For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആറ്റുകാലമ്മയ്ക്ക് പൊങ്കാല ഇങ്ങനെയെങ്കില്‍ ഐശ്വര്യം

|

സ്ത്രീകളുടെ ശബരിമലയായ ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ ഭക്തലക്ഷങ്ങള്‍ പൊങ്കാല സമര്‍പ്പിക്കാനൊരുങ്ങുകയാണ്. ഈ വര്‍ഷം ഫെബ്രുവരി 17-ന്‌ ആണ് പൊങ്കാല മഹോത്സവം. നല്ല മനസ്സോടെ ഭക്തിപൂര്‍വ്വം ദേവിക്ക് പൊങ്കാല സമര്‍പ്പിച്ച് പ്രസാദിപ്പിച്ചാല്‍ സര്‍വ്വൈശ്വര്യങ്ങള്‍ ജീവിതത്തിലുണ്ടാകുമെന്ന് വിശ്വസിക്കുന്നു.

Most read: ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍Most read: ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

ഐതിഹ്യങ്ങള്‍ പലത്

ഐതിഹ്യങ്ങള്‍ പലത്

കുംഭമാസത്തിലെ പൂരം നാളില്‍ ജാതിമതഭേദമന്യേ ആറ്റുകാല്‍ അമ്മയ്ക്ക് പ്രധാന വഴിപാടായ പൊങ്കാലയര്‍പ്പിക്കുന്നു. പൊങ്കാലനൈവേദ്യം സമര്‍പ്പിക്കുന്നതില്‍ പല ഐതിഹ്യങ്ങളും ഉണ്ട്. മഹിഷാസുര വധത്തിനുശേഷം ഭക്തരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ആറ്റുകാല്‍ദേവിയെ സ്ത്രീകള്‍ പൊങ്കാല നൈവേദ്യം നല്‍കി സ്വീകരിച്ചുവെന്നാണ് ഒരു സങ്കല്‍പ്പം. മധുരാ നഗരത്തെ ചുട്ടെരിച്ച കണ്ണകിയെ സമാധാനിപ്പിക്കാനായി സ്ത്രീകള്‍ അര്‍പ്പിക്കുന്ന നൈവേദ്യമാണ് പൊങ്കാല എന്ന ഐതിഹ്യവും പ്രസിദ്ധമാണ്.

ആറ്റുകാല്‍ ഉത്സവം

ആറ്റുകാല്‍ ഉത്സവം

ഉത്സവത്തിലെ താലപ്പൊലിയ്ക്കും കുത്തിയോട്ടത്തിനും ഏറെ പ്രാധാന്യമുണ്ട്. പൊങ്കാല ദിവസം കന്യകമാരാണ് താലപ്പൊലിയോന്തുന്നത്. താലത്തില്‍ ദീപം കത്തിച്ച്, കമുകിന്‍ പൂക്കുല, പൂക്കള്‍, അരി എന്നിവ നിറച്ച് തലയില്‍ പൂഷ്പ കിരീടവും ചൂടി വ്രതശുദ്ധിയോടെ മണക്കാട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് എത്തുന്നു. ഇതിലൂടെ സര്‍വ്വൈശ്വര്യവും സന്തുഷ്ടമായ വിവാഹജീവിതവും കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു.

വ്രതം പ്രധാനം

വ്രതം പ്രധാനം

പൊങ്കാല സമര്‍പ്പിച്ച് ദേവിയോട് ഉള്ളുതുറന്ന് പ്രാര്‍ത്ഥിച്ചാല്‍ ജീവിതത്തില്‍ ഐശ്വര്യം ഉറപ്പാണ് എന്നാണ് വിശ്വാസം. സ്ത്രീകള്‍ കാപ്പുകെട്ടു മുതല്‍ ഒമ്പത് ദിവസം വ്രതമെടുത്തു വേണം പൊങ്കാല ഇടാന്‍. അരിഭക്ഷണം ഒരു നേരം മാത്രം. മറ്റു നേരങ്ങളില്‍ വിശന്നാല്‍ പഴങ്ങള്‍ കഴിക്കാം. മത്സ്യം, മാംസം, ലഹരി പദാര്‍ഥങ്ങള്‍ എന്നിവ പാടില്ല. ബ്രഹ്മചര്യവും ഈ കാലത്ത് പ്രധാനമാണ്. ദേവി സ്‌തോത്രങ്ങള്‍ ജപിക്കുന്നതും കേള്‍ക്കുന്നതും ലളിതാ സഹസ്രനാമം ചൊല്ലുന്നതും ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും ഉത്തമമാണ്.

Most read:തിങ്കളിലെ ശിവാരാധന; ഫലം ജോലിMost read:തിങ്കളിലെ ശിവാരാധന; ഫലം ജോലി

ഇവര്‍ പൊങ്കാല ഇടരുത്

ഇവര്‍ പൊങ്കാല ഇടരുത്

വ്രതമെടുത്ത സ്ത്രീകള്‍ ശുദ്ധമായ ശരീരവും മനസുമായി വേണം പൊങ്കാലയിടാന്‍. വ്രതകാലത്ത് നല്ല വാക്കുകളും പ്രവൃത്തിയും അനുഷ്ഠിക്കണം. പുല, വാലായ്മ എന്നിവയുള്ളവര്‍ പൊങ്കാല ഇടാന്‍ പാടില്ല. പ്രസവിച്ച സ്ത്രീകള്‍ 90 ദിവസം കഴിഞ്ഞേ പൊങ്കാലയിടാവൂ. അല്ലെങ്കില്‍ ചോറൂണു കഴിഞ്ഞും പൊങ്കാലയിടാം.

സര്‍വ്വൈശ്വര്യങ്ങള്‍ക്ക് പൊങ്കാല

സര്‍വ്വൈശ്വര്യങ്ങള്‍ക്ക് പൊങ്കാല

സര്‍വ്വൈശ്വര്യങ്ങളും നല്‍കുന്ന ആറ്റുകാലമ്മയുടെ മുന്നില്‍ വ്രതശുദ്ധിയോടെ ഉദ്ദിഷ്ടകാര്യം കൈവരിക്കാനായാണ് സ്ത്രീകള്‍ പൊങ്കാല ഇടുന്നത്. പുതിയ മണ്‍കലവും പച്ചരിയും ശര്‍ക്കരയും നെയ്യും നാളികേരവും മറ്റുമാണ് പൊങ്കാല ഇടാനായി ഉപയോഗിക്കാറ്. ഇവ പഞ്ചഭൂതങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂമിയെ പ്രതിനിധീകരിക്കുന്ന മണ്‍കലവും അരിയും മറ്റു ശക്തികളായ വായു, ജലം, ആകാശം, അഗ്‌നി എന്നിവയോടു ചേരുന്നതാണ് പൊങ്കാല നൈവേദ്യം.

പൊങ്കാല പായസത്തിനൊപ്പം ഇവയും

പൊങ്കാല പായസത്തിനൊപ്പം ഇവയും

പൊങ്കാല പായസത്തിനൊപ്പം വെള്ളനിവേദ്യം, തെരളി, മണ്ടപ്പുറ്റ് എന്നിവയും തയാറാക്കുന്നു. പല സിദ്ധിക്കുവേണ്ടിയാണ് വെള്ളനിവേദ്യം തയാറാക്കുന്നത്. സമ്പത്തിനും സമൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനും വേണ്ടിയാണ് വഴനയിലയില്‍ ഉണ്ടാക്കുന്ന തെരളിയട. തലയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ മാറാനായി നടത്തുന്ന വഴിപാടാണ് പയറും അരിപ്പൊടിയും ശര്‍ക്കരയും ചേര്‍ത്തു തയാറാക്കുന്ന മണ്ടപ്പുറ്റ്.

ഐശ്വര്യത്തിനായി വീട്ടിലും പൊങ്കാല

ഐശ്വര്യത്തിനായി വീട്ടിലും പൊങ്കാല

ക്ഷേത്രത്തില്‍ പൊങ്കാലയിടാന്‍ സാധിക്കാത്തവര്‍ക്ക് ഐശ്വര്യത്തിനായി സ്വന്തം വീടിനു മുന്നിലോ സ്ഥാപനത്തിന്റെ മുന്നിലോ അമ്മയെ സങ്കല്‍പിച്ചു പൊങ്കാലയിടാം. പൊങ്കാലയിട്ട പാത്രങ്ങള്‍ വീട്ടില്‍ കൊണ്ടുപോയി വൃത്തിയാക്കി അരി ഇട്ടുവയ്ക്കാം. ദിവസവും ചോറിനുള്ള അരിക്കൊപ്പം ഇതില്‍നിന്നും ഒരുപിടി അരികൂടി എടുക്കുക. ഭക്ഷണത്തിന് മുട്ടുണ്ടാവരുതേയെന്നും പ്രാര്‍ഥിക്കണം. ആ പാത്രത്തില്‍ ചോറുവയ്ക്കുന്നതിലും തെറ്റില്ല.

പൊങ്കാല തിളച്ചുമറിയുന്നത് ഇങ്ങനെയെങ്കില്‍

പൊങ്കാല തിളച്ചുമറിയുന്നത് ഇങ്ങനെയെങ്കില്‍

പൊങ്കാലയിട്ട് അത് തിളച്ചുമറിഞ്ഞു തൂവുമ്പോഴേ സമര്‍പ്പണം പൂര്‍ണമാവൂ. ഓരോ ദിക്കിലേക്ക് തിളച്ചു തൂവുന്നതിനു ഓരോ ഫലങ്ങള്‍ ലഭിക്കും. കിഴക്കോട്ടു തൂകിയാല്‍ ആഗ്രഹിച്ചകാര്യം നടക്കുമെന്നും വടക്കോട്ടാണെങ്കില്‍ കാര്യങ്ങള്‍ക്ക് അല്‍പം താമസം വരുമെന്നും പടിഞ്ഞാറേക്കാണെങ്കില്‍ ഉദ്ദിഷ്ട കാര്യം നടക്കാന്‍ വളരെ ബുദ്ധിമുട്ടേണ്ടി വരുമെന്നും തെക്കോട്ടായാല്‍ ദുരിതവും തടസങ്ങളും മാറിയിട്ടില്ലെന്നും അര്‍ത്ഥമാക്കുന്നു.

Most read:ചൂലിന്റെ സ്ഥാനം തെറ്റെങ്കില്‍ ദാരിദ്ര്യം ഫലംMost read:ചൂലിന്റെ സ്ഥാനം തെറ്റെങ്കില്‍ ദാരിദ്ര്യം ഫലം

ഉപവാസം അവസാനിപ്പിക്കാന്‍

ഉപവാസം അവസാനിപ്പിക്കാന്‍

പൊങ്കാല തിളച്ചുപൊന്തുന്നതുവരെ യാതൊന്നും ഭക്ഷിക്കരുത്. പണ്ടിത് നേദിച്ച ശേഷമാണ് കഴിച്ചിരുന്നത്. ഇന്ന് ഭക്തരുടെ ആരോഗ്യസ്ഥിതിയനുസരിച്ച് നിവേദ്യം തയാറായാല്‍ കരിക്കോ, പാലോ, പഴമോ കഴിച്ച് ഉപവാസം അവസാനിപ്പിക്കാം. പൊങ്കാല മറ്റുള്ളവര്‍ക്ക് പ്രസാദമായി നല്‍കണം. അവ എവിടെയും ഉപേക്ഷിക്കരുത്. എന്നാല്‍ ശുദ്ധജല മത്സ്യങ്ങള്‍ക്കോ പക്ഷിമൃഗാദികള്‍ക്കോ ആഹാരമായി നല്‍കാം.

English summary

Attukal Pongala 2022: Date, Pooja Timings, Fasting And Importance of The Festival

Know more about attukal pongala and benefits of worshipping attukal devi.
X
Desktop Bottom Promotion