Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
ശിവയോഗത്തില് പരമേശ്വര പ്രീതി; ശത്രുദോഷവും സമ്പന്നജീവിതവും ഫലം; ആരാധന ഈവിധം
എല്ലാ ഹൈന്ദവ ദൈവങ്ങളിലും വച്ച് ഏറ്റവും ശക്തനായി കണക്കാക്കപ്പെടുന്ന ദൈവമാണ് ശിവന്. മഹാദേവന് എന്ന പേര് തന്നെ അദ്ദേഹത്തിനുണ്ട്. ഭഗവാനെ ആരാധിക്കുന്നത് ഒരാളുടെ മനസ്സിനെ ശാന്തവും സമതുലിതവുമാക്കുകയും ദുഃഖങ്ങളെ അകറ്റുകയും ചെയ്യുന്നു. പുതിയൊരു വര്‍ഷം, അതായത് 2023 വരാന്‍ പോകുന്നു. എല്ലാവരും പുതുവര്‍ഷത്തിനായി കാത്തിരിക്കുകയാണ്. വര്‍ഷത്തിന്റെ ആദ്യ ദിവസം അതായത് 2023 ജനുവരി 1 ന് ഗ്രഹങ്ങളുടെ ചലനം അല്പം പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഏതൊരു കാര്യത്തിന്റെയും തുടക്കം നല്ലതായിരിക്കുമ്പോള്‍ അവസാനവും നല്ലതായിരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
വളരെ ശുഭകരമായ രണ്ട് യോഗങ്ങളാണ് പുതുവര്‍ഷത്തിനായി രൂപപ്പെടുന്നത്. പഞ്ചാംഗം അനുസരിച്ച്, 2023 ജനുവരി 1 ന് രാവിലെ 7:23 ന് ശിവയോഗവും അതിനുശേഷം സിദ്ധയോഗവും സൃഷ്ടിക്കപ്പെടും. ശിവയോഗത്തില് ചെയ്യുന്ന മംഗള കര്‍മ്മങ്ങളുടെ ഫലം നിങ്ങള്‍ക്ക് വര്‍ഷത്തിലുടനീളം നിലനില്ക്കും. ശിവനെ ആരാധിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയം കൂടിയാണിത്. പുതുവര്‍ഷത്തിലെ ശുഭകരമായ ശിവയോഗത്തില് ഈ പ്രവൃത്തികള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് വര്‍ഷം മുഴുവന്‍ ഐശ്വര്യം കൈവരുന്നതായിരിക്കും. അത്തരം പ്രവൃത്തികള്‍ എന്തൊക്കെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

പരമേശ്വര പ്രീതിക്കായി ആരാധന
ശുദ്ധമായ മനസ്സോടും ശരീരത്തോടും കൂടി ശിവക്ഷേത്ര ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കണം. ശിവന് പാലും തേനും നിവേദിക്കണം. ഇത് ചെയ്യുന്നതിലൂടെ ജോലി അല്ലെങ്കില്‍ ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇല്ലാതാകുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനുശേഷം ഭസ്മവും വെള്ളവും കൊണ്ട് ശിവലിംഗത്തിന് അഭിഷേകം ചെയ്യണം. ശിവലിംഗ അഭിഷേകത്തിനുശേഷം ചന്ദനം സമര്‍പ്പിക്കണം. അങ്ങനെ ചെയ്യുന്നതിലൂടെ ജീവിതം ശാന്തവും സന്തോഷവും നിറഞ്ഞതായിരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഓം മഹാശിവായ സോമേ നാം എന്ന ഈ മന്ത്രം ജപിച്ചുകൊണ്ടേയിരിക്കണം. ഇത് ചെയ്ത ശേഷം ശിവന് പൂക്കളും പഴങ്ങളും സമര്‍പ്പിക്കുകയും ആരതി നടത്തുകയും വേണം. ശുദ്ധമായ ഹൃദയത്തോടും വിശ്വാസത്തോടും കൂടി പ്രാര്‍ത്ഥനകള്‍ നടത്തണം.

കുടുംബപ്രശ്നങ്ങള്‍ നീങ്ങാന്‍
ജ്യോതിഷ പ്രകാരം പരമേശ്വരന് തൈരും തേനും ചേര്‍ത്ത നിവേദ്യം സമര്‍പ്പിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ കുടുംബജീവിതത്തില്‍ ഉണ്ടാകുന്ന വിഷമതകള്‍ മാറുമെന്നും ജീവിതത്തില്‍ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും അന്തരീക്ഷം നിറയുമെന്നും വിശ്വസിക്കപ്പെടുന്നു.

ശത്രുദോഷത്തിന്
ശത്രുക്കളെ ജയിക്കാനായി ഗംഗാജലം കൊണ്ട് ശുദ്ധീകരിച്ച കൂവള ഇലകള്‍ ശിവന് സമര്‍പ്പിക്കണം. അതോടൊപ്പം ഓം നമഃ ശിവായ മന്ത്രവും ജപിക്കുക. ഈ പ്രതിവിധി ഭക്തര്‍ക്ക് ധാരാളം ഗുണങ്ങള്‍ നല്കുന്നു. കുടുംബത്തില്‍ ഇടയ്ക്കിടെ പ്രശ്നങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ ശിവക്ഷേത്രത്തില്‍ നെയ്യും എണ്ണയും ഇട്ട് രണ്ട് വിളക്ക് തെളിയിക്കുക. ഈ പ്രതിവിധി ചെയ്താല്‍ ഭക്തരുടെ എല്ലാ തടസ്സങ്ങളും നീങ്ങുകയും സൗഭാഗ്യം ലഭിക്കുകയും ചെയ്യും.

നല്ല ആരോഗ്യത്തിന്
ആരോഗ്യപ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനായി ശിവക്ഷേത്രത്തില്‍ നാളികേരം ദാനം ചെയ്യുക. നല്ല ആരോഗ്യത്തിനായി മഹാദേവനോട് പ്രാര്‍ത്ഥിക്കുക.

സന്താനലബ്ദിക്ക്
കുഞ്ഞുണ്ടാകാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ ഒരുമിച്ച് ഉപവസിക്കുകയും ശിവലിംഗത്തില്‍ പഞ്ചഗവ്യ അഭിഷേകം ചെയ്യുകയും വേണം. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഉടന്‍ തന്നെ ശുഭഫലങ്ങള്‍ ലഭിക്കും. കുടുംബത്തിലെ സന്തോഷത്തിനും ഐശ്വര്യത്തിനും വേണ്ടി, ശിവലിംഗത്തില്‍ പശുവിന് പാലുകൊണ്ട് അഭിഷേകം നടത്തുകയും മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.

സാമ്പത്തിക അഭിവൃദ്ധിക്ക്
സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനും തൊഴിലില്‍ അഭിവൃദ്ധി നേടാനുമായി നിങ്ങള്‍ പാല് അഭിഷേകം ചെയ്ത ശേഷം ശിവലിംഗത്തില്‍ പുഷ്പമാല അര്‍പ്പിക്കുക. ഇങ്ങനെ ചെയ്താല്‍ ശിവന്റെ കൃപ ലഭിക്കുന്നതായിരിക്കും. കറുത്ത എള്ള് വെള്ളത്തില്‍ കലര്‍ത്തി ശിവലിംഗത്തില്‍ സമര്‍പ്പിക്കുക, കൂടാതെ കറുത്ത എള്ള് ദാനം ചെയ്യുകയും ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ എല്ലാ തടസ്സങ്ങളും നീങ്ങുകയും പിതൃദോഷത്തില്‍ നിന്ന് മുക്തി ലഭിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications