Latest Updates
-
ആപ്പിൾ പേ ഇന്ത്യയിൽ: ഒക്ടോബറിൽ വരുന്നു, ഐഫോൺ ഉപയോക്താക്കൾക്ക് ഇനി ടാപ്പ് ആൻഡ് പേ സൗകര്യം -
മുംബൈയിൽ യെല്ലോ അലർട്ട്; വിയർപ്പും ഫംഗൽ ആക്നെയും അകറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
പിതൃപക്ഷത്തിൽ വീട് ഇങ്ങനെ ക്രമീകരിച്ചാൽ ഐശ്വര്യം; വാസ്തു പറയുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ -
പരിവർത്തിനി ഏകാദശി: പൂജാമുറിയിലും അടുക്കളയിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും; വരും ദിവസങ്ങളിൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
ഗണപതി വിസർജനം 2026: വിസർജനത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏത്? ഈ തെറ്റുകൾ ഒഴിവാക്കാം -
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ബുധാദിത്യ യോഗം: കന്നി രാശിയിൽ സൂര്യനും ബുധനും; ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
2021ല്‍ രാഹുദോഷം നീക്കാന്‍ 12 രാശിക്കും ചെയ്യേണ്ടത്
ജ്യോതിഷത്തില്‍ രാഹുവിനെ പാപഗ്രഹമായി കണക്കാക്കുന്നു. രാഹു ജീവിതത്തില്‍ ദോഷകരമായ ഫലങ്ങള്‍ നല്‍കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ എപ്പോഴും ഇത് സംഭവിക്കുന്നില്ല. 2021 ല്‍ രാഹു എല്ലാ രാശിചിഹ്നങ്ങളെയും ബാധിക്കും. ഈ സമയം രാഹുവിന്റെ സംക്രമണം ഇടവം രാശിയിലാണ്. രാഹുവിന് ശാരീരിക അസ്തിത്വമില്ല. എന്നിരുന്നാലും, അതിന്റെ ചലനം മനുഷ്യരാശിയുടെ ജീവിതത്തെ വളരെയധികം ബാധിക്കുന്നു. 2021 ല്‍ രാഹുവിന്റെ ദോഷഫലങ്ങള്‍ നീക്കാന്‍ 12 രാശിക്കും ചെയ്യേണ്ട പരിഹാര മാര്‍ഗങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.
കൂടുതല്‍ ജ്യോതിഷ ലേഖനങ്ങള്‍ക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

മേടം
മേടം രാശിക്കാരുടെ രാശിചിഹ്നത്തിന്റെ രണ്ടാമത്തെ ഭവനത്തിലാണ് 2021ല്‍ രാഹുവിന്റെ യാത്രാമാര്‍ഗം ഉണ്ടാവുക. ആരുമായും തര്‍ക്കത്തിന് നില്‍ക്കാതിരിക്കുക. 2021ല്‍ നിങ്ങള്‍ക്ക് രാഹുദോഷം നീക്കാനായി ബുധനാഴ്ച ദിവസം എള്ള് ദാനം ചെയ്യാവുന്നതാണ്.

ഇടവം
ഇടവം രാശിയിലാണ് രാഹു ഈ വര്‍ഷം സഞ്ചരിക്കുന്നത്. നിങ്ങളുടെ ആദ്യത്തെ ഭവനത്തില്‍ തുടരുന്നന്ന രാഹു ഈ വര്‍ഷം ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പരിഹാരമാര്‍ഗമായി ഇടവം രാശിക്കാര്‍ക്ക് ഒരു കറുത്ത നായയെ വളര്‍ത്തുകയും അതിനെ പരപാലിക്കുകയും ചെയ്യാവുന്നതാണ്.

മിഥുനം
നിങ്ങളുടെ രാശിചിഹ്നത്തില്‍ നിന്ന് പന്ത്രണ്ടാം ഭവനത്തില്‍ രാഹുവിന്റെ സംക്രമണം നടക്കുന്നു. അതിനാല്‍ മിഥുനം രാശിക്കാര്‍ക്ക് ഈ വര്‍ഷം ശ്രദ്ധിക്കേണ്ടതുണ്ട്. പണത്തിന്റെ കാര്യത്തില്‍ രാഹുവിന്റെ യാത്രാമാര്‍ഗം ശുഭകരമല്ല. 2021ല്‍ പരിഹാരമാര്‍ഗമായി ശനിയാഴ്ച ദിവസം നിങ്ങള്‍ക്ക് കറുത്ത ഉഴുന്ന് പരിപ്പ് ദാനം ചെയ്യാവുന്നതാണ്.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരുടെ പതിനൊന്നാം ഭവനത്തില്‍ രാഹു തുടരും. ഈ വര്‍ഷം രാഹുവിന്റെ ദോഷഫലങ്ങള്‍ നീക്കാനായി നിങ്ങള്‍ക്ക് ഭാര്യാകുടുംബത്തിന് സമ്മാനങ്ങള്‍ നല്‍കുക. നിങ്ങള്‍ വിവാഹിതരല്ലെങ്കില്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്ക് എന്തെങ്കിലും നല്ല സമ്മാനങ്ങള്‍ നല്‍കുക.

ചിങ്ങം
ചിങ്ങം രാശിക്കാരുടെ പത്താം ഭവനത്തില്‍ ഈ വര്‍ഷം രാഹുവിന്റെ യാത്രാമാര്‍ഗം നടക്കുന്നു. രാഹുവിനെ പ്രീതിപ്പെടുത്താനായി നിങ്ങള്‍ക്ക് നായകളെ പരിപാലിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യാവുന്നതാണ്.

കന്നി
കന്നി രാശിക്കാര്‍ ഈ വര്‍ഷം ചില സന്ദര്‍ഭങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ രാശിചിഹ്നത്തില്‍ നിന്ന് ഒന്‍പതാം ഭവനത്തില്‍ രാഹു സംക്രമിക്കും. ഈ വര്‍ഷം പരിഹാരമായി നിങ്ങള്‍ക്ക് പുണ്യനദികളില്‍ നിന്നോ പുണ്യസ്ഥലങ്ങളില്‍ നിന്നോ സ്നാനം ചെയ്യാവുന്നതാണ്.

തുലാം
തുലാം രാശിക്കാര്‍ക്ക് ഈ വര്‍ഷം രാഹു ചില പ്രശ്നങ്ങള്‍ നല്‍കിയേക്കാം. നിങ്ങളുടെ എട്ടാം ഭവനത്തിലാണ് രാഹുവിന്റെ യാത്രാമാര്‍ഗം നടക്കുന്നത്. ഈ വര്‍ഷം പരിഹാരമായി നിങ്ങള്‍ക്ക് ബുധനാഴ്ച ദിവസം പാവപ്പെട്ടവര്‍ക്ക് കറുത്ത ഉഴുന്ന് പരിപ്പ് ദാനം ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ ഒരു ക്ഷേത്രത്തിലോ ഇത് സമര്‍പ്പിക്കാം.

വൃശ്ചികം
വൃശ്ചികം രാശിക്കാരെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ ഏഴാമത്തെ ഭവനത്തില്‍ രാഹുവിന്റെ യാത്രാമാര്‍ഗം നടക്കുന്നു. ഈ വര്‍ഷം രാഹുദോഷം നീക്കാനായി നിങ്ങള്‍ക്ക് ഞായറാഴ്ച ദിവസം ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്. ഭൈരവനെ ആരാധിക്കുകയും ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്തുകയും ചെയ്യുക.

ധനു
ധനു രാശിക്കാരുടെ ആറാം ഭവനത്തിലാണ് രാഹുവിന്റെ യാത്രാമാര്‍ഗം നടക്കുന്നത്. രാഹുവിന്റെ ദോഷഫലം കുറയ്ക്കാനായി ഈ വര്‍ഷം നിങ്ങള്‍ക്ക് ദിവസവും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുയും ശിവലിംഗത്തില്‍ അഭിഷേകം നടത്തുകയും ചെയ്യാവുന്നതാണ്.

മകരം
മകരം രാശിയില്‍ രാഹുവിന്റെ യാത്ര അഞ്ചാം ഭവനത്തിലാണ് നടക്കുന്നത്. വിദ്യാഭ്യാസത്തിലും പ്രണയ കാര്യങ്ങളിലും രാഹുവിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. വീട്ടില്‍ നിന്ന് ഇറങ്ങുന്നതിനു മുമ്പായി നെറ്റിയില്‍ ചന്ദനക്കുറി തൊടുന്നത് രാഹുവിന്റെ ദോഷം നീക്കാന്‍ ഈ വര്‍ഷം നിങ്ങളെ സഹായിക്കും.

കുംഭം
കുഭം രാശിക്കാരുടെ നാലാം ഭവനത്തില്‍ രാഹുവിന്റെ യാത്രാമാര്‍ഗം നടക്കുന്നു. സമ്മര്‍ദ്ദം ഒഴിവാക്കാനും ആരോഗ്യം പരിപാലിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ശനിയാഴ്ച ദിവസം ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതും ആരാധന നടത്തുന്നതും നിങ്ങള്‍ക്ക് ഈ വര്‍ഷം ഗുണം ചെയ്യും.

മീനം
മീനം രാശിക്കാരുടെ മൂന്നാമത്തെ ഭവനത്തില്‍ രാഹു തുടരും. ഈ വര്‍ഷം നിങ്ങള്‍ക്ക് പരിഹാര മാര്‍ഗമായി ഹനുമാനെ ആരാധിക്കാവുന്നതാണ്. ചൊവ്വാഴ്ച ദിവസം ജാസ്മിന് ഓയില്‍ ഒഴിച്ച് ഹനുമാന് പ്രതിമയ്ക്ക് മുന്നില്‍ വിളക്ക് തെളിയിക്കുക.



Click it and Unblock the Notifications
