Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ജനിച്ച ഋതു പറയും ദീര്‍ഘായുസ്സും ധനയോഗവും
ഋതുക്കള്‍ ഓരോ അവസ്ഥയില്‍ മാറി മാറി വരുന്നുണ്ട്. എന്നാല്‍ ആദ്യമായി ഓരോ ഋതുക്കളും നിങ്ങളുടെ ജീവിതത്തില്‍ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോരുത്തരും ജനിച്ച ഋതുക്കള്‍ അനുസരിച്ച് ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഋതുക്കളില്‍ നിങ്ങളുടെ ജീവിതം എങ്ങനെ മാറി മറിഞ്ഞ് വരുന്നുണ്ട് എന്ന് നമുക്ക് നോക്കാം.
ഓരോ ഋതുവില്‍ ജനിച്ചവര്‍ക്കും ഉണ്ടാവുന്ന നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെയെന്ന് നോക്കാം. ഇത്തരത്തില്‍ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികളേയും നേട്ടങ്ങളേയും കുറിച്ച് നമുക്ക് നോക്കാം. ഋതുക്കളില്‍ വരുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് നമുക്ക് നോക്കാം.

വസന്തമാസം (spring)
വസന്തമാസത്തില്‍ ജനിച്ചവര്‍ക്ക് ദീര്‍ഘായുസ്സും ധനവും താല്‍പ്പര്യമുള്ളവരായിരിക്കും. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ജനിച്ചവരാണ് വസന്തമാസത്തില്‍ ജനിച്ചവര്‍ എന്ന് പറയുന്നത്. ഇവര്‍ മറ്റുള്ളവരോടെ ദയാനുകമ്പയുള്ളവരായിരിക്കും. ഇഷ്ടഭക്ഷണസമൃദ്ധിയുള്ളവരും ആയിരിക്കും. മറ്റുള്ളവരോട് വളരെയധികം സ്നേഹത്തോടെ പെരുമാറുന്നതിന് ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടേ ഇരിക്കും.

ഗ്രീഷ്മമാസം (summer)
ഗ്രീഷ്മ മാസത്തില്‍ ജനിച്ചവര്‍ ഏപ്രില്‍, മേയ്, ജൂണ്‍ എന്നീ മാസത്തില്‍ ജനിച്ചവരായിരിക്കും. ഇവര്‍ ധനവാനും ജലക്രീഡയില്‍ താല്പ്പര്യമുള്ളവനും വളരെയധികം സാമര്‍ത്ഥ്യം ഉള്ളവരും ആയിരിക്കും. സല്‍ബുദ്ധിയോടെ മാത്രമേ ഇവര്‍ പ്രവര്‍ത്തിക്കുകയുള്ളൂ. ദേഹപ്രകൃതി അല്പം ചടച്ച പ്രകൃതമായിരിക്കും. ഇവര്‍ക്ക് ഏത് കാര്യങ്ങളും പെട്ടെന്ന് ഗ്രഹിച്ചെടുക്കുന്നതിന് സാധിക്കുന്നുണ്ട്.

വര്‍ഷക്കാലം (rainy)
ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ജനിച്ചവരായിരിക്കും ഇവര്‍. പാല്, ചന്ദ്രന്, നിലാവ് എന്നിവയോട് ഇവര്‍ക്ക് അല്പം ഇഷ്ടക്കൂടുതല് ആയിരിക്കും. സല്ബുദ്ധിയുള്ളവരായിരിക്കും ഇവര്‍. നല്ല കാര്യങ്ങളെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്നവരായിരിക്കും ഇവര്‍. മറ്റുള്ളവരുടെ സങ്കടങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നവരാണ് ഇവര്‍. ഒരിക്കലും നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഇവര്‍ ശ്രമിക്കുകയില്ല.

ശരത്കാലം (automn)
ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തില്‍ ജനിച്ചവരാണ് ശരത്കാലത്തില്‍ ജനിച്ചവര്‍ എന്ന് പറയുന്നത്. ഇവര്‍ ധാരാളം പുണ്യം ചെയ്യുന്നവരും, സുഖിക്കാന്‍ ആഗ്രഹിക്കുന്നവരും, കാമകേളികള്‍ ഇഷ്ടപ്പെടുന്നവരും ആയിരിക്കും. ഇവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ വളരെയധികം നേട്ടങ്ങള്‍ നല്‍കുന്നുണ്ട്. ഒരിക്കലും മറ്റുള്ളവര്‍ക്ക് വേണ്ടി ഇവര്‍ സമയം ചിലവാക്കുകയില്ല. സ്വാര്‍ത്ഥത അല്പം ഇവരെ ബാധിക്കുന്നുണ്ട്.

ഹേമന്തം (pre-winter)
ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസത്തില്‍ ജനിച്ചവരാണ് ഹേമന്തത്തില്‍ ജനിച്ചവര്‍ എന്ന് പറയുന്നത്. ഇവര്‍ സുഖം ഇഷ്ടപ്പെടുന്നവരും കൃഷിക്കാരും കൗശലക്കാരും ആയിരിക്കും. ഒരിക്കലും ജീവിതത്തില്‍ വിജയത്തിനല്ലാതെ ഇവര്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ജീവിതം അലോസരപ്പാടുകളില്ലാതെ ജീവിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരായിരിക്കും ഇവര്‍.

ശിശിരം (winter)
ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസത്തില്‍ ജനിച്ചവരായിരിക്കും ഇവര്‍. ഇവര്‍ നിത്യ കര്‍മ്മങ്ങളെല്ലാം തന്നെ വളരെയധികം സന്തോഷത്തോടെയും സ്നേഹത്തോടെയും മുന്നോട്ട് ജീവിക്കുന്നവരായിരിക്കും. സമര്ത്ഥന്മാരായിരിക്കും, അഭിമാനം ഇവര്‍ക്ക് അല്പം കൂടുതലായിരിക്കും. ഇത് ദുരഭിമാനമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. കീര്‍ത്തി ഇവരെ തേടിയെത്തും.



Click it and Unblock the Notifications
