For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Attukal Pongala 2022 Date : ആറ്റുകാല്‍ പൊങ്കാല: അനുഗ്രഹവര്‍ഷത്തിനായി പൊങ്കാല വ്രതം

|

സ്ത്രീകളുടെ ശബരിമല എന്നാണ് ആറ്റുകാല്‍ ദേവി ക്ഷേത്രം അറിയപ്പെടുന്നത്. ഈ വര്‍ഷത്തെ പൊങ്കാല ആഘോഷം നടക്കുന്നത് ഫെബ്രുവരി 17നാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പല വിധത്തിലുള്ള നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ആറ്റുകാല്‍ ക്ഷേത്രത്തിലാണ് ആറ്റുകാല്‍ പൊങ്കാല ആഘോഷിക്കുന്നത്. എല്ലാ വര്‍ഷവും മലയാള മാസമായ കുംഭത്തിലാണ് ഇത് ആഘോഷിക്കുന്നത്. ആറ്റുകാല്‍ ദേവിയുടെ ആരാധനയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന പത്ത് ദിവസത്തെ ഉത്സവമാണിത്. ആറ്റുകാല്‍ പൊങ്കാലക്ക് വേണ്ടി ചില വ്രതാനുഷ്ഠാനങ്ങള്‍ എടുക്കേണ്ടതുണ്ട്.

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ആഘോഷങ്ങളിലൊന്നാണ് ആറ്റുകാല്‍ പൊങ്കാല. ആറ്റുകാല്‍ ദേവി അല്ലെങ്കില്‍ ആറ്റുകാലമ്മയ്ക്ക് വേണ്ടി ഭക്തര്‍ പൊങ്കാലയിട്ട് ഉത്സവം ആഘോഷിക്കുന്നു. ആറ്റുകാല്‍ പൊങ്കാല സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ഉത്സവമാണ്, ഈ ദിവസം സ്ത്രീകള്‍ ആറ്റുകാല്‍ ദേവിക്ക് മണ്‍പാത്രങ്ങളില്‍ പൊങ്കാല മധുരം സമര്‍പ്പിക്കുന്നു. ലക്ഷക്കണക്കിന് ഭക്തരാണ് ആറ്റുകാല്‍ ദേവനെ ആരാധിക്കാന്‍ ക്ഷേത്രത്തിന് ചുറ്റും തടിച്ചുകൂടുന്നത്. എന്തൊക്കെയാണ് ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ആറ്റുകാല്‍ ദിന പ്രത്യേകതകള്‍ ആചാരങ്ങള്‍ എന്നിവയെല്ലാം നോക്കാവുന്നതാണ്.

പ്രാധാന്യവും ആചാരങ്ങളും

പ്രാധാന്യവും ആചാരങ്ങളും

തിളയ്ക്കുക എന്ന അര്‍ത്ഥമാണ് പൊങ്കാലയില്‍ സൂചിപ്പിക്കുന്നത്. സ്ത്രീകള്‍ മധുരമുള്ള പായസം തയ്യാറാക്കി ഭഗവതിക്ക് സമര്‍പ്പിക്കുന്നു. ആറ്റുകാല്‍ പൊങ്കാല ചടങ്ങുകള്‍ സ്ത്രീകള്‍ക്ക് മാത്രമേ ചെയ്യാന്‍ കഴിയൂ എന്നാണ് പറയുന്നത്. ഉത്സവസമയത്ത് നഗരമെല്ലാം തന്നെ വിശ്വാസികളാല്‍ തിങ്ങിനിറഞ്ഞിരിക്കുന്നു. ആറ്റുകാലമ്മയെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്.

ആചാരാനുഷ്ഠാനങ്ങള്‍

ആചാരാനുഷ്ഠാനങ്ങള്‍

ആറ്റുകാലമ്മ ദേവി ഈ ആചാരത്താല്‍ തൃപ്തയാവുന്നു എന്നാണ് വിശ്വാസം. ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ സ്ത്രീകള്‍ ധാരാളമായി ഒത്തുചേരുന്നതിനാല്‍ ഈ ദിനത്തില്‍ സന്തോഷത്തിന്റേതായ പ്രത്യേക പ്രകാശം പരത്തുന്നുണ്ട് എന്നാണ് പറയുന്നത്. ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 17-നാണ് പൂരം നക്ഷത്രത്തിലാണ് ഇത് ആരംഭിക്കുന്നത്.

ഗിന്നസ് വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്

ഗിന്നസ് വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്

ലോകത്തിലെ ഏറ്റവും വലിയ സ്ത്രീകള്‍ ഒത്തുചേരുന്ന ഉത്സവമാണ് ആറ്റുകാല്‍ പൊങ്കാല. 1997, 2009 വര്‍ഷങ്ങളില്‍ യഥാക്രമം 15 ലക്ഷവും 25 ലക്ഷവും പങ്കെടുത്തതിന് ഇത് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ വനിതാ ഭക്തജന സംഗമമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവം വരുന്ന വര്‍ഷവും കൊവിഡ്-19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് ആഘോഷിക്കുന്നത്.

image courtesy: wikipedia

കുംഭമാസത്തിലെ ആഘോഷം

കുംഭമാസത്തിലെ ആഘോഷം

കുംഭമാസത്തിലെ ആഘോഷമാണ് ഈ ദിനം വരുന്നത്. ഫെബ്രുവരി 17-ന് രാവിലെ 10.50നാണ് അടുപ്പ് വെക്കുന്നത്. ഫെബ്രുവരി 9-ന് ദേവിയെ കാപ്പു കെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്. ആറ്റുകാലമ്മയെ കണ്ണകിയായാണ് സങ്കല്‍പ്പിച്ച് ആരാധിക്കുന്നത്. മാതൃസങ്കല്‍പ്പത്തിലാണ് ദേവിയെ ഭക്തര്‍ ആരാധിക്കുന്നത്. മധുരയില്‍ നിന്നും കൊടുങ്ങല്ലുരിക്കുള്ള യാത്രക്കിടയിലാണ് കണ്ണകിയെ മുല്ലവീട്ടില്‍ പരമേശ്വരന്‍ പിള്ള സ്വാമി നിവേദ്യമര്‍പ്പിച്ച് കുടിയിരുത്തിയത്.

വ്രതമെടുക്കുന്നവര്‍

വ്രതമെടുക്കുന്നവര്‍

ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കുമ്പോള്‍ വ്രതമെടുക്കുന്നവരെങ്കില്‍ കാപ്പുകെട്ട് മുതലാണ് വ്രതം അനുഷ്ഠിക്കേണ്ടത്. 9 ദിവസത്തേക്കാണ് വ്രതമെടുക്കേണ്ടത്. വ്രതമെടുക്കുമ്പോള്‍ ഭക്ഷണത്തിലും നിയന്ത്രണം എടുക്കേണ്ടതുണ്ട്. അതിന് വേണ്ടി വ്രതമെടുക്കുന്ന ഈ 9 ദിവസത്തിലും ദേവിയെ ആരാധിച്ച് കൊണ്ടിരിക്കണം. ഇത് ദൃഷ്ടിദോഷം, ശാപദോഷം എന്നിവക്കെല്ലാം പരിഹാരം കാണുന്നുണ്ട്. ദേവിയെ ആരാധിക്കുന്നതിലൂടെ അത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളും ദുരിതങ്ങളും ഇല്ലാതാക്കുന്നുണ്ട്.

 വീട്ടില്‍ പൊങ്കാലയിടുമ്പോള്‍

വീട്ടില്‍ പൊങ്കാലയിടുമ്പോള്‍

വീട്ടില്‍ പൊങ്കാലയിടുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ പൂര്‍ണമായും ക്ഷേത്രത്തില്‍ പൊങ്കാലയിടുന്ന അതേ ഫലം തന്നെയാണ് വീട്ടില്‍ പൊങ്കാലയിടുമ്പോള്‍ ലഭിക്കുന്നത്. സ്വന്തം വീട്ടിന് മുന്നിലോ സ്ഥാപനത്തിന് മുന്നിലോ ദേവിയെ മാതൃരൂപത്തില്‍ സങ്കല്‍പ്പിച്ച് കൊണ്ട് വ്രതമെടുത്ത് പൊങ്കാല നിവേദ്യം അര്‍പ്പിക്കാവുന്നതാണ്.

Maha Shivratri 2022: ശിവരാത്രി ദുഷ്‌കര്‍മ്മങ്ങളില്‍ നിന്ന് മുക്തി നല്‍കും ശ്രേഷ്ഠവ്രതംMaha Shivratri 2022: ശിവരാത്രി ദുഷ്‌കര്‍മ്മങ്ങളില്‍ നിന്ന് മുക്തി നല്‍കും ശ്രേഷ്ഠവ്രതം

കുംഭമാസം 27 നക്ഷത്രത്തിന്റേയും സമ്പൂര്‍ണഫലംകുംഭമാസം 27 നക്ഷത്രത്തിന്റേയും സമ്പൂര്‍ണഫലം

English summary

Attukal Pongala 2022 Date, Timings, Story, Rituals and Significance of Festival for Women in Malayalam

Here in this article we are sharing the timing, story, rituals and significance of attukal pongala in malayalam.
X
Desktop Bottom Promotion