Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ദാരിദ്ര്യമുക്തിക്ക് ഭഗവാന് നെയ്യഭിഷേകം തിങ്കളാഴ്ച
ദേവൻമാരുടെ ദേവനായ മഹാദേവനെ ആരാധിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും നേട്ടവും വരുകയും ഭയമില്ലാതാവുകയും ചെയ്യുന്നുണ്ട്. ഈശ്വരൻമാരിൽ ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയും ആണ് ശിവഭഗവാൻ. അതുകൊണ്ട് തന്നെ ഭഗവാനെ ആരാധിക്കുമ്പോൾ അല്‍പം ചിട്ടവട്ടങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഏത് ക്ഷേത്രസന്ദർശനത്തിലും ചില ചിട്ടവട്ടങ്ങൾ ഉണ്ട്. എന്നാൽ ഏതൊക്കെയാണ് എങ്ങനെയൊക്കെയാണ് എന്നുള്ളത് അൽപം ശ്രദ്ധിക്കേണ്ടതാണ്. അതിലുപരി ഭഗവാന്‍റെ അനുഗ്രഹത്തിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും നമുക്ക് നോക്കാവുന്നതാണ്.
ഭഗവാന്‍റെ ആഗ്രഹപ്രകാരം പൂജിച്ചാൽ അത് നിങ്ങൾക്ക് നേട്ടങ്ങൾ നൽകുന്നുണ്ട്. മാത്രമല്ല നിങ്ങൾക്ക് ജീവിതത്തിൽ നിന്ന് ഭയവും മരണഭയവും ഇല്ലാതാക്കുന്നതിന് ഭഗവാനെ പൂജിക്കുന്നത് നല്ലതാണ്. ഭഗവാനെ പൂജിക്കുമ്പോൾ പ്രിയപ്പെട്ട ചില കാര്യങ്ങളുണ്ട്. ചിട്ടവട്ടങ്ങൾ അനുസരിച്ച് പൂജിച്ചാൽ നിങ്ങൾക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് വേണ്ടി വായിക്കൂ.

കളങ്കമില്ലാത്ത ഭക്തി
കളങ്കമില്ലാത്ത ഭക്തി തന്നെയാണ് ആദ്യം വേണ്ടത്. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയും ആണ് ഭഗവാൻ മഹാദേവൻ . അതുകൊണ്ട് തന്നെ കളങ്കമില്ലാത്ത ഭക്തിയാണ് ഇവിടേയും ആധാരം. അതിലുപരി ഭഗവാനെ പ്രാർത്ഥിക്കുമ്പോൾ മൂലമന്ത്രമായ ഓം നമ:ശിവായ എന്ന് ജപിച്ച് വേണം പ്രാർത്ഥിക്കാൻ. ഈ പഞ്ചാക്ഷരി മന്ത്രം നമ്മുടെ എല്ലാ ഭയത്തേയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

ശിവപൂജ
ശിവപൂജ നടത്തേണ്ടത് ആണ് മറ്റൊന്ന്. ശിവലിംഗത്തിൽ ശുദ്ധമായ വെള്ളം കൊണ്ട് ധാര നടത്തേണ്ടതാണ്. വളരെയധികം ഭക്തിയോടെ മനസ്സിൽ പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് വേണം പൂജ നടത്തേണ്ടത്. ശിവപൂജ നടത്തുന്നതിന് മുൻപ് എന്തുകൊണ്ടും ശരീരശുദ്ധി വരുത്തുന്നതിന് ശ്രദ്ധിക്കണം. ദാരിദ്ര്യമ മുക്തിക്കും നേട്ടങ്ങൾക്കും എല്ലാം ശിവപൂജ ഉത്തമമാണ്.

കുങ്കുമപ്പൂവ്
കുങ്കുമപ്പൂവ് കൊണ്ട് ഭഗവാന് അർച്ചന നടത്തുന്നതിലൂടെ ഭാഗ്യം നിങ്ങളെ കടാക്ഷിക്കുന്നു. കുങ്കുമപ്പൂവും പാലും അഭിഷേകം നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ജീവിതത്തിൽ എന്തെങ്കിലും തടസ്സങ്ങൾ നിങ്ങൾ നേരിടുന്നുണ്ടെങ്കിൽ അതിനെല്ലാം പരിഹാരം കാണുന്നതിന് നമുക്ക് ഈ അർച്ചന നല്ലതാണ്.

പഞ്ചസാര
പഞ്ചസാര കൊണ്ട് രുദ്രാഭിഷേകം നടത്താവുന്നതാണ് ഭഗവാന്. ഇതിലൂടെ നിങ്ങൾക്ക് ദാരിദ്ര്യമോചനം സംഭവിക്കുന്നുണ്ട്. മാത്രമല്ല ജീവിതത്തിൽ നേട്ടങ്ങളും സമാധാനവും ഉണ്ടാവുന്നു. അതിലുപരി നിങ്ങളുടെ തടസ്സങ്ങളെല്ലാം നീങ്ങി ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോവുകയും ചെയ്യുന്നുണ്ട്. ഓരോ അവസ്ഥയിലും നേട്ടങ്ങൾക്ക് വേണ്ടി മാത്രമല്ല ഭഗവാനോടുള്ള അർപ്പണം കാണിക്കുന്നതിനും പഞ്ചസാര കൊണ്ട് പൂജ രുദ്രാഭിഷേകം നടത്താവുന്നതാണ്.

പാലഭിഷേകം
പാലഭിഷേകം നടത്തുന്നതും നല്ലതാണ്. ഇതെല്ലാം നിങ്ങള്‍ക്ക് ജീവിതത്തിൽ ഉണ്ടാവുന്ന തടസ്സങ്ങൾ മാറ്റികിട്ടുന്നതിനും നമുക്ക് ശിവഭഗവാന് പാലഭിഷേകം നടത്താവുന്നതാണ്. പാർവ്വതിയുടെ വാഹനമാണ് പശു. അതുകൊണ്ട് തന്നെ ശിവലിംഗത്തിൽ പാലഭിഷേകം നടത്തുന്നതിലൂടെ നിങ്ങളുടെ ജീവിത്തതിൽ മുന്നിലുണ്ടാവുന്ന തടസ്സങ്ങൾക്ക് പരിഹാരം കാണുന്നതിനും ദാരിദ്ര്യ മുക്തിക്കും സാധിക്കുന്നുണ്ട്.

തൈര്
തൈത് കൊണ്ട് അഭിഷേകം നടത്തുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ നിർഭാഗ്യങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും നേട്ടങ്ങൾ തടസ്സങ്ങളില്ലാതെ ലഭിക്കുന്നതിനും എല്ലാം സഹായിക്കുന്നുണ്ട്. നിങ്ങളുടെ ദുർഭാഗ്യത്തെ ഇല്ലാതാക്കുന്നതിനും ജീവിതത്തിൽ നേട്ടങ്ങൾ കൊണ്ട് വരുന്നതിനും എല്ലാം തൈര് മികച്ചതാണ്.

നെയ്യ്
നെയ്യ് കൊണ്ട് വേണം അഭിഷേകം നടത്തുന്നതിന്. ഇത് നിങ്ങളുടെ ശിവലിംഗത്തിൽ അഭിഷേകം ചെയ്യുന്നതിലൂടെ ഭഗവാന്‍റെ അനുഗ്രഹം നിങ്ങൾക്ക് ലഭിക്കുന്നുണ്ട്. ജീവിതത്തിൽ വിജയത്തിലേക്ക് എത്തുന്നതിനും മാനസികമായും ശക്തരാവുന്നതിനും എല്ലാം നെയ്യഭിഷേകം ചെയ്യുന്നത് നല്ലതാണ്.



Click it and Unblock the Notifications
