For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിനവും ഇത് ചെയ്താല്‍ പണവും ഐശ്വര്യവും ഒരുകാലവും വിട്ടുപോകില്ല

|

എല്ലാവരും ജീവിതത്തില്‍ ഭാഗ്യം വരണമെന്ന് ആഗ്രഹിക്കുന്നു. എല്ലാ ദിവസവും രാവിലെ നിങ്ങള്‍ ഉണരുമ്പോള്‍, ഭാഗ്യം നിങ്ങളുടെ വഴിയില്‍ വരാനും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷങ്ങള്‍ നിറയാനും നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ എല്ലാവര്‍ക്കും ഇത് സാധ്യമാകണമെന്നില്ല. ഭാഗ്യം എന്നത് ദൈവത്തിന്റെ കൈകളിലാണെന്ന് നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. അതിന് നിങ്ങള്‍ക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക എന്ന് മനസിലാക്കുക. ഒരിക്കല്‍ നിങ്ങള്‍ മനസ്സ് ഉറപ്പിച്ചുകഴിഞ്ഞാല്‍, വിജയത്തിന്റെ പാത കാണിക്കാന്‍ ദൈവം അവിടെയുണ്ട്. നിങ്ങള്‍ കഠിനാധ്വാനം ചെയ്താല്‍ മാത്രമേ ഭാഗ്യം നിങ്ങളെ സഹായിക്കൂ എന്ന് എപ്പോഴും ഓര്‍ക്കുക.

Most read: സര്‍വ്വസൗഭാഗ്യത്തിന് വരലക്ഷ്മി വ്രതം; ഈ ദിവസം ചെയ്യേണ്ടത്Most read: സര്‍വ്വസൗഭാഗ്യത്തിന് വരലക്ഷ്മി വ്രതം; ഈ ദിവസം ചെയ്യേണ്ടത്

മിക്കവരും ജ്യോതിഷത്തില്‍ വിശ്വസിക്കുന്നു. ജ്യോതിഷത്തില്‍ ഭാഗ്യം ആകര്‍ഷിക്കുന്നതിനായി ചില വഴികള്‍ പറയുന്നുണ്ട്. ഉദാഹരണത്തിന്, സമ്പത്ത് ആകര്‍ഷിക്കുന്നതിനായി നിങ്ങള്‍ പലപ്പോഴും ലക്ഷ്മി ദേവിയെ ആരാധിക്കുന്നു. ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ അവരുടെ നേട്ടത്തിനായി ചില ജ്യോതിഷ നുറുങ്ങുകള്‍ ഉപയോഗിക്കേണ്ട് ഒരു സമയം വരുന്നു. ഈ പരിഹാരങ്ങള്‍ക്ക് നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശക്തി ഉള്ളതായി വിശ്വസിക്കപ്പെടുന്നു. ഓരോ ദിവസവും ഭാഗ്യം ആകര്‍ഷിക്കുന്നതിനുള്ള ചില ജ്യോതിഷ വഴികള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

തിങ്കളാഴ്ച ഭാഗ്യം വരാന്‍

തിങ്കളാഴ്ച ഭാഗ്യം വരാന്‍

ആഴ്ചയിലെ ആദ്യ ദിവസമാണ് തിങ്കളാഴ്ച. ഈ ദിവസം ചെയ്യുന്ന കാര്യങ്ങളിലൂടെ ആഴ്ചയിലുടനീളം ഭാഗ്യം നിങ്ങളെ അനുഗ്രഹിക്കും. തിങ്കളാഴ്ച പരമശിവന്റെ ദിവസമായി കണക്കാക്കപ്പെടുന്നു. അതിനാല്‍, ഈ ദിവസം നിങ്ങള്‍ പാലിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഇവയാണ്:

* രാവിലെ ശിവലിംഗത്തിന് വെള്ളം അര്‍പ്പിച്ചുകൊണ്ട് ശിവന്റെ അനുഗ്രഹം തേടുക.

* ധനകാര്യത്തിനോ മറ്റ് ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ക്കോ നല്ല ദിവസമാണ് തിങ്കളാഴ്ച

* വെളുത്ത വസ്ത്രം ധരിക്കുന്നത് ഭാഗ്യം ആകര്‍ഷിക്കും

* തിങ്കളാഴ്ചകളില്‍ കറുത്ത വസ്ത്രമോ കറുത്ത ഷൂസോ ധരിക്കരുത്

* വീട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാല്‍ കുടിക്കുക

* പോകുന്നതിന് മുമ്പ് കണ്ണാടിയില്‍ നിങ്ങളുടെ പ്രതിബിംബം കാണുക

ചൊവ്വാഴ്ച ഭാഗ്യം വരാന്‍

ചൊവ്വാഴ്ച ഭാഗ്യം വരാന്‍

ആഴ്ചയിലെ രണ്ടാമത്തെ ദിവസമാണ് ചൊവ്വാഴ്ച. ദുര്‍ഗാദേവിയുടെ യോദ്ധാവിന്റെ മകനായ കാര്‍ത്തികേയന്റെ ദിവസമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഈ ദിവസം നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്:

* കാര്‍ത്തികേയ ആരാധനയോടെ നിങ്ങളുടെ ദിവസം ആരംഭിക്കുക.

* ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളോ തടസ്സങ്ങളോ മറികടക്കാന്‍ ചുവന്ന വസ്ത്രങ്ങള്‍ ധരിക്കുക

* ചുവന്ന നിറമുള്ള പൂക്കള്‍ നിങ്ങളോടൊപ്പം സൂക്ഷിക്കുക

* ഏതെങ്കിലും ജോലി ഏറ്റെടുക്കുന്നതിന് മുമ്പ് പാവങ്ങള്‍ക്ക് ചില പഴങ്ങള്‍ ദാനം ചെയ്യുക

* വീട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് മല്ലി കഴിക്കുക

* വറുത്ത വഴുതനങ്ങയോ ഉരുളക്കിഴങ്ങോ കഴിക്കുന്നത് നെഗറ്റീവ് ഊര്‍ജ്ജം നീക്കംചെയ്യും.

Most read:വിഷ്ണുപുരാണം പറയുന്നു; രാത്രി ഈ കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്Most read:വിഷ്ണുപുരാണം പറയുന്നു; രാത്രി ഈ കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്

ബുധനാഴ്ച ഭാഗ്യം വരാന്‍

ബുധനാഴ്ച ഭാഗ്യം വരാന്‍

ഹിന്ദുമത വിശ്വാസപ്രകാരം ബുധനാഴ്ച ദിവസം മഹാവിഷ്ണുവിന്റെ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ഭാഗ്യം ആകര്‍ഷിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്:

* അതിരാവിലെ തന്നെ മഹാവിഷ്ണുവിനെ ആരാധിച്ച് അനുഗ്രഹം തേടുക

* പ്രണയത്തിന് അനുയോജ്യമായ ദിവസമാണ് ബുധനാഴ്ച

* ഈ ദിവസം പച്ച നിറം ധരിക്കുന്നത് അനുയോജ്യമാണ്

* ഭാഗ്യം ആകര്‍ഷിക്കാന്‍, വീട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് മധുരമുള്ള എന്തെങ്കിലും കഴിക്കുക

* ഈ ദിവസം നാല് ചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കുക

വ്യാഴാഴ്ച ഭാഗ്യം വരാന്‍

വ്യാഴാഴ്ച ഭാഗ്യം വരാന്‍

ആഴ്ചയിലെ നാലാം ദിവസമാണ് വ്യാഴാഴ്ച. ഇത് ലക്ഷ്മീദേവിയുടെ ദിവസമായും ദേവിയുടെ അനുഗ്രഹം തേടാനുള്ള ഏറ്റവും നല്ല ദിവസമായും കണക്കാക്കപ്പെടുന്നു. അതിനാല്‍, ഈ ദിവസം നിങ്ങള്‍ പാലിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഇവയാണ്:

* സമ്പത്ത് ആകര്‍ഷിക്കുന്നതിനും ലക്ഷ്മി ദേവിയുടെ അനുഗ്രഹം തേടുന്നതിനും അതിരാവിലെ ക്ഷേത്രം സന്ദര്‍ശിക്കുക

* വ്യാഴാഴ്ച ഭാഗ്യം നല്‍കുന്ന നിറമാണ് മഞ്ഞ, അതിനാല്‍ മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കുക.

* ലക്ഷ്മീദേവിയുടെ ചെറിയ ഒരു വിഗ്രഹം ഓഫീസിലെ നിങ്ങളുടെ മേശയ്ക്ക് മുകളില്‍ വയ്ക്കുക.

* വീട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഏതെങ്കിലും രൂപത്തില്‍ മഞ്ഞ കടുക് അല്ലെങ്കില്‍ മിഠായി കഴിക്കുക

* വ്യാഴാഴ്ചകളില്‍ പാവപ്പെട്ടവര്‍ക്ക് മഞ്ഞ നിറത്തിലുള്ള പൂക്കള്‍ നല്‍കുന്നത് നല്ല ഫലം നല്‍കുന്നു.

Most read:പാമ്പ് ഇണചേരുന്നത് കണ്ടാല്‍ നല്ലതോ ദോഷമോ ? ശകുനം പറയുന്നത് ഇത്Most read:പാമ്പ് ഇണചേരുന്നത് കണ്ടാല്‍ നല്ലതോ ദോഷമോ ? ശകുനം പറയുന്നത് ഇത്

 വെള്ളിയാഴ്ച ഭാഗ്യം വരാന്‍

വെള്ളിയാഴ്ച ഭാഗ്യം വരാന്‍

ആഴ്ചയിലെ അഞ്ചാം ദിവസമാണ് വെള്ളിയാഴ്ച. ലോകത്തിന്റെ സൃഷ്ടിക്ക് രൂപം നല്‍കുന്ന ഭുവേശ്വരി ദേവിയുടെ ദിവസമാണ് ഇത്. ഈ ദിവസം നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്:

* ദോഷകരമായ രോഗങ്ങളില്‍ നിന്ന് സ്വയം രക്ഷനേടാന്‍ അതിരാവിലെ തന്നെ ഭുവനേശ്വരി ദേവിയുടെ മന്ത്രം ജപിക്കുക.

* ഒരു കാര്‍, ആഭരണങ്ങള്‍ അല്ലെങ്കില്‍ വിലയേറിയ രത്‌നങ്ങള്‍ എന്നിവ വാങ്ങാന്‍ നല്ല ദിവസമാണ് വെള്ളിയാഴ്ച.

* ചികിത്സയ്ക്കായി ആശുപത്രി സന്ദര്‍ശിക്കാന്‍ നല്ല ദിവസമാണ്

* ഈ ദിവസം തന്നെ ഭാഗ്യം ആകര്‍ഷിക്കാന്‍ ഇളം നീല അല്ലെങ്കില്‍ വെള്ള വസ്ത്രങ്ങള്‍ ധരിക്കുക.

* നല്ല ഫലങ്ങള്‍ ലഭിക്കുന്നതിന് വീട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തൈര് കഴിക്കുക

* വെള്ളിയാഴ്ചകളില്‍ പച്ചക്കറികളും അരിയും കഴിക്കുന്നത് ഒഴിവാക്കുക.

ശനിയാഴ്ച ഭാഗ്യം വരാന്‍

ശനിയാഴ്ച ഭാഗ്യം വരാന്‍

ആഴ്ചയിലെ ആറാം ദിവസമാണ് ശനിയാഴ്ച. ലോകത്തിന്റെ മുഴുവന്‍ ഭരണാധികാരിയായ ശനി ദേവന്റെ ദിവസമാണ് ഇത്. ഈ ദിവസം ഭാഗ്യം ആകര്‍ഷിക്കാന്‍ ഇവ പാലിക്കുക:

* നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടാന്‍ ശനിദേവനെ ആരാധിക്കുക

* ബിസിനസിനും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും നല്ല ദിവസമാണ്

* ശനിയാഴ്ചകളില്‍ ഉപവസിക്കുന്നത് നല്ല ഫലങ്ങള്‍ നല്‍കും

* വറുത്ത കറുത്ത വഴുതന കഴിക്കുന്നത് ശനിയാഴ്ചകളില്‍ ഭാഗ്യം ലഭിക്കാനുള്ള നല്ലൊരു വഴിയാണ്.

* വീട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഒരു സ്പൂണ്‍ ശുദ്ധമായ നെയ്യ് കഴിക്കുക

* ശനിദേവനെ പ്രീതിപ്പെടുത്തുന്നതിനും ഭാഗ്യം ആകര്‍ഷിക്കുന്നതിനും കറുത്ത വസ്ത്രങ്ങള്‍ ധരിക്കുക.

* ശനിയാഴ്ചകളില്‍ വീട് മാറുന്നത് ഒഴിവാക്കുക

Most read:സൂര്യന്റെ ചിങ്ങം രാശി സംക്രമണം; ഈ 6 രാശിക്കാര്‍ക്ക് രാജയോഗംMost read:സൂര്യന്റെ ചിങ്ങം രാശി സംക്രമണം; ഈ 6 രാശിക്കാര്‍ക്ക് രാജയോഗം

ഞായറാഴ്ച ഭാഗ്യം വരാന്‍

ഞായറാഴ്ച ഭാഗ്യം വരാന്‍

ആഴ്ചയിലെ അവസാനത്തെ ദിവസമാണ് ഞായറാഴ്ച. ഊര്‍ജ്ജത്തിന്റെ കേന്ദ്രമായ സൂര്യന്റെ ദിവസമാണ് ഇത്. ഈ ദിവസം ഭാഗ്യം ആകര്‍ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്:

* അതിരാവിലെ എഴുന്നേറ്റ് സൂര്യനമസ്‌കാരം ചെയ്യുക

* നിങ്ങളുടെ കുടുംബവുമായും സുഹൃത്തുക്കളുമായും ഉള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നല്ല സമയമാണ്.

* വെള്ള, പിങ്ക് എന്നീ നിറങ്ങള്‍ ഞായറാഴ്ചകള്‍ക്ക് ഏറ്റവും അനുകൂലമായ നിറമാണ്.

* നിങ്ങളുടെ വീട് മാറ്റാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണെങ്കില്‍, നല്ല ദിവസമാണ് ഞായറാഴ്ച

* വൈകുന്നേരം 4 മണിക്ക് ശേഷം പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുക

* ഈ ദിവസം ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ച വസ്തുക്കള്‍ വാങ്ങുന്നത് ഒഴിവാക്കുക.

English summary

Astrological Tips To Attract Good Luck For Each Day in Malayalam

Here we are discussing some of the astrological tips to attract good luck for each day. Take a look.
Story first published: Wednesday, August 18, 2021, 16:07 [IST]
X
Desktop Bottom Promotion