Latest Updates
-
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത്
3 രാജയോഗങ്ങള്‍ ഒരുമിച്ച്, 100 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതം; ഈ 3 രാശിക്ക് സമ്പന്നകാലം
ഒരു ഗ്രഹം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നീങ്ങുമ്പോള്‍, അത് രാശിചക്രത്തിലെ 12 രാശികളെയും ബാധിക്കുന്നു. 100 വര്‍ഷം മുമ്പ് രൂപപ്പെട്ട രാജയോഗമാണ് ഇത്തവണ വീണ്ടും രൂപംകൊള്ളുന്നത്. നവരാത്രി കാലത്ത് ശശരാജയോഗവും ഭദ്രരാജയോഗവും ബുധാദിത്യ രാജയോഗവും ഒരേസമയം രൂപപ്പെടുന്നു. 100 വര്‍ഷത്തിലൊരിക്കലാണ് ഇത് സംഭവിക്കുന്നതെന്ന് ജ്യോതിഷത്തില്‍ പറയുന്നു. ഈ യോഗങ്ങളുടെ അനുകൂല ഫലം ചില രാശിക്കാരുടെ വിധി മാറ്റും. ഇവരുടെ ജീവിതത്തില്‍ നല്ലകാലം പിറക്കുന്നു. ഇനി ഉയര്‍ച്ചയുടെ നാളുകളായിരിക്കും ഇവര്‍ക്ക്. ആരൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

മകരം
മകരം രാശിക്കാര്‍ക്ക് ഈ രാജയോഗങ്ങള്‍ ഗുണം ചെയ്യും. നിങ്ങളുടെ ഒമ്പതാം ഭാവത്തില്‍ ഭദ്രരാജയോഗവും സമ്പത്തിന്റെ ഗൃഹത്തില്‍ ശശ രാജയോഗവും ഉണ്ടാകുന്നത് സാമ്പത്തിക നേട്ടത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നു. കൂടാതെ ഈ സമയം ഭാഗ്യം നിങ്ങളെ അനുകൂലിക്കുന്നു. മകരം രാശിക്കാര്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് സ്ഥാനക്കയറ്റവും കൂടുതല്‍ വരുമാനവും ലഭിക്കും.
ഇടവം
ഈ മൂന്ന് പ്രധാന രാജയോഗങ്ങളുടെ അപൂര്‍വ സംയോജനം ഇടവം രാശിക്കാരായ ആളുകള്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ രാശിയുടെ അഞ്ചാം ഭാവത്തില്‍ ഭദ്ര രാജയോഗവും നിങ്ങളുടെ കര്‍മ്മ ഗൃഹത്തില്‍ ശശ രാജയോഗവും രൂപപ്പെടുന്നു. തല്‍ഫലമായി, നിങ്ങളുടെ ബിസിനസ്സുകളിലും ജോലിയിലും ഇരട്ടിയോ നാലിരട്ടിയോ പുരോഗതി നിങ്ങള്‍ കാണും. നിങ്ങളുടെ പ്രണയവും ദാമ്പത്യ ബന്ധവും വരും ദിവസങ്ങളില്‍ ശക്തമാകും.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് ഈ അപൂര്‍വ യോഗങ്ങളാല്‍ പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ഭാഗ്യഗൃഹത്തില് ശശ യോഗവും നാലാം ഭാവത്തില്‍ ഭദ്രരാജയോഗവും രൂപപ്പെടുന്നു. ഇതുമൂലം, മിഥുനം രാശിക്കാര്‍ക്ക് കഠിനാധ്വാനത്തിന്റെ ഫലം കൊയ്യാന്‍ കഴിയും. ഇതോടൊപ്പം ബിസിനസില്‍ ധാരാളം ലാഭവും ലഭിക്കുന്നു. ഈ രാശിക്കാര്‍ക്ക് പണവും സ്വത്ത് നേട്ടങ്ങളും ലഭിക്കും.
രാജയോഗങ്ങളുടെ ഫലം
ജ്യോതിഷ പ്രകാരം, ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിന് ശേഷം രാശി മാറുന്നു. ഗ്രഹങ്ങളുടെ സംക്രമത്തിന് വലിയ പ്രാധാന്യമുണ്ട്. ഗ്രഹമാറ്റം മൂലമാണ് രാജയോഗം ഉണ്ടാകുന്നത്. ജാതകത്തില്‍ രാജയോഗം ഉള്ളവര്‍ വളരെ കുറവാണ് എന്നുതന്നെ പറയാം. ഒരു വ്യക്തിയുടെ ജാതകത്തില്‍ ഒന്‍പതാം ഭാവത്തിലും പത്താം ഭാവത്തിലും ഇരിക്കുന്ന ഗ്രഹങ്ങള്‍ ശുഭകരമാകുമ്പോള്‍ ജാതകത്തില്‍ രാജയോഗം രൂപപ്പെടുമെന്ന് ജ്യോതിഷത്തില്‍ പറയുന്നു.
ജാതകത്തില്‍ ഈ യോഗമുണ്ടെങ്കില്‍ ആ വ്യക്തി രാജാവിനെപ്പോലെയാണ് ജീവിക്കുന്നത്. ബുധന്റെയും ചന്ദ്രന്റെയും ശുഭസ്ഥാനം രാജയോഗം സൃഷ്ടിക്കുന്ന ജാതകത്തില്‍ ഇത്തരക്കാര്‍ രാഷ്ട്രീയത്തില്‍ മികച്ച വിജയം നേടുമെന്നും അവരുടെ ജീവിതം എല്ലാവിധത്തിലും നല്ലതായിരിക്കുമെന്നും പറയുന്നു.
ഒരാളുടെ കാല്പാദത്തില് ചക്രത്തിന്റെയോ കുണ്ഡലത്തിന്റെയോ അടയാളമുണ്ടെങ്കില്‍ ആ വ്യക്തി നേതാവോ ഭരണാധികാരിയോ ആകുമെന്ന് സാമുദ്രിക ശാസ്ത്രത്തില്‍ പറയുന്നു. ആ വ്യക്തി അധികാരത്തിന്റെ കൊടുമുടിയില്‍ എത്തുമെന്നും വിശ്വസിക്കപ്പെടുന്നു. ആന, കുട, മത്സ്യം, കുളം, വീണ തുടങ്ങി കൈകളിലോ കാലുകളിലോ എന്തെങ്കിലും അടയാളം ഉള്ള വ്യക്തികള്‍ക്ക് അത് രാജയോഗത്തിന്റെ ലക്ഷണമാണ്.
അത്തരമൊരു വ്യക്തി ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും കൈവരിക്കുന്നു. ഒരാളുടെ കൈപ്പത്തിയിലും പാദത്തിലും മറുകുകള്‍ ഉണ്ടെങ്കില്‍ അത് രാജയോഗത്തെ സൂചിപ്പിക്കുന്നു. കൈപ്പത്തിയുടെ നടുവില്‍ മറുകുള്ള ഏതൊരു വ്യക്തിയും ധനികനും ഭാഗ്യവാനുമാണെന്ന് പറയപ്പെടുന്നു. അതേസമയം, കാലില്‍ മറുകുണ്ടായാല്‍ ആ വ്യക്തിക്ക് രാജാവിനെപ്പോലെ ബഹുമാനവും ലഭിക്കാന്‍ പോകുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications