Latest Updates
-
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം!
ആറ്റുകാല്‍ പൊങ്കാല 2023: മുപ്പത്തിമുക്കോടി പരദൈവങ്ങളുടെ ശക്തിയില്‍ അമ്മ: വ്രതം ഇപ്രകാരം
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായി, ഈ വര്‍ഷത്തെ പൊങ്കാല വരുന്നത് മാര്‍ച്ച് 7-നാണ്. തിങ്കളാഴ്ച പുലര്‍ച്ചെ 4.30-ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ പൊങ്കാലക്ക് തുടക്കമാവുന്നു. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാലിലേക്ക് അന്നേ ദിവസം ഭക്തജനങ്ങളുടെ ഒഴുക്കായിരിക്കും. നാനാപ്രദേശത്ത് നിന്ന് വരെ ഭക്തജനങ്ങള്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കുന്നതിനും അനുഗ്രഹത്തിനും വേണ്ടി എത്തുന്നു. ഐശ്വര്യത്തിനും ഇഷ്ടകാര്യസിദ്ധിക്കുമായി ദേവിക്ക് പൊങ്കാല അര്‍പ്പിക്കുന്നവര്‍ നിരവധിയാണ്.

എന്നാല്‍ ഈ ദിനത്തില്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മുപ്പത്തിമുക്കോടി പരദേവതകളും ശക്തിയാണ് ദേവിക്കുള്ളത്. അന്നേ ദിവസം അമ്മ കോടിക്കണക്കിന് ഭക്തര്‍ക്കാണ് അനുഗ്രഹം നല്‍കുന്നത്. ഈ ദിനത്തില്‍ ദേവിയെ പ്രാര്‍ത്ഥിക്കുമ്പോഴും പൊങ്കാല വ്രതം എടുക്കുമ്പോഴും നാം പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ ഈ വര്‍ഷത്തെ പൊങ്കാലയെക്കുറിച്ചും പൊങ്കാലയുടെ വ്രതാനുഷ്ഠാനങ്ങളെക്കുറിച്ചും നമുക്ക് നോക്കാം.

തീയ്യതിയും മുഹൂര്‍ത്തവും
ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല വരുന്നത് മാര്‍ച്ച് 7-നാണ്. ഇതിന് വേണ്ടി തിങ്കളാഴ്ച പുലര്‍ച്ചെ തന്നെ ദേവിയെ കാപ്പു കെട്ടി കുടിയിരുത്തുന്ന ചടങ്ങുണ്ട്. പിന്നീട് ഏഴിന് രാവിലെ തോറ്റംപാട്ടിന്റെ അകമ്പടിയോടെയാണ് പൊങ്കാല തയ്യാറാക്കല്‍ ആരംഭിക്കുന്നത്. പാണ്ഡ്യരാജാവിനെ വധിച്ച കണ്ണകിയുടെ കഥയാണ് തോറ്റം പാട്ടില്‍ അവതരിപ്പിക്കുന്നത്. ക്ഷേത്രം തന്ത്രിയി.ല്‍ നിന്ന് മേല്‍ശാന്തി ദീപം ഏറ്റുവാങ്ങുകയും തിടപ്പള്ളിയിലെ അടുപ്പില്‍ ദീപം തെളിയിച്ച ശേഷം സഹമേല്‍ശാന്തിയാണ് ക്ഷേത്രത്തിന് മുന്നിലുള്ള പണ്ടാര അടുപ്പിലേക്ക് തീപകരുന്നത്. തുടര്‍ന്നാണ് പൊങ്കാല സമര്‍പ്പിക്കാന്‍ എത്തിയ ലക്ഷക്കണക്കിന് ഭക്തരുടെ അടുപ്പുകളിലേക്ക് തീപകരുന്നത്. ഉച്ചക്ക് 2.30 ആവുമ്പോഴേക്ക് പൊങ്കാല സദ്യ തയ്യാറാക്കി നിവേദിക്കുന്നതിന് ആരംഭിക്കുന്നു.

വ്രതാനുഷ്ഠാനം
പൊങ്കാല ദിനം വ്രതം അനുഷ്ഠിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. മാതൃസങ്കല്പ്പത്തിലാണ് ദേവിയെ നാം ആരാധിക്കുന്നത്. കാപ്പു കെട്ട് ദിനം മുതല്‍ തന്നെ അതിനോട് അനുബന്ധിച്ചുള്ള 9 ദിവസത്തോളം ദേവിയെ ആരാധിക്കുന്നു. ഈ ദിനങ്ങളിലെല്ലാം വ്രതം അനുഷ്ഠിച്ച് വേണം ദേവിയെ ആരാധിക്കുന്നതിന്. വ്രതമെടുക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഭക്ഷണത്തിന്റെ കാര്യത്തില്‍ വ്രതശുദ്ധികള്‍ പാലിച്ചാല്‍ പോരാ. മറ്റ് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതാണ്.

വ്രതം ആരംഭിക്കുമ്പോള്‍
പൊങ്കാല വ്രതം എടുക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ശരീരവും മനസ്സും ഒരുപോലെ ശുദ്ധിയാക്കി വേണം വ്രതാനുഷ്ഠാനം ആരംഭിക്കുന്നതിന്. വ്രതമെടുക്കുന്ന ഒന്‍പത് ദിവസങ്ങളിലും ആറ്റുകാലമ്മയെ മാത്രം മനസ്സില്‍ ധ്യാനിച്ച് വേണം മുന്നോട്ട് പോവുന്നതിന്. ഒരു തരത്തിലുള്ള കുശുമ്പോ അസൂയയോ മനസ്സില്‍ തോന്നാന്‍ പാടില്ല. ഒരു നേരം മാത്രം അരിയാഹാരം കഴിച്ച് ബാക്കി സമയങ്ങളില്‍ ഫലമൂലാദികള്‍ ഭക്ഷിച്ച് വേണം വ്രതമെടുക്കേണ്ടത്. സദാസമയവും ആറ്റുകാലമ്മയെ മനസ്സാ സങ്കല്പ്പിക്കുകയും ദേവി കൂടെയുണ്ടെന്ന് കരുതുകയും വേണം.
Image courtesy: Wikipedia

വ്രതം ആരംഭിക്കുമ്പോള്‍
അരിയാഹാരം ഒരു നേരം മാത്രമേ കഴിക്കാന്‍ പാടുള്ളൂ. മത്സ്യ-മാംസാദികള്‍ പൂര്‍ണമായും ഒഴിവാക്കണം. കൂടാതെ ലഹരി പദാര്‍ത്ഥങ്ങളും പുരുഷ സാന്നിധ്യവും പൂര്‍ണമായും ഒഴിവാക്കണം. ദേവി സ്തോത്രം ദിനവും സദാസമയവും ഉരുവിട്ട് കൊണ്ടിരിക്കുന്നത് നല്ലതാണ്. ഇതിലൂടെ നിങ്ങളോടൊപ്പം ദേവി സാന്നിധ്യം എപ്പോഴും ഉണ്ടാവും എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. തന്നെത്തന്നെ ഈ ദിനങ്ങളില്‍ ദേവിക്ക് സമര്‍പ്പിക്കുകയാണ് എന്നതാണ് പൊങ്കാലയുടെ മഹത്വം. അതുകൊണ്ട് തന്നെ ഈ ദിനങ്ങളില്‍ ദേവി മന്ത്രം മാത്രമായിരിക്കണം ഓരോരുത്തരുടേയും മനസ്സില്‍. നല്ല വാക്ക്, നല്ല ചിന്ത എന്നിവ മാത്രമേ മനസ്സില്‍ ഉണ്ടാവാന്‍ പാടുകയുള്ളൂ.

വ്രതം ആരംഭിക്കുമ്പോള്‍
ധരിക്കുന്ന വസ്ത്രത്തിന്റെ കാര്യത്തില്‍ പോലും ശ്രദ്ധിക്കണം. പൊങ്കാല ദിനത്തില്‍ കോട്ടണ്‍ കോടി വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ. അത് മാത്രമല്ല മനസ്സിന്റെ ശുദ്ധി വളരെ പ്രധാനപ്പെട്ടതാണ്. പുല വാലായ്മയുള്ളവര്‍ പൊങ്കാലയിടരുത്. പൊങ്കാല തിളച്ച് മറിയുന്ന ദിക്ക് പോലും അത്രയേറെ പ്രധാനപ്പെട്ടതാണ്. പൊങ്കാല എപ്പോഴും തിളച്ച് തൂകണം എന്നാണ് പറയുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവാന്‍ ഇടയുള്ള അഭിവൃദ്ധിയെയാണ് സൂചിപ്പിക്കുന്നത്. കിഴക്കോട്ടാണ് പൊങ്കാല നിവേദ്യം തിളച്ച് തൂവുന്നതെങ്കില്‍ അത് അര്‍ത്ഥമാക്കുന്നത് അഭീഷ്ടസിദ്ധിയെന്നാണ്, വടക്കോട്ടാണ് എന്നുണ്ടെങ്കില്‍ പല കാര്യങ്ങളിലും കാലതാമസം വരും എന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ പടിഞ്ഞാറ് ഭാഗത്തേക്കും തെക്ക് ഭാഗത്തേക്കുമായാല് ദുരിതഫലങ്ങള്‍ നേരിടേണ്ടി വരുമെന്നും ദേവിയെ മനസ്സറിഞ്ഞ് പ്രാര്‍ത്ഥിക്കണം എന്നുമാണ് വിശ്വാസം.

വ്രതാവസാനം
പൊങ്കാലയിട്ടതിന് ശേഷം എപ്പോള്‍ വ്രതം മുറിക്കാം എന്നത് പലരുടേയും സംശയമാണ്. പൊങ്കാല തിളച്ച് തൂവിയ ഉടനേ വ്രതം മുറിക്കരുത്. മാത്രമല്ല പൊങ്കാല തിളച്ച് വരുന്നത് വരെ ഭക്ഷണവും കഴിക്കാന്‍ പാടില്ല. നിവേദ്യം തയ്യാറാക്കി ദേവിക്ക് നേദിച്ച് കഴിഞ്ഞ ശേഷമാണ് ഇത്തരത്തില്‍ വ്രതം അവസാനിപ്പിക്കേണ്ടത്. കരിക്കോ, പാലോ, പഴമോ കഴിച്ച് ഉപവാസം അവസാനിപ്പിക്കണം. പിന്നീട് ദേവിയുടെ പ്രസാദ ഊട്ട് കഴിക്കാവുന്നതാണ്. കൂടാതെ പൊങ്കാല കഴിഞ്ഞ അന്നേ ദിവസം നിങ്ങള്‍ കുളിക്കരുത്. കാരണം ദേവി സാന്നിധ്യം നിങ്ങളോടൊപ്പം ഉണ്ട് എന്നാണ് പറയുന്നത്. അതുകൊണ്ട് വ്രതാനുഷ്ഠാനത്തോടെ ഇരിക്കുന്നതിന് ശ്രദ്ധിക്കുക.



Click it and Unblock the Notifications