Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
അത്ഭുത ശുഭയോഗങ്ങളോടെ ശ്രാവണ ശിവരാത്രി; ആദിദേവന്റെ അനുഗ്രഹമുള്ള 5 രാശിക്കാര്‍
ശിവനെ ആരാധിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്നായി സ്രാവണ ശിവരാത്രി ദിവസം കണക്കാക്കപ്പെടുന്നു. ഇത്തവണ ജൂലൈ 15നാണ് ശ്രാവണ ശിവരാത്രി വരുന്നത്. ഈ ദിവസം രുദ്രാഭിഷേകം നടത്തുന്നത് പ്രത്യേക ഫലം നല്‍കുമെന്നാണ് വിശ്വാസം. ഇത്തവണ ശ്രാവണ ശിവരാത്രി ദിനത്തില്‍ വളരെ ശുഭകരമായ ഒരു യോഗവും രൂപപ്പെട്ടിട്ടുണ്ട്. ജ്യോതിഷ വിശ്വാസമനുസരിച്ച്, ഇക്കാരണത്താല്‍ ശ്രാവണ ശിവരാത്രി ചില രാശിക്കാര്‍ക്ക് വളരെ വിശേഷപ്പെട്ടതായിരിക്കും.
ശ്രാവണ ശിവരാത്രിയുടെ അടുത്ത ദിവസം തന്നെ സൂര്യന് കര്‍ക്കടക രാശിയില്‍ സംക്രമിക്കും. ഇത് വളരെ ശുഭകരമായ ഒരു യാദൃശ്ചികത സൃഷ്ടിക്കുന്നു. ശ്രാവണ ശിവരാത്രി ദിനത്തില്‍ 5 രാശിക്കാര്‍ക്ക് പരമേശ്വരന്റെ അനുഗ്രഹമുണ്ടാകും. ഇവരുടെ ഉറങ്ങിക്കിടന്ന ഭാഗ്യം സടകുടഞ്ഞ് എഴുന്നേല്ക്കും. ആ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ചിങ്ങം
ശ്രാവണ ശിവരാത്രി നിങ്ങള്‍ക്ക് വളരെ ഭാഗ്യം സമ്മാനിക്കും. ശിവകൃപയാല്‍ പുതിയ ജോലിയോ പുതിയ ബിസിനസ്സോ തുടങ്ങാനാകും. പുതിയ ജോലി അന്വേഷിക്കുകയാണെങ്കില്‍ അതിലും വിജയം ലഭിക്കും. വരുമാനം വര്‍ദ്ധിക്കുകയും നിങ്ങളുടെ സാമ്പത്തിക സ്ഥിതി നേട്ടങ്ങളോടെ മെച്ചപ്പെടുകയും ചെയ്യും. നിങ്ങളുടെ തൊഴിലും ബിസിനസ്സും പുരോഗമിക്കും. ബിസിനസില്‍ നിങ്ങള്‍ക്ക് ഒരു വലിയ ഇടപാട് നടത്താന്‍ കഴിയും.
കന്നി
ശ്രാവണ ശിവരാത്രി നാളില്‍ കന്നി രാശിക്കാര്‍ക്ക് ശിവന്റെ അനുഗ്രഹം ലഭിക്കും. നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. വീട്ടില്‍ ഒരു പുതിയ അംഗം നിങ്ങളുടെ കുടുംബത്തില്‍ ചേര്‍ന്നേക്കാം. ഇതുവരെ ഒരു കുഞ്ഞ് ലഭിക്കാത്ത ആളുകള്‍ക്ക് ഈ ശ്രാവണ മാസത്തില്‍ നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. ജോലി ചെയ്യുന്ന സ്ഥലത്ത് സഹപ്രവര്‍ത്തകരില്‍ നിന്ന് നിങ്ങള്‍ക്ക് എല്ലാവിധ സഹകരണവും ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുകയും കുടുംബ ബന്ധങ്ങള്‍ മെച്ചപ്പെടുകയും ചെയ്യും.
ധനു
ശ്രാവണ ശിവരാത്രിയില്‍, ശിവന്റെ കൃപയാല്‍ അവിവാഹിതര്‍ക്ക് നല്ലൊരു ജീവിത പങ്കാളിയെ ലഭിക്കും. നിങ്ങളുടെ പ്രണയ ജീവിതത്തിലെ പങ്കാളിയുമായുള്ള അടുപ്പം മുമ്പത്തേക്കാള്‍ ശക്തമാകും. ബിസിനസ്സില്‍ ചില വലിയ തീരുമാനങ്ങള്‍ എടുക്കാനാകും. നിങ്ങളുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാനായി നിങ്ങള്‍ക്ക് ഭാഗ്യം പരീക്ഷിക്കാം. നിങ്ങള്‍ക്കായി വിജയസാധ്യതകള്‍ സൃഷ്ടിക്കപ്പെടും. സമൂഹത്തില്‍ ആളുകള്‍ക്കിടയില്‍ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. കുടുംബത്തില്‍ സന്തോഷം ഉണ്ടാകും.

മകരം
മകരം രാശിക്കാര്‍ക്ക് ശ്രാവണ ശിവരാത്രിയില്‍ ചില സന്തോഷവാര്‍ത്തകള്‍ ലഭിക്കും. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഉദ്യോഗത്തില്‍ മുന്നേറാനുള്ള അവസരങ്ങള്‍ ലഭിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് അഭിനന്ദനങ്ങള്‍ ലഭിക്കും. ആളുകള്‍ നിങ്ങളുടെ പ്രവൃത്തികള്‍ ഇഷ്ടപ്പെടും. നിങ്ങളുടെ ധൈര്യം വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനായി നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കും. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ചില ശുഭകാര്യങ്ങള്‍ കേള്‍ക്കാനാകും. കുടുംബജീവിതം സന്തോഷകരമായിരിക്കും. കുടുംബത്തോടൊപ്പം ജീവിതം ആസ്വദിക്കാന്‍ കഴിയും.
കുംഭം
കുംഭ രാശിക്കാര്‍ക്ക് ശ്രാവണ ശിവരാത്രി ജീവിതത്തില്‍ വിജയം കൊണ്ടുവരും. നിങ്ങള്‍ക്ക് പിതാവില്‍ നിന്ന് സഹായം ലഭിക്കും, സര്‍ക്കാര്‍ ജോലിയുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ വന്നുചേരും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ പ്രവര്‍ത്തനമേഖലയില്‍ ഇപ്പോഴും ബുദ്ധിമുട്ടുന്നവര്‍ക്ക് ഇപ്പോള്‍ ശിവാനുഗ്രഹത്താല്‍ അനുകൂലമായ അന്തരീക്ഷം കൈവരും. നിങ്ങളുടെ കുടുംബജീവിതം സന്തോഷകരമായിരിക്കും. കുട്ടികളുമായി ഉല്ലസിക്കാന്‍ അവസരം ലഭിക്കും.
ശ്രാവണ ശിവരാത്രി 2023
എല്ലാ മാസവും ശിവരാത്രി വരുന്നുണ്ടെങ്കിലും ശ്രാവണ മാസത്തിലെ ശിവരാത്രി വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. മഹാദേവന്റെ ഏറ്റവും വലിയ ആഘോഷമാണ് ശിവരാത്രി. ചതുര്ദശി തിഥിയിലാണ് ഇത് ആഘോഷിക്കുന്നത്. ഈ ദിവസം മഹാദേവനെ ആരാധിക്കുന്നത് ഭക്തര്‍ക്ക് സന്തോഷവും സമാധാനവും ഐശ്വര്യവും നല്കുന്നു. ശ്രാവണ മാസം ശിവന്റെ മാസമാണ്. ഇപ്രാവശ്യത്തെ ശ്രാവണ ശിവരാത്രി വരുന്നത് ജൂലൈ 15 ശനിയാഴ്ചയാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications