Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
125 വര്‍ഷങ്ങള്‍ക്ക് ശേഷം അക്ഷയ തൃതീയയില്‍ ശുഭയോഗം; 4 രാശിക്കാരുടെ ഭാഗ്യം കുതിച്ചുയരും
ഹിന്ദുക്കള്‍ക്ക് ദീപാവലിയും ധന്തേരസും പോലെ ശുഭകരമാണ് വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയ തിഥി. ഈ ദിവസമാണ് മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുന്ന അക്ഷയതൃതീയ ഉത്സവം ആഘോഷിക്കുന്നത്. ഇത്തവണത്തെ അക്ഷയതൃതീയ വരുന്നത് ഏപ്രില്‍ 22 നാണ്. വൈശാഖ ശുക്ല തൃതീയ തിഥി ഏപ്രില്‍ 22ന് രാവിലെ 07.50 മുതല്‍ 23ന് രാവിലെ 07.48 വരെയാണ്.
അക്ഷയതൃതീയ വളരെ ശുഭകരമായ സമയമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം മംഗളകരമായ ജോലികള്‍ ചെയ്യുന്നതിന് ഉത്തമ ദിനമാണ്. സ്വര്‍ണ്ണം, വെള്ളി, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ വാങ്ങാനും ലക്ഷ്മീ ദേവിയുടെ ഐശ്വര്യം നേടുന്നതിനും ഈ ദിനം ശുഭകരമാണ്. ജ്യോതിഷപരമായി ഈ വര്‍ഷം അക്ഷയ തൃതീയ വളരെ സവിശേഷമാണ്. കാരണം ഈ ദിവസം ഒരു ശുഭയോഗം രൂപം കൊള്ളുന്നു.

125 വര്‍ഷങ്ങള്‍ക്ക് ശേഷം അക്ഷയ തൃതീയ നാളില്‍ സൂര്യന്, വ്യാഴം, ബുധന്‍, രാഹു, യുറാനസ് എന്നീ ഗ്രഹങ്ങള്‍ മേടരാശിയില്‍ നിലകൊള്ളും. അക്ഷയ തൃതീയയില്‍ സൂര്യന് മേടത്തിലും ചന്ദ്രന് ഇടവത്തിലുമായിരിക്കും. രണ്ട് ഗ്രഹങ്ങളും അവയുടെ ഉന്നത രാശിയിലായിരിക്കും. ഈ ദിവസം ചന്ദ്രനും ശുക്രനും ഇടവം രാശിയില്‍ നില്‍ക്കുന്നത് വളരെ ശുഭകരമായി കണക്കാക്കുന്നു. ഈ ശുഭകരമായ യോഗങ്ങളുടെ സംയോജനം പല രാശിക്കാര്‍ക്കും മികച്ച നേട്ടങ്ങള്‍ സമ്മാനിക്കും. അക്ഷയതൃതിയയിലെ ഈ ശുഭയോഗം നേട്ടം സമ്മാനിക്കുന്ന 4 രാശിക്കാര്‍ ഇവരാണ്.

ഇടവം
അക്ഷയ തൃതീയയില്‍ വരുന്ന പഞ്ചഗ്രഹ യോഗം ഇടവം രാശിക്കാര്‍ക്ക്, പ്രത്യേകിച്ച് കലയുമായി ബന്ധപ്പെട്ടവര്‍ക്ക് നേട്ടങ്ങള്‍ നല്‍കും. കാലങ്ങളായി തുടരുന്ന സാമ്പത്തികവും മാനസിക പ്രതിസന്ധികളും നീങ്ങും. ഭൗതിക സുഖങ്ങള്‍ കൈവരും. കുട്ടികളുടെ ഭാഗത്ത് നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. പണം ലാഭിക്കാന്‍ കഴിയും. പണത്തിലും സ്ഥാനമാനങ്ങളിലും വര്‍ദ്ധനവുണ്ടാകും. ജോലിസ്ഥലത്തെ ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. ഈ ദിവസം വെള്ളി വാങ്ങുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിലനില്ക്കും.

മേടം
അക്ഷയതൃതീയ മേടം രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. നിങ്ങള്‍ക്ക് ജോലിയില്‍ പുരോഗതി ഉണ്ടാകും. പുതിയ ഉത്തരവാദിത്തങ്ങള്‍ കൈവരും. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. ഗ്രഹങ്ങളുടെ ശുഭയോഗം നിങ്ങളുടെ അന്തസ്സ് വര്‍ദ്ധിപ്പിക്കും. ഈ ദിവസം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുക, അത് നിങ്ങള്‍ക്ക് ഒരിക്കലും അവസാനിക്കാത്ത നേട്ടങ്ങള്‍ നല്‍കും. പണവും സ്വര്‍ണവും ലഭിക്കും.

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ അക്ഷയതൃതീയയില്‍ വാഹനം വാങ്ങുന്നതില്‍ വിജയിക്കും. വസ്തുവില്‍ നിക്ഷേപിക്കാന്‍ ഏറ്റവും നല്ല സമയമാണ്. ജോലിക്കാര്‍ക്ക് മേലുദ്യോഗസ്ഥരുടെ സഹകരണം ലഭിക്കും. നിങ്ങളുടെ രാശിയില്‍ ചന്ദ്രന്റെയും ശുക്രന്റെയും ശുഭഭാവം മൂലം ബിസിനസ്സില്‍ ലാഭം ഉണ്ടാകും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികള്‍ പുനരാരംഭിക്കാനാകും.

കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് അക്ഷയതൃതീയയില്‍ സമ്പത്തും ഐശ്വര്യവും ലഭിക്കും. ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. ശമ്പളത്തില്‍ വര്‍ദ്ധനവിന് സാധ്യമാണ്. നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ ദിവസം വളരെ അനുകൂലമായിരിക്കും. ബിസിനസ്സ് വര്‍ദ്ധിപ്പിക്കുന്നതില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും.

അക്ഷയ തൃതീയയുടെ പ്രാധാന്യം
ഭാഗ്യവും വിജയവും ആകര്‍ഷിക്കാനായി ആളുകള്‍ അക്ഷയതൃതീയ ആഘോഷിക്കുന്നു. അക്ഷയതൃതീയയില്‍ സ്വര്‍ണം വാങ്ങുന്നത് ഭാവിയില്‍ ഐശ്വര്യവും കൂടുതല്‍ സമ്പത്തും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഒരിക്കലും കുറയാത്തത് എന്നാണ് 'അക്ഷയ' എന്ന വാക്കിന്റെ അര്‍ത്ഥം. അതിനാല്‍, ഈ ദിവസം വാങ്ങുന്ന സ്വര്‍ണം ഒരിക്കലും കുറയില്ലെന്നും വര്‍ദ്ധിച്ചുകൊണ്ടിരിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. അക്ഷയ തൃതീയ ദിനത്തില്‍, ഹിന്ദു ത്രിത്വത്തിലെ സംരക്ഷകനായ വിഷ്ണുവിനെ ആരാധിക്കുന്നു. ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച് ത്രേതായുഗം ആരംഭിച്ചത് അക്ഷയ തൃതീയ നാളിലാണ്.

ആരാധനാ രീതി
ഈ ശുഭദിനത്തില്‍ അതിരാവിലെ എഴുന്നേറ്റു കുളിക്കുക. കുളി കഴിഞ്ഞ് വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഇതിനുശേഷം, വീടിന്റെ പൂജാമുറിയില്‍ വിളക്ക് കത്തിക്കുക. ഗംഗാജലം കൊണ്ട് ദേവതകളെ അഭിഷേകം ചെയ്യുക. ഈ ശുഭദിനത്തില്‍ ലക്ഷ്മി ദേവിയുടെയും മഹാവിഷ്ണുവിന്റെയും ആരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. മഹാവിഷ്ണുവിനും ലക്ഷ്മി ദേവിക്കും നിവേദ്യം അര്‍പ്പിക്കുക. ദൈവത്തെ ആരാധിക്കുക.



Click it and Unblock the Notifications

