Ashwathy Nakshatra 2024: പ്രലോഭനങ്ങളില്‍ വീഴാതെ മുന്നേറ്റം, അശ്വതി നക്ഷത്രം 2024 സമ്പൂര്‍ണഫലം

2024 പുതുവര്‍ഷം ആരംഭിക്കാന്‍ ഇനി ഏതാനും നാളുകള്‍ മാത്രം. ജ്യോതിഷപരമായി പുതുവര്‍ഷം 2024 വളരെ പ്രധാനമായിരിക്കും. ഗ്രഹനിലകളുടെ അടിസ്ഥാനത്തില് പലരുടെ ജീവിത്തിലും ധാരാളം മാറ്റങ്ങള്‍ വന്നുചേരും. ചിലര്‍ക്ക് രാജയോഗ കാലമായിരിക്കും 2024. എന്നാല്‍ മറ്റു ചിലര്‍ക്ക് അപ്രതീക്ഷിത തിരിച്ചടികളും നേരിടേണ്ടിവരും.

പുതുവര്‍ഷത്തില്‍ ഓരോ നക്ഷത്രജാതകര്‍ക്കും ജീവിതത്തില്‍ പലവിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. അടുത്ത ഒരു വര്‍ഷത്തില്‍ അശ്വതി നക്ഷത്രക്കാരുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. പൊതുഫലം പ്രകാരം 2024 വര്‍ഷം അശ്വതി നക്ഷത്രക്കാര്‍ക്കായി കരുതി വച്ചിരിക്കുന്നത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

Aswathy Nakshatra 2024 Predictions

അശ്വതി നക്ഷത്രം 2024

മേടം രാശിയില്‍ ജനിച്ച അശ്വതി ഒന്നാം പാദം വ്യക്തികള്‍ക്ക് 2024ല്‍ അപ്രതീക്ഷിത ചെലവുകള്‍ വന്നുചേരും. നിങ്ങളുടെ മറവി പല ദോഷങ്ങളും വരുത്തി വയ്ക്കും. എന്നാല്‍ രണ്ടാം പാദത്തില്‍ ജനിച്ചവര്‍ക്ക് കഠിനാധ്വാനത്തിനുശേഷം വിജയം നേടാന്‍ സാധിക്കും. ബന്ധുക്കളെ സാമ്പത്തികമായി സഹായിക്കേണ്ടേ അവസ്ഥകള്‍ വന്നുചേര്‍ന്നേക്കാം. അശ്വതി നക്ഷത്രം മൂന്നാംപാദക്കാര്‍ക്ക് പ്രധാനപ്പെട്ട സംരംഭങ്ങള്‍ നിങ്ങള്‍ക്ക് പുനരാരംഭിക്കാനാകും. പ്രലോഭനങ്ങളില്‍ വീണ് നിങ്ങള്‍ വഞ്ചിക്കപ്പെടാനുള്ള സാധ്യത ഇപ്പോള്‍ കൂടുതലായിരിക്കും. അതിനാല്‍ ഇക്കാര്യം ശ്രദ്ധിക്കണം. അശ്വതി നാലാം പാദത്തിലുള്ളവര്‍ക്ക് ഈ വര്‍ഷം ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ തരണം ചെയ്യേണ്ടതായി വരും. ഇത്തരം പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ട് മുന്നോട്ട് പോകുക. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ശ്രദ്ധിക്കണം, കാരണം അപകടം അടുത്തുണ്ട്.

പൊതുവേ നോക്കുകയാണെങ്കില്‍ 2024 ജനുവരി, മാര്‍ച്ച്, ജൂലൈ, സെപ്റ്റംബര്‍ എന്നിവ ഏറ്റവും ശുഭകരമായ മാസങ്ങളാകുന്നു. ഫെബ്രുവരി, മെയ്, ഒക്ടോബര്‍, ഡിസംബര്‍ എന്നിവ കഠിനമായ പല കാര്യങ്ങളും ജീവിതത്തില്‍ നടക്കുന്ന മാസങ്ങളായിരിക്കും. 2024 ഏപ്രില്‍, ജൂണ്‍, ഓഗസ്റ്റ്, നവംബര്‍ മാസങ്ങള്‍ കാര്യമായ നേട്ടങ്ങളില്ലാതെ കടന്നുപോകും.

കരിയര്‍

മുന്‍വര്‍ഷം ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഈ സമയം അവസ്ഥയില്‍ ചില മാറ്റങ്ങള്‍ സംഭവിക്കും. കരിയറിന്റെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് 2024 ഭാഗ്യം വരുന്ന വര്‍ഷമായിരിക്കും. പുതിയ ജോലി ലഭിക്കും. കുടുംബ ബിസിനസില്‍ മാറ്റങ്ങള്‍ വരുത്താന്‍ അനുകൂലമായ സമയമാണ് ഇത്. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് മറവിയുമായി ബന്ധപ്പെട്ട് വരാം. കയറ്റുമതി ബിസിനസുമായി ബന്ധപ്പെട്ട് നേട്ടങ്ങളുണ്ടാകും. ജോലിയില്‍ ആഗ്രഹിച്ച മാറ്റം ലഭിക്കും. വീട്ടിലും നിങ്ങളിലും സാമ്പത്തികമായ അച്ചടക്കം നടപ്പാക്കാന്‍ സാധിക്കും. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വീട് വാങ്ങാന്‍ അവസരം ലഭിക്കും.

നിങ്ങളുടെ പല ആഗ്രഹങ്ങളും 2024 വര്‍ഷത്തില്‍ നിങ്ങള്‍ക്ക് സഫലമാകും. വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ലോട്ടറി ഭാഗ്യം പോലുള്ള ഭാഗ്യങ്ങളും നിങ്ങള്‍ക്ക് ഈ സമയം ലഭിച്ചേക്കാം. സന്താനങ്ങളെ ആഗ്രഹിക്കുന്നവര്‍ക്കും അതിനായി ഭാഗ്യമുണ്ടാകും. അകന്നു കഴിയുന്ന ദമ്പതികള്‍ക്ക് ഈ സമയം അടുത്തുവരാനാകും. നിങ്ങളുടെ അകല്‍ച്ച മാറി ഒന്നിച്ച് ജീവിക്കാനാകും. പ്രണയിതാക്കള്‍ ഈ സമയം വളരെ ശ്രദ്ധിക്കണം. നിങ്ങളെ ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചേക്കാം.

ആരോഗ്യം

ശത്രുക്കള്‍ നിങ്ങളുടെ മിത്രങ്ങളായി മാറും. നിങ്ങള്‍ക്ക് വിദേശത്ത് പോകാന്‍ ആഗ്രഹമുണ്ടെങ്കില്‍ 2024 നിങ്ങള്‍ക്ക് ശുഭകരമായ കാലമാണ്. നിങ്ങളുടെ വഴിയിലെ തടസ്സങ്ങള്‍ മാറും. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ഈ സമയം അശ്രദ്ധ കാണിക്കരുത്. പല പ്രശ്‌നങ്ങളും നേരിടേണ്ടിവരാം. ഈ വര്‍ഷം നിങ്ങള്‍ക്ക് പല അസുഖങ്ങളും ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. നാഡീസംബന്ധമായതോ വൃക്ക സംബന്ധമായതോ ആയ പ്രശ്‌നങ്ങള്‍ വരാം. വാഹനം കൈകാര്യം ചെയ്യുന്നവര്‍ വളരെയേറെ ശ്രദ്ധിക്കണം. ഏത് കാര്യവും നിങ്ങള്‍ ശരിയായി ചിന്തിച്ച് പ്രവര്‍ത്തിച്ചാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും എന്ന് മനസിലാക്കുക.

വിവാഹം

മറ്റൊന്ന് വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും നിങ്ങളുടെ ആഗ്രഹം സഫലമാകുന്ന കാലമാണ് ഇത്. അവിവാഹിതര്‍ക്ക് അനുകൂലമായ വര്‍ഷമാണിത്. വിവാഹക്കാര്യവുമായി മുന്നോട്ട് പോകുന്നവര്‍ക്ക് അനുകൂല ഫലങ്ങള്‍ ലഭിക്കും. യാത്രകള്‍, തീര്‍ത്ഥാടനം എന്നിവ നിങ്ങളുടെ ജീവിതത്തില്‍ വന്നുചേരാനുള്ള സാധ്യത കൂടുതലാണ്. പുണ്യസ്ഥലങ്ങളിലേക്ക് പോകാനുള്ള അവസരങ്ങള്‍ കൈവരും. മനസിന് സന്തോഷം തരുന്ന ധാരാളം അവസരങ്ങള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരാനുള്ള സാധ്യത കൂടുതലാണ്. മനസമാധാനമില്ലാത്ത അവസ്ഥകളില്‍ ചില യാത്രകള്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. ജോലി സംബന്ധമായ യാത്രകളും ഉണ്ടാകും. അതെല്ലാം വിജയിക്കുകയും ചെയ്യും. മറ്റ് നേട്ടങ്ങളും നിങ്ങള്‍ക്ക് വന്നുചേരും.

വിദ്യാഭ്യാസം

വിദ്യാര്‍ത്ഥികള്‍ക്കും അനുകൂലമായ വര്‍ഷം തന്നെയാണ് ഇത്. പഠനത്തില്‍ ഉയര്‍ച്ച നേടാനാകും. ഇഷ്ടപ്പെട്ട സ്ഥലത്ത് പഠനത്തിനായി അവസരം ലഭിക്കും. വിദേശത്ത് പഠനത്തിനായി നോക്കുന്നവര്‍ക്ക് അത് ലഭിക്കാനുള്ള സാധ്യത ഏറെയാണ്. മുന്നോട്ടുള്ള ജീവിതം സുഗമമായി നീങ്ങും. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ അതിനായി ഈ സമയം പരിശ്രമിച്ചാല്‍ തീര്‍ച്ചയായും ഫല ലഭിക്കും. ഈ വര്‍ഷം അശ്വതി നക്ഷത്രക്കാര്‍ ശുഭകരമായിരിക്കും. ഇഷ്ടദേവതാ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. ഏതെങ്കിലും വഴിപാട് മുടങ്ങിയിട്ടുണ്ടെങ്കില്‍ അത് ഉടന്‍ തന്നെ നടത്തുക. ഇഷ്ടദേവതാ മന്ത്രങ്ങള്‍ പതിവായി ചൊല്ലുക. തീര്‍ച്ചയായും 2024 വര്‍ഷം നിങ്ങള്‍ക്ക് നല്ലത് മാത്രമേ നല്‍കൂ.

X
Desktop Bottom Promotion