Latest Updates
-
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ്
Ashwathy Nakshatra 2022: അശ്വതി നക്ഷത്രക്കാര്‍ക്ക് 2022-ലെ വര്‍ഷഫലം
27 നക്ഷത്ര സമൂഹങ്ങളില്‍ ആദ്യത്തേതാണ് അശ്വതി നക്ഷത്രം. അശ്വതി നക്ഷത്രക്കാര്‍ക്ക് വരുന്ന വര്‍ഷം അതായത് 2022 എങ്ങനെയാണ് ഫലങ്ങള്‍ നല്‍കുന്നത് എന്ന് അറിയാന്‍ ആഗ്രഹമുണ്ടോ? എന്നാല്‍ അതിനായി നിങ്ങള്‍ക്ക് ഈ ലേഖനം വായിക്കാവുന്നതാണ്. നിങ്ങളുടെ കരിയറിലും സ്വകാര്യ ജീവിതത്തിലും സാമ്പത്തിക കാര്യങ്ങളിലും കുടുംബ ജീവിതത്തിലും പ്രണയത്തിലും എന്ന് വേണ്ട എന്തൊക്കെ മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട് എന്നുള്ളതാണ് ഈ വര്‍ഷത്തെ സമ്പൂര്‍ണ ധനയോഗ ഫലത്തില്‍ പറയുന്നത്.
അശ്വതി നക്ഷത്രക്കാരില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് ഈ ലേഖനം നിങ്ങള്‍ക്ക് പറഞ്ഞ് തരും. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതിന് ഈ ഒരു പുതുവര്‍ഷം എല്ലാവരേയും സഹായിക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം. 2022-ല്‍ അശ്വതി നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

നക്ഷത്രഫലം ഇങ്ങനെ
അശ്വതി നക്ഷത്രഫലം അനുസരിച്ച് 2022 ജനുവരി, ഏപ്രില്‍, ജൂണ്‍, ജൂലൈ, സെപ്റ്റംബര്‍, നവംബര്‍ മാസങ്ങള്‍ അശ്വതി നക്ഷത്രക്കാര്‍ക്ക് മികച്ച മാസങ്ങളാണ്. 2022 ഫെബ്രുവരി, ഓഗസ്റ്റ്, ഡിസംബര്‍ മാസങ്ങള്‍ മോശം മാസങ്ങളാണ്. 2022 മാര്‍ച്ച്, മെയ്, ഒക്ടോബര്‍ മാസങ്ങള്‍ സമ്മിശ്ര ഫലങ്ങളാണ് നല്‍കുക. എങ്കിലും ഈ സമയത്ത് ചെയ്യുന്ന പല കാര്യങ്ങള്‍ക്കും പലപ്പോഴും വെല്ലുവിളികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ ജീവിതത്തില്‍ മോശം സമയത്തേയും മികച്ചതാക്കി മാറ്റാന്‍ സാധിക്കുന്നുണ്ട്.

നക്ഷത്രഫലം ഇങ്ങനെ
അശ്വതി നക്ഷത്ര പാദം 1 മേടക്കൂറ് ജനിച്ചവര്‍ 2022-ല്‍ ഒരു പുതിയ വീട് വാങ്ങുകയോ വീടിന്റെ നിര്‍മ്മാണം ആരംഭിക്കുകയോ ചെയ്യും. അശ്വതി നക്ഷത്ര പാദം 2 മേടക്കൂറ് ജനിച്ചവര്‍ക്ക് കുടുംബത്തില്‍ സമാധാനവും ഐശ്വര്യവും നിറയുന്നു. അശ്വതി നക്ഷത്ര പാദം 3 മേടം രാശിയില്‍ ജനിച്ചവര്‍ക്ക് അധിക വരുമാനം ഉണ്ടാകും. അശ്വതി പാദ 4 മേട രാശിയില്‍ ജനിച്ചവര്‍ക്ക് 2022ല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. എന്നാല്‍ ഇതെല്ലാം ജീവിതത്തിന്റെ ഓരോ ഭാഗങ്ങളാണ്. അതുകൊണ്ട് തന്നെ ഒരു കാരണവശാലും ജീവിതത്തില്‍ വെല്ലുവിളികള്‍ ഇല്ലാത്ത അവസ്ഥയെക്കുറിച്ച് ചിന്തിക്കാതെ എല്ലാ വെല്ലുവിളികളും ഏറ്റെടുത്ത് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

തൊഴില്‍ മാറ്റങ്ങള്‍
അശ്വതി നക്ഷത്രക്കാര്‍ക്ക് 2022-ല്‍ തൊഴിലില്‍ ചെറിയ മാറ്റങ്ങളും പുരോഗതിയും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിലും മാറ്റത്തിന്റെ ഒരു വര്‍ഷമായിരിക്കും 2022 അശ്വതി നക്ഷത്രക്കാര്‍ക്ക്. തൊഴില്‍പരമായ കാര്യങ്ങളില്‍ വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള സഹായം ലഭിക്കും. ആവശ്യമുള്ള സ്ഥലത്തേക്ക് പ്രമോഷനും ലഭിക്കുന്നുണ്ട്. അധികാരികളില്‍ നിന്നോ മറ്റുള്ളവരില്‍ നിന്നോ ഉള്ള സമ്മര്‍ദത്തെ അടിസ്ഥാനമാക്കി നിങ്ങള്‍ക്ക് ചിലപ്പോള്‍ പ്രവര്‍ത്തിക്കേണ്ടി വന്നേക്കാം. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് 2022-ല്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന ഒരു പ്രധാന പദ്ധതി പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല വര്‍ഷമാണ് 2022.

സാമ്പത്തിക മാറ്റം
സാമ്പത്തികം പ്രധാനമായും ജോലികള്‍ വഴി മെച്ചപ്പെടുന്നതിനുള്ള സാധ്യത അശ്വതി നക്ഷത്രക്കാര്‍ക്ക് 2022-ല്‍ ലഭിക്കുന്നുണ്ട്. പലര്‍ക്കും ഇന്‍ക്രിമെന്റുകളും ആനുകൂല്യങ്ങളും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. ഇതെല്ലാം നിങ്ങളില്‍ പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങളിലേക്ക് എത്തിക്കുന്നു. മറ്റുള്ളവരില്‍ നിന്ന് വിലകൂടിയ സമ്മാനങ്ങള്‍ പ്രതീക്ഷിക്കാം. കഴിഞ്ഞ കാര്യങ്ങള്‍ നടക്കാതെ വരുന്ന അവസ്ഥയില്‍ അതിന് തീരുമാനമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കലാകാരന്മാര്‍ക്കും സംഗീതജ്ഞര്‍ക്കും പുരോഗതിയുണ്ട്. ലോട്ടറി, ചിട്ടി ഫണ്ട് മുതലായവയില്‍ ഭാഗ്യം ലഭിക്കുന്നു. ഓഹരികളില്‍ നിന്നും മറ്റ് സമാന നിക്ഷേപങ്ങളില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാകും. പ്രധാനപ്പെട്ട രേഖകളില്‍ ഒപ്പിടുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം.

വ്യക്തിജീവിതം
വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഈ വര്‍ഷം അത് സാധിക്കും. ഈ വിഷയത്തിലെ എല്ലാ തടസ്സങ്ങളും നീങ്ങുന്നു. കുട്ടികളുണ്ടാകാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ക്ക് ഈ വര്‍ഷം അത് സഫലമാകും. വിവാഹം പ്രണയം എന്നിവയ്ക്ക് അനുകൂലമായ സമയമാണ്. അപകടങ്ങളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. നിങ്ങള്‍ക്ക് ശാരീരിക ആക്രമണങ്ങള്‍ നേരിടേണ്ടി വന്നേക്കാം, പക്ഷേ അതില്‍ നിന്ന് രക്ഷപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ സൗഹൃദങ്ങള്‍ വഴി നേട്ടങ്ങളുണ്ടാവുന്നു. തിരഞ്ഞെടുപ്പില്‍ വിജയം കാണും. ബന്ധങ്ങളുടെ പുരോഗതിയില്‍ വലിയ മാറ്റം നിങ്ങള്‍ കാണും. സാമൂഹിക നില മെച്ചപ്പെടും. മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. കാര്യങ്ങള്‍ മനസ്സിലാക്കി നിങ്ങള്‍ തന്നെ ക്ഷമയോടെ തീരുമാനമെടുക്കുക. കുടുംബത്തില്‍ സന്തോഷകരമായ അവസരങ്ങള്‍ വരുന്നു. ചിലര്‍ക്ക് ആഗ്രഹം പോലെ വിവാഹം നടക്കും.

ബിസിനസ്സ്
ബിസിനസ്സില്‍ വിജയം നേടുന്നത് എന്തുകൊണ്ടും നിങ്ങള്‍ക്ക് മികച്ച സമയമാണ്. നിങ്ങള്‍ ഏത് മത്സരത്തെയും മറികടക്കുന്നതിന് സാധിക്കുന്നുണ്ട്. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് കൂടുതല്‍ അപകടം നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും വലിയ നഷ്ടത്തിലേക്ക് അശ്വതി നക്ഷത്രക്കാരെ ഈ ബിസിനസ് കൊണ്ട് ചെന്ന് എത്തിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിച്ച് വേണം ഓരോ കാര്യവും ചെയ്യുന്നതിന്. ഈ വര്‍ഷം ബിസിനസില്‍ നേട്ടമുണ്ടാകുമെങ്കിലും പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ആരോഗ്യം
ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്വതി നക്ഷത്രക്കാര്‍ക്ക് ഉദരസംബന്ധമായ ചില അസുഖങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും ആശുപത്രി വാസത്തിനും ഉള്ള സാധ്യത കാണുന്നുണ്ട്. അതുകൊണ്ട് എന്തെങ്കിലും ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. മൃഗങ്ങളില്‍ നിന്നോ ഉരഗങ്ങളില്‍ നിന്നോ പ്രാണികളില്‍ നിന്നോ വിഷബാധയോ ശാരീരിക പരിക്കോ ഏറ്റാല്‍ ഉടനെ തന്നെ അതിന് വേണ്ട പരിഹാരം തേടേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

വിദ്യാഭ്യാസം
നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍ 2022-ന്റെ ആരംഭത്തില്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ആഗ്രഹിക്കുന്ന ഫലങ്ങള്‍ നേടുന്നതിന് വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതായി ഉണ്ട്. പലപ്പോഴും ശ്രദ്ധ പഠനത്തില്‍ നിന്ന് മാറിയേക്കാവുന്നതിനുള്ള സാധ്യതയുണ്ട്. പക്ഷേ നിങ്ങളുടെ പാഠങ്ങളിലും ലക്ഷ്യങ്ങളിലും നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം നേടാന്‍ സാധിക്കുന്നുണ്ട്. മത്സരപ്പരീക്ഷകളില്‍ നിങ്ങളെ കാത്തി വിജയമുണ്ട്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം ജോലി ലഭിക്കുന്നതിനുള്ള സൂചനകളുണ്ട്. ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു.



Click it and Unblock the Notifications











