Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ചന്ദ്രഗ്രഹണ സമയത്ത് ഈ പരിഹാരം ചെയ്താല്‍ ജീവിതത്തില്‍ ഐശ്വര്യം
ആദ്യത്തെ ചന്ദ്രഗ്രഹണമാണ് മെയ് 5-ന് നടക്കാന്‍ പോവുന്നത്. ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും ഭൂമിശാസ്ത്രപരമായ ഒരു പ്രതിഭാസമാണെങ്കിലും ജ്യോതിഷത്തില്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്. ജ്യോതിഷ വിശ്വാസങ്ങള്‍ അനുസരിച്ച്, സൂര്യഗ്രഹണത്തിന്റെയോ ചന്ദ്രഗ്രഹണത്തിന്റെയോ പ്രതികൂല ഫലം ആളുകളുടെ ജീവിതത്തിലുണ്ടാകും.
ജ്യോതിഷത്തില്‍ ചന്ദ്രഗ്രഹണത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ഈ ദിവസം ചില പ്രത്യേക പരിഹാര നടപടികള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനം അനുകൂലമായി മാറ്റാന്‍ സാധിക്കും. അതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിലനില്ക്കുകയും ചെയ്യുന്നു. ചന്ദ്രഗ്രഹണ ദിവസം ജീവിതത്തില്‍ ഐശ്വര്യം വരാനായി നിങ്ങള്‍ ചെയ്യേണ്ട ചില ജ്യോതിഷ പരിഹാരങ്ങള്‍ ഇതാ.

ചന്ദ്രന്റെ സ്ഥാനം ശക്തിപ്പെടുത്താന്‍
ജ്യോതിഷ പ്രകാരം ജാതകത്തില്‍ ചന്ദ്രന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനായി നിങ്ങള്‍ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ ബീജ മന്ത്രമോ മഹാമൃത്യുഞ്ജയ മന്ത്രമോ ജപിക്കുക. ഗ്രഹണ സമയത്ത് മന്ത്രം ജപിക്കുന്നത് വളരെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. ഇതിലൂടെ ഗ്രഹങ്ങളുടെ സ്ഥാനവും അനുകൂലമാകുന്നു.

സാമ്പത്തിക പുരോഗതിക്ക്
ചന്ദ്രഗ്രഹണ ദിവസം രാവിലെ ഒരു പൂട്ട് വാങ്ങി രാത്രി ചന്ദ്രന്റെ വെളിച്ചത്തില്‍ വയ്ക്കുക. രാത്രി മുഴുവന്‍ ഇത് നിലാവില് വയ്ക്കുക. ഇതിനുശേഷം രാവിലെ പൂട്ട് എടുത്ത് പൂജാമുറിയില്‍ കൊണ്ടുപോയി സൂക്ഷിക്കുക. ഇങ്ങനെ ചെയ്താല്‍ കടബാധ്യതകളില്‍ നിന്ന് മോചനം ലഭിക്കുമെന്നും സാമ്പത്തിക പുരോഗതി ഉണ്ടാകുമെന്നുമാണ് വിശ്വാസം.

പ്രശ്നങ്ങള്‍ അകലാന്‍
നിങ്ങള്‍ ജോലി അന്വേഷിക്കുന്നവരോ ജോലി ചെയ്യുന്നവരോ ആണെങ്കില്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ മറികടക്കാനായി ചന്ദ്രഗ്രഹണം കഴിഞ്ഞാല്‍ മധുര ചോറ് ഉണ്ടാക്കി കാക്കകള്‍ക്ക് കൊടുക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ പുരോഗതിയുടെ ശുഭയോഗങ്ങള്‍ ഉണ്ടാകുകയും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യുമെന്നാണ് വിശ്വാസം. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ, അശുഭ ഗ്രഹങ്ങളായ രാഹു, കേതു, ശനി എന്നിവയുടെ ദോഷങ്ങളും കുറയുന്നു.

ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്താന്‍
ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താനായി നിങ്ങള്‍ ചന്ദ്രഗ്രഹണ സമയത്ത് ഒരു വെള്ളിയുടെ കഷ്ണം എടുത്ത് പാലും ഗംഗാജലവും കലര്‍ത്തി ഗ്രഹണ നിഴലില്‍ വയ്ക്കുക. ഇതിനുശേഷം പിറ്റേന്ന് ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ അതെടുത്ത് ചുവന്ന തുണിയില്‍ കെട്ടി നിങ്ങളുടെ വീടിന്റെ നിലവറയില്‍ സൂക്ഷിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ നീങ്ങുകയും ലക്ഷ്മിദേവിയുടെ അനുഗ്രഹം എന്നെന്നും നിലനില്ക്കുകയും ചെയ്യുന്നു.

ഗ്രഹണ ദോഷം നീക്കാന്‍
ജ്യോതിഷ പ്രകാരം നിങ്ങളുടെ ജാതകത്തില്‍ ഗ്രഹണദോഷമുണ്ടെങ്കില് ചന്ദ്രഗ്രഹണ സമയത്ത് വെളുത്ത വസ്തുക്കള്‍ ദാനം ചെയ്യുക. ഈ ദിവസം ചോറ്, പാല്, തൈര്, വെള്ള വസ്ത്രങ്ങള്‍, മധുരപലഹാരങ്ങള്‍ മുതലായവ ദാനം ചെയ്യുന്തന്നതിലൂടെ നിങ്ങളുടെ ജാതകത്തിലെ ചന്ദ്രദോഷം കുറയുന്നു. ചന്ദ്രന് നിങ്ങളുടെ മനസ്സിനെ ഭരിക്കുന്നു. ഈ പ്രതിവിധികളിലൂടെ നിങ്ങളുടെ മാനസികാരോഗ്യത്തിലും നല്ല മാറ്റങ്ങള്‍ വരുന്നു.

നവംബര്‍ 8 ചന്ദ്രഗ്രഹണം തീയതിയും സമയവും
നവംബര്‍ എട്ടിന് നടക്കുന്ന ചന്ദ്രഗ്രഹണം വൈകിട്ട് 5.32ന് ആരംഭിച്ച് 6.18ന് അവസാനിക്കും. സൂതക കാലം രാവിലെ 9.21 ന് ആരംഭിച്ച് 06.18 ന് അവസാനിക്കും.

ഗ്രഹണം എവിടെ ദൃശ്യമാകും
ഈ ചന്ദ്രഗ്രഹണം പ്രധാനമായും വടക്ക്-കിഴക്കന്‍ യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ, പസഫിക് സമുദ്രം, ഇന്ത്യന്‍ മഹാസമുദ്രം, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ മിക്ക ഭാഗങ്ങളിലും ദൃശ്യമാകും. ഇന്ത്യയില്‍ പൂര്‍ണഗ്രഹണം കിഴക്കന്‍ ഭാഗങ്ങളില്‍ നിന്ന് മാത്രമേ ദൃശ്യമാകൂ. കൊല്‍ക്കത്ത, സിലിഗുരി, റാഞ്ചി, ഗുവാഹത്തി, പട്ന എന്നിവയാണ് പൂര്‍ണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകുന്ന പ്രധാന നഗരങ്ങളില്‍ ചിലത്.



Click it and Unblock the Notifications
