Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
ഭാഗ്യം വരാന്‍ ധരിയ്ക്കേണ്ട നിറം !!
ജീവിതം വര്‍ണ്ണാഭമാണ്. നിറങ്ങള്‍ക്ക് നമ്മുടെ മൂഡിനെയും ജോലിയെയും സ്വാധീനിക്കാനാവും. ആഴ്ചയിലെ ഓരോ ദിവസത്തിനും സൗരമണ്ഡലത്തിലെ ഏതെങ്കിലും ഗ്രഹങ്ങളാണ് അധിപതിയായിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഈ ഗ്രഹങ്ങള്‍ വളരെ ശക്തിയുള്ളതും നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നവയുമാണ്.
ഓരോ ഗ്രഹത്തെയും സ്വാധീനിക്കുന്ന നിറങ്ങളുണ്ട്. ഓരോ ദിവസത്തിനും ഇത്തരത്തിലുള്ള നിറമുണ്ട്. ഹിന്ദു മിത്തോളജി പ്രകാരം ആഴ്ചയിലെ ഓരോ ദിവസത്തിനും അധിപതിയായ ഒരു ദേവനുണ്ട്. നിങ്ങളുടെ അഭിവൃദ്ധിക്ക് വേണ്ടി ഗ്രഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിന് അനുയോജ്യമായ നിറങ്ങള്‍ ധരിക്കുക.

1. തിങ്കളാഴ്ചയും വെള്ള നിറവും
തിങ്കള്‍ ചന്ദ്രന്റെ ആധിപത്യമുള്ള ദിവസമാണ്. അതുകൊണ്ട് വെള്ള നിറമുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് വളരെ ഭാഗ്യം നല്കുന്നതാവും. വെളുത്ത വസ്ത്രങ്ങള്‍ക്കൊപ്പം പേള്‍, ഡയമണ്ട് പോലുള്ള വെളുത്ത ആഭരണങ്ങളും ധരിക്കുക.

2. ചൊവ്വാഴ്ചയും ചുവപ്പും
ചുവപ്പ് നിറമുള്ള വസ്ത്രങ്ങളും, റൂബി, കോറല്‍ പോലുള്ള ആഭരണങ്ങളും വേണം ചൊവ്വാഴ്ച ധരിക്കാന്‍.

3. ബുധനാഴ്ചയും പച്ചയും
ബുധനാഴ്ച പച്ച നിറത്തിന്റെ ദിവസമാണ്. പച്ച നിറമുള്ള വസ്ത്രവും എമെറാള്‍ഡ്, സേഡ്, പെരിഡോട്ട് പോലുള്ള പച്ച നിറമുള്ള കല്ലുകളും ധരിക്കുക.

4. വ്യാഴവും മഞ്ഞയും
വ്യാഴാഴ്ച സ്വര്‍ണ്ണ നിറമുള്ള വസ്ത്രങ്ങളും മഞ്ഞ നിറമുള്ള കല്ലുകളും ധരിക്കുക.

5. വെള്ളിയും പിങ്കും
വെള്ളിയാഴ്ചകളില്‍ പിങ്ക് നിറം തെരഞ്ഞെടുക്കുക. പിങ്ക് വസ്ത്രങ്ങളും, റോസ് നിറമുള്ള കല്ലുകളും, റൂബികളും, ഗാര്നെറ്റുകളും, ബ്ലഡ് സ്റ്റോണുകളും ധരിക്കുക.

6. ശനിയും കറുപ്പും
ശനിയാഴ്ച കറുപ്പാണ് അനുയോജ്യം. ബ്ലു സഫയര്‍, സോഡാലൈറ്റ് പോലുള്ള നീല കല്ലുകളും ആമിതീസ്റ്റ് പോലുള്ള ബ്ലാക്ക് പര്‍പ്പിള്‍ കല്ലുകളും അത്ഭുതങ്ങള്‍ സൃഷ്ടിക്കും.

7. ഞായറും എല്ലാ നിറങ്ങളും
ഞായര്‍ സൂര്യനുമായി ബന്ധപ്പെട്ടതാണ്. വേഗത്തില്‍ ഫലം ലഭിക്കാനും, ശത്രുക്കളെ അതിജീവിക്കാനും, വിഷമുള്ള വസ്തുക്കളില്‍ നിന്ന് സംരക്ഷണത്തിനും ഓറഞ്ച് നിറമുള്ള ജപമാല ധരിക്കുന്നത് ഫലപ്രദമാണ്. ഞായറാഴ്ച ഓറഞ്ച് നിറമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നതും ഇതിന്റെ ഭാഗമാണ്.



Click it and Unblock the Notifications
