Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
സന്താനസൗഭാഗ്യത്തിന് വിലക്ക് തീര്‍ക്കും ജാതകദോഷങ്ങള്‍
സന്താനസൗഭാഗ്യം എന്നത് പലരും ആഗ്രഹിക്കുന്നതാണ്. എന്നാല്‍ വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും കുട്ടികളില്ലാത്തവര്‍ പലപ്പോഴും ചികിത്സയും മന്ത്രവും വഴിപാടും പ്രാര്‍ത്ഥനയുമായി പോവുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാര്യം എന്തുകൊണ്ടാണ് എല്ലാവര്ക്കും ഇത്തരത്തില്‍ കുട്ടികളില്ലാത്തത് ജാതക സംബന്ധമായ പ്രശ്നങ്ങള്‍ ഇതിന് പിന്നിലുണ്ടോ എന്നതെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്.
സന്താനസൗഭാഗ്യം എപ്പോഴും കുടുംബത്തില്‍ സന്തോഷം കൊണ്ട് വരുന്നതാണ്. എന്നാല്‍ ചില അവസരങ്ങളില്‍ അതിന് സാധിക്കാതെ വരുമ്പോള്‍ പലരും മാനസികമായി തളരുന്നു. ശാരീരിക അസ്വസ്ഥതകള്‍ പലരിലും പ്രശ്നങ്ങളുണ്ടാക്കുന്നു. അതെല്ലാം പലപ്പോഴും നിങ്ങളില്‍ സന്താനസൗഭാഗ്യം വൈകിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമല്ല എന്നത് മനസ്സിലാക്കേണ്ടതാണ്. നവഗ്രഹങ്ങളില്‍ സന്താനസൗഭാഗ്യത്തിന് ഭാഗ്യം നല്‍കുന്നത് വ്യാഴമാണ്.
ക്ഷേത്രവും വഴിപാടും പ്രാര്‍ത്ഥനകളുമായി മുന്നോട്ട് പോവുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ജാതകത്തിലെ വ്യാഴത്തിന്റെ സ്ഥാനം അതിപ്രധാനമാണ് എന്ന കാര്യം മറക്കേണ്ടതില്ല. ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നതിന് കുഞ്ഞിത്തിലെ അഞ്ചാം ഭാവത്തിലെ വ്യാഴത്തിന്റെ സ്ഥാനമാണ് സന്താനസൗഭാഗ്യം നല്‍കുന്നതെന്ന് നമുക്കറിയാം. എന്നാല്‍ സ്ത്രീകളില്‍ ഒന്‍പതാം ഭാവത്തിലാണ് സന്താനസൗഭാഗ്യം വരുന്നത്. വ്യാഴത്തിന്റെ സ്ഥാനം മൗഢ്യത്തിലാണെങ്കില് പലപ്പോഴും അത് സന്താനസൗഭാഗ്യത്തിന് തടസ്സം സൃഷ്ടിക്കുന്നു.

ശത്രുഗ്രഹങ്ങള്‍ ശ്രദ്ധിക്കണം
ശത്രുഗ്രഹങ്ങള്‍ നിങ്ങളുടെ ജാതകത്തില്‍ ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് പലപ്പോഴും നിങ്ങള്‍ക്ക് സന്താനസൗഭാഗ്യത്തിന് തടസ്സങ്ങളെയാണ് സൂചിപ്പിക്കുന്നത്. വ്യാഴവും ശുക്രനും ശത്രുസ്ഥാനത്ത് നില്ക്കുകയാണെങ്കില് പലപ്പോഴും ഇവരില്‍ സന്താനസൗഭാഗ്യത്തിന് തടസ്സം നില്ക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായി വരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
പരിഹാരം
ജാതകത്തിലെ ഈ ദോഷങ്ങളെ പരിഹരിക്കുന്നതിന് വേണ്ടിയും ദോഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വേണ്ടി ശ്രീകൃഷ്ണന് തൊട്ടില് കെട്ടാവുന്നതാണ്. ഇത് കൂടാതെ ഭഗവാന് വേണ്ടി പ്രീതികരമായ പല വഴിപാടുകളും നടത്തുന്നതിന് ശ്രദ്ധിക്കണം. ഇത് എല്ലാ ദോഷങ്ങളും അകന്ന് സന്താനസൗഭാഗ്യം നല്കുന്നു എന്നാണ് പറയുന്നത്. എല്ലാ വിധത്തിലുള്ള സന്തോഷവും നിങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കുന്നു.
വ്യാഴത്തിന്റെ പ്രീതിക്കായി
ജാതകത്തിലെ വ്യാഴത്തെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. അതിന് വേണ്ടി സന്താനഗോപാല മൂര്‍ത്തിയായ ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കേണ്ടതാണ്. ഇത് കൂടാതെ വ്യാഴാഴ്ച വ്രതം എടുക്കുന്നതും വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുന്നതും നല്ലതാണ്. വ്യാഴ പ്രീതിക്കായി അര്‍ച്ചനയും മധുരപലഹാരങ്ങളും നിവേദിക്കുന്നതും നല്ലതാണ്. ഇതെല്ലാം നിങ്ങള്‍ക്ക് ജാതകദോഷങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
ശിവപൂജയില്‍ മികച്ച ഫലം
വ്യാഴത്തെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി ശിവന്റെ മറ്റൊരു രൂപമായ ദക്ഷിണാമൂര്‍ത്തി സ്വാമിയെ പ്രീതിപ്പെടുത്തുന്നത് നല്ലതാണ്. അതിന്റെ ഫലമായി നിങ്ങള്‍ക്ക് സന്താനദോഷങ്ങള്ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല ദക്ഷിണാ മൂര്‍ത്തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും നല്ലതാണ്. ഇത് എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നു. ശിവന്റെ ചൈതന്യമായത് കൊണ്ട് തന്നെ ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ അനുഗ്രഹം ശിവന് അനുഗ്രഹിക്കുന്നതിന് തുല്യമാണ്.
വ്യാഴത്തെ ശക്തിപ്പെടുത്താന്‍
ജാതകത്തിലെ വ്യാഴത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ഗുരു ബീജ മന്ത്രം ജപിക്കാവുന്നതാണ്. 'ഓം ഗ്രാം ഗ്രീം സഹ ഗുര്വേ നമ' എല്ലാ ദിവസവും 28 തവണ അല്ലെങ്കില്‍ 108 തവണ ജപിക്കുക. മധുരപലഹാരങ്ങള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുക. പശുക്കളെ ആരാധിക്കുകയും സംരക്ഷണം നല്‍കുകയും ചെയ്യുക.



Click it and Unblock the Notifications