Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും!
ആറ്റുകാല്‍ പൊങ്കാല ഇടുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍, വീട്ടില്‍ പൊങ്കാലയിടാന്‍ ചെയ്യേണ്ടവ
Attukal Pongala 2025: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ പൊങ്കാല പുണ്യത്തിനായി ഒരുങ്ങി. പൊങ്കാല സമര്‍പ്പിച്ച് ആറ്റുകാലമ്മയുടെ അനുഗ്രഹത്തിനായി ലക്ഷക്കണക്കിന് സ്ത്രീകള്‍ തലസ്ഥാനനഗരിയിലേക്ക് ഒഴുകുകയാണ്. മനസ്സും ശരീരവും പൊങ്കാലയിടാനായി കാത്തിരിക്കുന്ന ഈ പുണ്യമുഹൂര്‍ത്തത്തില്‍ പൊങ്കാല സമര്‍പ്പണത്തെ കുറിച്ച് ഓര്‍ക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. പൊങ്കാലയിടാന്‍ തിരുവനന്തപുരത്ത് എത്താന്‍ സാധിക്കാത്തവര്‍ക്ക് സ്വന്തം വീട്ടിലും പൊങ്കാലയിട്ട് പുണ്യം നേടാം. അതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം, പൊങ്കാലയ്ക്ക് എന്തെല്ലാം തയ്യാറാക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിക്കാം.

ദേവീദര്‍ശനം പുണ്യം
ആറ്റുകാല്‍ ക്ഷേത്രമുറ്റത്തോ ക്ഷേത്രത്തോട് ചേര്‍ന്നോ ദേവീ ദര്‍ശനമോ ദേവിയുടെ അടുത്ത സാമീപ്യമോ ഉള്ള സ്ഥലത്ത് പൊങ്കാലയിടാന്‍ സാധിക്കുന്ന എന്നത് ഏറ്റവും വലിയ പുണ്യമാണ്. പക്ഷേ ലക്ഷക്കണക്കിന് ഭക്തര്‍ എത്തുന്ന ഈ ചടങ്ങില്‍എ എല്ലാവര്ക്കും ആ ഭാഗ്യം ലഭിക്കില്ല എന്നതറിയാമല്ലോ. പൊങ്കാല നാളില്‍ തലസ്ഥാനനഗരി മുഴുവന്‍ പൊങ്കാലയ്ക്ക് വേദിയാകും. നഗരത്തിലെ പ്രധാന നിരത്തുകളില്‍ പൊങ്കാല അടുപ്പുകള്‍ നിറയും. എന്നുകരുതി തിരുവനന്തപുരത്ത് എത്തിയാല്‍ മാത്രമേ പൊങ്കാലയിടാന്‍ സാധിക്കുകയുള്ളു എന്നില്ല.
എന്താണ് പൊങ്കാല
പൊന്‍കാലം എന്നത് ലോപിച്ചാണ് പൊങ്കാല ആയത്. സൂര്യന്റെ പൊന്കിരണങ്ങള്ക്ക് ഏറെ മഹത്വം കല്‍പ്പിക്കുന്ന സൂര്യനെ ആരാധിക്കുന്ന ഒരു ചടങ്ങാണ് പൊങ്കാല എന്നാണ് ഐതിഹ്യം. കുംഭമാസത്തില്‍ സൂര്യാരാധ വളരെ വിശേഷപ്പെട്ടതാണ്.
കുംഭമാസത്തിലെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിനിടയിലാണ് ആറ്റുകാല്‍ ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല സമര്‍പ്പണം നടക്കുന്നത്. പൂരം നക്ഷത്രവും പൗര്‍ണ്ണമിയും ചേര്‍ന്നുവരുന്ന ദിവസമാണിത്. രാവിലെ 10 മണിക്ക് ശേഷം മേല്‍ശാന്തി ക്ഷേത്രത്തിലെ ശ്രീകോവിലിന് മുമ്പിലെ പണ്ടാര അടുപ്പില്‍ തീ തെളിയിക്കും. ഈ അടുപ്പില്‍ നിന്ന് പകരുന്ന തീയാണ് തിരുവനന്തപുരം നഗരത്തിലെമ്പാടുമുള്ള പൊങ്കാല അടുപ്പുകളില്‍ തീ കത്തിക്കാന്‍ എടുക്കുന്നത്. പിന്നീട് പൊങ്കാല നിവേദ്യം തയ്യാറാക്കും. ക്ഷേത്രത്തില്‍ നിന്നുള്ള തീര്‍ത്ഥം തളിച്ചാണ് നിവേദ്യം ദേവിക്കായി സമര്‍പ്പിക്കുന്നത്. ഉച്ചയോടെ പൊങ്കാല നിവേദ്യം ദേവിക്കായി സമര്‍പ്പിക്കും.
വീട്ടില്‍ പൊങ്കാലയിടാന്‍ സാധിക്കുമോ
ലോകത്തെവിടെയിരുന്നും യഥാവിധി പൊങ്കാലയിട്ടാല്‍ ആറ്റുകാലമ്മയുടെ അനുഗ്രഹം ഒഴുകിയെത്തും. വീട്ടില്‍ പൊങ്കാലയിടാന്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് കഴിയുമെങ്കില്‍ ലളിത സഹസ്രനാമം ജപിക്കുക. ഒരു നിലവിളക്കില്‍ അഞ്ചുതിരിയിട്ട് ദീപം തെളിയിച്ച് വീട്ടിലെ വളരെ ശുദ്ധമായ ഒരിടത്ത് അടുപ്പ് തയ്യാറാക്കി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുക. ആറ്റുകാല്‍ ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ തീ തെളിയിച്ച് അത് പുറത്തെ അടുപ്പിലേക്ക് പകരുന്ന സമയത്ത് കത്തിച്ചുവെച്ച നിലവിളക്കില്‍ നിന്ന് കൈവിളക്കിലേക്ക് തീ പകര്‍ന്ന് അത് അടുപ്പിലെ വിറകിലേക്ക് പകരുക. മണ്കലത്തില് വെള്ളം വെച്ച് തിളയ്ക്കുമ്പോള്‍ അതിലേക്ക് ഭക്തിപൂര്‍വ്വം അന്നം സമര്‍പ്പിക്കുക. അരി തിളച്ച് തൂവിയാല്‍ ശര്‍ക്കരയും തേങ്ങയും അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യും അടക്കം അതിലേക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം സമര്‍പ്പിക്കുക. ആറ്റുകാല്‍ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം ഭക്തരുടെ പൊങ്കാലപ്പായസത്തില്‍ തയ്യാറാക്കുന്ന അതേസമയം ഒരു കിണ്ടിയില്‍ ജലമെടുത്ത് അതില്‍ സപ്തനദികളെ സങ്കല്‍പ്പിച്ച് തുളസിയിലയിട്ട് വിശുദ്ധമാക്കി വീട്ടില്‍ തയ്യാറാക്കിയ പൊങ്കാലപ്പായസത്തില്‍ തളിച്ച് ദേവിക്ക് സമര്‍പ്പിച്ചതായി സങ്കല്പ്പിക്കാം.
പൊങ്കാല വ്രതം എങ്ങനെ എടുക്കണം
പൊങ്കാലയ്ക്ക് പലതരത്തില്‍ വ്രതം അനുഷ്ഠിക്കാം. ശബരിമല ദര്‍ശനത്തിന് ചെയ്യുന്നത് പോലെ 41 ദിവസം വ്രതം അനുഷ്ഠിക്കുന്നവരുണ്ട്. അതല്ലാതെ 21 ദിവസവും അഞ്ചുദിവസവും മൂന്നുദിവസവും വ്രതമെടുക്കുന്നവര്‍ ഉണ്ട്. കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വ്രതം എടുക്കണം എന്നാണ് വിശ്വാസം. വ്രതമെടുക്കുമ്പോള്‍ മാംസാഹാരങ്ങള്‍ വര്‍ജ്ജിക്കുക. സസ്യാഹാരങ്ങളും ഫലമൂലാദികളും കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. പൊങ്കാല ദിവസം പൊങ്കാല നിവേദ്യം ദേവിക്ക് സമര്‍പ്പണം വരെ ജലപാനം അരുതെന്നാണ് വിശ്വാസം. നിവേദ്യം ദേവിക്ക് സമര്‍പ്പിക്കുന്ന മുറയ്ക്ക് ലഘുഭക്ഷണങ്ങള്‍ കഴിക്കാം.
41, 21, 7, 5, 3 എന്നിങ്ങനെ പല രീതികളില്‍ വ്രതമെടുക്കാം. കുറഞ്ഞത് 3 ദിവസം വ്രതമനുഷ്ഠിക്കുക. മാംസാഹാരം ഉപേക്ഷിക്കുക. പ്രാര്‍ത്ഥനാപൂര്‍വ്വം ദിവസങ്ങള്‍ ചിലവഴിക്കുക. പൊങ്കാലദിവസം പൊങ്കാല നിവേദ്യം ദേവിക്ക് സമര്‍പ്പിക്കുന്നത് വരെ ജലപാനം കഴിക്കാതെ ഉപവസിക്കുക.
സാധിക്കും. ആറ്റുകാല്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക്, വീട്ടില്‍ പൊങ്കാലയ്ക്ക് വേണ്ട സജ്ജീകരണങ്ങള്‍ ചെയ്ത് വ്രതശുദ്ധിയോടെ ഭക്തിപൂര്‍വ്വം പൊങ്കാലയിടാം. ക്ഷേത്രത്തില്‍ ചടങ്ങുകള്‍ നടക്കുന്ന സമയത്ത് തന്നെ പൊങ്കാലയിടുക.
2025 മാര്‍ച്ച് 13, കുംഭമാസത്തിലെ പൂരം നാളിലാണ് ആറ്റുകാല്‍ പൊങ്കാല.ഈ ദിവസം ആറ്റുകാലമ്മയ്ക്ക് മുമ്പാകെ ഭക്തലക്ഷങ്ങള്‍ പൊങ്കാല സമര്‍പ്പിച്ച് അനുഗ്രഹം തേടുന്നു.



Click it and Unblock the Notifications