Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഐശ്വര്യവും സമ്പത്തും കൂടെനിര്‍ത്താന്‍ ഈ വഴികള്‍
നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗം പണം സമ്പാദിക്കുന്നതിനായി നാം ചെലവഴിക്കുന്നു. എന്നാല്‍, പണം ജീവിതത്തില്‍ അത്യാവശ്യവുമാണ്. ചിലര്‍ ജീവിതത്തില്‍ ധാരാളം പണം നേടുന്നതില്‍ വിജയിക്കുന്നു. എന്നാല്‍ മറ്റു ചിലര്‍ക്ക് എത്ര കഠിനാധ്വാനം ചെയ്താലും ആവശ്യത്തിനു പണം നേടാന്‍ സാധിക്കാതെ വരുന്നു. കൈയിലുള്ള പണം തികയാതെ വരുമ്പോള്‍ കടം വാങ്ങാന്‍ തുടങ്ങുന്നു. പിന്നീടങ്ങോട്ട് കടം വീട്ടാനായുള്ള നെട്ടോട്ടം. അങ്ങനെ പണത്തെ ചുറ്റിപ്പറ്റിയുള്ള പലരുടെയും ഓട്ടത്തിന് വിശ്രമമില്ലാതാകുന്നു. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നമ്മുടെ ജീവിതകാലത്ത് ഓരോരുത്തരെയും ബാധിക്കും.
എന്നിരുന്നാലും പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജ്യോതിഷത്തില്‍ നിരവധി പരിഹാരങ്ങളുണ്ട്. ഇവ ഉപയോഗിച്ച് സാമ്പത്തിക ദുരിതങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരാള്‍ക്ക് ശ്രമിക്കാം. നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും സാമ്പത്തിക പ്രശ്നങ്ങളുണ്ടെങ്കിലോ പണ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലോ, പണമിടപാട് ഉള്‍പ്പെടുന്ന എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പോ, നിങ്ങള്‍ ആദ്യം നിങ്ങളുടെ ജാതകം പരിശോധിച്ച് തിരിച്ചടിക്ക് പിന്നിലെ കാരണം എന്താണെന്ന് കണ്ടെത്തണം. നിങ്ങളുടെ സാമ്പത്തിക അവസ്ഥയിലെ കുഴപ്പങ്ങള്‍ക്കുള്ള കാരണങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരം കണ്ടെത്താന്‍ ഇത് നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് സാമ്പത്തിക സമൃദ്ധി ഉറപ്പുവരുത്തുന്നതിനുള്ള പ്രാഥമിക മാര്‍ഗ്ഗം നിങ്ങള്‍ സമ്പത്തിന്റെ ദേവനായ കുബേരനെ സന്തോഷിപ്പിക്കുക എന്നതാണ്. അദ്ദേഹത്തെ സന്തുഷ്ടനാക്കിയാല്‍ നിങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും പണത്തിന് ഒരു കുറവും ഉണ്ടാകില്ല. വിജയം എല്ലായ്പ്പോഴും കഠിനാധ്വാനത്തിന്റെയും ഭാഗ്യത്തിന്റെയും മിശ്രിതമാണ്. നിങ്ങള്‍ ആഗ്രഹിക്കുന്ന ശാശ്വതമായ സാമ്പത്തിക സുരക്ഷയ്ക്കായി ഈ രണ്ട് ഘടകങ്ങളും നിങ്ങളുടെ അടുത്തുണ്ടെന്ന് ഉറപ്പാക്കു. സമ്പത്തിനായി നിങ്ങള്‍ പിന്തുടരേണ്ട ചില ജ്യോതിഷ പരിഹാരങ്ങള്‍ ഇതാ.

ക്യാഷ് ലോക്കര്‍
കാഷ് ലോക്കറോ നിങ്ങളുടെ കാശ് സൂക്ഷിക്കുന്ന അലമാരയോ വീടിന്റെ തെക്ക് അല്ലെങ്കില്‍ തെക്ക്പടിഞ്ഞാറ് ചുമരിനോട് ചേര്‍ന്ന് സ്ഥാപിക്കുക. അത് വടക്ക് ദിശയില്‍ തുറക്കുന്നുവെന്ന് ഉറപ്പാക്കുക. കുബേരന്റെ ദിശയാണ് തെക്ക്, ഈ ദിശയില്‍ ലോക്കര്‍ തുറക്കുന്നത് സ്മ്പത്ത് വീണ്ടും ഉറപ്പാക്കുന്നു. സമ്പത്ത് ആകര്‍ഷിക്കാന്‍, ക്യാഷ് ലോക്കറിന് മുന്നില്‍ ഒരു കണ്ണാടി സ്ഥാപിക്കുക. ലോക്കറിന്റെ ചിത്രം കണ്ണാടി പ്രതിഫലിപ്പിക്കുന്നതിലൂടെ പണം ഇരട്ടിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

പാവങ്ങള്‍ക്ക് സഹായം
നിങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം ഓരോ മാസവും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുക. ഇത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം നേടിത്തരികയും അതുവഴി നിങ്ങളുടെ സന്തോഷവും സമൃദ്ധിയും ഉറപ്പാക്കുകയും ചെയ്യും.

സ്ത്രീകളോട് ബഹുമാനം
വീട്ടിലെ സ്ത്രീകളോട് അങ്ങേയറ്റം ആദരവോടെ പെരുമാറുക. ലക്ഷ്മി ദേവിയുടെ ആള്‍രൂപങ്ങളാണ് അവര്‍. തെറ്റായ മാര്‍ഗങ്ങളിലൂടെ സമ്പാദിച്ച പണം ഒരിക്കലും നിലനില്‍ക്കില്ല. എല്ലാ ഇടപാടുകളും നടത്തുമ്പോള്‍ ഇത് മനസില്‍ സൂക്ഷിക്കുക.

കുബേര യന്ത്രം
നിങ്ങളുടെ പൂജാമുറിയില്‍ ഒരു കുബേര യന്ത്രം സ്ഥാപിക്കുക. നിങ്ങളെ സമ്പത്തു നല്കി അനുഗ്രഹിക്കാന്‍ എല്ലാ ദിവസവും ഇതിനോട് പ്രാര്‍ത്ഥിക്കാവുന്നതാണ്.

തുളസി ചെടി
വീട്ടില്‍ ഒരു തുളസി ചെടി നടുക, എല്ലാ വൈകുന്നേരവും ചെടിയുടെ സമീപം നെയ്യ് നിറച്ച മണ്‍വിളക്ക് കത്തിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മി ദേവി ഒരിക്കലും നിങ്ങളുടെ വീട് വിട്ടു പോവുകയില്ല. സമൃദ്ധിയും സമ്പത്തും കൊണ്ട് നിങ്ങളെ എപ്പോഴും അനുഗ്രഹിക്കുകയും ചെയ്യുന്നതായിരിക്കും.

വിഷ്ണു ഭഗവാനെ ആരാധിക്കുക
എല്ലാ വെള്ളിയാഴ്ചയും വിഷ്ണു ഭഗവാന് തെക്ക് ഭാഗംതുറന്ന ശംഖില്‍ വെള്ളം അര്‍പ്പിക്കുക. ഇത് ലക്ഷ്മി ദേവിയെ വളരെയധികം സന്തോഷിപ്പിക്കുകയും നിങ്ങള്‍ക്ക് സമ്പത്ത് കൈവരുത്തുകയും ചെയ്യും.

ലക്ഷ്മീ ദേവിയുടെ അനുഗ്രഹം
കുളി കഴിഞ്ഞ് ദിവസവും പ്രാര്‍ത്ഥിക്കുകയും ലക്ഷ്മി ദേവിയുടെ അനുഗ്രഹം തേടുകയും നിങ്ങളുടെ നെറ്റിയില്‍ കുങ്കുമക്കുറി ചാര്‍ത്തുകയും ചെയ്യുക.
വീട്ടില്‍ ഒരിക്കലും പൊട്ടിയ പാത്രങ്ങള്‍ സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്.

വീട് വൃത്തിയാക്കുക
വീട്ടിലെ സ്ത്രീ അംഗം എല്ലാ ദിവസവും രാവിലെ പ്രവേശന കവാടത്തിനു മുന്നില്‍ ഒരു കുടം വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കുക. ഇത് സമ്പത്തും സമൃദ്ധിയും വീട്ടില്‍ പ്രവേശിക്കുന്നത് എളുപ്പമാക്കുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍, എല്ലാ ബുധനാഴ്ചയും പശുക്കള്‍ക്ക് പച്ച പുല്ല് ഭക്ഷണമായി നല്‍കുക.

ലക്ഷ്മീ ദേവിയെ പ്രസാദിപ്പിക്കാന്‍
ഒരു മാസത്തിലെ ഏതെങ്കിലും ഒരു വെള്ളിയാഴ്ച, അവിവാഹിതരായ 3 പെണ്‍കുട്ടികള്‍ക്ക് പായസം നല്‍കുക, ഒപ്പം കുറച്ച് പണത്തിനൊപ്പം അവര്‍ക്ക് മഞ്ഞ വസ്ത്രങ്ങളും ദാനം ചെയ്യുക. ഇത് ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കുകയും അവര്‍ നിങ്ങളുടെ വാസസ്ഥലത്തെ അനുഗ്രഹിക്കുകയും ചെയ്യുന്നു.

മന്ത്രങ്ങള്‍
പണം വീണ്ടെടുക്കുന്നതിനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും വളരെ ഫലപ്രദമായ പരിഹാരങ്ങളായ കുറച്ച് മന്ത്രങ്ങള്‍ ഇതാ. ഒരു ദിവസം 'ശ്രീ സൂക്തം' 16 തവണയും 'മഹാലക്ഷ്മി അഷ്ടകം' ദിവസത്തില്‍ 11 തവണയും ചൊല്ലുക. കടക്കെണിയിലായവര്‍ 'നരസിംഹ ലക്ഷ്മി കരവലമ്പ സ്തോത്രവും ചൊല്ലുക.



Click it and Unblock the Notifications
