Latest Updates
-
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം
30 വര്‍ഷത്തിന് ശേഷം ഹോളിയില്‍ അപൂര്‍വ്വ ഗ്രഹസംയോഗം; സൗഭാഗ്യത്തിന്റെ കൊടുമുടി കയറുന്നത് ഈ 4 രാശിക്കാര്‍
നിറങ്ങളുടെ ആഘോഷമായ ഹോളി വന്നെത്തി. ഫാല്‍ഗുന മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ഹോളി ആഘോഷം. ഈ വര്‍ഷം മാര്‍ച്ച് 7 നാണ് ഹോളിക ദഹന്‍. മാര്‍ച്ച് എട്ടിന് ഹോളി ആഘോഷിക്കും. ജ്യോതിഷപ്രകാരം ഈ വര്‍ഷത്തെ ഹോളി ഉത്സവം കൂടുതല്‍ സവിശേഷമായിരിക്കും. ഹോളി ആഘോഷ വേളയില്‍ 30 വര്‍ഷത്തിന് ശേഷം ശനി സ്വരാശി കുംഭത്തിലും 12 വര്‍ഷത്തിന് ശേഷം ദേവഗുരു വ്യാഴം സ്വരാശി മീനത്തിലും ഇരിക്കും.
ഇതുകൂടാതെ കുംഭത്തില്‍ ത്രിഗ്രഹയോഗവും നിലനില്ക്കും. ശനി, സൂര്യന്, ബുധന്‍ എന്നിവര്‍ കുംഭത്തില്‍ ത്രിഗ്രഹയോഗം രൂപപ്പെടുത്തും. 30 വര്‍ഷത്തിന് ശേഷമാണ് ഹോളി ദിനത്തില്‍ ഗ്രഹങ്ങളുടെ ഇത്തരമൊരു ശുഭസ്ഥാനം സൃഷ്ടിക്കപ്പെടുന്നത്. ഈ അപൂര്‍വ സംയോഗം ചില രാശിക്കാര്‍ക്ക് വളരെയേറെ സൗഭാഗ്യങ്ങള്‍ സമ്മാനിക്കും. ഇത്തരക്കാരുടെ ജീവിതം ഭാഗ്യത്താല്‍ ശോഭനമാകും. ആ 4 രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോ്ക്കാം.

ഇടവം
ഹോളി ദിനത്തില്‍ രൂപപ്പെടുന്ന ഈ ശുഭകരമായ യോഗം ഇടവം രാശിക്കാര്‍ക്ക് ധനപരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ജോലി ചെയ്യുന്നവര്‍ക്ക് സമയം അനുകൂലമാണ്. ജോലിയില്‍ പുതിയ അവസരങ്ങള്‍ ദൃശ്യമാകും. ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്കും ലാഭം പ്രതീക്ഷിക്കാം. നിക്ഷേപത്തെ കുറിച്ച് ചിന്തിച്ചിരുന്നവര്‍ക്ക് സമയം അനുകൂലമാണ്. നിങ്ങള്‍ക്ക് ഈ സമയം സ്ഥാനമാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

മിഥുനം
മിഥുന രാശിക്കാര്‍ക്ക് ഈ സമയം ഭാഗ്യമുണ്ടാകും. ഏത് ജോലിയില്‍ ഏര്‍പ്പെട്ടാലും നിങ്ങള്‍ തീര്‍ച്ചയായും വിജയിക്കും. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. വിദേശത്ത് താമസിക്കാനോ ജോലി ചെയ്യാനോ ഉള്ള സ്വപ്നവും യാഥാര്‍ത്ഥ്യമാകും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് അവരുടെ തൊഴില്‍ മേഖല വിപുലീകരിക്കാന്‍ കഴിയും. സാമ്പത്തിക രംഗത്ത് ശക്തമായ ലാഭസാധ്യതകളുണ്ടാകും. ഈ സമയത്ത് നിങ്ങളുടെ മനസ്സ് ആത്മീയതയില്‍ മുഴുകും. ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം വര്‍ദ്ധിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ ലഭിക്കും.

വൃശ്ചികം
ശനി, സൂര്യന്, ബുധന്‍ എന്നിവരുടെ ത്രിഗ്രഹയോഗം നിങ്ങള്‍ക്ക് അനുകൂലമാണ്. വാഹനമോ വീടോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം അനുകൂലമാണ്. ഈ സമയത്ത് പുതിയ വാഹനം വാങ്ങാനാകും. ബിസിനസ്സ് ചെയ്യുന്നവര്‍ക്കും നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ദീര്‍ഘകാലമായി സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നവരുടെ പ്രശ്നങ്ങളും പെട്ടെന്ന് അവസാനിക്കുന്നതായിരിക്കും. തൊഴില്‍, ബിസിനസ് എന്നിവയില്‍ നേട്ടങ്ങള്‍ക്ക് അവസരമുണ്ടാകും.

കുംഭം
സൂര്യന്, ശനി, ബുധന്‍ എന്നിവ നിങ്ങളുടെ രാശിയില്‍ ത്രിഗ്രഹയോഗം സൃഷ്ടിക്കാന്‍ പോകുന്നു. ഈ അപൂര്‍വ യോഗം നിങ്ങള്‍ക്ക് ശുഭകരമായി കണക്കാക്കപ്പെടുന്നു. കുംഭം രാശിക്കാര്‍ക്ക് ധനലാഭത്തിനുള്ള അവസരങ്ങള്‍ ലഭിക്കും. വിദ്യാഭ്യാസ മേഖലയില്‍ മികച്ച ഫലങ്ങള്‍ ലഭിക്കും. തൊഴില്‍, ബിസിനസ്സുകളില്‍ ക്രമാനുഗതമായ പുരോഗതി ഉണ്ടാകും. കുടുംബാംഗങ്ങളുടെ ആരോഗ്യനിലയും മെച്ചപ്പെടും.

ഹോളി 2023
ഹിന്ദുമതത്തില്‍ ദീപാവലി കഴിഞ്ഞാല്‍ ഏറ്റവും വലിയ ആഘോഷമായാണ് ഹോളി അറിയപ്പെടുന്നത്. പഞ്ചാംഗമനുസരിച്ച്, പ്രദോഷ കാലത്തിനിടയില്‍ ഫാല്ഗുന്ന പൂര്‍ണിമയില്‍ ഹോളിക ദഹനം നടക്കുന്നു, അടുത്ത ദിവസം അതായത് ചൈത്ര കൃഷ്ണ പ്രതിപാദയില് ഹോളി ആഘോഷിക്കുന്നു. നിറങ്ങളുടെ ഉത്സവമാണ് ഹോളി. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഫാല്‍ഗുന മാസത്തിലെ പൗര്‍ണ്ണമി തീയതി മാര്‍ച്ച് 06 ചൊവ്വാഴ്ച വൈകുന്നേരം 04:17 ന് ആരംഭിക്കും, ഈ തീയതി മാര്‍ച്ച് 07 ബുധനാഴ്ച വൈകുന്നേരം 06:09 ന് അവസാനിക്കും. പ്രദോഷ കാലത്ത് ഫാല്‍ഗുന പൂര്‍ണിമ തിയതിയിലാണ് ഹോളിക ദഹനം നടക്കുന്നത്. മാര്‍ച്ച് 07ന് വൈകുന്നേരം 06:24 മുതല്‍ രാത്രി 08:51 വരെയാണ് ഹോളിക ദഹനത്തിന്റെ ശുഭസമയം. അടുത്ത ദിവസം, അതായത് മാര്‍ച്ച് 8നാണ് ഹോളി ആഘോഷങ്ങള്‍ നടക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
