Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
ഓഗസ്റ്റില്‍ രാജയോഗമാണ് കാത്തിരിക്കുന്നത്: നാള്ഫല പ്രകാരം നിങ്ങള്‍ക്കും
ഓഗസ്റ്റ് മാസം എന്നത് വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞ ഒരു മാസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം നിരവധി ആഘോഷങ്ങളും ചടങ്ങുകളും നടക്കുന്ന ഈ മാസത്തില്‍ ജ്യോതിഷപരമായും പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളുണ്ടാവുന്നു. ഓഗസ്റ്റ് മാസത്തില്‍ ശുക്രന്റെ രാശിമാറ്റവും അനുകൂലമായ പല ഫലങ്ങളും ഓരോ നക്ഷത്രക്കാര്‍ക്കും നല്കുന്നു. പൗര്‍ണമി ദിനത്തില്‍ ആരംഭിക്കുന്ന ഓഗസ്റ്റ് മാസത്തിന് വളരെയധികം പ്രത്യേകതകള്‍ തുടക്കത്തില്‍ തന്നെ ഉണ്ടായിരിക്കും.
ഓഗസ്റ്റ് മാസം അവസാനിക്കുന്നതും പൗര്‍ണമിയോടെ തന്നെയാണ്. ശനി കുംഭം രാശിയില്‍ വക്രഗതിയിലാണ് ഈ സമയം സഞ്ചരിക്കുന്നത്. ഓഗസ്റ്റ് പകുതിയാവുമ്പോഴേക്ക് ചൊവ്വ കന്നി രാശിയിലേക്കും മാറുന്നു. ഗ്രഹനിലകളും മറ്റും നോക്കി ഓഗസ്റ്റ് മാസത്തില്‍ രാജയോഗ സമാനമായ ഫലം അനുഭവിക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് രാജയോഗസമാനമായ ഫലങ്ങള്‍ എപ്പോഴും തേടി എത്തുന്നു. ഇവര്‍ക്ക് പൊതുവേ നിരവധി അനുകൂല ഫലങ്ങള്‍ വന്ന് ചേരുന്നു. കര്‍മ്മരംഗത്തെ മാറ്റങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇത് മനസ്സിലാക്കാം. ഉയര്‍ച്ചയും നേട്ടവും സന്തോഷവും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഈശ്വരാനുഗ്രഹം ഇവര്‍ക്കൊപ്പം ഉണ്ടാവുന്നു. സാമ്പത്തികമായി ഇവര്‍ മികച്ച അവസ്ഥയിലേക്ക് എത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാവുന്നു. സന്താനസൗഭാഗ്യവും ഇവരെ തേടി എത്തുന്നു.
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
തുലാക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പുതിയ നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ജോലി ഇല്ലാത്തവര്‍ക്ക് നിരവധി അവസരങ്ങള്‍ തേടി വരുന്നു. സ്ഥാനക്കയറ്റം കര്‍മ്മ രംഗത്ത് നിങ്ങളെ തേടി എത്തുന്നു. കുടുബത്തിലെ എല്ലാ പ്രശ്നങ്ങളേയും പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക ഉയര്‍ച്ചക്ക് അനുകൂലമായ ഏറ്റവും മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഓഗസ്റ്റ് മാസത്തില്‍ ഇവര്‍ക്ക് മികച്ച അവസരങ്ങളും അനുകൂല മാറ്റങ്ങളും ജീവിതത്തില്‍ തേടി വരുന്നു.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഓഗസ്റ്റ് മാസത്തില്‍ കുടുംബത്തില്‍ ഐശ്വര്യം നിറയുന്നു. പ്രശ്നങ്ങളെ മികച്ച രീതിയില്‍ നിങ്ങള്‍ക്ക് കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ഏത് പ്രശ്നത്തേയും തരണം ചെയ്യുന്നതിന് സാധിക്കുന്നു. കര്‍മ്മമേഖലയുമായി ബന്ധപ്പെട്ട് ജീവിതം ഉയരത്തിലെത്തുന്നു. പല കോണില്‍ നിന്നും ധനഭാഗ്യം നിങ്ങളെ തേടി എത്തുന്നു. വിവിധ സ്രോതസ്സില്‍ നിന്ന് ധനനേട്ടം നിങ്ങളെ തേടി എത്തുന്നു. ആഗ്രഹസാഫല്യത്തിന് അനുകൂല സാഹചര്യമാണ്. വിചാരിക്കുന്ന കാര്യങ്ങള്‍ സഫലീകരിക്കപ്പെടുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് രാജയോഗഫലങ്ങള്‍ ഓഗസ്റ്റ് മാസത്തില്‍ ഉണ്ടാവുന്നു. പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പല രീതിയില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. മത്സരപ്പരീക്ഷകളുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് നിരവധി മേഖലകളില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. സാമ്പത്തിക ചിലവ് വര്‍ദ്ധിക്കുമെങ്കിലും അതനുസരിച്ച് സമ്പാദിക്കാന്‍ സാധിക്കുന്നു. ധനവരവ് വര്‍ദ്ധിക്കുന്നു. ജോലിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. ഇവയെല്ലാം തന്നെ അനുകൂല മാറ്റങ്ങള്‍ ആണ് കൊണ്ട് വരുന്നത്. ഏത് പ്രതിസന്ധിയേയും തരണം ചെയ്യുന്നതിനും ധനുക്കൂറിലെ മൂന്ന് നക്ഷത്രക്കാര്‍ക്കും സാധിക്കുന്നു.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഓഗസ്റ്റ് മാസത്തില്‍ ഉണ്ടാവുന്നു. അപ്രതീക്ഷിത നേട്ടങ്ങള്‍ക്ക് വേണ്ടി നിങ്ങളെ കാത്തിരിക്കുന്നത് പോലെ തോന്നുന്നു. ധനനേട്ടം ഉണ്ടെങ്കിലും പലപ്പോഴും ചിലവ് വര്‍ദ്ധിക്കുന്നു. എന്നാല്‍ അതനുസരിച്ച് സമ്പാദിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. മംഗള കര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനും സാധിക്കുന്നു. ഇവരുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ഓഗസ്റ്റ് മാസത്തില്‍ ഉണ്ടാവുന്നു. അത്രയധികം ശുഭകരമായ ഫലങ്ങളാണ് ഓഗസ്റ്റ് നല്‍കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

