Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
അഭിമാനികളും ഉത്സാഹികളും അശ്വതിനക്ഷത്രഫലം ഇതാ
27 നക്ഷത്രങ്ങളില്‍ ആദ്യത്തെ നക്ഷത്രമാണ് അശ്വതി നക്ഷത്രം. അശ്വനി ദേവതകളാണ് ഈ നക്ഷത്രത്തിന്റെ ദേവന്. എന്നാല്‍ ഈ നക്ഷത്രക്കാര്‍ക്ക് വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ജീവിതത്തില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകളും മറ്റും എല്ലാ നക്ഷത്രജാതരേയും പോലെ തന്നെ അശ്വതി നക്ഷത്രത്തിലും വരുന്നുണ്ട്. ഈ നക്ഷത്രക്കാര്‍ക്ക് എന്തൊക്കെ നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നും എന്തൊക്കെ കോട്ടങ്ങള്‍ സംഭവിക്കുന്നുണ്ട് എന്നും നമുക്ക് നോക്കാവുന്നതാണ്.
ഈ നക്ഷത്രജാതര്‍ക്ക് എന്തൊക്കെ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട് എന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നോക്കാം. ഓരോ നക്ഷത്രക്കാരും ജനിച്ച സമയം എന്നുള്ളതും വ്യത്യസ്തമായിരിക്കും. സെക്കന്റുകളുടെ വ്യത്യാസത്തില്‍ പോലും പലപ്പോഴും അത് മാറി മറിഞ്ഞ് വരാവുന്നതാണ്. ജ്യോതിശാസ്ത്രം എന്ന് പറയുന്നത് വിശ്വാസത്തിന്റെ ചുവട് പിടിച്ച് വരുന്ന ഒന്നാണ്. വിശ്വാസമുള്ളവര്‍ക്ക് അത് വിശ്വസിക്കാം, അല്ലാത്തവര്‍ക്ക് അത് വിശ്വസിക്കാതിരിക്കാം. ഇന്ന് അശ്വതി നക്ഷത്രത്തെക്കുറിച്ചാണ് പറയുന്നത്, കൂടുതല്‍ അറിയാന്‍ വായിക്കൂ.

അഭിമാനികളും ഉത്സാഹികളും അശ്വതിനക്ഷത്രഫലം ഇതാ
ആരോഗ്യവും സൗന്ദര്യവും ഉള്ളവരാണ് അശ്വതി നക്ഷത്രക്കാര്‍. എന്നാല്‍ ബാഹ്യ സൗന്ദര്യത്തേക്കാള്‍ ആന്തരിക സൗന്ദര്യത്തില്‍ വിശ്വസിക്കുന്നവരാണ് ഇവര്‍. ഏത് കാര്യത്തിലും അറിവ് സമ്പാദിക്കുന്നതിന് ഇവര്‍ക്ക് താല്‍പ്പര്യമുണ്ടായിരിക്കും. വലിയ നെറ്റി, നീണ്ട മൂക്ക്, തുളച്ച് കയറുന്ന ദൃഷ്ടി എന്നിവയാണ് ഇവരുടെ പ്രത്യേകതകള്‍. സ്വന്തം അഭിപ്രായത്തിന് വളരെയധികം പ്രാധാന്യം നല്കുന്നവരായിരിക്കും ഇവര്‍. ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തിച്ചേരുന്നതിന് വേണ്ടി ഇവര്‍ക്ക് എത്ര കഷ്ടപെട്ടാലും സാധിക്കുന്നുണ്ട്.

അഭിമാനികളും ഉത്സാഹികളും അശ്വതിനക്ഷത്രഫലം ഇതാ
കഠിനമായ തീരുമാനമാണ് ഏത് കാര്യത്തിനും ഇവര്‍ എടുക്കുക. തനിക്കിഷ്ടപ്പെടാത്ത മറ്റുള്ളവരുടെ അഭിപ്രായത്തെ പൂര്‍ണമായും നിരാകരിക്കുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍. സ്ഥിരോത്സാഹത്തോടെയാണ് പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതും. കുടുബത്തില്‍ ഉള്ളവരുമായി അത്ര വലിയ ബന്ധം ഉണ്ടാവണം എന്നില്ല. ആഢംബര പ്രിയരായിരിക്കും ഇവര്‍. ആഗ്രഹിക്കുന്ന സുഖഭോഗങ്ങള്‍ ഇവരെ തേടിയെത്തുന്നുണ്ട്. ജീവിതത്തില്‍ അടുക്കും ചിട്ടയും വേണം എന്ന് അതികഠിനമായി ആഗ്രഹിക്കുന്നവരാണ് ഇവര്‍.

അഭിമാനികളും ഉത്സാഹികളും അശ്വതിനക്ഷത്രഫലം ഇതാ
വളരെ അഭിമാനികളായതു കൊണ്ട് തന്നെ അഭിമാനത്തിനേല്‍ക്കുന്ന ചെറിയ കാര്യം പോലും ഇവര്‍ സഹിക്കില്ല. ഇവര്‍ ചില അവസരങ്ങളില്‍ എങ്കിലും വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്നവരായിരിക്കും. തന്റെ അഭിമാനത്തിന് ഭംഗം വരുത്തുന്നവരോട് ഇവര്‍ പ്രതികാരബുദ്ധിയോടെയാണ് പെരുമാറുന്നത്. അശ്വതി നക്ഷത്രക്കാരെ ഒരിക്കലും ശത്രുക്കളാക്കാതിരിക്കുന്നതിന് അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ടതാണ്. പെട്ടെന്ന് തീരുമാനമെടുത്ത് പ്രവര്‍ത്തിക്കുന്നവരായിരിക്കും ഇവര്‍.

അഭിമാനികളും ഉത്സാഹികളും അശ്വതിനക്ഷത്രഫലം ഇതാ
അമിത ദേഷ്യം ഇവരുടെ കൂടപ്പിറപ്പാണ്. കാര്യങ്ങള്‍ മനസ്സിലാക്കി മുന്നോട്ട് പോവുന്നതിനാണ് ശ്രദ്ധിക്കേണ്ടത് എന്നുള്ളത് ഇവരുടെ ഉള്ളില്‍ ഉണ്ടാവുമെങ്കിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇല്ലെങ്കില്‍ മന:സമാധാനം നശിക്കും. പലരോടും നീരസവും പുച്ഛവും തോന്നാനിടവരുന്നുണ്ട്. അമിതമായി ഉണ്ടാവുന്ന ആത്മവിശ്വാസം ഇവരെ കുഴിയില്‍ ചാടിക്കും. സാധാരണയായി ഉണ്ടാവുന്ന മനോവിഷമങ്ങള്‍ ഇവരെ ബാധിക്കുമെങ്കിലും അല്പം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

അഭിമാനികളും ഉത്സാഹികളും അശ്വതിനക്ഷത്രഫലം ഇതാ
ദാമ്പത്യ ജീവിതം പൊതുവേ സന്തോഷകരമായിരിക്കുമെങ്കിലും ചില കാര്യങ്ങളില്‍ വളരെയധികം വേവലാതിപ്പെടുന്ന സ്വഭാവം ഇവരിലുണ്ടാവും. പങ്കാളിയില്‍ നിന്ന് ആഗ്രഹിക്കുന്ന പിന്തുണ ലഭിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട് സന്താന സൗഭാഗ്യം ഇവര്‍ക്ക് പെട്ടെന്നായിരിക്കും. രോഗങ്ങള്‍ പല വിധത്തിലാണ് ഇവരെ ബാധിക്കുന്നത്. ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഇവരെ വലക്കും. എങ്കിലും ഉദര രോഗങ്ങളും ഇവരെ വിട്ടു മാറാതെ നില്ക്കും. ജാതകത്തില്‍ കുജന് ശുക്രന് ലഗ്നാധിപതി ഇവര്‍ ദുര്‍ബല സ്ഥാനത്താണെങ്കില്‍ മദ്യപാനാസക്തി ഇവരിലുണ്ടാവും.

അഭിമാനികളും ഉത്സാഹികളും അശ്വതിനക്ഷത്രഫലം ഇതാ
സ്നേഹവും സാന്ത്വനവും നല്‍കുന്നവരെ ഇവര്‍ ഒരിക്കലും മറക്കുകയില്ല. മാത്രമല്ല ഇവരുടെ ഏത് ആഗ്രഹവും പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി അങ്ങേയറ്റം കഷ്ടപ്പെടുന്നതിന് ഇവര്‍ തയ്യാറാവും. അപകടകരമായ സമയത്ത് പോലും അങ്ങേയറ്റം സ്നേഹം കാത്തു സൂക്ഷിക്കുന്നവരായിരിക്കും ഇവര്‍. എന്തിലേര്‍പ്പെട്ടാലും അതിനെക്കുറിച്ച് അങ്ങേയറ്റം ചിന്തിച്ച് മനസ്സിലാക്കി വേണം മുന്നോട്ട് പോവുന്നതിന്. ദൈവത്തില്‍ വിശ്വസിക്കുന്നവരാണ് ഇവര്‍. ബുദ്ധിരാക്ഷസന്മാരാണെങ്കില് പോലും ചില കാര്യങ്ങളില്‍ ആവശ്യമില്ലാതെ ചിന്തിച്ച് തലപുണ്ണാക്കുന്നവരാണ് ഇവര്‍.

അഭിമാനികളും ഉത്സാഹികളും അശ്വതിനക്ഷത്രഫലം ഇതാ
മുന്‍കോപത്തിന്റെ പേരില്‍ എടുക്കുന്ന പല തീരുമാനത്തിനും പലപ്പോഴും പരാജയം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിവേകശക്തിയും യുക്തി ബോധവും ഉള്ളവരാണ് ഇവര്‍. എതിര്‍ക്കുന്നതും തര്‍ക്കിക്കുന്നതും ഇവരുടെ കൂടപ്പിറപ്പാണ്. ഇവര്‍ക്ക് പല വിധത്തിലുള്ള ദൗര്‍ബല്യങ്ങള്‍ ഉണ്ട്. ഇതെല്ലാം മറ്റുള്ളവര്‍ മുതലെടുക്കുന്നതിനുള്ള സാധ്യതുണ്ട്. സ്വന്തം ദു:ഖങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുകയും കുടുംബത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധയോടെ പെരുമാറുന്നവരും ആയിരിക്കും അശ്വതി നക്ഷത്രക്കാര്‍.

അഭിമാനികളും ഉത്സാഹികളും അശ്വതിനക്ഷത്രഫലം ഇതാ
ഭക്ഷണത്തിന്റെ കാര്യത്തില്‍ ചെറിയ തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. കാരണം ഇവര്‍ ഭക്ഷണപ്രിയരായിരിക്കും. ഇടക്കിടക്ക് ഭക്ഷണം കഴിക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നു. രക്തസമ്മര്‍ദ്ദം, ബ്ലഡ്ക്യാന്‍സര്‍, വയറു വേദന, ഉദര സംബന്ധമായ മറ്റ് പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഇവരെ ബാധിക്കുന്നുണ്ട്. ഇരു ചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. സംഗീതംം,നൃത്തം തുടങ്ങിയ കലകളില്‍ ഇവര്‍ക്ക് താല്‍പ്പര്യം കൂടുലായിരിക്കും.

അഭിമാനികളും ഉത്സാഹികളും അശ്വതിനക്ഷത്രഫലം ഇതാ
ജോലിക്കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. കോടതി, കൃഷി, പൊലിസ്, പട്ടാളം, വൈദ്യശാസ്ത്രം, സ്വകാര്യമേഖലസ കായികമേഖല, കലാമേഖല എന്നിവിടങ്ങളില്‍ ശോഭിക്കുന്നതിനും ജീവിത മാര്‍ഗ്ഗമായി മുന്നോട്ട് പോവുന്നതിനും സാധ്യതയുണ്ട്. പൊരുത്തമുള്ള നക്ഷത്രങ്ങള്‍ എന്ന് പറയുന്നത് അശ്വതി, ഭരണി, രോഹിണി, ചോതി, മൂലം, രേവതി എന്നിവയാണ്. പ്രതികൂലമായി നില്ക്കുന്ന നക്ഷത്രങ്ങള്‍ കാര്‍ത്തിക, മകയിരം, പുണര്‍തം, വിശാഖം, പൂരുരുട്ടാതി, അവിട്ടം, ചിത്തിര, ഉത്രം, ഉത്രാടം, അനിഴം, ഉത്രട്ടാതി എന്നിലയാണ്.

അഭിമാനികളും ഉത്സാഹികളും അശ്വതിനക്ഷത്രഫലം ഇതാ
ഗണപതിയെ ഭജിക്കാന്‍ ശ്രദ്ധിക്കുക. നെയ് വിളക്ക് കൊളുത്തുകയും കടുംപായസം വെക്കുകയും ചെയ്യുക. അശ്വതി, മകം, മൂലം നക്ഷത്രങ്ങളിലാണ് ഇത്തരത്തില്‍ പൂജകള്‍ നടത്തേണ്ടത്. മേടം, മിഥുനം, ചിങ്ങം, കന്നി എന്നിവയാണ് അനൂകൂലമായ മാസങ്ങള്‍. ജ്യോതിഷം ഒരു വിശ്വാസമാണ്. അതില്‍ പൂര്‍ണമായും വിശ്വസിച്ച് മുന്നോട്ട് പോകുന്നവരും വിശ്വസിക്കാത്തവരും ഉണ്ട്. അനുഭവങ്ങളിലൂടെ നാം പഠിക്കുന്ന പാഠങ്ങള്‍ തന്നെയാണ് ഏറ്റവും വലുത്



Click it and Unblock the Notifications
