങ്ങള്‍ നീങ്ങും. ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന പ്രവൃത്തികളും പൂര്‍ത്തിയാകും. ഇതോടൊപ്പം, നിങ്ങളുടെ ആത്മവിശ്വാസവും വര്‍ദ്ധിക്കും. അതിന്റെ നേട്ടങ്ങള്‍ ജോലിയിലും ദൃശ്യമാകും. വാഹനങ്ങള്‍, വീട്, ഭൂമി തുടങ്ങിയവയും ഈ സമയത്ത് വാങ്ങാന്‍ അവസരങ്ങള്‍ ലഭിക്കും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ക്കും സാധ്യതയുണ്ട്.



Click it and Unblock the Notifications
