Latest Updates
-
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം -
മാര്‍ച്ച് 15-ലെ പുലരിയില്‍ ത്രിഗ്രഹിയോഗം: ഭാഗ്യക്കൊടുമുടി കയറും 5 രാശിക്കാര്‍, ഇതില്‍ നിങ്ങളുണ്ടോ?
രാജയോഗത്തോടെ 2024 പുതുവര്‍ഷം; ആദ്യനാള്‍ മുതല്‍ വര്‍ഷം മുഴുവന്‍ സമൃദ്ധി 4 രാശിക്ക്
2024 പുതുവര്‍ഷം ഉടന്‍ ആരംഭിക്കാന്‍ പോകുന്നു. ജ്യോതിഷത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, പുതുവര്‍ഷത്തിലെ ഗ്രഹനില എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്താന്‍ പോകുന്നു. കാരണം വളരെ സവിശേഷമായ ഒരു രാജയോഗം 2024 വര്‍ഷത്തിലെ ആദ്യ ദിവസം തന്നെ രൂപപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, 12 രാശിചിഹ്നങ്ങളിലും ആ രാജയോഗങ്ങളുടെ നല്ല സ്വാധീനം ഉണ്ടാകും. ജ്യോതിഷപ്രകാരം, ഡിസംബര്‍ അവസാനം വ്യാഴം നേര്‍രേഖയില്‍ വരുന്നതിനാല്‍ ഗജലക്ഷ്മി, ആയുഷ്മാന്‍, ഗജകേസരി തുടങ്ങിയ രാജയോഗങ്ങള്‍ ഉണ്ടാകുന്നു.
അത്തരമൊരു സാഹചര്യത്തില്‍, വര്‍ഷം മുഴുവനും ചില രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും കൈവരുന്നതായിരിക്കും. ഇവര്‍ക്ക് അപാരമായ സമ്പത്തും സ്ഥാനമാനങ്ങളും നേടാനാകും. 2024ല്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് രാജയോഗഫലം കൈവരുന്നതെന്ന് നമുക്ക് നോക്കാം.
പുതുവര്‍ഷത്തില്‍ ഈ രാജയോഗങ്ങള്‍
ജ്യോതിഷപ്രകാരം ഗജകേസരിയോഗം വര്‍ഷത്തിന്റെ ആദ്യദിവസമാണ് രൂപപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍, ദേവന്മാരുടെ ഗുരു വ്യാഴം സ്വന്തം രാശിയായ മേടത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതേ സമയം ചന്ദ്രന്‍ ചിങ്ങത്തില്‍ സ്ഥിതി ചെയ്യും. അത്തരമൊരു സാഹചര്യത്തില്‍, വ്യാഴത്തിന്റെ നേരിട്ടുള്ള നോട്ടം ചന്ദ്രനില്‍ പതിക്കുന്നതിനാല്‍ ഗജകേസരിയോഗം രൂപപ്പെടുന്നു. ഇതോടൊപ്പം ഡിസംബര്‍ 31 ന് വ്യാഴം മേടത്തില്‍ നേര്‍രേഖയില്‍ വരുന്നുണ്ട്.
ഇത്തരമൊരു സാഹചര്യത്തിലാണ് ഗജലക്ഷ്മി രാജയോഗം രൂപപ്പെടുന്നത്. ഇതോടൊപ്പം ജനുവരി ഒന്നിന് പുലര്‍ച്ചെ 3.41 മുതല്‍ ആയുഷ്മാന്‍ യോഗവും രൂപീകരിക്കപ്പെടുന്നു. ഗ്രഹങ്ങളുടെ സ്ഥാനത്തെക്കുറിച്ച് പറയുമ്പോള്‍, സൂര്യനും ചൊവ്വയും ധനു രാശിയിലും ശനി കുംഭത്തിലും രാഹു മീനത്തിലും കേതു കന്നിയിലും ബുധനും വൃശ്ചികത്തിലുമായിരിക്കും.

മേടം
മേടരാശിയില്‍ വ്യാഴം നേര്‍രേഖയിലാണ്. ഇതോടൊപ്പം ഗജലക്ഷ്മിയോഗവും വരന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, മേടം രാശിക്കാര്‍ക്ക് പുതുവര്‍ഷം വളരെ സന്തോഷകരമാണെന്ന് തെളിയും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. കരിയറിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ സമയം നല്ല ജോലി ലഭിക്കും. ഇതോടെ ജോലിയില്‍ നിങ്ങള്‍ക്ക് വിജയം കരസ്ഥമാക്കാനുമാകും. നിങ്ങളുടെ കഠിനാധ്വാനത്തിന് പൂര്‍ണ ഫലം ലഭിക്കും.
നിങ്ങള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാനോ ചില പുതിയ ഉത്തരവാദിത്തങ്ങള്‍ കൈവരാനോ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലയളവില്‍ ഉന്നതവിദ്യാഭ്യാസമെന്ന സ്വപ്നവും സാക്ഷാത്കരിക്കാനാകും. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയം നിങ്ങളുടെ പല കടത്തില്‍ നിന്നും മുക്തി നേടാനാകും. പണം ലാഭിക്കുന്നതിലും നിങ്ങള്‍ വിജയിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നടക്കുന്നുവെങ്കില്‍ അതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. പ്രണയ ജീവിതവും നല്ലതായിരിക്കും. പങ്കാളിയുമായുള്ള ബന്ധം ശക്തമാകും.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് 2024 പുതുവര്‍ഷം വളരെ നല്ലതായിരിക്കും. ആയുഷ്മാന്‍, ഗജലക്ഷ്മി, ഗജകേസരി രാജയോഗങ്ങള്‍ കര്‍ക്കിടകം രാശിക്കാരുടെ ഭാഗ്യം പ്രകാശിപ്പിക്കും. ഈ സമയം നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. മാതാപിതാക്കളുടെ പിന്തുണയോടെ എല്ലാ മേഖലയിലും വിജയം കൈവരിക്കാനാകും. പുതിയ ജോലിക്ക് വേണ്ടിയുള്ള അന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഇടയുണ്ട്. നിങ്ങള്‍ക്ക് നല്ലൊരു ജോലി തന്നെ ഈ കാലയളവില്‍ ലഭിച്ചേക്കാം. നിങ്ങളുടെ സഹോദരനോടും സഹോദരിയോടുമൊപ്പം നല്ല സമയം ആസ്വദിക്കാനാകും.
വിവാഹത്തിന് യോഗ്യരായവര്‍ക്ക് നല്ലൊരു ജീവിത പങ്കാളിയെ ലഭിക്കും. ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ വീണ്ടും തുടങ്ങാനാകും. ഈ സമയം നിങ്ങളുടെ ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും. പണം സമ്പാദിക്കുന്നതിലും വിജയിക്കാനാകും. കുടുംബാംഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ഇപ്പോള്‍ അവസാനിച്ചേക്കാം. നിങ്ങള്‍ക്ക് മുതിര്‍ന്നവരില്‍ നിന്ന് അനുഗ്രഹങ്ങള്‍ ലഭിക്കും. പ്രൊഫഷണല്‍ ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ നിങ്ങള്‍ക്ക് ധാരാളം അവസരം കൈവരും. ഈ സമയം ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി ലഭിക്കും. നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യവും നല്ലതായിരിക്കും.
ചിങ്ങം
ചിങ്ങം രാശിയില്‍ ഒന്‍പതാം ഭാവത്തില്‍ ഗജലക്ഷ്മിയോഗം രൂപപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഈ സമയം ചിങ്ങം രാശിക്കാര്‍ക്ക് ദീര്‍ഘദൂര യാത്രകളില്‍ ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഇതോടൊപ്പം ഗജകേസരി, ആയുഷ്മാന്‍ യോഗം എന്നിവയും പുതുവര്‍ഷത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരും. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ അവസാനിച്ചേക്കാം. കുടുംബവുമായി നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ അവസാനിച്ചേക്കാം.
എല്ലാവരുമായുമുള്ള നിങ്ങളുടെ ബന്ധം മുമ്പത്തേക്കാല്‍ ശക്തമാകും. ഈ സമയം നിങ്ങള്‍ക്ക് ആത്മീയതയില്‍ ചെറിയ ചായ്വ് ഉണ്ടാകും. സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും. വിവിധ സ്രോതസ്സുകളില്‍ നിന്ന് നിങ്ങള്‍ക്ക് പണം ലഭിക്കും. ജീവിതത്തില്‍ സന്തോഷത്തിന് ധാരാളം അവസരങ്ങള്‍ ഉണ്ടാകാം. സഹോദരങ്ങളുമായുള്ള ബന്ധം സൗഹാര്‍ദ്ദപരമായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ ഉള്ളില്‍ ആത്മവിശ്വാസവും ധൈര്യവും വര്‍ദ്ധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











