Just In
- 24 min ago ദാമ്പത്യത്തില്‍ വഴക്കുകള്‍ പതിവ്, പരസ്പര വിയോജിപ്പ് അവസാനിപ്പിക്കാന്‍ വേണ്ടത് ഈ 7 കാര്യം
- 1 hr ago പഴ്സിന് നിറം ഇതെങ്കില്‍ പണം വന്ന് നിറയും, സമൃദ്ധി ആകര്‍ഷിക്കുന്ന വാസ്തു ഉപദേശം
- 2 hrs ago ശരീരത്തില്‍ മരവിപ്പോ, ബലഹീനതയോ നിസ്സാരമല്ല: എഴുന്നേല്‍ക്കാനാവാത്ത വിധം കിടത്തുന്ന ലക്ഷണങ്ങള്‍
- 2 hrs ago പണനേട്ടങ്ങള് തേടിവരും, സ്വപ്നം കണ്ട ജീവിതം സഫലം; ഇന്ന് ഭാഗ്യഫലം ഈ 4 രാശിക്ക്
Don't Miss
- News നിമിഷ പ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി; യെമനിൽ എത്തി, പ്രേമകുമാരി മകളെ കാണുന്നത് 11 വർഷത്തിന് ശേഷം
- Movies ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
- Finance തിരിച്ചുകയറി സ്വർണവില, പവന്റെ വില വീണ്ടും 53,000 കടന്നു, അഡ്വാൻസ് ബുക്കിംഗ് നല്ലതാണ്
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Automobiles പപ്പടം പോലെ പൊടിയില്ല! കുട്ടികളുടെ സുരക്ഷയിൽ 5-സ്റ്റാർ നേടി കാരെൻസ്; മുതിർന്നവരുടെ കാര്യത്തിൽ മെച്ചപ്പെടണം
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
- Technology ബാലൻസില്ലെങ്കിലും ഇത് ചെയ്തിരിക്കണം! SBI അക്കൗണ്ടുമായി പുതിയ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള വഴി
കടങ്ങളും ദുരിതങ്ങളും ഇനിയില്ല; ജ്യോതിഷത്തില്‍ പരിഹാരം
നമ്മുടെ നിലനില്‍പ്പിനും സുഗമവും സുഖകരവുമായ നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പണം. നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗം പണം സമ്പാദിക്കുന്നതിന് വേണ്ടിയാണ് പലരും ചിലവഴിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ കടങ്ങളും ദുരിതങ്ങളും ഇല്ലാതെ മുന്നോട്ട് പോവുന്നതിനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
ജീവിതത്തിലെ പല ഘട്ടങ്ങളിലും വളരെയധികം പോരാട്ടങ്ങളും കഠിനാധ്വാനവും ഉണ്ടായിരുന്നിട്ടും, പലപ്പോഴും നിങ്ങളുടെ ലക്ഷ്യങ്ങളില്‍ വിജയിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലേ. എന്നാല്‍ ഇതിന് പിന്നിലെ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരമാവധി ഒഴിവാക്കുന്നതിന് വേണ്ടി ജ്യോതിഷപ്രകാരം എന്തൊക്കെയാണ് നമ്മള് ചെയ്യേണ്ട കാര്യം എന്ന് നമുക്ക് നോക്കാവുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന പ്രധാന കാരണങ്ങള്‍ എന്തൊക്കെയെന്നും എന്തൊക്കെയാണ് ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ എന്നും നോക്കാം.
കടം കൊടുക്കരുത്
കടം കൊടുക്കുന്നതും വാങ്ങുന്നതും അത്യാവശ്യമുള്ള ഒന്നാണ്. എന്നാല്‍ ചില അവസ്ഥകളില്‍ കടം കൊടുക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. കാരണം ചിലര്‍ക്ക് കടം കൊടുത്താല്‍ അത് കൂടുതല്‍ കടത്തിലേക്ക് നമ്മളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത് വളരെയധികം ശ്രദ്ധിക്കണം. ചില നക്ഷത്രക്കാര്‍ക്ക് കടം കൊടുക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പ്രത്യേകിച്ച് ഉത്രം, ചിത്തിര, കാര്‍ത്തിക, മൂലം, രേവതി എന്നീ നക്ഷത്രക്കാര്‍ക്ക്. ഇത് കൂടാതെ ചൊവ്വ, വെള്ളി ദിനങ്ങളിലും ഒരിക്കലും കടം വാങ്ങിക്കാനോ കൊടുക്കാനോ പാടുള്ളതല്ല. ഇത് നിങ്ങളെ ദാരിദ്ര്യത്തിലേ്ക്ക് എത്തിക്കുന്നുണ്ട്.
ഗ്രഹങ്ങളുടെ മാറ്റങ്ങള്‍
ചൊവ്വാ ഗ്രഹം ഒരു വ്യക്തിയുടെ ജീവിതത്തില്‍ പലപ്പോഴും ദോഷം ഉണ്ടാക്കുന്നുണ്ട്. കടത്തിനും പണത്തിനും പ്രശ്നമുണ്ടാക്കുന്ന പ്രധാന ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ. 6, 8, 10 ഗ്രഹത്തിലാണെങ്കില് പലപ്പോഴും അത് ദ്രോഹമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. അത് നെഗറ്റീവ് ഫലമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. ഈ അവസ്ഥയില്‍ പലപ്പോഴും ഒരു വ്യക്തി തെറ്റായ തീരുമാനം എടുക്കുകയും അത് അവരുടെ സാമ്പത്തിക സ്ഥിരതയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം ശ്രദ്ധിക്കണം.
രാഹുവിന്റെ സ്ഥാനം ശ്രദ്ധിക്കുക
നിങ്ങളില്‍ നവഗ്രഹങ്ങളില്‍ രാഹുവിനെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ക്ക് ഗുണകരമായ അവസ്ഥയില്‍ ആണ് രാഹു എങ്കില്‍, ഇത് നിങ്ങളില്‍ പോസിറ്റീവ് നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. അത് മാത്രമല്ല നിങ്ങള്‍ ഒരിക്കലും കടത്തിന് വിധേയരാകില്ല. എന്നിരുന്നാലും ദോഷകരമായ അവസ്ഥയില്‍ രാഹുവിനെ അല്പം ശ്രദ്ധിക്കണം. ഇത് പലപ്പോഴും ഹ്രസ്വകാല കടങ്ങളുണ്ടാവുന്നതിനുള്ള സാധ്യതയെ കാണിക്കുന്നു. കൂടാതെ വ്യക്തിക്ക് സാമ്പത്തികമായി ദുര്‍ബലതയും അനുഭവപ്പെടാം.
ശനിയുടെ സ്ഥാനം ശ്രദ്ധിക്കണം
ശനി എല്ലാവരേയും അവരുടെ ജീവിതത്തില്‍ പല അവസരങ്ങളിലും ബാധിക്കുന്നുണ്ട്. ഇത് എല്ലാവരുടേയും ജാതകത്തില്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്ന അവസ്ഥയുണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. ധനം, ആരോഗ്യം, തൊഴില്‍, ബിസിനസ്സ്, വിദ്യാഭ്യാസം, വിവാഹം, നിയമപരമായ കാര്യങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ മേഖലകളിലും ശനി നിങ്ങളെ വേട്ടയാടുന്നു. ഇത് സാമ്പത്തിക പരാധീനതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ശനിദോഷ നിവാരണത്തിന് ശ്രദ്ധിക്കേണ്ടതാണ്.
ജ്യോതിഷ പരിഹാരങ്ങള്‍
സാമ്പത്തിക പ്രശ്നങ്ങളെ അതിജീവിക്കാനുള്ള ജ്യോതിഷ പരിഹാരങ്ങള്‍ നിരവധിയാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്ന ഒരു വ്യക്തി ജീവിതത്തില്‍ സ്ഥിരത കൈവരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നു. നിങ്ങള്‍ കഠിനാധ്വാനം ചെയ്യുകയും ഇപ്പോഴും ആവശ്യമുള്ള ഫലങ്ങള്‍ നേടാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍, അത് നിങ്ങളുടെ ഗ്രഹങ്ങളുടെ മാറ്റങ്ങളെക്കുറിച്ചാണ് പറയുന്നത്. ഇതിനെല്ലാം ജ്യോതിഷത്തില്‍ പരിഹാരം ഉണ്ടെന്നതാണ് സത്യം
ഹനുമാനെ ആരാധിക്കുക
നിങ്ങളുടെ എല്ലാ കടങ്ങളും തീര്‍ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എല്ലാ ചൊവ്വാഴ്ചയും ഹനുമാന് ക്ഷേത്രം സന്ദര്‍ശിച്ച് ഹനുമാന് ചാലിസ പാരായണം ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഏത് തരത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങളെയും ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ അഭിവൃദ്ധി കൈവരിക്കാനും ഹനുമാന് സ്വാമി സഹായിക്കുന്നു. ഇത് കൂടാതെ ചൊവ്വാഴ്ച നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.
സൂര്യനെ ആരാധിക്കുക
എല്ലാ വായ്പകളും കടങ്ങളും ഒഴിവാക്കാനുള്ള മറ്റൊരു മാര്‍ഗം രാവിലെ തന്നെ സൂര്യഭഗവാനെ ആരാധിക്കുന്നതാണ്. മാത്രമല്ല, സൂര്യ നമസ്കാര സമയത്ത് സൂര്യന് ജലാഭിഷേകം നടത്തുകയും ഓം നമ ശിവായ മന്ത്രം 100 തവണ ജപിക്കുകയും ചെയ്യുക. സൂര്യന് ആഗ്രഹം വിജയത്തെയും സമൃദ്ധിയെയും പ്രതിനിധീകരിക്കുന്നതിനാല്‍ ഇത് നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്.
കുബേര പ്രഭുവിനെ ആരാധിക്കുക
നിങ്ങള്‍ കുബേര പ്രഭുവിനെ ആരാധിക്കുന്നതിന് ശ്രദ്ധിക്കുക. സാമ്പത്തിക പരാധീനതകള്‍ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് കുബേരനെ ആരാധിക്കുക. നിങ്ങള്‍ കുബേരനെ ആരാധിക്കുന്നുവെങ്കില്‍ നിങ്ങള്‍ ഒരിക്കലും സാമ്പത്തികമായി ദുര്ബലരാകില്ല എന്നതാണ് വിശ്വാസം. നിങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും പണത്തിനും ഐശ്വര്യത്തിനും ഒരു കുറവും ഉണ്ടാകില്ല.
ഈ ദിവസം കടം കൊടുത്താല്‍ മുച്ചൂടും ദാരിദ്ര്യം
തീരാദുരിതത്തെ നീക്കും പിന്‍വിളക്കും ധാരയും
മറ്റ് ചില പരിഹാരങ്ങള്‍
വീടിന്റെ തെക്ക്-പടിഞ്ഞാറ് കോണിലേക്ക് പണം സൂക്ഷിക്കുന്ന ലോക്കര്‍ സ്ഥാപിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ തെക്ക് ഭാഗത്ത് ലോക്കര്‍ തുറക്കുന്നത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നില്ല. ഇത് കൂടാതെ നിങ്ങളുടെ ചുറ്റുപാടുകള്‍ വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിക്കുക. കടബാധ്യതയില്ലാത്ത ജീവിതം നയിക്കാന്‍ അനാവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും വേണ്ടി ശ്രമിക്കുക. വായ്പയെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ ഗഡുക്കള്‍ ചൊവ്വാഴ്ച അടക്കുക.