Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
ജ്യോതിഷത്തില്‍ ഗ്രഹപ്രകാരം നിങ്ങള്‍ അന്നമൂട്ടേണ്ടത് ഈ മൃഗങ്ങള്‍ക്ക്
പക്ഷി മൃഗാദികള്‍ക്ക് ഭക്ഷണം കൊടുക്കുക എന്നുള്ളത് വളരെയധികം പുണ്യം ലഭിക്കുന്ന ഒരു പ്രവൃത്തിയാണ്. എന്നാല്‍ ഇതിന് പലരും സമയം കണ്ടെത്തുന്നില്ല എന്നുള്ളതാണ് സത്യം. അതിലുപരി നിങ്ങള്‍ക്ക് ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ആണ് ഉണ്ടാക്കുന്നത് എന്നുള്ളത് നമുക്ക് നോക്കാവുന്നതാണ്. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണം നല്‍കുന്നത് ഓരോ ഗ്രഹത്തിനും ഗുണം ചെയ്യും. ഇത് ഗ്രഹ ചലനങ്ങളെ ബാധിക്കുകയും നിങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു.

ഈ ലേഖനത്തില്‍, പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണം നല്‍കുന്നത് ഗ്രഹ ചലനങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് നമുക്ക് നോക്കാവുന്നതാണ്. നവഗ്രഹങ്ങളില്‍ ഓരോ ഗ്രഹത്തിനും നിങ്ങള്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പോസിറ്റീവ് മാറ്റങ്ങള്‍ നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

സൂര്യന്
സൂര്യഭഗവാനെ പ്രീതിപ്പെടുത്തുന്നതിന്, പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണം നല്‍കുന്നത് തികച്ചും ഗുണം ചെയ്യും. ഗോതമ്പ് പശുക്കള്‍ക്കും ശര്‍ക്കര കുരങ്ങുകള്‍ക്കും ഞായറാഴ്ചകളില്‍ നല്‍കുന്നത് നല്ലതായി കണക്കാക്കുന്നു. ഇത് ശുഭമായി കണക്കാക്കുകയും ഭാഗ്യം കൈവരിക്കുകയും ചെയ്യും എന്നാണ് വി്ശ്വാസം.

ചന്ദ്രന്
പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണം നല്‍കുന്നത് ചന്ദ്രനെ ശക്തിപ്പെടുത്തുന്നു. നവഗ്രഹങ്ങളില്‍ പ്രധാനമായ ചന്ദ്രന്റെ അനുഗ്രഹം ലഭിക്കാന്‍, ഒരാള്‍ വെളുത്ത പശുവിനോ മത്സ്യത്തിനോ ഗോതമ്പ് നല്‍കാവുന്നതാണ്. കൂടാതെ, തിങ്കളാഴ്ചകളില്‍ പശുക്കള്‍ക്കും വെള്ളം നല്‍കണം.

ബുധന്‍
മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നത് ബുധനെയും സന്തോഷിപ്പിക്കുന്നു. ഇതിനായി ഒരാള്‍ പച്ച പുല്ലും കാലിത്തീറ്റയും പശുക്കള്‍ക്ക് നല്‍കണം. കൂടാതെ, പക്ഷികള്‍ക്ക് ധാന്യങ്ങള്‍ നല്‍കണം. മാത്രമല്ല, പക്ഷികളെ ഒരു കൂട്ടില്‍ ഇടാതിരിക്കുന്നതും പ്രധാനമാണ്. മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം ചൊവ്വാഴ്ച നടത്തിയാല്‍ മികച്ച ഫലങ്ങള്‍ ഉണ്ടായിരിക്കും.

ശുക്രന്
ശുക്രന്റെ അനുഗ്രഹം ലഭിക്കാന്‍ പൂച്ചകള്‍ക്ക് പാല് നല്‍കണം. കൂടാതെ, മീനുകള്‍ക്ക് ഭക്ഷണം നല്‍കുന്നതും മികച്ചതാണ്. ഇതിലൂടെ ജീവിതത്തില്‍ ഐശ്വര്യവും നേട്ടവും ഉണ്ടാവുന്നുണ്ട്. അത് കൂടാതെ മികച്ച ഫലങ്ങള്‍ക്കായി വെള്ളിയാഴ്ചകളില്‍ ഇവയെല്ലാം ചെയ്യേണ്ടതാണ്.

ചൊവ്വ
ചൊവ്വ ഗ്രഹത്തിന്റെ അനുഗ്രഹത്തിന് വേണ്ടി കുരങ്ങുകള്‍ക്ക് മല്ലിയും കടലയും നല്‍കണം. ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ ഐശ്വര്യവും നേട്ടവും നല്‍കുന്നുണ്ട്. എല്ലാ വിധത്തിലും ജീവിതത്തില്‍ വളരെയധികം പോസിറ്റീവ് സംഭവങ്ങള്‍ നല്കുന്നു.

വ്യാഴം
വ്യാഴം ഏറ്റവും വലിയ ഗ്രഹമാണ്. ഈ ഗ്രഹത്തിന്റെ അനുഗ്രഹത്തിന് വേണ്ടി കുതിരകള്‍ക്കും ഭക്ഷണം നല്‍കണം. മാത്രമല്ല, വ്യാഴാഴ്ചയും പ്രാവുകള്‍ക്ക് ധാന്യം നല്‍കണം. ഇതെല്ലാം ജീവിതത്തില്‍ നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ നല്‍കുന്നുണ്ട്.

ശനി
ശനിഗ്രഹത്തിന്റെ അനുഗ്രഹത്തിന് വേണ്ടി ശനിയാഴ്ചകളില്‍ കറുത്ത പശുക്കള്‍ക്കും കറുത്ത നായ്ക്കള്‍ക്കും ഭക്ഷണം നല്‍കാവുന്നതാണ്. ഇവര്‍ക്ക് എണ്ണമയമുള്ള ഭക്ഷണം നല്‍കുന്നതിന് ശ്രദ്ധിക്കണം. ഇത് ശുഭസൂചനയാണ്, കൂടാതെ ശനിദേവന്റെ അനുഗ്രഹം എന്തുകൊണ്ടും ഇവര്‍ക്ക് ഉണ്ടാവുന്നുണ്ട്.

രാഹു
രാഹുവിന്റെ അനുഗ്രഹത്തിന് വേണ്ടി ഒരാള്‍ കാലിത്തീറ്റയോ പച്ച പുല്ലോ എരുമകള്‍ക്ക് നല്‍കേണ്ടതാണ്. സാധ്യമെങ്കില്‍, നിങ്ങള്‍ക്ക് ആനയ്ക്ക് ഭക്ഷണം നല്‍കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം ജീവിതത്തില്‍ രാഹുദോഷങ്ങളെ അകറ്റുന്നതിന് സഹായിക്കുന്നുണ്ട്.

കേതു
കേതു ഗ്രഹത്തെ സംബന്ധിച്ചിടത്തോളം ജ്യോതിഷപ്രകാരം ഇവര്‍ വളര്‍ത്തുമൃഗങ്ങളായ നായക്കോ മുയലിനോ പശുവിനോ ഭക്ഷണം നല്‍കേണ്ടതാണ്. അവയെ ശരിയായ രീതിയില്‍ പരിപാലിക്കേണ്ടതും പ്രധാനമാണ്. എള്ള് ഉറുമ്പുകള്‍ക്ക് നല്‍കുന്നത് നല്ലതാണ്. ഇതെല്ലാം ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

നവഗ്രഹങ്ങളുടെ അനുഗ്രഹത്തിന്
ഇതുകൂടാതെ, എല്ലാ ഗ്രഹങ്ങളുടെയും അനുഗ്രഹത്തിനായി ഒരാള്‍ എപ്പോഴും അവരുടെ ഭക്ഷണത്തിന്റെ ഒരു ഭാഗം പശുവിന് നല്‍കണം. പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഗ്രഹങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്തുക മാത്രമല്ല, മുന്‍കാല കടങ്ങളില്‍ നിന്നും സാമ്പത്തികവുമായി ബന്ധപ്പെട്ട തടസ്സങ്ങളില്‍ നിന്നും മുക്തി നേടുന്നതിനും സഹായിക്കുന്നു. പക്ഷികള്‍ക്ക് ഭക്ഷണവും വെള്ളവും പതിവായി സൂക്ഷിക്കാന്‍ ജ്യോതിഷം ശുപാര്‍ശ ചെയ്യുന്നു. കൂടാതെ, നായ്ക്കള്‍ക്ക് ഭക്ഷണം ദിവസവും നല്‍കുന്നത് ഇത് സമൃദ്ധി വര്‍ദ്ധിപ്പിക്കുകയും സംഘര്‍ഷങ്ങള്‍ കുറയ്ക്കുകയും മുന്‍കാലങ്ങളില്‍ ചെയ്ത പാപങ്ങളുടെ സ്വാധീനം കുറയ്ക്കുകയും ചെയ്യുന്നു.

നവഗ്രഹങ്ങളുടെ അനുഗ്രഹത്തിന്
മൃഗങ്ങളെ പോറ്റുന്നത് കര്‍മ്മത്തെ വര്‍ദ്ധിപ്പിക്കുമെന്ന് ഹിന്ദു പുരാണങ്ങളില്‍ ധാരാളം വിശ്വാസങ്ങളുണ്ട്. മാത്രമല്ല, മൃഗങ്ങള്‍ പുരാണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അവ പല ദേവന്മാരുടെയും ദേവതകളുടെയും വാഹനങ്ങളാണെന്നും കാണാം. പക്ഷികള്‍ മാത്രമല്ല, അണ്ണാന് ഭക്ഷണം നല്‍കുന്നതും വളരെ നല്ലതാണ്. ഇത് ഒരാളുടെ ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്തുകയും ജീവിതത്തില്‍ ഭാഗ്യം കൊണ്ട് വരുകയും ചെയ്യുന്നു.



Click it and Unblock the Notifications
