Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് വമ്പൻ സെയിൽ: ഒക്ടോബർ 8 മുതൽ ഓഫർ പെരുമഴ, അറിയേണ്ടതെല്ലാം ഇവിടെ! -
നവരാത്രി ഘടസ്ഥാപനം 2026: പൂജാമുറിയിലും വാതിലിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും -
നാളെ ഗുരു പ്രദോഷം; ശിവപ്രീതിക്കായി ഈ സമയത്ത് പൂജ ചെയ്യൂ, ഭാഗ്യം കൂടെയുണ്ടാകും -
ചമോലിയിൽ ഭൂചലനം: ദില്ലിയിലും പ്രകമ്പനം, പരിഭ്രാന്തരാകേണ്ടതുണ്ടോ? അറിയേണ്ടതെല്ലാം -
കേരളത്തിൽ കഠിനമായ വെയിൽ; UV ഇൻഡക്സ് അപകടകരമായ നിലയിൽ, ചർമ്മം സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകം; രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം -
40 കിലോ കുറച്ചു, ഖുശ്ബു സുന്ദറിന്റെ മാറ്റം അത്ഭുതം! ജാപ്പനീസ് രീതിയും നടപ്പും -
സിദ്ധയോഗം ഇന്ന്: 2026 ഒക്ടോബർ 7-ലെ ഈ ശുഭമുഹൂർത്തത്തിൽ ചെയ്യാം ഈ കുഞ്ഞു കാര്യങ്ങൾ -
ആർബിഐ ധനനയ പ്രഖ്യാപനം ഇന്ന്: വായ്പ തിരിച്ചടവ് കൂടുമോ? നിക്ഷേപകർക്ക് എന്ത് ലഭിക്കും? -
2026 ഒക്ടോബർ 7 നക്ഷത്രഫലം: മകം മാറി പൂരം വരുന്നു, ഇന്നത്തെ ശുഭമുഹൂർത്തങ്ങളും നക്ഷത്രഫലവും അറിയാം
കടം കൊണ്ടുള്ള ദുരിതം തീര്‍ക്കാന്‍ ഇത്
കടം കൊണ്ടുള്ള ദുരിതം തീര്‍ക്കാന്‍ ഇത്
കടം കയറി ആത്മഹത്യയുടെ വക്കിലെത്തുന്നവരും ആത്മഹത്യ ചെയ്യുന്നവരുമെല്ലാം ധാരാളമുണ്ട്. ധനമില്ല എന്നതു തന്നെയാണ് കാരണമാകുന്നത്. കടം മുടിയ്ക്കുമെന്നു പറയുന്നതും ഒരര്‍ത്ഥത്തില്‍ ശരിയാണ്. കടമുണ്ടായാല്‍ മനസമാധാനം തന്നെ നഷ്ടപ്പെടും.
കുടുംബത്തിലെ ദോഷങ്ങളും നമ്മുടെ ശരീരത്തിലുള്ള ദോഷങ്ങളും കാരണവന്മാരുടെ പണ്ടത്തെ കര്‍മങ്ങളുമെല്ലാം ഇതിനു കാരണമാകുന്നു.കടം ചിലര്‍ കൊടുക്കുമ്പോള്‍ മുടിയും, വാങ്ങുന്ന ചിലര്‍ നന്നാകുകയും ചെയ്യും.
കടം തീര്‍ക്കാനായി , കടം കൊണ്ടു ദുരിതം വരാതിരിയ്ക്കാനായി നാം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ.കടം തീര്‍ക്കാന്‍ ജ്യോതിഷം പറയുന്ന ചില വഴികളുണ്ട്. ഇതെക്കുറിച്ചറിയൂ.

ഇതിനായി
ഇതിനായി കനകധാരാ സ്തോത്രമുണ്ട്. 19 ദിവസം ഇതു ജപിച്ചാല്‍ കടം വീട്ടാനുള്ള വഴികള്‍ തുറന്നു കിട്ടും. രാവിലേയും വൈകീട്ടും നെയ് വിളക്കു കൊളുത്തി ഇതു ജപിയ്ക്കുന്നതാണ് ഏറ്റവും നല്ലത്.

ധനാകര്ഷണ ഭൈരവ മന്ത്രം
ധനാകര്ഷണ ഭൈരവ മന്ത്രം മറ്റൊന്നാണ്. ഇതു ജപിയ്ക്കുന്നതു നല്ലതാണ്. ഇതുപോലെ ജഗന്മോഹന ഗണപതി മന്ത്രവും നല്ലതാണ്.

വെള്ളിയാഴ്ചകളില്‍
കൈവെട്ടാ ഗുരുതി, കൂശ്മാണ്ഡ ബലി, ഗുരുതി പുഷ്പാഞ്ജലി എന്നിവ കഴിപ്പിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇത് വെള്ളിയാഴ്ചകളില്‍ രാവിലെ ചെയ്യുക. ഇതു പോലെ 12 വെള്ളിയാഴ്ച ചെയ്യാം. നടത്തിയ കര്മിയ്ക്ക് വെറ്റില, പായ്ക്ക്, വസ്ത്രം, തേങ്ങ, ഏതെങ്കിലും ഫലവര്‍ഗം എന്നിവ സമര്‍പ്പിയ്ക്കുക. അവസാനത്തെ ദിവസം ഇതു നല്കിയാല് മതി.

ഗണപതി ഭഗവാന്
സുബ്രഹ്മണ്യന് ഒറ്റനാരങ്ങാ കയ്യില്‍ ചാര്‍ത്തുക, ഗണപതി ഭഗവാന് ഒറ്റയപ്പം വഴിപാട്, അപ്പം മൂടല്‍ , ഗണപതിയ്ക്ക് കദളിപ്പഴം മാല, മഹാവിഷ്ണുവിന് ജമന്തിപ്പൂ മാല, വെണ്ണ നിവേദ്യം, വെണ്ണ ചാര്‍ത്തല്‍ എന്നിവയെല്ലാം കട ബാധ്യതകള്‍ മാറി സ്വസ്ഥമാകുന്നതിനു സഹായിക്കും.

എണ്ണ
എണ്ണ ക്ഷേത്രത്തില്‍ ദാനം നല്‍കുന്നത് നല്ലതാണ്. ശിവന് നല്ലെണ്ണയഭിഷേകം, പുറകു വിളക്കു കത്തിയ്ക്കുക എന്നിവയെല്ലാം ഏറെ നല്ലതാണ്. നല്ല ശുദ്ധമായ എണ്ണയാണ് നല്ലത്. ഏറ്റവും നല്ലത് ആട്ടിയ എള്ളെണ്ണയാണ്. വിളക്കെണ്ണയല്ല. ഇതെല്ലാം തന്നെ കട ബാധ്യതകള്‍ക്കു പരിഹാരമായി പറയുന്നു.



Click it and Unblock the Notifications
