എണ്ണമറ്റ ശുഭയോഗങ്ങള്‍, ഗ്രഹങ്ങളില്‍ മാറ്റത്തോട് മാറ്റം; ഇന്ന് ഭാഗ്യത്താല്‍ ആറാടുന്ന 5 രാശിക്കാര്‍

സെപ്തംബര്‍ 4 തിങ്കളാഴ്ച ദിവസം ചന്ദ്രന്‍ ചൊവ്വ, മേടം രാശിയില്‍ സഞ്ചരിക്കുന്നു. അതേ സമയം, വ്യാഴം മേടരാശിയില്‍ വക്രഗതിയില്‍ നീങ്ങും. മേടരാശിയില്‍ വ്യാഴവും ചന്ദ്രനും കൂടിച്ചേര്‍ന്നതാണ് ഗജകേസരിയോഗം രൂപപ്പെടുന്നത്. വ്യാഴത്തെയും ചന്ദ്രനെയും കൂടാതെ ഭൗതിക സുഖങ്ങളുടെ അധിപനായ ശുക്രന്‍ ഇന്ന് കര്‍ക്കടകത്തില്‍ നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ പോകുന്നു. ഇത്തരത്തില്‍ ഇന്ന് മൂന്ന് ഗ്രഹങ്ങളുടെ രാശി മാറാന്‍ പോകുന്നതിനാല്‍ ഭദ്രപാദ മാസത്തിലെ ആദ്യ തിങ്കളാഴ്ചയുടെ പ്രാധാന്യം വളരെയധികം വര്‍ദ്ധിക്കുണ്ട്.

കൂടാതെ രവിയോഗം, ധ്രുവയോഗം, ഭരണി നക്ഷത്രം എന്നിവയുടെ സ്വാധീനവും ഇന്ന് നിലനില്‍ക്കും. ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ സ്വാധീനവും ശുഭയോഗവും കാരണം, സെപ്റ്റംബര്‍ 4 ന് അഞ്ച് രാശിക്കാര്‍ക്ക് വളരെ അനുകൂലമായ സമയമായി കണക്കാക്കപ്പെടുന്നു. ഭാഗ്യം ഈ രാശിക്കാര്‍ക്ക് അനുകൂലമാകും. ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കും. സെപ്റ്റംബര്‍ 4 തിങ്കളാഴ്ച ജീവിതം മാറിമറിയുന്ന ഭാഗ്യരാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

Planet Transit On Monday

ഇടവം

സെപ്തംബര്‍ 4 തിങ്കളാഴ്ച ദിവസം ഇടവം രാശിക്കാര്‍ക്ക് ഗുണകരമാണ്. നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും, അതിനാല്‍ ബിസിനസ്സില്‍ നല്ല മാറ്റങ്ങള്‍ കാണുകയും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവുകയും ചെയ്യും. സാമൂഹികവും മതപരവുമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലൂടെ, നിങ്ങളുടെ പ്രശസ്തി വര്‍ധിക്കും. കുടുംബത്തില്‍ നിങ്ങള്‍ക്ക് ഒരു പുതിയ ഇമേജ് ലഭിക്കും. നിങ്ങള്‍ ഏതെങ്കിലും നിയമപരമായ കാര്യങ്ങളില്‍ കുടുങ്ങിയിട്ടുണ്ടെങ്കില്‍, അതില്‍ നിന്ന് മുക്തി നേടാനാകും. ജോലിക്കാര്‍ക്ക് മറ്റൊരു ജോലിക്കായി അവസരങ്ങള്‍ മുന്നില്‍ വരും.

ദോഷപരിഹാരം: തൊഴിലിനും ബിസിനസ്സ് പുരോഗതിക്കുമായി തിങ്കളാഴ്ച ദിവസം ശിവലിംഗത്തിന് പാല്‍ അര്‍പ്പിക്കുക. എന്നിട്ട് ഒരു ചെമ്പ് പാത്രത്തില്‍ കുറച്ച് പാല്‍ നിറച്ച് ഓം നമഃ ശിവായ എന്ന് ജപിച്ചുകൊണ്ട് നിങ്ങളുടെ വ്യാപാര സ്ഥലത്ത് തളിക്കുക.

വൃശ്ചികം

സെപ്തംബര്‍ 4ന് വൃശ്ചിക രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും. ഗജകേസരി യോഗത്തിന്റെ ശുഭഫലം മൂലം ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികള്‍ നാളെ പൂര്‍ത്തീകരിക്കാന്‍ കഴിയും. അതുവഴി നിങ്ങള്‍ക്ക് നല്ല നേട്ടങ്ങളും ലഭിക്കും. വീട്ടില്‍ ബന്ധുക്കള്‍ വന്നേക്കാം. നിക്ഷേപത്തില്‍ നിന്ന് നല്ല ലാഭവും ലഭിക്കും. ബിസിനസുകാര്‍ അവരുടെ ജോലിയില്‍ പല മാറ്റങ്ങളും വരുത്തും. അത് ഭാവിയില്‍ നല്ല ലാഭം നല്‍കും.

പ്രതിവിധി: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി തിങ്കളാഴ്ച ദിവസം വ്രതം അനുഷ്ഠിക്കുക. ശിവലിംഗത്തില്‍ തേനോ നെയ്യോ പാലോ കറുത്ത എള്ളോ സമര്‍പ്പിക്കുക.

Planet Transit On Monday

ധനു

സെപ്റ്റംബര്‍ 4 ധനു രാശിക്കാര്‍ക്ക് ഗുണകരമാണെന്ന് തെളിയും. രവിയോഗത്തിന്റെ സ്വാധീനം മൂലം ധനു രാശിക്കാര്‍ക്ക് കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും. വിദേശയാത്ര ആഗ്രഹവും സഫലമാകും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. നിങ്ങള്‍ എവിടെയെങ്കിലും പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ന് വളരെ നല്ല ദിവസമായിരിക്കും. കൃത്യസമയത്ത് ജോലികള്‍ പൂര്‍ത്തിയാക്കും. സുഹൃത്തുക്കളുമായി ഇടപഴകാന്‍ അവസരം ലഭിക്കും. ജോലി ചെയ്യുന്നവര്‍ ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ പ്രശംസം ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും.

പരിഹാരം: ഭാഗ്യം വര്‍ദ്ധിപ്പിക്കുന്നതിനായി തിങ്കളാഴ്ച ദിവസം വ്രതം അനുഷ്ഠിക്കുക. ശിവലിംഗത്തില്‍ പാല്‍, വെള്ളം, തൈര്, കൂവളം, ഗോതമ്പ്, ഗംഗാജലം മുതലായ പൂജാദ്രവ്യങ്ങള്‍ സമര്‍പ്പിക്കുക. തുടര്‍ന്ന് ശിവ ചാലിസ പാരായണം ചെയ്യുക.

മകരം

സെപ്റ്റംബര്‍ 4 മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഗജകേസരി യോഗത്തിന്റെയും രവിയോഗത്തിന്റെയും ശുഭഫലം മൂലം മകരം രാശിക്കാര്‍ക്ക് ഭാഗ്യം പ്രകാശിക്കുകയും സമ്പത്ത് സമ്പാദിക്കുന്നതില്‍ വിജയം നേടുകയും ചെയ്യും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് പുതിയ ബിസിനസ്സില്‍ ഭാഗ്യം പരീക്ഷിക്കാന്‍ കഴിയും. അത് നിങ്ങള്‍ക്ക് നല്ല ലാഭം നല്‍കും. ജോലിയുമായി ബന്ധപ്പെട്ട് വിദേശയാത്ര പോകാനും സാധ്യതയുണ്ട്. അമ്മയുടെ ആരോഗ്യം മെച്ചപ്പെടും. ദാമ്പത്യജീവിതം നല്ലതായിരിക്കും. നിങ്ങളുടെ ബന്ധം ശക്തിപ്പെടും. മുതിര്‍ന്നവരുടെ അനുഗ്രഹവും ലഭിക്കും.

ദോഷപരിഹാരം: കുടുംബത്തിലെ സന്തോഷത്തിനും സമാധാനത്തിനും ഗോതമ്പ് പൊടിയും നെയ്യും പഞ്ചസാരയും കൊണ്ട് ഉണ്ടാക്കിയ സാധനങ്ങള്‍ ശിവന് സമര്‍പ്പിക്കുക. എന്നിട്ട് അത് ദരിദ്രര്‍ക്ക് വിതരണം ചെയ്യുക.

Planet Transit On Monday

കുംഭം

സെപ്തംബര്‍ 4 കുംഭം രാശിക്കാര്‍ക്ക് വളരെ അനുകൂലമായ ദിവസമായിരിക്കും. വ്യാഴം, ശുക്രന്‍, ചന്ദ്രന്‍ എന്നിവയുടെ രാശിമാറ്റം നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള കഴിവ് വര്‍ദ്ധിക്കും. കുംഭം രാശിക്കാര്‍ക്ക് പൂര്‍വ്വിക സ്വത്തുക്കള്‍ വഴി പണം സമ്പാദിക്കാനുള്ള അവസരം ലഭിക്കും. മറ്റ് മാര്‍ഗങ്ങളിലൂടെയും പണം സമ്പാദിക്കുന്നത് തുടരും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വിദേശത്ത് പോയി ജോലിയും ഉന്നത വിദ്യാഭ്യാസവും നേടണമെങ്കില്‍, കുംഭം രാശിക്കാര്‍ക്ക് വളരെ അനുകൂലമായ ദിവസമായിരിക്കും. ഇണയുമായുള്ള ബന്ധത്തില്‍ മാധുര്യം ഉണ്ടാകും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും, മറ്റുള്ളവരെ സഹായിക്കാനാകും.

പ്രതിവിധി: സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന്, ശിവലിംഗത്തില്‍ വെള്ളമര്‍പ്പിച്ച് ശിവരക്ഷാ കവച മന്ത്രം ജപിക്കുക.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion