Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
2023-ല്‍ അത്യുത്തമ ഫലങ്ങള്‍ നല്കുന്ന അതിശ്രേഷ്ഠ നക്ഷത്രം
അത്തം നക്ഷത്രത്തിന്റെ സ്വഭാവ സവിശേഷതകളെക്കുറിച്ചും 2023-ല്‍ അവര്‍ക്ക് ഉണ്ടാവുന്ന ജീവിത മാറ്റങ്ങളെക്കുറിച്ചുമാണ് ഈ ലേഖനത്തില്‍ പറയുന്നത്. അത്തം നക്ഷത്രക്കാരെ ഭരിക്കുന്ന ഗ്രഹം എന്ന് പറയുന്നത് ചന്ദ്രനാണ്. നല്ല വാക്കുകള്‍, പ്രവൃത്തികള്‍, ഏത് കാര്യത്തിനും ആത്മനിയന്ത്രണം എന്നിവയെല്ലാം ഈ രാശിക്കാരുടെ പ്രത്യേകതകള്‍ തന്നെയാണ്. ഇവര്‍ ഏത് കാര്യത്തിനും വളരെയധികം ആക്റ്റീവ് ആയിരിക്കും.

2023 ഈ നക്ഷത്രക്കാര്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു എന്ന് നമുക്ക് നോക്കാം. അത് കൂടാതെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ക്കും ദോഷഫലങ്ങള്‍ക്കും എന്തൊക്കെ പരിഹാരം കാണണം എന്നും നമുക്ക് നോക്കാം. നിങ്ങളുടെ നക്ഷത്രം അത്തം ആണോ എന്നാല്‍ ഉടന്‍ തന്നെ വായിക്കൂ.

പൊതുസവിശേഷതകള്‍
അത്തം നക്ഷത്രക്കാര്‍ക്ക് 2023-ലെ ഫലം പറയുന്നതിന് മുന്‍പ് അവരുടെ ചില സ്വഭാവ സവിശേഷതകള്‍ ഉണ്ടായിരിക്കും. അതില്‍ വരുന്നതാണ് ഇവര്‍ ഏത് കാര്യത്തേയും പുഞ്ചിരിയോടെ നേരിടുന്നു. മാത്രമല്ല സ്വന്തം ജീവിതത്തിലും തന്നോട് ചേര്‍ന്ന് നില്ക്കുന്നവരുടെ ജീവിതത്തിലും പോസിറ്റീവിറ്റി നിറക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. മറ്റുള്ളവരെര അവഗണിക്കുക എന്നത് ഇവര്‍ക്ക് അല്പം ബുദ്ധിമുട്ടേറിയ ഒന്നാണ്. സമൂഹത്തില്‍ ഇവര്‍ക്ക് ഉന്നത പദവിയുണ്ടായിരിക്കും. അത് ഇവര്‍ ആസ്വദിക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ക്ക് ലജ്ജാ സ്വഭാവം കകൂടുതലായിരിക്കും. പലപ്പോഴും മറ്റുള്ളവരുടെ വാക്കുകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരായിരിക്കും ഇവര്‍. ഈ നക്ഷത്രക്കാരുടെ നിങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന കരിയര്‍, സാമ്പത്തികം, ആരോഗ്യം കുടുംബം എന്നിവയെക്കുറിച്ച് നമുക്ക് നോക്കാം.

കരിയര്‍
അത്തം നക്ഷത്രക്കാര്‍ക്ക് മുന്‍പ് പറഞ്ഞതുപോലെ കരിയര്‍ മാറ്റങ്ങള്‍ മികച്ചതായിരിക്കും. ഇവര്‍ക്ക് ഒരിക്കലും ഭയക്കേണ്ടതോ പിന്മാറേണ്ടതോ ആയ അവസ്ഥയുണ്ടാവില്ല. അത്രയധികം പോസിറ്റീവ് ഫലങ്ങള്‍ 2023 നല്കുന്നു. ഏത് തിരഞ്ഞെടുപ്പും പോസിറ്റീവ് ആയി മാറുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പുകള്‍ നത്തുമ്പോള് ഓഗസ്റ്റ് മുതല്‍ അല്പം ശ്രദ്ധിക്കണം. പ്രശ്നങ്ങളില്‍ നിന്ന് സ്വയം തന്നെ ഒഴിഞ്ഞ് നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. ഒരിക്കലും അങ്ങോട്ട് പോയി അഭിപ്രായം പറഞ്ഞ് പ്രശ്നങ്ങളെ വാങ്ങിക്കൊണ്ട് വരരുത്. പല ഘട്ടങ്ങളിലും ശാന്തത പാലിക്കേണ്ടതായി വരുന്നുണ്ട്. ബിസിനസ് മെച്ചപ്പെടുത്തുന്നതിന് അനുകൂല ഫലമായിരിക്കും. എന്നാല്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് മുന്‍പ് വളരെയധികം ശ്രദ്ധിക്കണം. 2023 നവംബറില്‍, മിക്ക പ്രശ്നങ്ങള്‍ക്കും നിങ്ങള്‍ക്ക് നല്ല പരിഹാരങ്ങള്‍ കാണുന്നതിന് സാധിക്കുന്നു.

ധനകാര്യം
സാമ്പത്തിക നേട്ടങ്ങള്‍ 2023-ല്‍ അത്തം നക്ഷത്രക്കാര്‍ക്ക് എപ്രകാരം എന്ന് നോക്കാം. നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ജൂണ്‍ വരെയേ ഈ നേട്ടങ്ങള്‍ കുതിപ്പിലേക്ക് എത്തുകയുള്ളൂ. ജൂണിന് ശേഷം സാമ്പത്തിക കാര്യങ്ങളില്‍ ഒരു കടിഞ്ഞാണ്‍ നല്ലതാണ്. കാരണം ജൂണില്‍ നിങ്ങള്‍ക്ക് സാമ്പത്തിക രംഗത്ത് ചെറിയ ചില തിരിച്ചടികള്‍ക്കുള്ള സാധ്യതയുണ്ട്. എന്നാല്‍ 2023 സെപ്റ്റംബര്‍ പകുതി മുതല്‍ നിങ്ങള്‍ക്ക് നേട്ടത്തിനുള്ള നിരവധി അവസരങ്ങള്‍ ലഭിക്കുന്നു. സാമ്പത്തികാടിത്തറ ശക്തമാവുന്നതിന് എന്തുകൊണ്ടും മികച്ച വര്‍ഷം തന്നെയാണ് അത്തം നക്ഷത്രക്കാര്‍ക്ക് 2023. ഇത് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമയമായിരിക്കും. നിങ്ങള്‍ക്കായി കൂടുതല്‍ പണം സമ്പാദിക്കുന്നതിന് വിജയകരമായ ചില ബിസിനസ് പദ്ധതികളും ആരംഭിക്കും.

കുടുംബം
കുടുംബത്തിന്റെ കാര്യത്തിലും പ്രണയ ജീവിതത്തിന്റെ കാര്യത്തിലും അത്തം നക്ഷത്രക്കാര്‍ക്ക് ഏത് പ്രകാരമാണ് ഫലം നല്‍കുന്നത് എന്ന് നോക്കാം. പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയത്തിലൂടെയാണ് നിങ്ങള്‍ കടന്നു പോവുന്നത്. എന്താണ് പ്രണയം എന്നും പങ്കാളിയുടെ സ്നേഹം എന്താണെന്നും നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു വര്‍ഷമായിരിക്കും. പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ഗ്രഹങ്ങളുടെ സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കാം. ഈ വര്‍ഷം പ്രത്യേകിച്ച് 2023 സെപ്റ്റംബര്‍ മുതല്‍ വിവാഹത്തിന് അനുകൂല സമയമാണ്. 2023-ലെ ഏറ്റവും മികച്ച ദമ്പതികള്‍ എന്ന് പറയുന്നത് അത്തം നക്ഷത്രക്കാരായിരിക്കും.

ആരോഗ്യം
ഓരോ നക്ഷത്രക്കാര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ അവരെ ബാധിക്കുമ്പോള്‍ തകര്‍ന്ന് പോവുന്നു. എന്നാല്‍ അത്തം നക്ഷത്രക്കാര്‍ക്ക് അവരുടെ ഗ്രഹ പിന്തുണ നല്‍കുന്നത്ത നിസ്സാരമായ ഫലങ്ങള്‍ അല്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരുന്നില്ല എന്നതാണ് സത്യം. 2023- ജൂലെ, സെപ്തംബര്‍ മാസം മാത്രം അല്പം ശ്രദ്ധ ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്കിയാല് മതി. ബാക്കി കാര്യങ്ങളില്‍ എല്ലാം നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു വര്‍ഷമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ ബാധിക്കാതെ ആരോഗ്യത്തെ അമിതമായി ശ്രദ്ധിച്ച് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. 2023 ഒക്ടോബര്‍ മുതല്‍ ചില ഡയറ്റ് ചാര്‍ട്ടുകളും വ്യായാമവും ഉപയോഗിച്ച് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള അനുകൂല സമം നിങ്ങളെ തേടി വരുന്നു. മാത്രമല്ല നിങ്ങള്‍ വര്‍ഷം മുഴുവന്‍ ഊര്‍ജ്ജസ്വലതയോടെ നിലനിര്‍ത്തുന്നതിന് സാധിക്കുന്നു.

നല്ല മാസങ്ങള്‍
അത്തം നക്ഷത്രക്കാര്‍ക്ക് 2023-ല്‍ ഏതൊക്കെയാണ് നല്ല മാസങ്ങള്‍ എന്നും ഏതൊക്കെ മാസങ്ങള്‍ മോശം ഫലം നല്കുന്നു എന്നും നോക്കാം. ജനുവരി, ഏപ്രില്‍, ജൂണ്‍, ഓഗസ്റ്റ്, ഒക്ടോബര്‍ എന്നിവയാണ് അത്തം നക്ഷത്രക്കാര്‍ക്ക് ശുഭഫലങ്ങള്‍ നല്കുന്ന മാസങ്ങള്‍. മാര്‍ച്ച്, മെയ്, ജൂലൈ, നവംബര്‍, ഡിസംബര്‍ എന്നിവ മോശം ഫലങ്ങളാണ് നല്‍കുന്നത്. 2023 ഫെബ്രുവരി, സെപ്തംബര്‍ മാസങ്ങളില്‍ കാര്യമായ നേട്ടങ്ങളൊന്നുമില്ലാത്ത മാസങ്ങളായിരിക്കും. ഇത് കൂടാതെ അത്തം നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ക്ക് കുടുംബാംഗങ്ങളില്‍ നിന്ന് ചില സഹായങ്ങള്‍ ലഭിക്കുന്നത് ബുദ്ധിമുട്ടുള്ള വര്‍ഷമായിരിക്കും 2023. ചിലര്‍ സ്വന്തം നേട്ടത്തില്‍ തൃപ്തരായിരിക്കില്ല. വിദേശ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് നിരാശയായിരിക്കും ഫലം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications