Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
30 വര്ഷത്തിനു നവരാത്രിയില് അപൂര്വ യോഗം; 5 രാശിക്കാര്ക്ക് രാജയോഗത്താല് സമ്പത്ത്
ഹിന്ദുമത വിശ്വാസികള്ക്ക് നവരാത്രി ഉത്സവം വളരെ പ്രാധാന്യമുള്ളതായി കണക്കാക്കുന്നു. എല്ലാ വര്ഷവും പിതൃ പക്ഷത്തിന് ശേഷമുള്ള അടുത്ത ദിവസമാണ് ശാരദിയ നവരാത്രി ആരംഭിക്കുന്നത്. 9 ദിവസം നീണ്ടുനില്ക്കുന്ന ശാരദിയ നവരാത്രി ആരംഭിക്കുന്നത് അശ്വിനി മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപാദ തിഥി മുതലാണ്. ഈ 9 ദിവസങ്ങളില്, ദുര്ഗാദേവിയുടെ 9 വ്യത്യസ്ത രൂപങ്ങളെ ആരാധിക്കുന്നു. ജ്യോതിഷപ്രകാരം ഇത്തവണ ബുധാദിത്യ യോഗത്തിലും ശശ യോഗത്തിലും ഭദ്ര രാജയോഗത്തിലുമാണ് ഇത്തവണ ശാരദിയ നവരാത്രി ആരംഭിക്കാന് പോകുന്നത്.
യഥാര്ത്ഥത്തില്, ഇത്തവണ നവരാത്രിയില് സൂര്യന്റെയും ബുധന്റെയും സംയോഗവും ഉണ്ടാകും. 30 വര്ഷത്തിനു ശേഷം ശനി സ്വന്തം രാശിയായ കുംഭത്തില് തുടരും. ബുധന് സ്വന്തം രാശിയില് നില്ക്കുകയും ഭദ്രയോഗം രൂപപ്പെടുകയും ചെയ്യും. ജ്യോതിഷ പ്രകാരം 30 വര്ഷത്തിന് ശേഷമാണ് ഇത്തരമൊരു യാദൃശ്ചികത സംഭവിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില് ദുര്ഗ്ഗാദേവിയുടെ അനുഗ്രഹവും ഈ ഐശ്വര്യ യോഗത്തിന്റെ ശുഭഫലങ്ങളും ലഭിക്കുന്ന 5 രാശിക്കാരുണ്ട്. ഈ രാശിക്കാര് തങ്ങളുടെ കരിയറില് മികച്ച പുരോഗതി കൈവരിക്കുകയും സാമ്പത്തിക നേട്ടങ്ങള് നേടുകയും ചെയ്യും. അവര് ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്ക്ക് ബുധാദിത്യയോഗം വളരെ ശുഭകരമാണെന്ന് തെളിയാന് പോകുന്നു. ദുര്ഗ്ഗാദേവിയുടെ കൃപയാല് ഈ രാശിക്കാര്ക്ക് വീടിന്റെയും വാഹനത്തിന്റെയും സുഖം ലഭിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്ക്ക് ഒരു വലിയ സ്ഥാനം നേടാന് കഴിയും. ജോലി അന്വേഷിക്കുന്നവര്ക്ക് എവിടെനിന്നെങ്കിലും നല്ലൊരു ജോലി വാഗ്ദാനം വന്നേക്കാം. ബിസിനസ്സില് നിങ്ങള്ക്ക് സാമ്പത്തിക നേട്ടത്തിനുള്ള അവസരങ്ങള് ഉണ്ടാകും. കുടുംബ ബന്ധങ്ങളില് മാധുര്യം വര്ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ഇടവം
ഇടവം രാശിക്കാര്ക്ക് നവരാത്രി കാലത്ത് ദുര്ഗ്ഗാദേവിയുടെ അനുഗ്രഹത്താലും ബുധാദിത്യ യോഗയുടെ സ്വാധീനത്താലും ദീര്ഘകാലമായി കിട്ടാതെ കിടന്നിരുന്ന പണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ കരിയറില് നിങ്ങള്ക്ക് പുരോഗതി ലഭിക്കും, മേലുദ്യോഗസ്ഥര് നിങ്ങളുടെ ജോലിയെ പ്രശംസിക്കും. ഓഫീസില് ചില സുപ്രധാന ചുമതലകള് നിങ്ങളെ ഏല്പ്പിച്ചേക്കാം. ഈ മാസം നിങ്ങളുടെ സന്താനങ്ങളുടെ കരിയറുമായി ബന്ധപ്പെട്ട ചില നല്ല വാര്ത്തകളും നിങ്ങള്ക്ക് ലഭിച്ചേക്കാം. കുടുംബാന്തരീക്ഷം വളരെ പ്രസന്നമായിരിക്കും.
കര്ക്കടകം
നവരാത്രിക്കാലത്ത് കര്ക്കടക രാശിക്കാര്ക്ക് ബുധാദിത്യ രാജയോഗം വളരെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. ദുര്ഗ്ഗാ ദേവി നിങ്ങളോട് ദയ കാണിക്കും, നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സമൂഹത്തില് നിങ്ങളുടെ ബഹുമാനം വര്ദ്ധിക്കും. സുഹൃത്തുക്കളുടെ പിന്തുണയോടെ നിങ്ങളുടെ തീര്പ്പാക്കാത്ത പല ജോലികളും എളുപ്പത്തില് പൂര്ത്തിയാക്കാനാകും. ജോലി അന്വേഷിക്കുന്നവര്ക്ക് എവിടെ നിന്നെങ്കിലും നല്ല വാര്ത്ത വന്നേക്കാം. വിദേശത്തേക്ക് പോകാന് ശ്രമിക്കുന്ന ആളുകള്ക്ക് ഈ സമയത്ത് അവരുടെ വഴിയിലെ തടസ്സങ്ങള് നീങ്ങും.
തുലാം
ബുധാദിത്യ രാജ്യയോഗത്തിന്റെ രൂപീകരണത്താല് തുലാം രാശിക്കാര് ഈ മാസം ധനികരാകാന് പോകുന്നു. നിങ്ങള്ക്ക് വിജയത്തിന് അനുകൂലമായ നിരവധി അവസരങ്ങളുണ്ടാകും. നവരാത്രി കാലത്ത് ദുര്ഗ്ഗാദേവിയുടെ വ്രതം അനുഷ്ഠിക്കുന്നതിലൂടെ നിങ്ങള്ക്ക് ആഗ്രഹിച്ച ഫലം ലഭിക്കും. ഒന്നിലധികം സ്രോതസ്സുകളില് നിന്ന് നിങ്ങള്ക്ക് വരുമാനം ലഭിക്കും. നേരത്തെ അസുഖമുണ്ടായിരുന്നവര്ക്ക്് അവരുടെ ആരോഗ്യം മെച്ചപ്പെടും. പൂര്വ്വിക സ്വത്തുമായി ബന്ധപ്പെട്ട തര്ക്കങ്ങള് ഈ മാസം പരിഹരിക്കാന് കഴിയും. സ്വര്ണം വാങ്ങാന് അവസരമുണ്ടാകും. കുടുംബത്തില് സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും, എല്ലാ ആളുകളുമായും നിങ്ങളുടെ പരസ്പര ധാരണ വര്ദ്ധിക്കും.
മകരം
ഈ മാസം ബുധാദിത്യ യോഗത്തിന്റെ രൂപീകരണം മകരം രാശിക്കാര്ക്ക് ഒരു അനുഗ്രഹമാണെന്ന് തെളിയും. നവരാത്രിയുടെ മധ്യത്തില് നിങ്ങള്ക്ക് ചില നല്ല വാര്ത്തകള് ലഭിച്ചേക്കാം. നിങ്ങളുടെ കരിയറില് പുരോഗതി ഉണ്ടാകും. ഇരുമ്പ് വ്യാപാരത്തില് ഏര്പ്പെട്ടിരിക്കുന്നവരുടെ ലാഭം ഇരട്ടി വേഗത്തില് വര്ദ്ധിക്കും. നിങ്ങളുടെ ഭവനത്തില് ഭൗതിക സന്തോഷത്തിനുള്ള മാര്ഗങ്ങളില് വര്ദ്ധനവുണ്ടാകും. ഉദ്യോഗാര്ത്ഥികള്ക്ക് പ്രമോഷനും ശമ്പള വര്ദ്ധനയും ലഭിക്കുന്ന സൂചനകള് കാണുന്നു. നിങ്ങളുടെ ജോലിയില് ശ്രദ്ധ കേന്ദ്രീകരിക്കുക, നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
