Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
പരകോടി പുണ്യത്തിന്റെ അത്ഭുതദിനം; ദേവീമാഹാത്മ്യം ഒഴുകുന്ന ആറ്റുകാല്‍ പൊങ്കാല, വ്രതമെടുക്കേണ്ടത് ഇങ്ങനെ
ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവത്തിനായി ഭക്തര്‍ ഒരുങ്ങിക്കഴിഞ്ഞു. ഈ വര്‍ഷം ഫെബ്രുവരി 25 ഞായറാഴ്ചയാണ് പൊങ്കാല ചടങ്ങുകള്‍ നടക്കുന്നത്. ദക്ഷിണേന്ത്യയിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രം സ്ത്രീകളുടെ ശബരിമല എന്നാണ് അറിയപ്പെടുന്നത്. ആറ്റുകാല്‍ ക്ഷേത്രത്തിലെ ദേവിയെ പരമോന്നത ദേവിയായും എല്ലാ ജീവജാലങ്ങളുടെയും സ്രഷ്ടാവായും ശക്തയായ സംരക്ഷകയായും ആരാധിക്കുന്നു. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് പൊങ്കാല.
കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ പൊങ്കാല അര്‍പ്പിക്കുന്നത് വളരെ സവിശേഷമായ ഒരു ക്ഷേത്ര ആചാരമാണ്. മലയാള മാസമായ മകരം-കുംഭത്തില്‍ (ഫെബ്രുവരി - മാര്‍ച്ച്) കാര്‍ത്തിക നക്ഷത്രത്തിലാണ് പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷം ആരംഭിക്കുന്നത്. പൗര്‍ണമിയോട് അനുബന്ധിച്ചുള്ള പൂരം നക്ഷത്രത്തിന്റെ ശുഭദിനത്തിലാണ് പൊങ്കാല ചടങ്ങ്. ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ ദേവിയുടെ അനുഗ്രഹത്തിനായി പൊങ്കാല ഇടേണ്ട വിധവും വ്രതാനുഷ്ഠാന രീതിയും ഇവിടെ വായിച്ചറിയാം.

പൊങ്കാല സമര്‍പ്പണത്തിന്റെ ശുഭഫലങ്ങള്‍
പൊങ്കാല നിവേദ്യം സമര്‍പ്പിക്കുന്നതിലൂടെ ജീവിതത്തില്‍ അഭീഷ്ടസിദ്ധി ഫലം ലഭിക്കുന്നു എന്നാണ് വിശ്വാസം. ആറ്റുകാലമ്മക്ക് പൊങ്കാല സമര്‍പ്പിക്കുന്നതിലൂടെ ഭക്തര്‍ ആഗ്രഹിക്കുന്ന ഫലം ജീവിതത്തില്‍ ലഭിക്കും. വിവാഹം, ആരോഗ്യം, ആയുസ്സ്, ജോലി തടസ്സങ്ങള്‍, രോഗദുരിതങ്ങള്‍, എന്നിവക്ക് പരിഹാരം കാണുന്നതിനും ജീവിതത്തില്‍ ഐശ്വര്യത്തിനും വേണ്ടിയാണ് പൊങ്കാല സമര്‍പ്പിക്കുന്നത്. പൂര്‍ണ സമര്‍പ്പണത്തോടെ വേണം ദേവിക്ക് പൊങ്കാല സമര്‍പ്പിക്കാന്‍. ആത്മസമര്‍പ്പണത്തോടെ ദേവിക്ക് പൊങ്കാല സമര്‍പ്പിക്കുന്നതിന്റെ ഫലമായി ജീവിതത്തില്‍ അതിന്റേതായ ഫലം കൈവരും എന്നാണ് വിശ്വാസം.
പൊങ്കാല ഇടുന്ന ദിശ
പൊങ്കാലയിടുന്ന ദിക്കിനും വളരെയധികം പ്രാധാന്യമുണ്ട്. വീട്ടില്‍ പൊങ്കാലയിടുമ്പോള്‍ അത് കിഴക്ക് ദിക്കിലാവുന്നതാണ് അത്യുത്തമം. തെക്ക് ദിക്കില്‍ പൊങ്കാലയിടുന്നത് അത്ര നല്ലതല്ല. കിഴക്ക് ദിക്കില്‍ പൊങ്കാലയിടുന്നത് ഐശ്വര്യവും കുടുംബത്തിനന് അഭിവൃദ്ധിക്കും നല്ലതാണ്. കിഴക്ക് ഭാഗവും പടിഞ്ഞാറ് ഭാഗവും അത്യുത്തമമായാണ് കണക്കാക്കുന്നത്. എന്നാല്‍ തെക്കുഭാഗത്ത് ഇരുന്ന് ഒരിക്കലും പൊങ്കാലയിടരുത്.
പൊങ്കാലയിടുമ്പോള്‍ ശ്രദ്ധിക്കാന്‍
ദേവിക്ക് പൊങ്കാല അര്‍പ്പിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മുപ്പത്തിമുക്കോടി പരദേവതകളും ശക്തിയാണ് ദേവിക്കുള്ളത്. അന്നേ ദിവസം ആറ്റുകാലമ്മ കോടിക്കണക്കിന് ഭക്തര്‍ക്കാണ് അനുഗ്രഹം നല്‍കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ തന്നെ ദേവിയെ കാപ്പു കെട്ടി കുടിയിരുത്തുന്ന ചടങ്ങുണ്ട്. പിന്നീട് രാവിലെ തോറ്റംപാട്ടിന്റെ അകമ്പടിയോടെയാണ് പൊങ്കാല തയ്യാറാക്കല്‍ ആരംഭിക്കുന്നത്.
പാണ്ഡ്യരാജാവിനെ വധിച്ച കണ്ണകിയുടെ കഥയാണ് തോറ്റം പാട്ടില്‍ അവതരിപ്പിക്കുന്നത്. ക്ഷേത്രം തന്ത്രിയില്‍ നിന്ന് മേല്‍ശാന്തി ദീപം ഏറ്റുവാങ്ങുകയും തിടപ്പള്ളിയിലെ അടുപ്പില്‍ ദീപം തെളിയിച്ച ശേഷം സഹമേല്‍ശാന്തിയാണ് ക്ഷേത്രത്തിന് മുന്നിലുള്ള പണ്ടാര അടുപ്പിലേക്ക് തീപകരുന്നത്. തുടര്‍ന്നാണ് പൊങ്കാല സമര്‍പ്പിക്കാന്‍ എത്തിയ ലക്ഷക്കണക്കിന് ഭക്തരുടെ അടുപ്പുകളിലേക്ക് തീപകരുന്നത്. ഉച്ച കഴിയുമ്പോഴേക്കും പൊങ്കാല സദ്യ തയ്യാറാക്കി നിവേദിക്കുന്നത് തുങ്ങുന്നു.
പൊങ്കാല വ്രതം
പൊങ്കാല ദിനം വ്രതം അനുഷ്ഠിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മാതൃസങ്കല്‍പ്പത്തിലാണ് ദേവിയെ ആരാധിക്കുന്നത്. കാപ്പുകെട്ട് ദിനം മുതല്‍ തന്നെ അതിനോട് അനുബന്ധിച്ചുള്ള 9 ദിവസത്തോളം ദേവിയെ ആരാധിക്കുന്നു. ഈ ദിനങ്ങളിലെല്ലാം വ്രതം അനുഷ്ഠിച്ച് വേണം ദേവിയെ ആരാധിക്കാന്‍. പൊങ്കാല വ്രതം എടുക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ശരീരവും മനസ്സും ഒരുപോലെ ശുദ്ധിയാക്കി വേണം വ്രതാനുഷ്ഠാനം ആരംഭിക്കാന്‍. വ്രതമെടുക്കുന്ന ഒന്‍പത് ദിവസങ്ങളിലും ആറ്റുകാലമ്മയെ മനസ്സില്‍ ധ്യാനിച്ച് ജീവിക്കുക. ഒരു തരത്തിലുള്ള ദുഷ്ട ചിന്തയും മനസ്സില്‍ തോന്നാന്‍ പാടില്ല. ഒരു നേരം മാത്രം അരിയാഹാരം കഴിച്ച് ബാക്കി സമയങ്ങളില്‍ ഫലമൂലാദികള്‍ ഭക്ഷിച്ച് വേണം വ്രതമെടുക്കാന്‍.
വ്രതാനുഷ്ഠാന നിയമങ്ങള്‍
ഒരു നേരം മാത്രമേ അരിയാഹാരം കഴിക്കാന്‍ പാടുള്ളൂ. മത്സ്യമാംസാദികള്‍ പൂര്‍ണമായും ഒഴിവാക്കണം. ലഹരി പദാര്‍ത്ഥങ്ങളും പുരുഷ സാന്നിധ്യവും പൂര്‍ണമായും ഒഴിവാക്കണം. ദിനവും ദേവി സ്തോത്രം സദാസമയം ഉരുവിടുന്നത് നല്ലതാണ്. ഇതിലൂടെ നിങ്ങളോടൊപ്പം ദേവി സാന്നിധ്യം എപ്പോഴും ഉണ്ടാവും എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. മനസ്സില്‍ നല്ല ചിന്തകള്‍ മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ.
വ്രതാനുഷ്ഠാന നിയമങ്ങള്‍
പുല വാലായ്മയുള്ളവര്‍ പൊങ്കാലയിടരുത്. പൊങ്കാല തിളച്ച് മറിയുന്ന ദിക്ക് പോലും അത്രയേറെ പ്രധാനപ്പെട്ടതാണ്. പൊങ്കാല എപ്പോഴും തിളച്ച് തൂകണം എന്നാണ് പറയുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവാന്‍ ഇടയുള്ള അഭിവൃദ്ധിയെയാണ് സൂചിപ്പിക്കുന്നത്. കിഴക്കോട്ടാണ് പൊങ്കാല നിവേദ്യം തിളച്ച് തൂവുന്നതെങ്കില്‍ അത് അര്‍ത്ഥമാക്കുന്നത് അഭീഷ്ടസിദ്ധിയെയാണ്. വടക്കോട്ടാണെങ്കില്‍ അത പല കാര്യങ്ങളിലും കാലതാമസം വരും എന്നതാണ് സൂചിപ്പിക്കുന്നത്. പടിഞ്ഞാറ് ഭാഗത്തേക്കും തെക്ക് ഭാഗത്തേക്കുമായാല്‍ ദുരിതഫലങ്ങള്‍ നേരിടേണ്ടി വരുമെന്നും ദേവിയെ മനസ്സറിഞ്ഞ് പ്രാര്‍ത്ഥിക്കുകയും ആരാധിക്കുകയും വേണം എന്നാണ് വിശ്വാസം.
വ്രതം മുറിക്കാന്‍
പൊങ്കാല തിളച്ച് തൂവിയ ഉടനേ വ്രതം മുറിക്കരുത്. മാത്രമല്ല പൊങ്കാല തിളച്ച് വരുന്നത് വരെ ഭക്ഷണവും കഴിക്കാനും പാടില്ല. നിവേദ്യം തയ്യാറാക്കി ദേവിക്ക് നേദിച്ച ശേഷമാണ് വ്രതം അവസാനിപ്പിക്കേണ്ടത്. കരിക്കോ, പാലോ, പഴമോ കഴിച്ച് ഉപവാസം അവസാനിപ്പിക്കണം. പിന്നീട് ദേവിയുടെ പ്രസാദ ഊട്ട് കഴിക്കാവുന്നതാണ്. കൂടാതെ പൊങ്കാല കഴിഞ്ഞ ദിവസം നിങ്ങള്‍ കുളിക്കരുത്. കാരണം ദേവി സാന്നിധ്യം നിങ്ങളോടൊപ്പമുണ്ടാകും എന്നാണ് പറയുന്നത്. അതുകൊണ്ട് വ്രതാനുഷ്ഠാനത്തോടെ ഇരിക്കുന്നതിന് ശ്രദ്ധിക്കുക.



Click it and Unblock the Notifications











