ചൊവ്വ, ശനി, രാഹു ദോഷം തീര്‍ക്കാന്‍ മഹാനവമിയില്‍ ദുര്‍ഗ്ഗയെ ആരാധിക്കാം

ഈ വര്‍ഷത്തെ മഹാനവമി ദിനം വരുന്നത് ഒക്ടോബര്‍ 4-നാണ്. വളരെയധികം പ്രാധാന്യത്തോടെ നാം കണക്കാക്കുന്ന ഒരു ദിനമാണ് മഹാനവമി ദിനം. നവരാത്രിയുടെ ഒന്‍പതാമത്തെ ദിവസമാണ് മഹാനവമി വരുന്നത്. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ട് നില്‍ക്കുന്ന ഈ ദിനങ്ങളില്‍ ദുര്‍ഗ്ഗാ ദേവിയെ ആണ് ആരാധിക്കുന്നത്. ദുര്‍ഗ്ഗയുടെ ഒന്‍പത് ഭാവങ്ങളെയാണ് ഈ ദിനത്തില്‍ ആരാധിക്കുന്നത്. കേരളത്തിലെ പല സരസ്വതി ക്ഷേത്രങ്ങളിലും ഈ ദിനത്തില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും വഴിപാടുകളും നടത്തുന്നു. സരസ്വതി പൂജയും വിദ്യാരംഭവും എല്ലാം ഈ ദിവത്തിലെ പ്രത്യേകതകളാണ്. കര്‍ണാടകയിലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ഈ ദിനത്തില്‍ പ്രത്യേക പൂജകളും വഴിപാടുകളും എല്ലാം നടത്തുന്നു.

Astrological Significance Of Mahanavami

നവരാത്രിയിലെ അവസാന മൂന്ന് ദിവസങ്ങള്‍ ഭഗവതി പൂജക്ക് വളരെയധികം പേര് കേട്ട ദിവസങ്ങളാണ്. സാധാരണ സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളിലാണ് നവരാത്രി ദിനങ്ങള്‍ വരുന്നത് തെക്കേ ഇന്ത്യയില്‍ വളരെ വിപുലമായി ദസറയായി ഈ ദിനം ആഘോഷിക്കപ്പെടുന്നു. എന്നാല്‍ മഹാനവമിക്ക് ജ്യോതിഷവുമായി ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. നവരാത്രിയില്‍ ബൊമ്മക്കൊലു വെക്കുന്നവരും ഉണ്ട്. നവരാത്രി ദിനത്തോട് അനുബന്ധിച്ച് ഈ ദിനത്തില്‍ പല ബ്രാഹ്മണ മഠങ്ങളിലും ബൊമ്മക്കൊലു വെക്കുന്ന പതിവുണ്ട്. ജ്യോതിഷവുമായി എന്തൊക്കെയാണ് മഹാനവമിക്കുള്ള പ്രത്യേകത എന്ന് നോക്കാം.

മഹാനവമിയും ദുര്‍ഗ്ഗാപൂജയും

മഹാനവമിയും ദുര്‍ഗ്ഗാപൂജയും

മഹാനവമിയും ദുര്‍ഗ്ഗാ പൂജയും ഈ ഒന്‍പത് ദിവസത്തിലേയും പ്രത്യേകതയാണ്. മഹിഷാസുരന്‍ എന്ന അസുരനെ വകവരുത്തുന്നതിന് വേണ്ടി ത്രിമൂര്‍ത്തികളില്‍ നിന്നും രൂപം കൊണ്ട് ചൈതന്യമാണ് ദുര്‍ഗ്ഗ. ദുര്‍ഗ്ഗാ ദേവി മഹിഷാസുര മര്‍ദ്ദിനി എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ നാം വളരെയധികം ശ്രദ്ധയോടെയും ഭക്തിയോടെയും വേണം ദേവിയെ ആരാധിക്കേണ്ടത്. നന്മക്കെതിരേ തിന്മ നേടിയ വിജയമാണ് നവരാത്രി ദിനത്തില്‍ നാം ആഘോഷിക്കപ്പെടുന്നത്. നമ്മുടെ അന്ധതയെ അകറ്റി നന്മയിലേക്ക് നമ്മളെ കൈപിടിച്ച് കയറ്റുന്നതിനെയാണ് വിജയ ദശമി ദിനമായി കണക്കാക്കുന്നത്. ഈ ദിനത്തിന് വളരെധികം പ്രത്യേകതകള്‍ അതുകൊണ്ട് തന്നെ ഉണ്ട്.

ശുഭകരമായ സമയം

ശുഭകരമായ സമയം

നവമി ദിനത്തിന് വളരെയധികം ശുഭകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു ദിനം കൂടിയാണ്. ജ്യോതിഷ പരമായി വളരെയധികം പ്രാധാന്യം ഈ ദിനത്തിന് ഉണ്ട്. മഹത്തായ ഒന്‍പതാമത്തെ ദിവസം എന്നാണ് മഈ ദിനത്തെ കണക്കാക്കുന്നത്. മഹിഷാസുരനെ വധിക്കുന്നതിന് വേണ്ടിയാണ് ഈ ദിനം ദുര്‍ഗ്ഗാ ദേവി ജന്മമെടുത്തത്. തന്റെ അവതാരോദ്ദേശം പൂര്‍ത്തിയാക്കിയ ദേവിയെ പിന്നീട് ശാന്തസ്വരൂപത്തിലാണ് നാം ആരാധിക്കുന്നത്. ജ്യോതിഷപ്രകാരവും വളരെയധികം പ്രാധാന്യമുള്ള ദിവസമാണ് മഹാനവമി.

ഗ്രഹദോഷങ്ങളെ അകറ്റാന്‍

ഗ്രഹദോഷങ്ങളെ അകറ്റാന്‍

നമ്മുടെ ഗ്രഹദോഷങ്ങളെ അകറ്റുന്നതിന് വേണ്ടിയും ഈ ദിനം നമുക്ക് പ്രാര്‍ത്ഥിക്കാവുന്നതാണ്. ശനി, ചൊവ്വ, രാഹു, ചന്ദ്രന്‍ എന്നീ ഗ്രഹങ്ങളുടെ ദോഷകരമായ ഫലങ്ങളെ നേരിടുന്നതിന് ദുര്ഗ്ഗാദേവിയുടെ അനുഗ്രഹം കൂടിയേ തീരൂ. അതുകൊണ്ട് തന്നെ ഈ ദിനത്തിന് വളരെയധികം പ്രാധാന്യം ജ്യോതിഷത്തില്‍ നല്‍കുന്നത്. ഗ്രഹദോഷങ്ങള്‍ നമ്മുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഗ്രഹദോഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് നവരാത്രി ദിനത്തില്‍ ദുര്‍ഗ്ഗാദേവിയെ ആരാധിക്കാവുന്നതാണ്. മഹാനവമി ദിനത്തിലെ പ്രത്യേക പൂജ നിങ്ങളുടെ ദോഷഫലങ്ങളെ കുറക്കുന്നു.

മഹിഷാസുര മര്‍ദ്ധിനി സ്‌തോത്രം

മഹിഷാസുര മര്‍ദ്ധിനി സ്‌തോത്രം

ജീവിതത്തിലെ എല്ലാ തടസ്സങ്ങളേയും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് മഹിഷാസുര മര്‍ദ്ദിനി മന്ത്രം ജപിക്കാവുന്നതാണ്.

ആയി ഗിരി നന്ദിനി, നന്ദിത മേദിനി, വിശ്വ വിനോദിനി, നന്ദിനൂതേ ||

ഗിരി വര വിന്ധ്യാ ശിരോധിനി വാസിനി വിഷ്ണുവിലാസിനി ജിഷ്ണുതേ ||

ഭഗവതി ഹേ ഷിതികാന്തകുടുംബിനി ഭൂരികുടുംബിനി ഭൂരികൃതേ ||

ജയ ജയഹേ മഹിഷാസുര മര്‍ദ്ദിനി രമ്യകവര്‍ദ്ധിനി ശൈലസുതേ||

ശത്രുദോഷത്തെ ഇല്ലാതാക്കുന്നതിന്

ശത്രുദോഷത്തെ ഇല്ലാതാക്കുന്നതിന്

ശത്രുദോഷം കൊണ്ട് വലയുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് ദുര്‍ഗ്ഗാദേവിയെ ആരാധിക്കാവുന്നതാണ്. ഇത് ജ്യോതിഷപരമായി ഉണ്ടാവുന്ന പോസിറ്റീവ് മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു. നിയമയുദ്ധങ്ങള്‍, മറ്റ് തര്‍ക്കങ്ങള്‍ അല്ലെങ്കില്‍ കുടുംബ പ്രശ്‌നങ്ങള്‍ എന്നിവ അനുഭവിക്കുന്നവര്‍ ഈ ദിവസം ദുര്‍ഗ്ഗാ ദേവിയെ ആരാധിക്കണം. വാസ്തവത്തില്‍, ചൊവ്വ, ശനി, രാഹു, ചന്ദ്രന്‍ എന്നിവയുടെ എല്ലാ ദോഷകരമായ ഗ്രഹങ്ങളുടെ ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നതിനും ഈ ദിനം ദുര്‍ഗ്ഗാദേവിയെ ആരാധിക്കേണ്ടതാണ്.

Story first published: Tuesday, September 20, 2022, 14:33 [IST]
X
Desktop Bottom Promotion