Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
ഭാഗ്യകടാക്ഷം കൂടെത്തന്നെ, ശനിദേവന്റെ ആശിര്‍വാദത്താല്‍ ജീവിതം പച്ചപിടിക്കുന്ന 5 രാശിക്കാര്‍
സെപ്റ്റംബര്‍ 9 ശനിയാഴ്ച, ചന്ദ്രന് മിഥുന രാശിയില്‍ സംക്രമിക്കുന്നു. പുണര്‍തം നക്ഷത്രത്തിന്റെ ശുഭകരമായ യാദൃശ്ചികതയും ഇന്ന് നടക്കുന്നു. പുണര്‍തം നക്ഷത്രത്തിന്റെ അധിപന് ദേവന്മാരുടെ ഗുരു വ്യാഴമാണ്. ജ്യോതിഷത്തില്‍ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്ന നക്ഷത്രമാണ് പുണര്‍തം.
ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെയും രാശികളുടെയും അനുകൂല ഫലങ്ങളാല്‍ ശനിയാഴ്ച അഞ്ച് രാശിക്കാര്‍ക്ക് വളരെ ഭാഗ്യമുണ്ടാകും. ഈ രാശിക്കാര്‍ക്ക് കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഭാഗ്യവും നിങ്ങളെ പിന്തുണയ്ക്കും. ഇന്ന്, അതായത് സെപ്റ്റംബര്‍ 9 ന് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യകടാക്ഷത്താല്‍ വിജയം ലഭിക്കുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
സെപ്തംബര്‍ 9 ഇടവം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. കുടുംബത്തിന്റെ പിന്തുണ ലഭിക്കും, പൂര്‍ത്തിയാകാത്ത ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് ശ്രമിക്കും. ബിസിനസുകാര്‍ക്ക് പഴയ ജോലികള്‍ പുനരാരംഭിക്കാന്‍ അവസരം ലഭിക്കും. ബിസിനസ്സില്‍ നല്ല വളര്‍ച്ച ലഭിക്കും. സാമ്പത്തികമായി വെല്ലുവിളികള്‍ കുറവായിരിക്കും. പ്രണയിതാക്കള്‍ക്ക് ഈ ദിവസം അനുകൂലമായിരിക്കും, പ്രണയ പങ്കാളിയുമായുള്ള ബന്ധം ശക്തമാകും.
ദോഷപരിഹാരം: നിങ്ങളുടെ ഭാഗ്യം വര്‍ധിക്കാന്‍ ഷമിവൃക്ഷത്തിനു കീഴില്‍ വൈകുന്നേരം കടുകെണ്ണ വിളക്ക് കത്തിക്കുക.
കന്നി
സെപ്റ്റംബര്‍ 9 കന്നി രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. കന്നിരാശിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകും. ജോലിയില്‍ നിങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയും. ജോലി മാറ്റുന്നതിനെക്കുറിച്ച് ഒരു ആശയം മനസില്‍ ഉണ്ടായേക്കാം. കുടുംബജീവിതം മികച്ചതായിരിക്കും, നിങ്ങളുടെ മാതാപിതാക്കളെ സേവിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും. നിങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാകും. സാമ്പത്തികം ശക്തിപ്പെടും.
ദോഷപരിഹാരം: ശനിദേവനെ പ്രീതിപ്പെടുത്താന്‍ 'ഓം പ്രാന്‍ പ്രൈം പ്രാന്‍ എസ്: ശനിശ്ചരായ നമഃ' എന്ന മന്ത്രം മൂന്ന് തവണ ജപിക്കുക.

ധനു
സെപ്റ്റംബര്‍ 9 ധനു രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമാണ്. ധനു രാശിക്കാര്‍ക്ക് വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. പിതാവിന്റെ ആരോഗ്യനിലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനാകും. പൂര്‍വ്വിക സ്വത്തില്‍ നിന്ന് നേട്ടം ലഭിക്കും. ജോലിസ്ഥലത്തും ആഗ്രഹിച്ച ഫലങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് വഴിയൊരുങ്ങും.
പ്രതിവിധി: മാനസികസമാധാനത്തിനായി എല്ലാ ശനിയാഴ്ചയും ഉറുമ്പിന് മാവും കറുത്ത എള്ളും പഞ്ചസാരയും ചേര്‍ത്തു കൊടുക്കുക. ഇതോടൊപ്പം കടുകെണ്ണ കൊണ്ടുണ്ടാക്കിയ സാധനങ്ങള്‍ പാവപ്പെട്ടവര്‍ക്കും ആവശ്യക്കാര്‍ക്കും നല്‍കുക.
മകരം
സെപ്റ്റംബര്‍ 9 മകരം രാശിക്കാര്‍ക്ക് ഗുണകരമാണ്. മകരം രാശിയുടെ അധിപന് ശനിദേവനാണ്. ശനിദേവന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഉണ്ടാകും. മകരം രാശിക്കാര്‍ ഇന്ന് മറ്റുള്ളവരെ സഹായിക്കാന്‍ മുന്നോട്ട് വരും. അത് സമൂഹത്തില്‍ നിങ്ങള്‍ക്ക് നല്ല പ്രതിച്ഛായ നല്‍കും. ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനവും സ്ഥാനവും വര്‍ദ്ധിക്കും. ബിസിനസ്സില്‍ നല്ല പുരോഗതി ഉണ്ടാകും. വിദേശത്തേക്ക് പോകാനുള്ള നിങ്ങളുടെ ആഗ്രഹം സഫലീകരിക്കും.
പ്രതിവിധി: ശനിദോഷം അകറ്റാന്‍, ശനിയാഴ്ച ഒരു പാത്രത്തില്‍ കടുകെണ്ണയില്‍ ഒരു നാണയം വയ്ക്കുക, അതില്‍ നിങ്ങളുടെ പ്രതിബിംബം നോക്കുക. എന്നിട്ട് എണ്ണ യാചകര്‍ക്ക് കൊടുക്കുക അല്ലെങ്കില്‍ ശനിദേവന്റെ ക്ഷേത്രത്തില്‍ വയ്ക്കുക.

കുംഭം
സെപ്റ്റംബര്‍ 9 കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മകരം രാശിയെപ്പോലെ നിങ്ങളുടെ രാശിയുടെ അധിപനും ശനിദേവനാണ്, ശനിദേവന്റെ അനുഗ്രഹം ഇന്ന് നിങ്ങള്‍ക്ക് ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പുനരാരംഭിക്കാനാകും. അതില്‍ വിജയം ലഭിക്കും. ബിസിനസ്സില്‍ നല്ല ലാഭമുണ്ടാകും. ദാമ്പത്യ ജീവിതവും നല്ലതായിരിക്കും. നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയുമായി യാത്ര ചെയ്യാനാകും.
പരിഹാരം: സാമ്പത്തിക പുരോഗതിക്കായി ശനിയാഴ്ച കറുത്ത വസ്ത്രങ്ങള്‍, ഇരുമ്പ് പാത്രങ്ങള്‍, ഉഴുന്ന്, പുതപ്പ് മുതലായവ ദാനം ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

