Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
ആറ്റുകാല്‍ പൊങ്കാല: ഈ ദിനം പാലിക്കേണ്ട ചിട്ടകളും സര്‍വ്വൈശ്വര്യം നല്‍കും വഴിപാടും
ആറ്റുകാല്‍ പൊങ്കാല ഈ വര്‍ഷം മാര്‍ച്ച് 7-നാണ്. ആറ്റുകാലമ്മയുടെ പ്രധാനപ്പെട്ട ദിനമാണ് കുംഭ മാസത്തിലെ പൂരം നക്ഷത്രത്തില്‍ നടക്കുന്ന പൊങ്കാല ദിനം. ഈ നക്ഷത്രത്തില്‍ പൊങ്കാല അര്‍പ്പിക്കുന്നതിലൂടെ ജീവിതത്തില്‍ സര്‍വ്വൈശ്വര്യം നിറയും എന്നാണ് പറയുന്നത്. മധുരാനഗരം ചുട്ടെരിച്ച കണ്ണകിയെ ശാന്തയാക്കുന്നതിന് വേണ്ടി ഭക്തര്‍ പൊങ്കാലയര്‍പ്പിച്ചു എന്നാണ് വിശ്വാസം. ശേഷം ആദിപരാശക്തിയുടെ സ്വരൂപമായി മാതൃഭാവത്തില്‍ കൊടുങ്ങല്ലൂരമ്മയില്‍ ലയിച്ചു എന്നാണ് വിശ്വാസം.

എന്നാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് മറ്റൊരു ഐതിഹ്യവും കൂടി നിലനില്‍ക്കുന്നുണ്ട്. കുംഭ മാസത്തിലെ പൂരം നാളിലാണ് മഹിഷാസുര നിഗ്രഹത്തിന് ശേഷം ദേവിയെ ശാന്തയാക്കുന്നതിന് വേണ്ടി ഭക്തര്‍ പൊങ്കാലയിട്ടു എന്നാണ് വിശ്വാസം. എന്നാല്‍ ആറ്റുകാലമ്മക്ക് പൊങ്കാല നിവേദ്യം സമര്‍പ്പിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

പൊങ്കാല നല്കുന്ന ഫലം
പൊങ്കാല നിവേദ്യം സമര്‍പ്പിക്കുന്നതിലൂടെ അത് ജീവിതത്തില്‍ അഭീഷ്ടസിദ്ധി ഫലം നല്കുന്നു എന്നാണ് വിശ്വാസം. ആറ്റുകാലമ്മക്ക് പൊങ്കാല സമര്‍പ്പിക്കുന്നതിലൂടെ അവര്‍ ആഗ്രഹിക്കുന്ന ഫലം ജീവിതത്തില്‍ ലഭിക്കും എന്നാണ് വിശ്വാസം. വിവാഹം, ആരോഗ്യം, ആയുസ്സ്, ജോലി തടസ്സങ്ങള്‍, രോഗദുരിതങ്ങള്‍, എന്നിവക്ക് പരിഹാരം കാണുന്നതിനും ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിനും വേണ്ടി പലരും പൊങ്കാല സമര്‍പ്പിക്കുന്നു. പൂര്‍ണമായ ആത്മാര്‍ത്ഥതയോടെ പൂര്‍ണ സമര്‍പ്പണത്തോടെ വേണം ദേവിക്ക് പൊങ്കാല സമര്‍പ്പിക്കുന്നതിന്. ആത്മസമര്‍പ്പണത്തോടെ ദേവിക്ക് പൊങ്കാല സമര്‍പ്പിക്കുന്നതിന്റെ ഫലമായി ജീവിതത്തില്‍ അതിന്റേതായ ഫലം അനുഭവത്തില്‍ വരും എന്നാണ് പറയുന്നത്.

വ്യത്യസ്ത പൊങ്കാലകള്‍
ദേവിക്ക് പൊങ്കാല സമര്‍പ്പിക്കുമ്പോള്‍ വ്യത്യസ്തമായ പൊങ്കാലകള്‍ സമര്‍പ്പിക്കുന്നത് ഫലം നല്കുന്നു. എന്നാല്‍ ശര്‍ക്കര കൊണ്ട് പൊങ്കാല സമര്‍പ്പിക്കുന്നതാണ് ജീവിതത്തില്‍ ഏറ്റവും മികച്ച ഫലം നല്‍കുന്നത് എന്നാണ് വിശ്വാസം. ഇത് കൂടാതെ പഞ്ചസാരപ്പായസം, പാല്‍പ്പായസം, വെള്ളനിവേദ്യം, തെരളി, അട തുടങ്ങിയ നിവേദ്യങ്ങളെല്ലാം ദേവിക്ക് സമര്‍പ്പിക്കുന്നത് ഇവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും വരുത്തുന്നു.

മണ്ടപ്പുറ്റിന്റെ ഫലം
പൊങ്കാല ദിനത്തില്‍ ദേവിക്ക് മണ്ടപ്പുറ്റ് സമര്‍പ്പിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു വഴിപാട് നിവേദ്യം ദേവിക്ക് സമര്‍പ്പിക്കുന്നത് എന്ന് നമുക്ക് നോക്കാം. തലയെ ബാധിക്കുന്ന രോഗാവസ്ഥകളെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് മണ്ടപ്പുറ്റ് ദേവിക്ക് നിവേദ്യമായി സമര്‍പ്പിക്കുന്നത്. ദേവിയുടെ പ്രിയപ്പെട്ട നിവേദ്യങ്ങളില്‍ ഒന്നാണ് മണ്ടപ്പുറ്റ്.

തെരളി
കാര്യസിദ്ധിക്ക് വേണ്ടിയാണ് തിരളി വഴിപാടായി സമര്‍പ്പിക്കുന്നത്. പൊങ്കാല ദിനത്തില്‍ ഇലയില്‍ പൊതിഞ്ഞ് തിരളി ദേവിക്ക് സമര്‍പ്പിക്കുന്നതിലൂടെ നമ്മുടെ ആഗ്രഹവും ജീവിതത്തിലെ അഭിലാഷങ്ങളും നിറവേറ്റപ്പെടുന്നു. വീട്ടിലും കുടുംബത്തിലും ഐശ്വര്യം നിറക്കുന്നതിന് ദേവിക്ക് തെരളി വഴിപാടായി സമര്‍പ്പിക്കാവുന്നതാണ്. ഈ വഴിപാടിലൂടെ ദേവി നിങ്ങളുടെ എല്ലാ ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നു എന്നാണ് പറയുന്നത്. ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും ദേവിയുടെ അനുഗ്രഹത്തിലൂടെ ഉണ്ടാവുന്നു.

വ്രതമെടുക്കേണ്ടത് എപ്രകാരം?
പൊങ്കാല ദിനത്തിന് മുന്നോടിയായി എത്ര ദിവസത്തെ വ്രതം എടുക്കണം എന്ന് പലര്‍ക്കും അറിയില്ല. ചുരുങ്ങിയത് മൂന്ന് ദിവസത്തെ വ്രതമെങ്കിലും ഈ ദിനത്തില്‍ എടുക്കണം. എല്ലാ വ്രതത്തിലും മത്സ്യമാംസാദികള്‍ ഉപേക്ഷിക്കുന്നത് പോലെ നിങ്ങള്‍ പൊങ്കാല വ്രതം അനുഷ്ഠിക്കുമ്പോഴും ഇവയെല്ലാം ഉപേക്ഷിക്കേണ്ടതാണ്. ദേവി പ്രാര്‍ത്ഥനകളും നാമങ്ങളും ജപിച്ച് മുന്നോട്ട് പോവേണ്ടതാണ്. ഒരു നേരം മാത്രം അരിയാഹാരം കഴിക്കേണ്ടതാണ്. രണ്ട് നേരവും വിളക്ക് വെക്കുകയും പ്രാര്‍ത്ഥിക്കുകയും വേണം. അടുത്ത ദിവസം പൊങ്കാല തിളച്ചതിന് ശേഷം ദേവിക്ക് നിവേദിച്ചാല്‍ മാത്രമേ വ്രതം മുറിക്കാന്‍ പാടുകയുള്ളൂ.

പൊങ്കാലയിടുന്ന ദിക്ക്
പൊങ്കാലയിടുന്ന ദിക്കിനും വളരെയധികം പ്രാധാന്യമുണ്ട്. വീട്ടില്‍ പൊങ്കാലയിടുമ്പോള്‍ അത് കിഴക്ക് ദിക്കിലാവുന്നതാണ് അത്യുത്തമം. തെക്ക് ദിക്കില്‍ പൊങ്കാലയിടുന്നത് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കില്ല. കിഴക്ക് ദിക്കില്‍ പൊങ്കാലയിടുന്നത് ഐശ്വര്യവും കുടുംബത്തിനന് അഭിവൃദ്ധിക്കും നല്ലതാണ്. കിഴക്ക് ഭാഗവും പടിഞ്ഞാറ് ഭാഗവും അത്യുത്തമമായാണ് കണക്കാക്കുനനത്. എന്നാല്‍ തെക്കുഭാഗത്ത് ഇരുന്ന് ഒരിക്കലും പൊങ്കാലയിടരുത്.

എന്തുകൊണ്ട് സ്ത്രീകള്‍?
എന്തുകൊണ്ടാണ് സ്ത്രീകള്‍ മാത്രം ഈ ദിനത്തില്‍ പൊങ്കാല അര്‍പ്പിക്കുന്നത് എന്ന് നോക്കാം. സ്ത്രീകളുടെ പൊങ്കാല എന്നാണ് ആറ്റുകാല്‍ ക്ഷേത്രം അറിയപ്പെടുന്നത് തന്നെ. കണ്ണകി മാതൃഭാവത്തില്‍ കുടികൊള്ളുന്ന ക്ഷേത്രം എന്നാണ് വിശ്വാസം, സരസ്വതി, ലക്ഷ്മി, കാളി എന്നിവരുടെ സംയോജനമായാണ് ആറ്റുകാലമ്മയെ കണക്കാക്കുന്നത്. മധുരാനഗരം ചുട്ടെരിച്ച ദേവിയുടെ കോപമകറ്റുന്നതിന് വേണ്ടി സ്ത്രീ ഭക്തര്‍ ദേവിക്ക് പൊങ്കാല അര്പ്പിച്ചതിനെത്തുടര്ന്നാണ് സ്ത്രീകള്‍ ഇന്നും ദേവിക്ക് പൊങ്കാല സമര്‍പ്പണം നടത്തുന്നത്. ഇത് കൂടാതെ വിശേഷ ദിവസങ്ങളില്‍ ഭക്തര്‍ കണ്ണകി ദേവിക്ക് വളകള്‍ സമര്‍പ്പിക്കുന്നു. ദേവിയുടെ സാന്നിധ്യവും അനുഗ്രഹവും അതുകൊണ്ട് തന്നെ ജീവിതത്തിലുടനീളം ഇവരോടൊപ്പം ഉണ്ടാവുന്നു.



Click it and Unblock the Notifications