Latest Updates
-
വിഷു പുലരിയിൽ ഭാഗ്യം തെളിയുമോ? ഈ നക്ഷത്രക്കാർക്ക് വരുന്നത് വൻ മാറ്റങ്ങൾ -
വിഷുഫലം 2026: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം; 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം -
രാശിഫലം: ഏപ്രിൽ 13-ന് ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ചുമ മരുന്ന് വേണ്ട; കുഞ്ഞുങ്ങളുടെ മൂക്കടപ്പിന് ഈ വഴികൾ പരീക്ഷിക്കൂ -
വെയ് പ്രോട്ടീൻ വാങ്ങുമ്പോൾ സൂക്ഷിക്കുക, വ്യാജനെ തിരിച്ചറിയാം ഇങ്ങനെ! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ ചൂടിൽ കുഞ്ഞിനെ രക്ഷിക്കാൻ വഴികൾ -
ഇന്ന് പണം, ഭാഗ്യം ഒരുമിച്ച്! ഈ രാശിക്കാര്‍ക്ക് വമ്പൻ നേട്ടം; നിങ്ങളുടെ രാശിഫലം അറിയാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
ഏപ്രില്‍ ഗ്രഹങ്ങള്‍ക്ക് സുപ്രധാന മാറ്റം: 3 രാജയോഗങ്ങള്‍ അടിക്കടി ഭാഗ്യം നല്‍കും
ഏപ്രില്‍ മാസത്തിന് തുടക്കമായി, ഈ സമയം അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. അനുകൂലമാറ്റങ്ങള്‍ മാത്രമല്ല പ്രതികൂലാവസ്ഥകളും ധാരാളം ഉണ്ടാവുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും കോട്ടങ്ങളും ഓരോ രാശിക്കാരും ഈ മാസം അനുഭവിക്കേണ്ടതുണ്ട്. ഏപ്രില്‍ മാസത്തില്‍ ഗ്രഹങ്ങളുടെ സ്ഥാനം മാറുന്നതിന് അനുസരിച്ച് രാജയോഗങ്ങളും രൂപപ്പെടുന്നു. പ്രധാന മാറ്റങ്ങളെല്ലാം തന്നെ ഏപ്രില്‍ മാസത്തിലാണ് സംഭവിക്കുന്നത്. ഇത് നിങ്ങളുടെ രാശിയില്‍ നല്കുന്ന അനുകൂല ഭാവത്തെ തിരിച്ചറിയേണ്ടതാണ്.
ഏപ്രില്‍ മാസത്തില്‍ ശുക്രന്, ബുധന്‍, ചൊവ്വ, രാഹു എന്നീ ഗ്രഹങ്ങള്‍ ചേര്‍ന്ന് ചതുര്‍ഗ്രഹി യോഗം രൂപപ്പെടുന്നു. ഇതിന്റെ ഫലമായി 12 രാശിക്കാരിലും നേട്ടങ്ങളുണ്ടാവുന്നു. എന്നാല്‍ 12 രാശിക്കാരില്‍ അഞ്ച് രാശിക്കാരെ ഈ യോഗം അല്പം കൂടുതല്‍ ഗുണകരമായി മാറുന്നുണ്ട്. ഇത് കൂടാതെ ചില രാജയോഗങ്ങളും ഈ സമയം രൂപം കൊള്ളുന്നുണ്ട്. അത് ഏതൊക്കെയെന്ന് നോക്കാം.

രാജയോഗങ്ങള്‍ ഇപ്രകാരം
ഏപ്രില്‍ മാസത്തില്‍ ഉണ്ടാവാന്‍ പോവുന്ന രാജയോഗങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ശുക്രന്, ബുധന്‍, ചൊവ്വ, രാഹു എന്നീ ഗ്രഹങ്ങള്‍ കൂടി ചേര്‍ന്ന് ചതുര്‍ഗ്രഹി യോഗം രൂപം കൊള്ളുന്നു. ഇത് കൂടാതെ മേടം രാശിയില്‍ ശുക്രന്, ബുധന്‍ എന്നീ ഗ്രഹങ്ങള്‍ കൂടിച്ചേര്‍ന്ന് ലക്ഷ്മീ നാരായണ യോഗവും ഉണ്ടാവുന്നു. ഇതല്ലാതെ തന്നെ ബുധനും സൂര്യനും ചേരുന്നതിലൂടെ ബുധാദിത്യ യോഗവും രൂപം കൊള്ളുന്നു. ഇതെല്ലാം തന്നെ ചില രാശിക്കാരില്‍ അനുകൂലമായ നിരവധി മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഏതൊക്കെ രാശിക്കാരാണ് ലോട്ടറി ഭാഗ്യം വരെ ഉള്ളവര്‍ എന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഏപ്രില്‍ മാസം രൂപപ്പെടുന്ന ഈ മൂന്ന് യോഗങ്ങളും ശുഭകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. തൊഴിലിലും ബിസിനസിലും ഉണ്ടാവുന്ന നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വരുമാനം വര്‍ദ്ധിക്കുകയും അപ്രതീക്ഷിതമായ ധനനേട്ടം ഉണ്ടാവുകയും ചെയ്യും. മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനും അത് വഴി നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. നിങ്ങളെ തേടി സ്ഥാനമാനങ്ങളും സമ്പത്തും എത്തുന്നു. ജീവിതത്തിലെ സന്തോഷം നിലനില്ക്കുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഐശ്വര്യവും സന്തോഷവും നിറഞ്ഞ് നില്ക്കുന്ന ഒരു മാസം തന്നെയാണ് ഏപ്രില്‍ മാസം. ഈ മൂന്ന് രാജയോഗങ്ങളും നിങ്ങളെ രാജാവിനെപ്പോലെ തന്നെയാണ് അനുഭവിക്കാന്‍ സാധിക്കുന്നത്. മാസങ്ങളായി തുടരുന്ന പ്രശ്നങ്ങളില്‍ നിന്നെല്ലാം തന്നെ നിങ്ങള്‍ക്ക് മോചനം ലഭിക്കുന്നു. തൊഴില്‍ രംഗത്തുണ്ടാവുന്ന നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ഏത് കാര്യത്തിനും അനുകൂല തീരുമാനം നിങ്ങള്‍ക്കൊപ്പമായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഈ മാസം ഇഷ്ടമുള്ള ജോലി ലഭിക്കുന്നു. അത് മാത്രമല്ല അതില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. ജോലി സ്ഥലത്തെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. സഹപ്രവര്‍ത്തകരുടെ പിന്തുണ നിങ്ങളെ സന്തോഷിപ്പിക്കും. ചെയ്യുന്ന ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന പ്രതിഫലം ലഭിക്കുന്നു, ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളേയും കൃത്യമായി കൈകാര്യം ചെയ്ത് മുന്നോട്ട് പോവാന്‍ സാധിക്കുന്നു. സാമ്പത്തികം മികച്ചതായിരിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ നേട്ടങ്ങളുണ്ടാവും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഏപ്രില്‍ മാസത്തില്‍ രൂപം കൊള്ളുന്ന രാജയോഗം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ജീവിതത്തില്‍ വിജയം നേടുന്നതിന് സാധിക്കുന്നു. അല്പം വെല്ലുവിളി നിറഞ്ഞ സമയമാണെങ്കിലും പലപ്പോഴും അതില്‍ നിന്നെല്ലാം നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങളില്‍ നിങ്ങള്‍ക്കുണ്ടാവുന്ന അനുകൂല സമയം വളരെ മികച്ചതായിരിക്കും. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് നിറഞ്ഞ മനസ്സോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്ന ഒരു മാസമായിരിക്കും ഏപ്രില്‍ മാസം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് തൊഴില്‍ മേഖലയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ തന്നെയാണ് ഏറ്റവും അതിശയിപ്പിക്കുന്നത്. ഒരു തരത്തിലുള്ള പ്രതിസന്ധികളും ഇവര്‍ നേരിടുന്നില്ല. സാമ്പത്തിക സ്ഥിതി അതിശക്തമായി തന്നെ തുടരുന്നു. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരാന്‍ സാധിക്കുന്നു എന്നത് തന്നെയാണ് ഏപ്രിലിലെ പ്രധാന മാറ്റവും. കടം കൊടുത്ത പണം തിരികെക്കിട്ടുന്നു.



Click it and Unblock the Notifications











