Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ആകര്ഷിച്ച് അടുത്തുവരും സമ്പത്ത്, പണപ്രശ്നത്തിന് പരിഹാരം ഈ 5 ജ്യോതിഷ പ്രതിവിധി
എല്ലാവരും സന്തോഷത്തോടെയും ആരോഗ്യത്തോടെയും സമ്പത്തോടെയും ജീവിക്കാന് ആഗ്രഹിക്കുന്നു. ഇന്നത്തെ കാലത്ത്, പണമില്ലാതെ ജീവിതം സങ്കല്പ്പിക്കാന് കഴിയില്ല, കാരണം അത് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. അതുകൊണ്ടാണ് പണം സമ്പാദിക്കാന് ആളുകള് രാവും പകലും അധ്വാനിക്കുന്നത്. എന്നാല് പലപ്പോഴും, നന്നായി സമ്പാദിച്ചിട്ടും പലര്ക്കും സാമ്പത്തിക പ്രശ്നങ്ങള് നേരിടേണ്ടിവരുന്നു. പണം കയ്യില് വരുന്നുണ്ടെങ്കിലും പണം കയ്യില് നില്ക്കാതെ ചെലവായി പോകുന്ന അവസ്ഥ മിക്കവരും അനുഭവിക്കുന്നുണ്ടാകും.
പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെങ്കില്, നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന് കഴിയുന്ന ചില പ്രതിവിധികളാണ് ഞങ്ങള് നിങ്ങളോട് പറയാന് പോകുന്നത്. ഈ ജ്യോതിഷ പരിഹാരങ്ങള് ചെയ്യുന്നതോടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകുന്നതായിരിക്കും. സമ്പത്ത് ആകര്ഷിക്കുന്നതിനും നിങ്ങളെ സമ്പന്നരാക്കുന്നതിനും സഹായിക്കുന്ന ചില ജ്യോതിഷ പരിഹാരങ്ങള് ഇതാ.

സമ്പത്ത് ആകര്ഷിക്കുന്നതിനുള്ള പ്രതിവിധികള്
വീട് ശുചിയാക്കി വയ്ക്കുക
വീട് എപ്പോഴും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കുക. നിങ്ങള് ഉപയോഗിക്കാത്ത ഒരു സാധനവും വീട്ടില് വയ്ക്കരുത്. അത്തരം സാധനങ്ങള് നിങ്ങളുടെ വീട്ടില് നിന്ന് അകറ്റിനിര്ത്തുകയും വീട് എപ്പോഴും വൃത്തിയാക്കുകയും ചെയ്യുക. എല്ലാ വെള്ളിയാഴ്ചയും ലക്ഷ്മി ക്ഷേത്രം സന്ദര്ശിച്ച് ലക്ഷ്മി ദേവിക്ക് ചുവന്ന പൂക്കളും ദീപവും സമര്പ്പിക്കുക. സമ്പന്നനാകാന് പൂര്ണ്ണഹൃദയത്തോടെ പ്രാര്ത്ഥിക്കുക.
തുളസി, ആല്മരം
നിങ്ങളുടെ വീട്ടില് ഒരു ആല് മരം ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഇതിന് എല്ലാ ഞായറാഴ്ച വൈകുന്നേരങ്ങളിലും കടുകെണ്ണ ഉപയോഗിച്ച് വിളക്ക് കത്തിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് ഐശ്വര്യത്തിന് നല്ലതാണ്. ഞായറാഴ്ച വൈകുന്നേരങ്ങളില് കടുകെണ്ണ കൊണ്ട് മാത്രം വേണം വിളക്ക് തെളിയിക്കാന്. അതുപോലെ വീട്ടില് തുളസി ചെടി വളര്ത്തി ആരാധിക്കുന്നതും നല്ലതാണ്. നിങ്ങളുടെ വീട്ടില് തുളസി ഉണ്ടെങ്കില് അത് ദിനവും നനയ്ക്കുകയും പ്രാര്ത്ഥിക്കുകയും ചെയ്യുക. എല്ലാ ദിവസവും ചെടിയുടെ സമീപം ഒരു ദീപവും വയ്ക്കുക.
രാവിലത്തെ കണി
നിങ്ങളുടെ ദിവസം മികച്ചതാക്കുകയും സമ്പത്ത് ആകര്ഷിക്കുകയും ചെയ്യുന്ന ഒരു നുറുങ്ങ് വഴിയാണിത്. രാവിലെ ഉറക്കമുണര്ന്ന ഉടന് തന്നെ സ്വന്തം കൈപ്പത്തികളില് നോക്കി മൂന്ന് തവണ ചുംബിക്കുക. ഇത് ഒരു ജ്യോതിഷ പ്രതിവിധിയാണ്. ചില പ്രായമായ ആളുകള് ഈ ശീലം പിന്തുടരുന്നത് നിങ്ങള് കണ്ടിട്ടുണ്ടാകും. നിങ്ങളുടെ കൈപ്പത്തിക്കുള്ളില് ലക്ഷ്മീദേവി വസിക്കുന്നുവെന്നാണ് വിശ്വാസം. ലക്ഷ്മീദേവിയെ കണികണ്ട് പ്രാര്ത്ഥിച്ച് ദിവസം തുടങ്ങുന്നത് നിങ്ങള്ക്ക് ജീവിതത്തില് വിജയം കൊണ്ടുവരും.
വാതിലുകളില് സ്വസ്തിക ചിഹ്നം
ജീവിതത്തില് നിങ്ങള്ക്ക് വേഗത്തില് സമൃദ്ധി കൈവരിക്കണമെങ്കില് നിങ്ങളുടെ വീടിന്റെയോ ബിസിനസ്സ് സ്ഥലത്തിന്റെയോ വാതിലിന്റെ ഇരുവശത്തും സ്വസ്തിക ചിഹ്നങ്ങള് വരയ്ക്കുക. ഗംഗാജലം തളിച്ച് വാതിലുകളും വീടും വൃത്തിയാക്കുക. ഏറ്റവും പ്രധാനം നിങ്ങള് ജീവിതത്തില് പോസിറ്റീവായിരിക്കുക, നാലറ്റത്തുനിന്നും പണം ഒഴുകുന്നുവെന്ന് ചിന്തിക്കുക. ഒടുവില് തീര്ച്ചയായും അത് സംഭവിക്കുക തന്നെ ചെയ്യും.
തെക്ക് ദിശയില് ഒരു ശംഖ്
സമ്പത്തും സമൃദ്ധിയും ലഭിക്കാന് നിങ്ങളുടെ വീടിന്റെ തെക്ക് ഭാഗത്ത് ഒരു ശംഖ് വയ്ക്കുക. ആളുകള് കൂടുതലായി പിന്തുടരുന്ന ഒരു ജ്യോതിഷ പ്രതിവിധിയാണ് ഇത്. സമ്പത്തിനെ ആകര്ഷിക്കുന്ന ഒരു ശ്രീ യന്ത്രം വീട്ടില് സൂക്ഷിക്കുന്നതും പൂജിക്കുന്നതും നല്ലതാണ്.
മഹാലക്ഷ്മീ മന്ത്രം
'ഓം ഹ്രീം ശ്രീം ക്ലീം മഹാ ലക്ഷ്മീ നമഹ' ലക്ഷ്മീ ദേവിയെ പ്രീതിപ്പെടുത്താന് ഈ മന്ത്രം ദിവസവും 108 തവണയെങ്കിലും ജപിക്കുക.



Click it and Unblock the Notifications
