Latest Updates
-
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ!
സമ്പത്തിന്റെ ദേവത കനിഞ്ഞനുഗ്രഹിക്കും; ഈ 5 രാശിക്ക് ധന്തേരാസ് നല്‍കും ഭാഗ്യകാലം
ദീപാവലി ആഘോഷത്തിന്റെ തുടക്കമായാണ് ധന്തേരാസ് കണക്കാക്കപ്പെടുന്നത്. ഈ വര്‍ഷം നവംബര്‍ 10നാണ് ഇത്തവണ ധന്തേരാസ് ആഘോഷിക്കുന്നത്. കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി തിഥിയിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ധന്തേരാസിന്റെ പുണ്യമുഹൂര്‍ത്തത്തില്‍ ഇക്കുറി നിരവധി ശുഭകരമായ യാദൃശ്ചികതകള്‍ നടക്കുന്നു. ഈ ദിവസം, അത്തം നക്ഷത്രവും ഉണ്ടായിരിക്കും. ഇത് വ്യവസായികള്‍ക്ക് വലിയ സാമ്പത്തിക നേട്ടം നല്‍കും.
അത്തം നക്ഷത്രം ബിസിനസുകാര്‍ക്ക് മികച്ച വില്‍പ്പന അവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഈ നക്ഷത്രത്തില്‍ നടത്തുന്ന ഷോപ്പിംഗും വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ നക്ഷത്രത്തില്‍ സ്വര്‍ണ്ണവും വെള്ളിയും വാങ്ങുന്നത് വളരെ ശുഭകരമാണെന്നും ലക്ഷ്മി ദേവി നിങ്ങളുടെ വീട്ടില്‍ പ്രവേശിക്കുമെന്നും പറയപ്പെടുന്നു. ജ്യോതിഷപ്രകാരം ധന്തേരാസ് ഭാഗ്യം കൊണ്ടുവരുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
ധന്തേരാസില് രൂപപ്പെടുന്ന ഐശ്വര്യ യോഗവും ലക്ഷ്മീദേവിയുടെ അനുഗ്രഹവും ഇടവ രാശിക്കാര്‍ക്ക് പ്രത്യേക ഗുണങ്ങള്‍ സമ്മാനിക്കും. നിങ്ങളുടെ സമ്പത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകും. കൂടാതെ നിങ്ങള്‍ക്ക് നിരവധി അത്ഭുതകരമായ തൊഴില്‍ അവസരങ്ങള്‍ ഈ സമയം ലഭിക്കും. നിങ്ങളുടെ ഉള്ളില്‍ ഒരു പുതിയ ഊര്‍ജ്ജം ഒഴുകും. ജോലിസ്ഥലത്ത് നിങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. പണം നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. നിങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം നല്ല സമയം ചെലവഴിക്കും. ലക്ഷ്മീദേവി നിങ്ങളോട് സ്നേഹം കാണിക്കും.
കര്‍ക്കടകം
കര്‍ക്കടക രാശിയിലുള്ള ആളുകള്‍ക്ക് ധന്തേരാസില് അനുകൂലമായ ശുഭയോഗങ്ങളുടെ സ്വാധീനം മൂലം പെട്ടെന്ന് ധനം ലഭിച്ചേക്കാം. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ചില പദ്ധതികള്‍ വീണ്ടും ആരംഭിച്ചേക്കാം. നിങ്ങള്‍ക്ക് അവയില്‍ വിജയം ലഭിക്കും. കരിയറിലെ വിജയസാധ്യതകളും ഏറെയാണ്. ലക്ഷ്മീദേവിയുടെ അനുഗ്രഹവും ശുഭയോഗങ്ങളുടെ സ്വാധീനവും കാരണം, ധന്തേരാസില് ബിസിനസുകാര്‍ക്ക് വലിയ ലാഭം ലഭിക്കുകയും നിങ്ങള്‍ സമ്പന്നരാകുകയും ചെയ്യും. ഭക്ഷണവ്യാപാരം നടത്തുന്നവര്‍ക്ക് ഈ ധന്തേരാസ് വളരെ സന്തോഷപ്രദമായിരിക്കും.
കന്നി
കന്നി രാശിയിലുള്ളവര്‍ക്ക് സന്തോഷവും സമൃദ്ധിയും ഈ ധന്തേരാസില് വര്‍ദ്ധിക്കും. ഗ്രഹങ്ങളുടെ ശുഭകരമായ സംയോജനം കാരണം, നിങ്ങള്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കും. നിങ്ങളുടെ ജോലിയിലും ബിസിനസ്സിലും സന്തോഷവും സമൃദ്ധിയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ജീവിതത്തില്‍ വിജയത്തിന് ധാരാളം അവസരങ്ങള്‍ ഉണ്ടാകും. വിദേശത്തേക്ക് പോകാന്‍ ദീര്‍ഘകാലമായി ശ്രമിക്കുന്നവര്‍ക്കും വിജയം ലഭിക്കും. ഓഫീസില്‍ നിങ്ങളുടെ കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കും. നിങ്ങള്‍ക്ക് ഓഫീസ് സഹപ്രവര്‍ത്തകര്‍ക്കിടയില്‍ എല്ലാവിധ പിന്തുണയും ലഭിക്കും. സ്വര്‍ണ്ണവും വെള്ളിയും വാങ്ങാന്‍ കഴിയും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഈ ധന്തേരാസ് വളരെ ഭാഗ്യമായി കണക്കാക്കപ്പെടുന്നു. ലക്ഷ്മീദേവിയുടെ കൃപയാല്‍, നിങ്ങളുടെ കുടുങ്ങിക്കിടക്കുന്ന പണം നിങ്ങള്‍ക്ക് തിരികെ ലഭിക്കും. ബിസിനസ്സില്‍ അഭിവൃദ്ധി ഉണ്ടാകാനുള്ള അവസരവുമുണ്ട്. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കും. നിങ്ങളുടെ വീട്ടില്‍ ദേവി അനുഗ്രഹങ്ങള്‍ വര്‍ഷിക്കും. ജോലി അന്വേഷകര്‍ക്ക് ഒരു മികച്ച ജോലി ഓഫര്‍ ലഭിച്ചേക്കാം. ഇപ്പോള്‍ ബിസിനസ്സില്‍ നടത്തുന്ന നിക്ഷേപം ഭാവിയില്‍ നിങ്ങള്‍ക്ക് വലിയ ലാഭം നല്‍കും.
മകരം
മകരം രാശിക്കാര്‍ക്ക് ഈ ധന്തേരാസില് ഗ്രഹങ്ങളുടെ ശുഭ സംയോജനത്താല്‍ സമ്പത്തും സമൃദ്ധിയും ലഭിക്കും. നിങ്ങളുടെ കുടുംബത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുകയും സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കുകയും ചെയ്യും. ജോലി ചെയ്യുന്നവര്‍ക്ക് പുരോഗതിക്ക് സാധ്യതയുണ്ട്. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് വലിയ സാമ്പത്തിക ലഭിക്കും. നിങ്ങള്‍ക്ക് പണം ലാഭിക്കാന്‍ കഴിയും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. ദീപാവലിക്ക് മുമ്പ് തന്നെ നിങ്ങളുടെ വീട്ടില്‍ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിക്കും.
ധന്തേരാസ് 2023
ദീപാവലി ആഘോഷത്തിന്റെ തുടക്കമായാണ് ധന്തേരാസ് കണക്കാക്കപ്പെടുന്നത്. നവംബര്‍ 10നാണ് ഇത്തവണ ധന്തേരാസ് ആഘോഷിക്കുന്നത്. കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി തിഥിയിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഈ ദിവസം സമ്പത്തിന്റെ ദേവനായ കുബരനെയും സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയെയും ആരാധിക്കുന്നു. സ്വര്‍ണത്തിനും വെള്ളിക്കും പുറമെ പാത്രങ്ങളും ഈ ദിവസം വാങ്ങുന്നത് ശുഭകരമാണ്. ഈ ദിവസം വാങ്ങുന്ന സാധനങ്ങള്‍ 13 മടങ്ങ് വര്‍ദ്ധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications