For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹം നടക്കാന്‍ അത്യുത്തമം ഈ ദിനങ്ങൾ

|

ശുഭകാര്യങ്ങള്‍ എപ്പോഴും നല്ല മുഹൂർത്തത്തിൽ ആണ് തുടങ്ങുന്നത്. അതിന് തുടക്കം കുറിക്കുന്നതിന് വേണ്ടി നാളും സമയവും തീയ്യതിയും എല്ലാം നമ്മൾ കുറിക്കുന്നുണ്ട്. ശുഭമുഹൂർത്തത്തില്‍ തുടക്കം കുറിക്കുന്ന ഓരോ കാര്യങ്ങളും നല്ല രീതിയിൽ മുന്നോട്ട് പോവും എന്നാണ് വിശ്വാസം. എന്ത് നല്ല കാര്യങ്ങളും അതുകൊണ്ട് തന്നെയാണ് ജ്യോത്സ്യനെ കണ്ട് മുഹൂർത്തം കുറിച്ച് തുടങ്ങുന്നത്. എന്നാൽ അതിന് നാളും നക്ഷത്രവും എല്ലാം നൽകുന്ന ഫലം ഐശ്വര്യത്തിന്‍റേത് തന്നെയാണ്.

Most read:ദൃഷ്ടിദോഷവും നാവേറും എന്നന്നേക്കും മാറ്റാൻMost read:ദൃഷ്ടിദോഷവും നാവേറും എന്നന്നേക്കും മാറ്റാൻ

നവംബർ മാസത്തിൽ നിങ്ങൾക്ക് ഏതൊക്കെയാണ് ശുഭമുഹൂർത്തം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യത്തിനാണ് തുടക്കം കുറിക്കുന്നത്. വിവാഹത്തിന് വേണ്ടി മുഹൂർത്തം കുറിക്കുമ്പോൾ അത് ഏതൊക്കെ ദിവസമാണ് ശുഭമുഹൂർത്തത്തിൽ വരുന്നത് എന്ന് നോക്കാവുന്നതാണ്. വിവാഹത്തിനുള്ള മുഹൂർത്തങ്ങളില്‍ ശുഭമുഹൂർത്തം ഇതെല്ലാമാണ്.

നവംബർ 8

നവംബർ 8

നവംബർ എട്ടിന് വിവാഹത്തിന് ഏറ്റവും അനുയോജ്യമായ ദിവസമാണ്. നവംബർ എട്ട് വെള്ളിയാഴ്ചയാണ് വിവാഹം നടത്തുന്നതിന് ഏറ്റവും നല്ല സമയം. മുഹൂര്‍ത്തം 12:24 pm മുതൽ 6.39 am. ഏറ്റവും നല്ല നക്ഷത്രം ഉത്രട്ടാതി നക്ഷത്രമാണ് വിവാഹത്തിന്. ഈ ദിവസം വിവാഹത്തിന് അനുയോജ്യ നക്ഷത്രമായാണ് ഉത്രട്ടാതി കണക്കാക്കുന്നത്.

നവംബർ 9

നവംബർ 9

നവംബർ 9 ശനിയാഴ്ച 6.39 മുതൽ ഞായറാഴ്ച 6.39 വരെയുള്ള സമയം വിവാഹത്തിന് ഏറ്റവും നല്ല മുഹൂർത്തമായാണ് കണക്കാക്കുന്നത്. ഉത്രട്ടാതി രേവതി നക്ഷത്രവും വിവാഹത്തിന് വരുന്നുണ്ട്. ഇത് രണ്ടും ശുഭമുഹൂർത്തമായാണ് കണക്കാക്കുന്നത്.

നവംബർ 14

നവംബർ 14

നവംബർ 14 വ്യാഴാഴ്ചയാണ് മറ്റൊരു ശുഭമുഹൂര്‍ത്തം. ഇതിൽ 9.15 മുതൽ അടുത്ത ദിവസം രാവിലെ 6.43 വരെയാണ് മുഹൂർത്തം. രോഹിണി, മകയിരം നക്ഷത്രമാണ് വിവാഹത്തിന് നല്ല ദിവസമായി വരുന്നത്.

നവംബർ 15

നവംബർ 15

നവംബർ 15 വെള്ളിയാഴ്ചയാണ് മറ്റൊരു മുഹൂർത്തം. ഈ സമയം വളരെ കുറച്ച് സമയം മാത്രമേ ശുഭമുഹൂർത്തം ഉള്ളൂ എന്നതാണ് സത്യം.

നവംബർ 19

നവംബർ 19

നവംബർ 19 ആണ് മറ്റൊന്ന്. ഈ ദിവസവും വളരെ ചുരുക്കം ചില സമയം മാത്രമേ ശുഭമുഹൂർത്തം ഉള്ളൂ.

നവംബർ 21

നവംബർ 21

നവംബർ 21 വ്യാഴാഴ്ച വിവാഹത്തിന് വളരെ കുറച്ച് സമയം മാത്രമേ നല്ല മുഹൂർത്തമായിട്ട് ഉള്ളൂ. അതുകൊണ്ട് തന്നെ നല്ലൊരു ജ്യോത്സ്യനെ കണ്ടെത്തി വിവാഹത്തിന് മുഹൂർത്തം കുറിക്കുന്നതിന് ശ്രദ്ധിക്കണം.

നവംബര്‍ 22

നവംബര്‍ 22

നവംബർ 22ന് രാവിലെ 9 മുതൽ 23 രാവിലെ 6.50 വരെയാണ് ശുഭമുഹൂർത്തമായിട്ടുള്ളത്. ഉത്രവും അത്തവും ആണ് ഈ ദിവസങ്ങളിൽ ശുഭമുഹൂർത്തത്തിനുള്ള നക്ഷത്രങ്ങൾ.

നവംബർ 23

നവംബർ 23

നവംബർ 23ന് രാവിലെ 6.50നും ഉച്ചക്ക് 2.46നും ഇടയിലാണ് ഏറ്റവും നല്ല ശുഭമുഹൂർത്തം വിവാഹത്തിന് ഉള്ളത്. അത്തം നക്ഷത്രം തന്നെയാണ് ഏറ്റവും നല്ല ശുഭമുഹൂർത്തമായിട്ടുള്ളത്.

നവംബർ 24

നവംബർ 24

നവംബർ 24നും ഏറ്റവും നല്ല വിവാഹത്തിനുള്ള ശുഭമുഹൂർത്തം എന്ന് പറയുന്നത് 12.48 മുതൽ അടുത്ത ദിവസം 25 പുലര്‍ച്ചെ 1.06 വരെയാണ്. ചോതി നക്ഷത്രമാണ് ഇതില്‍ വിവാഹത്തിന് അനുയോജ്യ മുഹൂർത്തം.

 നവംബർ 30

നവംബർ 30

നവംബർ 30 ശനിയാഴ്ചയാണ് വിവാഹത്തിന് അനുയോജ്യമായ മറ്റൊരു മുഹൂർത്തം. വൈകുന്നേരം 6.05 മുതൽ ആരംഭിക്കുന്ന മുഹൂർത്തം അടുത്ത ദിവസംസ രാവിലെ 6.56 വരെയാണ് ഉള്ളത്. ഉത്രാടം നക്ഷത്രമാണ് അന്ന് വരുന്നത്.

English summary

Auspicious Wedding Dates In The Month of November 2019

Here is the list of auspicious wedding dates in the month of november 2019. Take a look.
Story first published: Friday, November 8, 2019, 17:56 [IST]
X
Desktop Bottom Promotion