Latest Updates
-
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം
ഈ ദിവസം കടം വാങ്ങിയാല്‍ മുടിയും
ഈ ദിവസം കടം വാങ്ങിയാല്‍ മുടിയും
നാം പലരും പല വിശ്വാസങ്ങളും അനുസരിച്ചു ജീവിയ്ക്കുന്നവരാണെന്നു പറഞ്ഞാല്‍ തെറ്റില്ല. എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും ചിലപ്പോഴെങ്കിലും ഇത്തരം വിശ്വാസങ്ങളിലൂടെ അറിയാതെയെങ്കിലും നമുക്കു സഞ്ചരിയ്ക്കേണ്ടി വന്നേക്കാം.
നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നല്ല മൂഹൂര്‍ത്തങ്ങളും ദിവസങ്ങളും നോക്കുന്നവരാണ് നാം പലരും. ചില കാര്യങ്ങള്‍ ചെയ്യാന്‍ ചില പ്രത്യേക ദിവസങ്ങള്‍ നല്ലത് എന്നു കരുതി ചെയ്യുന്നവര്‍.
ഒാരോരോ കാര്യങ്ങള്‍ക്കായി, കാര്യസാധ്യങ്ങള്‍ക്കായി ആഴ്ചയിലെ ചില ദിവസങ്ങള്‍ ഏറെ നല്ലതാണ്. ഇത്തരം പ്രത്യേക കാര്യങ്ങള്‍ ഈ പ്രത്യേക ദിവസങ്ങളില്‍ ആരംഭിച്ചാല്‍ ഏറെ ഫലപ്രാപ്തി ലഭിയ്ക്കുമെന്നതാണ് പൊതുവേയുള്ള വിശ്വാസം. ഇത്തരത്തിലെ ചില കാര്യങ്ങളെക്കുറിച്ച്, ഏതു ദിവസങ്ങളാണ് ഇത്തരം കാര്യങ്ങള്‍ നല്ലത് എന്നതിനെ കുറിച്ചറിയൂ,

ഞായറാഴ്ച
ആര്‍ട്സ് സംബന്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ ഏറ്റവു നല്ലത് ഞായറാഴ്ചയാണെന്നാണ് വിശ്വാസം. ഇത് ജോലിയാണെങ്കിലും പഠനമാണെങ്കിലും ഫലം തരുമെന്നു പറയുന്നു. പെയിന്റിംഗ്, ഹാന്റിക്രാഫ്റ്റ് എന്നിവയെല്ലാം ഇതില്‍ പെടുന്നവയാണ്.

തിങ്കളാഴ്ച
തിങ്കളാഴ്ച ശിവ ഭഗവാനും ചന്ദ്രദേവനും സമര്‍പ്പിയ്ക്കപ്പെട്ട ദിവസമാണെന്നാണ് വിശ്വാസം. ഈ ദിവസവം മതപരമായ ഏതു കാര്യങ്ങളും ചെയ്യാന്‍ ഏറെ നല്ല ദിവസമാണ്. ദോഷങ്ങള്‍ തീര്‍ക്കാന്‍ ജെം സ്റ്റോണ്‍ ആദ്യമായി ധരിയ്ക്കാനും ഇതാണ് ഉത്തമമായ ദിവസം. ഈ ദിവസം ജെം സ്റ്റോണ്‍ ധരിയ്ക്കുന്നതു ഗുണം നല്‍കും. ജെം സ്റ്റോണ്‍ ദിവസവും സമയവും നോക്കി ധരിച്ചാല്‍ മാത്രമേ ഗുണമുണ്ടാകൂവെന്നു പറയപ്പെടുന്നു.

ചൊവ്വാഴ്ച
ചൊവ്വാഴ്ച ദിവസം ഹനുമാനു പ്രധാനപ്പെട്ട ദിവസമാണെന്നു വിശ്വാസം. റിസ്ക്കുള്ള കാര്യങ്ങളും ശാരീരിക അധ്വാനമുള്ള കാര്യങ്ങളും ചെയ്യുവാന്‍ ഈ ദിവസം ഉത്തമമാണെന്നാണ് വിശ്വാസം. ഇതു പോലെ ധനസംബന്ധമായ കാര്യങ്ങള്‍ക്കും ഈ ദിനം ഏറെ ഉത്തമമാണ്. ഷെയര്‍ മാര്‍ക്കറ്റ്, വസ്തു സംബന്ധമായ കാര്യങ്ങള്‍ എന്നിവയെല്ലാം ഈ ദിവസം ചെയ്യുന്നതു ഗുണം നല്‍കും. ചൊവ്വാഴ്ച ദിവസം കടം വാങ്ങരുത്. ഇത് തിരിച്ചു നല്കാന് ബുദ്ധിമുട്ടുണ്ടാകും.

ബുധനാഴ്ച
ബുധനാഴ്ച ദിവസം ജോലി തുടങ്ങാന്‍, പുതിയ ജോലി ആരംഭിയ്ക്കാന്‍ ചേര്‍ന്ന ദിവസമാണെന്നാണ് വിശ്വാസം. ഈ ദിവസം പുതുതായി ജോലിയ്ക്കു ചേര്‍ന്നാല്‍ ഉയര്‍ച്ചയുണ്ടാകും. ബിസിനസ് തുടങ്ങാനും ഇത് ഏറെ നല്ല ദിവസമാണ്. പുതിയ ബിസിനസുകള്‍ ഇന്നേ ദിവസം തുടങ്ങുന്നതു ഗുണം നല്‍കും.

വ്യാഴാഴ്ച
വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങള്‍ ആരംഭിയ്ക്കാന്‍ മികച്ച ദിവസമാണ് വ്യാഴാഴ്ച. വിദ്യാഭ്യാസ കാര്യങ്ങള്‍ ഇതേ ദിവസം തുടങ്ങിയാല്‍ നല്ല ഫലം ലഭിയ്ക്കും. ഇതു പോലെ ആത്മീയ സംബന്ധമായ കാര്യങ്ങള്‍ക്കുള്ള നല്ലൊരു ദിവസവും കൂടിയാണ് ഇത്. എന്നാല്‍ ഈ ദിവസം പണം കടം വാങ്ങിയാല്‍ സാമ്പത്തിക നഷ്ടങ്ങളുണ്ടാകും.

വെള്ളിയാഴ്ച
വെള്ളിയാഴ്ച നിയമ സംബന്ധമായ കാര്യങ്ങള്‍ക്കു ചേര്‍ന്ന ദിവസമാണ്. നിയമ വ്യവഹാരങ്ങള്‍ക്കു വെള്ളിയാഴ്ച പോകുന്നതാണ് ഗുണകരം. ഇതുപോലെ കൃഷി തുടങ്ങാന്‍, വിളവെടുക്കാന്‍ പറ്റിയ ദിവസം കൂടിയാണ് ഇന്ന്. വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങള്‍ക്കും ഇത് ഏറെ ഉത്തമമാണ്.

ശനിയാഴ്
ശനിയാഴ്ച മരുന്നു സംബന്ധമായ കാര്യങ്ങള്‍ക്കുള്ള ദിവസമാണ്. ഇതു പോലെ ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ക്കും. ഈ ദിവസം ശനി ദേവന്റെ ദിവസമാണെന്നാണ് വിശ്വാസം. ശനി ദേവനെ പ്രസാദിപ്പിയ്ക്കുന്നത് രോഗപീഡകളില്‍ നിന്നും മോചനം നല്‍കുകയും ചെയ്യും.



Click it and Unblock the Notifications
