Latest Updates
-
ശരീരത്തില്‍ മഗ്നീഷ്യം വളരെ കുറവോ? അറിയണം ഇക്കാര്യങ്ങള്‍, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ നിസ്സാരമല്ല -
വരുന്ന 7 ദിനത്തില്‍ മീനത്തില്‍ ശുക്രന്റെ വിളയാട്ടം: ശുക്രാദിത്യ രാജയോഗം മീനത്തില്‍, ഭാഗ്യകടാക്ഷം ഈ രാശിക്ക് -
ആഴ്ചഫലം: മാര്‍ച്ച് 15 - 21 വരെയുള്ള 7 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളും കൃത്യഫലവും -
Rashiphalam: ധനം, ജോലി, കുടുംബം, കരിയര്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം -
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം
ഗണേശപ്രീതി ജീവിതം മാറ്റും, ഈ 5 രാശിക്കാര്‍ക്ക് ഇന്ന് നല്ല ഗുണങ്ങള്‍, ജീവിതവിജയം
ഒക്ടോബര്‍ 11 ബുധനാഴ്ച ചന്ദ്രന്‍ ചിങ്ങം രാശിയിലേക്ക് കടക്കാന്‍ പോകുന്നു. കൂടാതെ, ശുഭകരമായ ലാഭ യോഗത്തിന്റെയും പൂരംം നക്ഷത്രത്തിന്റെയും ശുഭകരമായ സംയോജനവും ഇന്ന് നടക്കുന്നു. അതിനാല്‍ ബുധനാഴ്ചയുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നു. ഈ യോഗത്തിലൂടെ ഒരു വ്യക്തിയുടെ പ്രശസ്തി വര്‍ദ്ധിക്കുകയും പുണ്യം വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് ജ്യോതിഷത്തില്‍ പറയുന്നു.
ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ സ്വാധീനവും ശുഭ യോഗവും കാരണം,അഞ്ച് രാശിക്കാര്‍ക്ക് ബുധനാഴ്ച വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. ഈ രാശിക്കാര്‍ക്ക് മിക്ക പ്രശ്‌നങ്ങളില്‍ നിന്നും മോചനം ലഭിക്കുകയും മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. ഗണപതിയുടെ കൃപയാല്‍ എല്ലാ തടസ്സങ്ങളും മാറുകയും ചെയ്യും. ഒക്ടോബര്‍ 11 ബുധനാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം കൈവരുന്നതെന്ന് നമുക്ക് നോക്കാം.

മേടം
ഒക്ടോബര്‍ 11 മേടം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. മേടം രാശിക്കാര്‍ക്ക് ഭാഗ്യം ലഭിക്കും. വഴിയിലുള്ള എല്ലാ തടസ്സങ്ങളും നീങ്ങും. സാമൂഹികവും രാഷ്ട്രീയവുമായ പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ താല്‍പ്പര്യം വര്‍ദ്ധിക്കും. സ്വന്തം ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല ലാഭം ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. ആരോഗ്യ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുവെങ്കില്‍, നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. ഗാര്‍ഹിക പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. സഹോദരങ്ങള്‍ക്കൊപ്പം നല്ല സമയം ചെലവഴിക്കും. പ്രണയിതാക്കള്‍ക്ക് ഇന്ന് അനുകൂലമായ ദിവസമായിരിക്കും. നിങ്ങളുടെ ബന്ധത്തിനും കുടുംബത്തില്‍ നിന്ന് പച്ച സിഗ്‌നല്‍ ലഭിച്ചേക്കും.
പരിഹാരം: ബിസിനസ്സ് സ്ഥിരതയ്ക്കായി, ഏഴ് ബുധനാഴ്ചകളില്‍ ഗണപതിക്ക് ശര്‍ക്കര അര്‍പ്പിക്കുക.
കര്‍ക്കടകം
ഒക്ടോബര്‍ 11 കര്‍ക്കടക രാശിക്കാര്‍ക്ക് ഗുണകരമാണ്. കര്‍ക്കടക രാശിയിലുള്ള ആളുകള്‍ക്ക് അവരുടെ പൂര്‍ത്തിയാകാത്ത ജോലികള്‍ പൂര്‍ത്തിയാക്കും. പങ്കാളിയുമായി ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാനും കഴിയും. പ്രണയിതാക്കള്‍ക്ക് പുതിയ ഊര്‍ജ്ജം ഉണ്ടാകും. കര്‍ക്കടക രാശിക്കാരായ ബിസിനസുകാര്‍ക്ക് മുതല്‍മുടക്കില്‍ നിന്ന് നല്ല സാമ്പത്തിക നേട്ടം ലഭിക്കും. ചില പ്രത്യേക വ്യക്തികളുമായുള്ള പരിചയം വര്‍ദ്ധിക്കും. നിങ്ങള്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. അതില്‍ നിന്ന് നിങ്ങള്‍ക്ക് തീര്‍ച്ചയായും പ്രയോജനം ലഭിക്കും. ബിസിനസ്സില്‍ വിവേകത്തോടെ എടുക്കുന്ന തീരുമാനങ്ങള്‍ ലാഭകരമാകും.
പ്രതിവിധി: ബുദ്ധിശക്തി വികസിക്കാനായി ഗണപതിക്ക് കറുക പുല്ല് നിവേദിക്കുക, ഗണേശ ചാലിസ പാരായണം ചെയ്യുക.
ചിങ്ങം
ഒക്ടോബര്‍ 11 ചിങ്ങം രാശിക്കാര്‍ക്ക് ഗുണകരമാണ്. ചിങ്ങം രാശിക്കാര്‍ക്ക് കുടുംബാന്തരീക്ഷം മികച്ചതായിരിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ഒരു യാത്ര പോകാനാകും. ആത്മീയ കാര്യങ്ങളില്‍ നിങ്ങളുടെ ചായ്വ് വര്‍ദ്ധിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവഴിക്കുകയും ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപകരില്‍ നിന്ന് പിന്തുണ ലഭിക്കുകയും പരീക്ഷയിലെ എല്ലാ തടസ്സങ്ങളും മാറുകയും ചെയ്യും. പിതാവിന്റെ സഹായത്താല്‍ പുതിയ സ്ഥലമോ വാഹനമോ വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ഇണയുമായുള്ള ബന്ധം ദൃഢമാകും. നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് പ്രയോജനകരമായിരിക്കും. ജോലി ചെയ്യുന്നവരുടെ സ്വാധീനം വര്‍ദ്ധിക്കും.
ദോഷപരിഹാരം: സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍, ഗണപതിക്ക് സിന്ദൂരം നിവേദിച്ച് അഞ്ച് പിടി ചെറുപയര്‍ ഒരു പച്ച തുണിയില്‍ കെട്ടി ഗണേശ മന്ത്രങ്ങള്‍ ചൊല്ലി വെള്ളത്തില്‍ എറിയുക.
തുലാം
തുലാം രാശിക്കാര്‍ക്ക് ഒക്ടോബര്‍ 11 സന്തോഷകരമായ ദിവസമാണ്. തുലാം രാശിക്കാര്‍ക്ക് നല്ല ലാഭം ലഭിക്കും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. സമീപഭാവിയില്‍ നിങ്ങള്‍ക്ക് ഉപകാരപ്രദമായേക്കാവുന്ന ചില മികച്ച ആളുകളെ നിങ്ങള്‍ കണ്ടുമുട്ടിയേക്കാം. നിങ്ങളുടെ തീര്‍പ്പാക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കുന്നതിലൂടെ, നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. നിങ്ങളുടെ ആശയവിനിമയ കഴിവുകളും മികച്ചതായിരിക്കും. നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിക്കും.
പ്രതിവിധി: ഭാഗ്യം വര്‍ധിപ്പിക്കാന്‍, ഗണപതിക്ക് പാലില്‍ ഉണ്ടാക്കിയ സാധനങ്ങള്‍ സമര്‍പ്പിച്ച് ഗണേശ ചാലിസ ചൊല്ലുക.
മകരം
ഒക്ടോബര്‍ 11 മകരം രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. മകരം രാശിക്കാര്‍ ഗണപതിയുടെ അനുഗ്രഹം ലഭിക്കും. നിങ്ങളുടെ അപൂര്‍ണ്ണമായ ജോലികള്‍ പൂര്‍ത്തിയാകും. നിങ്ങളുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കും. കോടതി കേസുകളില്‍ നിങ്ങള്‍ക്ക് ആശ്വാസവും ലഭിക്കും. നിങ്ങളുടെ സഹോദരന്മാരുമായി എന്തെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങളുണ്ടെങ്കില്‍ അതില്‍ നിന്നും നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ജോലിയുള്ള ആളുകള്‍ക്ക് അവരുടെ വരുമാനം വര്‍ദ്ധിക്കും. എവിടെയെങ്കിലും പണം നിക്ഷേപിച്ചാല്‍ നല്ല ലാഭം കിട്ടും. നിങ്ങളുടെ ബിസിനസ്സില്‍ ലാഭം വളരും. കുടുംബാംഗങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതില്‍ നിങ്ങള്‍ വിജയിക്കും. ഇന്ന് സുഹൃത്തുക്കളുമായി ഉല്ലസിക്കാനുള്ള ഒരു മാനസികാവസ്ഥയിലായിരിക്കും നിങ്ങള്‍.
പ്രതിവിധി: കഷ്ടതകളില്‍ നിന്ന് മോചനം ലഭിക്കാന്‍, ഗണേശ സ്‌തോത്രം ജപിച്ച് പശുവിന് പച്ചപ്പുല്ല് തീറ്റുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











