Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
200 വര്‍ഷങ്ങള്‍ക്ക് ശേഷം വ്യാഴം, ശനി, ശുക്രന് ശുഭ ദര്‍ശനം; 4 രാശിക്ക് അപൂര്‍വ്വ നേട്ടം, ഭാഗ്യകാലം
ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ സംക്രമിച്ചുകൊണ്ട് പരസ്പരം ശുഭദര്‍ശനം നടത്തുന്നു. മനുഷ്യജീവിതത്തിലും ഭൂമിയിലും ഇതിന്റെ സ്വാധീനമുണ്ടാകും. ഏപ്രില്‍ 6ന് ശുക്രന് സ്വന്തം രാശിയായ ഇടവം രാശിയില്‍ പ്രവേശിച്ചു. മെയ് 2 വരെ ശുക്രന് ഇവിടെ ഇരിക്കും. അതേസമയം, ശുക്രനും വ്യാഴവും പരസ്പരം മൂന്നാമത്തെയും പതിനൊന്നാമത്തെയും ഭാവത്തില്‍ തുടരും.
ശനിയും ശുക്രനും നാല്, പത്ത് രാശികളിലുമുണ്ടാകും. എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളിലും ഇതിന്റെ സ്വാധീനം കാണപ്പെടും. ജ്യോതിഷ പ്രകാരം വ്യാഴം, ശുക്രന്, ശനി എന്നിവരുടെ ശുഭ ദര്‍ശനം രൂപപ്പെടുന്നു. ഇതുമൂലം 4 രാശിക്കാരുടെ നല്ല ദിവസങ്ങള്‍ ആരംഭിക്കും. അവര്‍ക്ക് ഈ സമയം ലാഭത്തിനും പുരോഗതിക്കും ധാരാളം അവസരങ്ങള്‍ ഉണ്ടാകും. അത്യപൂര്‍വ്വ നേട്ടങ്ങളുമായി ശുഭകാലം നിങ്ങള്‍ക്കൊപ്പമുണ്ടാകും.
ഈ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
വ്യാഴം, ശുക്രന്, ശനി എന്നിവരുടെ മംഗളകരമായ ബന്ധം മേടം രാശിക്കാര്‍ക്ക് നല്ലതാണെന്ന് തെളിയും. ഈ സമയത്ത് നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് ഒരു വസ്തുവോ വാഹനമോ വാങ്ങാനാകും. ഈ സമയം നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും ലഭിക്കും. നിങ്ങളുടെ ചില ആഗ്രഹങ്ങളും സഫലമാകും. ജോലികളില്‍ വിജയസാധ്യതയുാകും. പങ്കാളിക്ക് പുരോഗതി കൈവരിക്കാന്‍ കഴിയും.

ചിങ്ങം
വ്യാഴം, ശുക്രന്, ശനി എന്നിവരുടെ മംഗളകരമായ ബന്ധം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമാണെന്ന് തെളിയും. ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയില്‍ വിജയം നേടാന്‍ സാധ്യതയുണ്ട്. ബിസിനസുകാര്‍ക്ക് ബിസിനസ്സില്‍ നേട്ടം ലഭിക്കും. ജോലിക്കാര്‍ക്ക് കരിയര്‍ വളര്‍ച്ച കൈവരിക്കാനാകും. ജോലിയില്‍ പുതിയ ഉത്തരവാദിത്തങ്ങളും കണ്ടെത്തും. പണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ നീങ്ങും. പ്രണയ ബന്ധങ്ങള്‍ സമയം നല്ലതായിരിക്കും.

വൃശ്ചികം
വ്യാഴം, ശുക്രന്, ശനി എന്നിവരുടെ ദര്‍ശനം നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകാം. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള നല്ല സമയമാണ്. ദാമ്പത്യ സന്തോഷം വര്‍ദ്ധിക്കും. കര്‍മ്മരംഗത്ത് വന്നിരുന്ന പ്രശ്നങ്ങള്‍ നീങ്ങും. കരിയറില്‍ വിജയസാധ്യതയുണ്ട്. തൊഴിലില്ലാത്തവര്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കും.

കുംഭം
വ്യാഴം, ശുക്രന്, ശനി എന്നിവരുടെ ശുഭഭാവ ബന്ധം കുംഭ രാശിക്കാര്‍ക്ക് ശുഭകരമാണെന്ന് തെളിയും. ഈ സമയത്ത് ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. പുതിയ വാഹനമോ വസ്തുവോ വാങ്ങാന്‍ നിങ്ങള്‍ക്ക് സാധിക്കും. ശാരീരിക സുഖങ്ങള്‍ ലഭിക്കും. ഇതോടൊപ്പം സൗകര്യങ്ങളും വര്‍ധിക്കും. വസ്തു ഇടപാടുകള്‍ക്ക് നല്ല സമയമാണ്.

ജ്യോതിഷത്തിലെ ശുക്രന്
ജ്യോതിഷത്തിലെ ഏറ്റവും ഗുണകരമായ ഗ്രഹമായി ശുക്രനെ കണക്കാക്കപ്പെടുന്നു. എല്ലാ ഭൗതിക നേട്ടങ്ങളും ആഡംബര വസ്തുക്കളും ഇത് ഒരു വ്യക്തിക്ക് നല്കുന്നു. സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹമാണിത്. നിങ്ങളുടെ ജാതകത്തില്‍ ശുക്രന് പോസിറ്റീവാണെങ്കില്‍, അത് നിങ്ങള്‍ക്ക് ആകര്‍ഷകമായ വ്യക്തിത്വം നല്കുന്നു. സമ്പത്തിന്റെയും സമൃദ്ധിയുടെയും കാര്യത്തില്‍ ഇത് നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. നിങ്ങളുടെ ജാതകത്തില്‍ ശുക്രന് ബലവാനായിരിക്കുകയും മറ്റ് ഗ്രഹങ്ങളുമായി ചേരുകയും ചെയ്താല്‍, നിങ്ങള്‍ക്ക് എതിര്‍ലിംഗത്തിലുള്ളവരുടെ നല്ല സഹവാസം ആസ്വദിക്കാനാകും. നിങ്ങളുടെ ദാമ്പത്യ ജീവിതം നല്ലതും എല്ലാവിധ സുഖസൗകര്യങ്ങളും നിറഞ്ഞതായിരിക്കും. ശുക്രന് ദോഷകരമായി നിലനിന്നാല്‍ ദാമ്പത്യ ജീവിതത്തില്‍ തടസ്സങ്ങള്‍ ഉണ്ടാകാം. കുഞ്ഞിന് ജന്മം നല്കുന്നതില് തടസ്സങ്ങള്‍ ഉണ്ടായേക്കാം.

ജ്യോതിഷത്തിലെ വ്യാഴം
ജ്യോതിഷപ്രകാരം വ്യാഴം വളരെ പ്രധാനപ്പെട്ടതും വലുതുമായ ഒരു ഗ്രഹമാണ്. ഇത് മനുഷ്യജീവിതത്തിന് ഭാഗ്യം നല്കുന്ന ഗ്രഹമാണ്. ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച് വ്യാഴം, 'ഗുരു', 'ബൃഹസ്പതി', 'ദേവഗുരു' എന്നീ പേരുകളില്‍ അറിയപ്പെടുന്നു. സംസ്കൃതത്തില്‍, ഈ പേരുകളുടെ അര്‍ത്ഥം 'അധ്യാപകന്, പ്രകാശത്തിന്റെ കര്‍ത്താവ്, ദൈവങ്ങളുടെ അധ്യാപകന് എന്നൊക്കെയാണ്. വ്യാഴം ദേവഗുരുവാണെന്നും ശുക്രന് അസുര ഗുരുവാണെന്നും പറയപ്പെടുന്നു. വ്യാഴവും ശുക്രനും ഏതെങ്കിലും ഭാവത്തില്‍ ചേരുമ്പോള്‍ അത് ആളുകളുടെ ജീവിതത്തില്‍ ഐശ്വര്യം വരുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. നിങ്ങളുടെ ജാതകത്തില്‍ വ്യാഴം പോസിറ്റീവായി സ്ഥിതിചെയ്യുന്നുണ്ടെങ്കില്‍, അത് നിങ്ങള്‍ക്ക് സുന്ദരമായ വ്യക്തിത്വം നല്കുന്നു. ആരോഗ്യം, സമ്പത്ത്, സമൃദ്ധി എന്നിവയുടെ കാര്യത്തില്‍ ഇത് നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. അത് നിങ്ങള്‍ക്ക് ജ്ഞാനവും അറിവും നല്‍കുകയും ആത്മീയതയിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യുന്നു. എന്നാല്‍ ദോഷകരമായ വ്യാഴം നിങ്ങള്‍ക്ക് തെറ്റായ പ്രതീക്ഷകള്‍, അശ്രദ്ധ, കടങ്ങള്‍, തര്‍ക്കം, ചൂതാട്ടം, കടക്കാരില്‍ നിന്നും ബാങ്കുകളില്‍ നിന്നുമുള്ള സമ്മര്‍ദ്ദം എന്നിവയിലേക്ക് നയിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
