Latest Updates
-
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!
ദാമ്പത്യ ജീവിതത്തില്‍ വിള്ളലുണ്ടോ: ദാമ്പത്യപ്രശ്നത്തിന് പരിഹാരം ജ്യോതിഷത്തില്‍
വിവാഹം എന്നത് ഒരിക്കലും രണ്ട് ആളുകള്‍ തമ്മിലുള്ള ബന്ധമല്ല. ഇത് രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ഒത്തുചേരലാണ്. അതുകൊണ്ട് തന്നെ വിവാഹത്തിന് മുന്‍പ് നാം ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. വിവാഹം എന്നത് രണ്ട് ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നതു പോലെ തന്നെ അവര്‍ തമ്മിലുള്ള ചേര്‍ച്ചയും ഐക്യവും എല്ലാം മനസ്സിലാക്കേണ്ടതാണ്. വിവാഹ ജീവിതം തുടങ്ങിയതിന് ശേഷം പലപ്പോഴും ഈ സ്നേഹവും ഐക്യവും കോട്ടം തട്ടുന്ന തരത്തിലേക്കും എത്തുന്നുണ്ട്. എങ്കിലും അത് അല്പം സമയത്തേക്ക് മാത്രം നിലനില്ക്കുന്നതാവട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം. പക്ഷേ ചിലരില്‍ ദാമ്പത്യ പ്രശ്നങ്ങള്‍ അവസാനമില്ലാതെ തുടരുന്നതെങ്കില്‍ അല്പം ശ്രദ്ധിക്കണം.

ചിലപ്പോഴൊക്കെ, ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാവുന്ന തര്‍ക്കങ്ങള്‍ ഒരാളുടെ സന്തോഷകരമായ ജീവിത്തതിലെ സമാധാനം നശിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. ബന്ധത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് നമുക്ക് ജ്യോതിഷത്തില്‍ പരിഹാരം കാണാവുന്നതാണ്. അസന്തുഷ്ടരായ ദമ്പതികള്‍ തമ്മിലുള്ള പ്രശ്നം എങ്ങനെ ജ്യോതിഷവുമായി ചേര്‍ക്കാം എന്ന് നമുക്ക് നോക്കാം. ജ്യോതിഷത്തിന്റെ സഹായത്തോടെ പരിഹരിക്കാവുന്ന ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട പൊതുവായ ചില പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

പൊരുത്തക്കേടുകള്‍ തിരിച്ചറിയാം
തെറ്റിദ്ധാരണകള്‍ ഏതൊരു ബന്ധത്തിന്റെയും ഭാഗമാണ് എന്ന് നമുക്കെല്ലാം അറിയാം. ഇതിന്റെ ഫലമായാണ് പലപ്പോഴും ബന്ധങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാക്കുന്നത്. ഏതൊരു ദാമ്പത്യത്തിലും പൊരുത്തക്കേടുകള്‍ ഉണ്ടാവാം. എന്താണ് പ്രശ്നത്തിന്റെ കാരണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യം എന്ന് നോക്കാവുന്നതാണ്. മിക്കപ്പോഴും, ആശയവിനിമയത്തിന്റെ അഭാവം മൂലമോ അല്ലെങ്കില്‍ രണ്ട് പങ്കാളികള്‍ക്കും ജീവിതത്തില്‍ അഭിപ്രായ വ്യത്യാസമോ ആയിരിക്കും ഇത്തരം പൊരുത്തക്കേടുകള്‍ക്ക് പുറകില്‍. എന്നാല്‍ ജ്യോതിഷം എങ്ങനെ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു എന്ന് നോക്കാം. ഗ്രഹങ്ങളുടെ സ്വാധീനം ശ്രദ്ധാപൂര്‍വ്വം വിശകലനം ചെയ്യാനും കണക്കാക്കാനും ശ്രദ്ധിക്കണം. ശുക്രന്റെ സ്വാധീനമാണ് പരിശോധിക്കേണ്ടത്. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്.

അടുപ്പത്തിലുണ്ടാവുന്ന പ്രശ്നങ്ങള്‍
ഒരു ബന്ധത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ അടുപ്പം നിലനിര്‍ത്തുന്നത് എളുപ്പമാണ്. എന്നാല്‍ പിന്നീട് ഇത് മാറി വരുന്നത് പല ബന്ധങ്ങളിലും കാണുന്നുണ്ട്. എന്നാല്‍ കാലക്രമേണ അടുപ്പമില്ലായ്മ പലപ്പോഴും നിങ്ങളില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇവര്‍ ശിവന് രുദ്രാഭിഷേകം ചെയ്യുന്നത് നല്ലതാണ്. ഇത് കൂടാതെ ഇതിലൂടെ വിവാഹിതരായ ദമ്പതികള്‍ക്കിടയിലെ എല്ലാ നിഷേധാത്മകതക്ക് പരിഹാരം കാണുന്നതിനും ബന്ധങ്ങളില്‍ ഐക്യം ഉറപ്പാക്കാനും സാധിക്കുന്നുണ്ട്. ഇത് കൂടാതെ തുളസി ചെടിയെ ആരാധിക്കുന്നത് ദമ്പതികള്‍ക്ക് അവരുടെ ദാമ്പത്യ ജീവിതത്തില്‍ ദേവിയുടെ അനുഗ്രഹം നല്കുന്നു.

സാമ്പത്തിക ആശങ്കകള്‍
സാമ്പത്തിക സുരക്ഷിതത്വം ഒരാള്‍ക്ക് ജീവിതത്തില്‍ നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് ഇല്ലാതാവുമ്പോള്‍ അത് പലപ്പോഴും ദമ്പതികള്‍ക്ക് ഇടയില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്. പണവും സാമ്പത്തികവുമാണ് വീട്ടിലെ സമാധാനം തകര്‍ക്കുന്നതും വിവാഹിതര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതും. പണത്തിന്റെ അഭാവം പലപ്പോഴും പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശനിദേവനെ ആരാധിക്കേണ്ടതാണ്. അതിനാല്‍ സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിന് വേണ്ടി ദമ്പതികള്‍ ശനി ഭഗവാനെ പ്രീതിപ്പെടുത്തേണ്ടതാണ്. ഐശ്വര്യത്തിന്റെ ദേവനായ കുബേരന്റെ ദിക്കായ വടക്ക് ദിക്കില്‍ വീടിന്റെ ലോക്കര്‍ നിര്‍മ്മിക്കേണ്ടതാണ്.

വിവാഹേതര പ്രശ്നങ്ങള്‍
ചിലരിലെങ്കിലും വിവാഹേതര പ്രശ്നങ്ങള്‍ ഗുരുതരമായി ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയും ബന്ധങ്ങളില്‍ ശക്തി ഉറപ്പിക്കുന്നതിന് വേണ്ടിയും ഗ്രഹങ്ങളുടെ സ്ഥാനവും ശ്രദ്ധിക്കേണ്ടതാണ്. വിവാഹത്തില്‍ ദമ്പതികള്‍ തമ്മിലുള്ള വിശ്വാസമില്ലായ്മ ബന്ധങ്ങളെ നശിപ്പിക്കുന്നു. ഇതിന് കാരണം പലപ്പോഴും വ്യാഴത്തിന്റെ ബലമില്ലായ്മയാണ്. എന്നാല്‍ ബന്ധം ദൃഢമായി നിലനിര്‍ത്തുന്നതിന് വേണ്ടി ചൊവ്വയുടെയോ രാഹുവിന്റെയോ ദോഷകരമായ സ്വാധീനത്തില്‍ നിന്ന് വ്യാഴത്തെ മോചിപ്പിക്കുന്നതിനുള്ള പരിഹാരങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് ദമ്പതികള്‍ക്കിടയില്‍ ശക്തമായ സ്നേഹബന്ധം വളര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്.

അമ്മായിയമ്മമാരുമായുള്ള പ്രശ്നങ്ങള്‍
വിവാഹം എന്നത് രണ്ടുപേരെ മാത്രം സംബന്ധിക്കുന്നതല്ല എന്ന് മുന്‍പ് പറഞ്ഞു. ഭര്‍ത്താവിന്റെ വീട്ടിലെത്തുന്ന പെണ്‍കുട്ടിയും ഭര്‍ത്താവിന്റെ അമ്മയും തമ്മില്‍ ചേരാതെ വന്നാല്‍ അത് അല്പം ശ്രദ്ധിക്കണം. കാരണം ജാതകത്തിലെ 4, 9, 10 എന്നീ ഭാവങ്ങള്‍ ബലഹീനമാണെങ്കിലാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഈ ഭാവങ്ങളില്‍ നില്ക്കുന്ന ഗ്രഹങ്ങളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications